TPM News Plus

TPM  News Plus വാർത്തകൾ നേരത്തെ അറിയുവാൻ പേജ് ഫോളോ ചെയ്യുക

07/12/2022
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മര...
07/12/2022

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു.

ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

എസ്എഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി.സിദ്ദിഖ് എന്ന് സിപിഐഎം;ആരോപണം തെളിയിക്കാന്‍ വെല്ല...
07/12/2022

എസ്എഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി.സിദ്ദിഖ് എന്ന് സിപിഐഎം;ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് എംഎല്‍എ

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

വയനാട് മേപ്പാടി പോളി ടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഐഎം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.

എസ്എഫ്‌ഐ വയനാട് ജില്ല വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മേപ്പാടി പോളി ടെക്‌നിക് കോളജില്‍ വെച്ച് ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രതികള്‍ക്ക് വേണ്ടി സിദ്ദിഖ് വാഹനം ഏര്‍പ്പാടാക്കി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.

യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി സംഭവ ദിവസം കോളജിന് മുന്നിലൂടെ പോയിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎസ്എഫ് പ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. പ്രതികളെ താന്‍ സഹായിച്ചെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

മകൻ പാറമടയിൽ മുങ്ങി മരിച്ചു; വിവരമറിഞ്ഞതിന് പിന്നാലെ അമ്മ കുഴഞ്ഞ് വീണു മരിച്ചു↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️ഒറ്റപ്പാലം...
07/12/2022

മകൻ പാറമടയിൽ മുങ്ങി മരിച്ചു; വിവരമറിഞ്ഞതിന് പിന്നാലെ അമ്മ കുഴഞ്ഞ് വീണു മരിച്ചു

↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️

ഒറ്റപ്പാലം: മകൻ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. അമ്പലപ്പാറ തിരുണ്ടിയിലാണ് സംഭവം. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്.

അനീഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മകന്റെ മരണവിവരം അറിഞ്ഞ ഉടൻ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.

ബന്ധുക്കൾ കയ്യൊഴിഞ്ഞ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം നൽകി സിപിഐ ലോക്കൽ സെക്രട്ടറി;🔽🔽🔽🔽🔽🔽🔽🔽🔻🔽🔽🔽🔽🔽🔽പത്തനംതിട്ട: ബന...
07/12/2022

ബന്ധുക്കൾ കയ്യൊഴിഞ്ഞ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം നൽകി സിപിഐ ലോക്കൽ സെക്രട്ടറി;

🔽🔽🔽🔽🔽🔽🔽🔽🔻🔽🔽🔽🔽🔽🔽

പത്തനംതിട്ട: ബന്ധുക്കൾ കയ്യൊഴിഞ്ഞ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം നൽകി സിപിഐ ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഐരവൺ സ്വദേശി ശാരദയുടെ മൃതദേഹം സംസ്കരിക്കുന്നതിന് ശാരദയുടെ ഭർതൃവീട്ടുകാർ സ്ഥലം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് വിഷയത്തിൽ സിപിഐ ഇടപെട്ടത്. ലോക്കൽ സെക്രട്ടറി വിജയ വിൽസൻറെ വീട്ടുവളപ്പിൽ സാരദയുടെ മ‍ൃതദേഹം സംസ്കരിക്കുകയായിരുന്നു. സിപിഐ ഐരവൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകളും നടത്തിയത്.

മകൾ ഇന്ദിരക്കൊപ്പമാണ് ശാരദ താമസിച്ചിരുന്നത്. ഇന്ദിരയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഭർത്താവിനും സഹോദരങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ട ഭൂമിയിലാണ് ഇവർ താമസിക്കുന്നത്. ഇന്ദിരയും ഭർത്താവിൻറെ ബന്ധുക്കളും തമ്മിൽ സ്ഥലം സംബന്ധിച്ച തർക്കങ്ങൾ നടക്കുന്നതിനിടയിലാണ് ശാരദ മരിക്കുന്നത്. ഇന്ദിരയുടെ ഭർത്താവിൻറെ സഹോദരനാണ് സംസ്കരിക്കാൻ സ്ഥലം നൽകില്ലെന്ന നിലപാടെടുത്തത്. നാട്ടുകാരും പൊലീസും ഇടപെട്ടിട്ടും സ്ഥലം നൽകാൻ ബന്ധുക്കൾ തയ്യാറായില്ല.

