Nithra Media

Nithra Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nithra Media, Calicut.

25/04/2026

Hello how are you

അലക്കാനായി പുഴയില്‍ എത്തിയ കുടുംബം. കളിക്കുന്നതിനിടെ 8 വയസ്സുകാരി പുഴയിലെ ചെളിയിൽ അകപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച...
12/04/2026

അലക്കാനായി പുഴയില്‍ എത്തിയ കുടുംബം. കളിക്കുന്നതിനിടെ 8 വയസ്സുകാരി പുഴയിലെ ചെളിയിൽ അകപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മൂവരും പുഴയിലെ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു...

നാദാപുരം: പുളിയാവ് വേവം പുഴയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചതിന്റെ നടുക്കത്തിലാണ് നാദാപുരം. അരീക്കുണ്ടിൽ അൻസാർ (44), ഭാര്യ സുഹാദ (38), അൻസാറിന്റെ സഹോദരന്റെ മകള്‍ ഹിസ മറിയം (8) എന്നിവരാണ് പുഴയിൽ മുങ്ങിമരിച്ചത്. അൻസാർ, സുഹാദ ദമ്പതികളുടെ ഏക മകളായ 10 വയസ്സുകാരി ഹംന ഫാത്തിമയുടെ കൺമുന്നിലായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം..

അലക്കാനായി പുഴയില്‍ എത്തിയതായിരുന്നു കുടുംബം. കളിക്കുന്നതിനിടെ 8 വയസ്സുകാരി ഹിസ മറിയം പുഴയിലെ ചെളിയിൽ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അൻസാറും, സുഹാദയും ശ്രമിച്ചെങ്കിലും മൂവരും പുഴയിലെ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. പുഴയോരത്തുണ്ടായിരുന്ന ഹംന ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം നടന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

ദുബായിൽ നിന്ന് ഒരു മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു അൻസാറും കുടുംബവും. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കൊച്ചു കുടുംബത്തിന്റെ കളിചിരികളാണ് പുഴയെടുത്തത്. ഹിസയുടെ പിതാവ് ഹനീഫ 2 വർഷത്തെ പ്രവാസത്തിന് ശേഷം 3 ദിവസം മുൻപാണ് നാട്ടിലെത്തിയത്. 'രാവിലെ പോയി അവളെ കൂട്ടിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നു' എന്നോർത്ത് വിതുമ്പുന്ന ഹിസയുടെ ഉപ്പാപ്പ അമ്മദിന്റെ വാക്കുകൾ കണ്ടുനിന്നവരെയെല്ലാം സങ്കത്തിലാഴ്ത്തി.

ദുരന്തവാർത്ത അറിഞ്ഞതോടെ പ്രദേശത്തെ എല്ലാ ആഘോഷങ്ങളും ചടങ്ങുകളും റദ്ദാക്കി. ജനപ്രതിനിധികളും വൻ ജനക്കൂട്ടവുമാണ് നാദാപുരം ഗവ. ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഉപ്പയും ഉമ്മയും ഇനി തിരിച്ചുവരില്ലെന്നറിയാതെ തനിച്ചായ ഹംനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഒരു നാട് മുഴുവൻ..

ഒരൊറ്റ ഇടിയിൽ വണ്ടി പൂർണമായും തകർന്നു, ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ കണ്ടതൃ നടുക്കുന്ന കാഴ്ച, കുതിച്ചെത്തി...
12/04/2026

ഒരൊറ്റ ഇടിയിൽ വണ്ടി പൂർണമായും തകർന്നു, ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ കണ്ടതൃ നടുക്കുന്ന കാഴ്ച, കുതിച്ചെത്തിയ ട്ര​ക്ക് നി​ർ​ത്തിയി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ദാരുണാന്ത്യം...

ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപതിൽ അതിവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് 2 യുവതികൾ മരിച്ചു. അമൃത്സർ സ്വദേശിനികളായ മൻദീപ് കൗർ (27), സഹോദരി മൻപ്രീത് കൗർ (38) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് 4 കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. സർവ്ജീത് കൗർ, ജഗ്ജീത് കൗർ, സമീർ, വർദാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിലെ തിലക് നഗറിൽ നിന്ന് മുർത്താലിലേക്ക് ഒരു പിറന്നാൾ ആഘോഷത്തിനായി പോവുകയായിരുന്നു കുടുംബം. യാത്രാമധ്യേ ലഘുഭക്ഷണം വാങ്ങുന്നതിനായി സോനിപതിലെ ഒരു ഹോട്ടലിന് സമീപം കാർ ഒതുക്കി നിർത്തിയപ്പോഴായിരുന്നു പിന്നിൽ നിന്ന് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൻദീപും മൻപ്രീതും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു..

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക്ക്ക് സ്വീകരിച്ചു. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു..

വിവാഹം മുടങ്ങിയതിലുള്ള പകയിൽ യുവതിയുടെ വീട്ടിൽ കയറി. ബലപ്രയോഗത്തിലൂടെ എച്ച്ഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവ...
11/04/2026

വിവാഹം മുടങ്ങിയതിലുള്ള പകയിൽ യുവതിയുടെ വീട്ടിൽ കയറി. ബലപ്രയോഗത്തിലൂടെ എച്ച്ഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചു. ഇതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി...

​ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ച് യുവാവിന്റെ ക്രൂരത. ക്രൂരമായ ഈ കൃത്യത്തിന് പിന്നാലെ മാനസികമായി തകർന്ന ഹൈദരാബാദ് സ്വദേശിനിയായ രമണി (24) ജീവനൊടുക്കി. സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു..

മനോഹറും, രമണിയും തമ്മിലുള്ള വിവാഹം വീട്ടുകാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന് അറിഞ്ഞതോടെ രമണിയുടെ കുടുംബം ഇയാളോട് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ മനോഹറിനും എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ രമണി വിവാഹാലോചനയിൽ നിന്ന് പിന്മാറുകയായിരുന്നു..

വിവാഹം മുടങ്ങിയതിലുള്ള പകയിൽ കഴിഞ്ഞ മാർച്ച് 11ന് മനോഹർ രമണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി. ബലപ്രയോഗത്തിലൂടെ എച്ച്ഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുക ആയിരുന്നു.

ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന രമണി കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. തന്റെ ജീവിതം തകർത്തതിലുള്ള വിഷമവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റവാളിക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു..

മകന്റെ പ്രായമുള്ള കാമുകന് നൽകിയത് 20 ലക്ഷം രൂപ, പണം തിരികെ ചോദിച്ച അധ്യാപികയെ കാറിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു,...
11/04/2026

മകന്റെ പ്രായമുള്ള കാമുകന് നൽകിയത് 20 ലക്ഷം രൂപ, പണം തിരികെ ചോദിച്ച അധ്യാപികയെ കാറിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു, അധ്യാപികയുടെ 5 വർഷത്തെ പ്രണയം ഒടുവിൽ ദാരുണ മരണത്തില്‍..

കർണാടക: കലബുറഗിയിൽ പ്രണയത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും ഒടുവിൽ സ്‌കൂൾ അധ്യാപികയെ കാമുകൻ ക്രൂരമായി ജീവനെടുത്തു. കലബുറഗി സ്വദേശിനിയും ബീദറിലെ സർക്കാർ സ്‌കൂൾ അധ്യാപികയുമായ ജ്യോതി കപാളെ (57) ആണ് മരണപ്പെട്ടത്. സംഭവത്തിൽ അയൽവാസിയും, കാമുകനുമായ അമർ ഗുഡ്ഡള്ളി (27) പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ ഏപ്രിൽ 3ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന ജ്യോതിയെ അമർ തന്റെ മഹീന്ദ്ര ഥാർ കാറിൽ കൂട്ടിക്കൊണ്ടുപോയി. രാത്രിയോടെ കലമൂഡിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ആയുധം ഉപയോഗിച്ച് കൃത്യം ചെയ്യുക ആയിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി കാറിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് കത്തിച്ചു. ദിവസങ്ങൾക്ക് ശേഷം പാതി കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

അവിവാഹിതയായിരുന്ന ജ്യോതിയുമായി കഴിഞ്ഞ 5 വർഷമായി അമർ സൗഹൃദത്തിലായിരുന്നു. വിവാഹിതനും കുട്ടികളുമുള്ള അമർ, ജ്യോതിയുടെ സമ്പാദ്യത്തിലായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. വിവിധ ഘട്ടങ്ങളിലായി 15 മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ ജ്യോതിയിൽ നിന്ന് കൈക്കലാക്കിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇയാൾ ആഡംബര കാർ വാങ്ങിയതും വിലകൂടിയ ജീവിതം നയിച്ചിരുന്നതും.

