21/02/2023
🔊
ജിന്ന് തൊട്ടുകുടുങ്ങി:
കായക്കൊടിക്ക് അഹ് ലുസ്സുന്നയുടെ ഉത്തരവുമായി രണ്ട് സ്വന്തം ദാഇമാർ
📛📛📛📛📛📛📛
കായക്കൊടിയുടെ സംശയം
❓ "അല്ലാഹുവേ രക്ഷിക്കണേ എന്ന് പറയേണ്ട സ്ഥാനത്ത് ഒരാൾ ജിന്നേ രക്ഷിക്കണേ , മലക്കേ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അത് ശിർക്കാണ് (ഫൈസൽ മൗലവി). എന്നാൽ അതല്ലാത്തിടത്ത് പറഞ്ഞാലോ❓
സ്വന്തം (KNM) ദാഇമാരുടെ തൃപ്തികരമായ ഉത്തരം
👇👇
അബ്ദുൽ ഗഫൂർ സലഫി :👇
"ഇബാദത്ത് ആയ തേട്ടം അല്ലാഹു അല്ലാത്ത ആരോട് തേടിയാലും ശിർക്കാണ്, എന്നാൽ ഹാജറുള്ള ജിന്നിനോടുള്ള തേട്ടത്തിൽ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്"
റഫീഖ് സലഫി അരീക്കോട് :👇
"ജിന്നിനോട് ഉള്ള തേട്ടത്തിൽ വസീലത്തുൻ ഇലശ്ശിർക്ക് ആയതും ഉണ്ട്"
ഹനീഫ് കായക്കൊടി തയ്യാറാക്കി KJU ദൗറയിൽ സമർപ്പിച്ച പ്രബന്ധത്തിൽ ഇപ്രകാരം കാണാം:👇
"പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഫത് വകളിലും ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് വസാഇലു ശിർക്ക് ദറാഇഉ ശിർക്ക് എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത് കാണാൻ കഴിയും"
യു ടേൺ..!!?