മൃതദേഹവുമായി എന്ത് ചെയ്യണമെന്നറിയാതെ ഇന്ദിര പ്രതിസന്ധിയിലായതോടയാണ് അയൽവാസി കൂടിയായ വിജയ വിത്സൻ സ്വന്തം ഭൂമി നൽകാൻ തയ്യാറായത്. സ്ഥലം നൽകാതിരുന്ന ബന്ധുക്കൾ കാരണം സംബന്ധിച്ചുള്ള പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഫര്‍സാനയുടെ മരണം; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽കൽപ്പറ്റ: മേപ്പാടിയിൽ രണ്ടര വർഷം മുമ്പ് യുവതി മരിച...
06/12/2022

ഫര്‍സാനയുടെ മരണം; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽

കൽപ്പറ്റ: മേപ്പാടിയിൽ രണ്ടര വർഷം മുമ്പ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മേപ്പാടി ചൂരൽമലയിൽ പൂക്കാട്ടിൽ ഹൌസിൽ അബ്ദുൾ സമദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകൾ ഫർസാനയുടെ മരണം കൊലപാതകണമെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അബ്ദുൽ സമദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അബ്ദുൽ സമദിനെ ഏറെക്കാലത്തെ തിരച്ചലിന് ശേഷമാണ് പോലീസ് പിടികൂടിയത്.

2020 ജൂൺ എട്ടിനാണ് ഫർസാനയെ വാടക വീട്ടികിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ രണ്ടാംമൈലിലെ വാടകവീട്ടിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫർസാനയുടെ പിതാവ് മേപ്പാടി റിപ്പണിലെ പോത് ഗാർഡനിൽ അബ്ദുള്ളയും ഭാര്യ ഖമറുന്നിസയുടെ മകളുടെ മരണം സംശയാസ്പദമാണെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് ഫർസാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കറി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കാര്യം ചോദ്യം ചെയ്യലിനിടെ പ്രതി പോലീസിനോട് സമ്മതിച്ചു. ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണെന്നും, ജീവനുള്ളതുകൊണ്ട് താൻ അഴിച്ചിറക്കുകയായിരുന്നുവെന്നുമാണ് അബ്ദുൽ സമദ് അന്ന് പറഞ്ഞത്. സംഭവസമയം ഇവരുടെ രണ്ടര വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു.

മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു;🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്...
06/12/2022

മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു;

🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും.

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജർ കൂടിയാണ് അന്തരിച്ച മാധ്യമ പ്രവർത്തകൻ. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം.

ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. മനോജിന്‍റെ വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്‍റെ യാത്ര നിർത്തി വെച്ചു.

ഓടുന്ന ട്രെയിനിലെ കമ്പിയിൽ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിൽ പെൺകുട്ടി; അതിസാഹസികമായി രക്ഷിച്ച് മഹേഷ്🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻വടക...
06/12/2022

ഓടുന്ന ട്രെയിനിലെ കമ്പിയിൽ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിൽ പെൺകുട്ടി; അതിസാഹസികമായി രക്ഷിച്ച് മഹേഷ്