പണം തിരികെ ചോദിക്കാൻ തുടങ്ങിയതോടെയാണ് ജ്യോതിയെ ഇല്ലാതാക്കാന്‍ അമർ തീരുമാനിച്ചത്. തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിച്ചിരുന്നെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് ഇരയെ തിരിച്ചറിഞ്ഞു. ജ്യോതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് അമറുമായുള്ള ബന്ധം വ്യക്തമായത്. ഒളിവിൽ പോയ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തി..

​കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധവും പെട്രോൾ കാനും ഇയാൾ വാങ്ങിയ ഥാർ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്..

പരീക്ഷാ പരാജയത്തിന് പിന്നാലെ ജീവിതം അവസാനിപ്പിച്ച് 17 വയസ്സുകാരി, പരീക്ഷാ ഫലം വന്നപ്പോൾ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമത...
11/04/2026

പരീക്ഷാ പരാജയത്തിന് പിന്നാലെ ജീവിതം അവസാനിപ്പിച്ച് 17 വയസ്സുകാരി, പരീക്ഷാ ഫലം വന്നപ്പോൾ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമത്തിലാണ് തനുശ്രീ ജീവനൊടുക്കിയത്...

ബെംഗളൂരു: പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹെബ്ബാളിൽ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ഹെബ്ബാൾ മനോരായണപാളയ സ്വദേശിനി തനുശ്രീ (17) ആണ് മരിച്ചത്. മരണസമയത്തെ കുറിച്ച് റിപ്പോർട്ടിലെ കണ്ടെത്തലുകളും മാതാവിൻ്റെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്..

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മകൾ ജീവനൊടുക്കി എന്ന വിവരം പെൺകുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുന്നത്. പരീക്ഷാ ഫലം വന്നപ്പോൾ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമത്തിലാണ് തനുശ്രീ ജീവനൊടുക്കിയത് എന്നായിരുന്നു മാതാവിൻ്റെ പ്രാഥമിക മൊഴി. രാത്രി 10 മണിയോടെ മാതാവും മറ്റു 4 പേരും ചേർന്ന് പെൺകുട്ടിയെ കയറിൽ നിന്ന് താഴെയിറക്കിയ ശേഷമാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്..

വെള്ളിയാഴ്ച പുറത്തുവന്ന വിശദമായ റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, രാത്രി 10 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. മരണം നടന്ന് ഏകദേശം 9 മണിക്കൂറോളം കഴിഞ്ഞിട്ടും വിവരം പുറത്തുപറയാതിരുന്നതിലാണ് തനുശ്രീയുടെ പിതാവിൻ്റെ വീട്ടുകാർ ദുരൂഹത ആരോപിക്കുന്നത്..

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാതാവിൻ്റെയും മരണസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റു ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഉച്ചയ്ക്ക് നടന്ന മരണം അറിയിക്കാൻ രാത്രി വരെ വൈകിയത് എന്തുകൊണ്ടാണെന്ന കാര്യത്തിലാകും പ്രധാനമായും അന്വേഷണം നടക്കുക..

പുതിയ വീട്ടിലെ പാലുകാച്ചൽ കഴിഞ്ഞ് ഒരാഴ്ച, മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തില്‍ എത്തിയ ബൈക്കിടിച്ചു ചികിത്സയ...
11/04/2026

പുതിയ വീട്ടിലെ പാലുകാച്ചൽ കഴിഞ്ഞ് ഒരാഴ്ച, മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തില്‍ എത്തിയ ബൈക്കിടിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി അന്തരിച്ചു...

പാങ്ങോട്: മാതാവിനോടൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയ 4 വയസ്സുകാരി അമിതവേഗത്തില്‍ എത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും, അമാനയുടെയും മകൾ സന മെഹ്‌റിൻ ആണ് വിടവാങ്ങിയത്..