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

വടകര: സ്വന്തംജീവൻ പണയപ്പെടുത്തി യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻരക്ഷിച്ച് വടകര റെയിൽവേപോലീസ് ഹെഡ്‌കോൺസ്റ്റബിൾ വി.പി. മഹേഷ്. ഞായറാഴ്ച വൈകീട്ട് 5.40-ന് വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലാണ് മഹേഷ് അതിസാഹസികമായി പെൺകുട്ടിയെ രക്ഷിച്ചത്. നാഗർകോവിലിൽനിന്ന് മംഗലാപുരം വരെ പോവുന്ന പരശുറാം എക്‌സ്പ്രസിൽ ചാടിക്കയറാൻ ശ്രമിച്ച പെൺകുട്ടിയാണ് അപകടത്തിൽപെട്ടത്. മം​ഗലാപുരത്ത് പഠിക്കുന്ന പെൺകുട്ടി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

പരശുറാമിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ മറ്റ് യാത്രക്കാർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമിൽ എത്തിയത്. പരിശോധനയ്ക്കുശേഷം അവിടെ നിൽക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെൺകുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ മുൻപും അപകടങ്ങൾ നടന്നിട്ടുള്ളതിനാൽ ഓടിക്കയറരുതെന്ന് ഇദ്ദേഹം പെൺകുട്ടിയെ വിലക്കുന്നുണ്ടായിരുന്നു.

എന്നാൽ അതൊന്നുംശ്രദ്ധിക്കാതെ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പെൺകുട്ടി സ്റ്റെപ്പിൽനിന്ന് കാൽവഴുതി കമ്പിയിൽ തൂങ്ങി നിൽക്കുന്നതാണ് പിന്നെ കാണുന്നത്. പെൺകുട്ടി കമ്പിയിൽനിന്ന് കൈവഴുതി താഴേക്ക് പോയ്‌ക്കൊണ്ടിക്കുമ്പോൾ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നവർക്ക് അലറിവിളിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല.

ഉടൻ മഹേഷ് ഓടിയെത്തി കുട്ടിയെ പിടിച്ചുയർത്തി പ്ലാറ്റ്‌ഫോമിലേക്കിടാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി വെപ്രാളത്തിൽ ഇടതുകൈകൊണ്ട് മഹേഷിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്നനിലയിലായി.

ഒരുനിമിഷം ബാലൻസ് വീണ്ടെടുത്ത മഹേഷ് ഒരു കൈകൊണ്ട് ട്രാക്കിൽവീഴാതെ പെൺകുട്ടിയെ ഉയർത്തി പ്ലാറ്റ്‌ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയപരിക്കുകളില്ലാതെ പ്ലാറ്റ്‌ഫോമിൽ വന്നുവീണു.

യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ: ദുരൂഹത ആരോപിച്ച് വീട്ടുകാർ🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽തൃശൂർ: പെരുമ്പിലാവിലെ ഭർത്താവിന്റെ വാടകവീട്ടില്‍...
06/12/2022

യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ: ദുരൂഹത ആരോപിച്ച് വീട്ടുകാർ

🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽

തൃശൂർ: പെരുമ്പിലാവിലെ ഭർത്താവിന്റെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രക്തംവാര്‍ന്ന് ജീവന്‍ പിടഞ്ഞ് കിടന്നത് മണിക്കൂറുകളോളം, കാല്‍നടയാത്രക്കാരന് ദാരുണാന്ത്...
06/12/2022

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രക്തംവാര്‍ന്ന് ജീവന്‍ പിടഞ്ഞ് കിടന്നത് മണിക്കൂറുകളോളം, കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️

കോഴിക്കോട്: കാറിടിച്ച് തെറിച്ച വീണ് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം.വെസ്റ്റ് പുതുപ്പാടി സ്വദേശിയായ നടുക്കുന്നുമ്മല്‍ രാജുവാണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ആരും രക്ഷിക്കാനില്ലാതെ രക്തം വാര്‍ന്നാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദേശീയപാത 766ല്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഈങ്ങാപ്പുഴയിലെ ഒരു ചായക്കടയില്‍ ജോലി ചെയ്ത് വരുകയായിരുന്നു രാജു. പുലര്‍ച്ചെ കട തുറക്കാനായി പുറപ്പെട്ട രാജു ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് കാറ് ഇടിച്ചത്.

എന്നാല്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ രാജു മണിക്കൂറുകളോളമാണ് രക്തം വാര്‍ന്ന് കിടന്നത്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആളുകള്‍ ആരുതന്നെ ഇല്ലായിരുന്നു. അതുകൊണ്ടാണ് അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാഞ്ഞത്.

അതേസമയം, സിസിടിവി പരിശോധിച്ചതിലൂടെയാണ് കാറിടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തിയത്. കൊയിലാണ്ടി സ്വദേശിയുടെ കാറിടിച്ചാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുഖത്തേയ്ക്കും വായിലേയ്ക്കും വാതകം അടിച്ചു കയറിയിട്ടും പിൻവാങ്ങിയില്ല; ഉണ്ണികൃഷ്ണ പിള്ളയുടെ കുടുംബത്തിന് രക്ഷകനായി ഹരീഷ്...
06/12/2022

മുഖത്തേയ്ക്കും വായിലേയ്ക്കും വാതകം അടിച്ചു കയറിയിട്ടും പിൻവാങ്ങിയില്ല; ഉണ്ണികൃഷ്ണ പിള്ളയുടെ കുടുംബത്തിന് രക്ഷകനായി ഹരീഷ് കുമാർ

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

എഴുകോൺ: പാചക വാതക സിലിണ്ടർ ശക്തിയായി മുകളിലേയ്ക്ക് ചീറ്റിത്തെറിച്ചപ്പോൾ പകച്ചു നിന്ന കുടുംബത്തിന് രക്ഷകനായി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവർ. ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ എഴുകോൺ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെ കുടുംബമാണ് മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുളവന പള്ളിയറ ആലുംമൂട്ടിൽ വീട്ടിൽ ബി.ഹരീഷ് കുമാറിന്റെ ഇടപെടലിൽ ദുരന്തത്തിൽ നിന്ന് കരകയറിയത്.

ഓട്ടം വന്നപ്പോഴാണ് ഉണ്ണികൃഷ്ണ പിള്ള ഗ്യാസ് പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത് ഹരീഷ് കുമാർ കണ്ടത്. വാഷർ തകരാർ മൂലം സിലിണ്ടറിൽ നിന്നു പാചകവാതകം ചീറ്റിത്തെറിക്കുകയായിരുന്നു. വീടിനകം മുഴുവൻ വാതകം നിറഞ്ഞു. കുടുംബാംഗങ്ങളെ ഉണ്ണിക്കൃഷ്ണ പിള്ള പുറത്തെത്തിച്ചപ്പോഴേക്കും സിലിണ്ടർ തുറസ്സായ സ്ഥലത്തേക്കു മാറ്റിയ ഹരീഷ് ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടർ അടച്ചു.

കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി; ഇന്ന് തന്നെ മോചിപ്പിക്കാൻ കോടതി ഉത്ത...
06/12/2022

കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി; ഇന്ന് തന്നെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️↘️

കൊച്ചി: കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി. ബുഷർ ജംഹരിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ നടപടി. വിദ്യർത്ഥിയുടെ അമ്മ ജഷീല ടിഎം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയാണ് ബുഷർ ജംഹർ. 2022 ജൂണ്‍ 27 നാണ് ബുഷർ ജംഹരിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിലേറെ കേസുകളിൽ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമാക്കിയായിരുന്നു നടപടി. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. നിലവിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ ആണ് ബുഷർ ജംഹർ. ബുഷർ ജംഹറിനെ ഇന്ന് തന്നെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇ മെയിൽ വഴി ജെയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദ്ദേശം നല്‍കി.

Address

Thenhipalam/Kohinoor
Calicut
673636

Alerts

Be the first to know and let us send you an email when TPM News Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TPM News Plus:

Share