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഉമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീടിനു മുന്നിൽ ഇറങ്ങിയതായിരുന്നു സന. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു..

ഒരാഴ്ച മുൻപ് മാത്രമാണ് ഷെഹീറും കുടുംബവും പുതിയ വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞ് അങ്ങോട്ട് താമസം മാറിയത്. പുതിയ വീടിൻ്റെ സന്തോഷം അവസാനിക്കുന്നതിന് മുൻപേ എത്തിയ മരണം ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായി. പാങ്ങോട് ഗവ. എൽ.പി.എസിലെ എൽ.കെ.ജി. വിദ്യാർഥിനിയായിരുന്നു സന. നടപടികൾക്ക് ശേഷം ശനിയാഴ്ച കൊച്ചാലുംമൂട് മസ്ജിദില്‍ കബറടക്കും..

ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കെ അപ്രതീക്ഷിതമായി ജാക്കി തെന്നിമാറി നിമിഷങ്ങൾക്കുള്ളിൽ ബസ് ...
11/04/2026

ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കെ അപ്രതീക്ഷിതമായി ജാക്കി തെന്നിമാറി നിമിഷങ്ങൾക്കുള്ളിൽ ബസ് മുകളിലേക്ക് പതിക്കുകയായിരുന്നു...

കോഴിക്കോട്: അറ്റകുറ്റപ്പണിക്കിടെ ബസ് ജാക്കി തെന്നിമാറി വീണ് യുവാവിന് ദാരുണാന്ത്യം. കായംകുളം സ്വദേശി ഗിരിപ്രകാശ് (23) ആണ് മരിച്ചത്. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം നടന്നത്. ഗിരിപ്രകാശിനൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകൻ അശ്വിൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..

കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരായ ഇരുവരും ബസിന്റെ തകരാർ പരിഹരിക്കാനായി എത്തിയതായിരുന്നു. ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ജാക്കി തെന്നിമാറുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ബസ് ഇരുവരുടെയും മുകളിലേക്ക് പതിച്ചു. ഉടൻ തന്നെ നാട്ടുകാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാന്‍ ആയില്ല..

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന രണ്ടാമത്തെ മകനെയും വിധി കവർന്നത് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരിപ്രകാശ് 2013ൽ കായംകുളം കായലിൽ കക്ക വാരുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. ഒരു മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് കരകയറും മുൻപേ രണ്ടാമത്തെ മകനും അപകടത്തിൽപ്പെട്ട വാർത്ത കൂലിപ്പണിക്കാരനായ പ്രകാശിനും ഭാര്യ ലതികയ്ക്കും താങ്ങാവുന്നതിലും അധികമാണ്..

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിൻ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മരിച്ച ഗിരിപ്രകാശിന്റെ സംസ്‌കാരം നടപടികൾക്ക് ശേഷം ജന്മനാട്ടിൽ നടക്കും..

നീ കറുത്ത നിറമുള്ളവനാണ്.. എന്നെ അർഹിക്കുന്നില്ല, കാമുകനെ സ്വന്തമാക്കാന്‍ വേണ്ടിവന്നത് ഭര്‍ത്താവിന്റെ ജീവന്‍, സ്നേഹിച്ച വ...
10/04/2026

നീ കറുത്ത നിറമുള്ളവനാണ്.. എന്നെ അർഹിക്കുന്നില്ല, കാമുകനെ സ്വന്തമാക്കാന്‍ വേണ്ടിവന്നത് ഭര്‍ത്താവിന്റെ ജീവന്‍, സ്നേഹിച്ച വീട്ടിൽ ചോര വാർന്നൊടുങ്ങിയ ഹൃദയഭേദകമായ അന്ത്യം...

മധ്യപ്രദേശ്: മധ്യപ്രദേശിലെ ധറിൽ സുഗന്ധവ്യഞ്ജന വ്യാപാരിയായ പുരോഹിത് ദേവകൃഷ്ണയുടെ (28) മരണത്തിന് പിന്നിൽ ഭാര്യയും കാമുകനും ചേർന്നൊരുക്കിയ ക്രൂരമായ ഗൂഢാലോചനയെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെ നടന്ന മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് കുടുക്കിയത്. സംഭവത്തിൽ ഭാര്യ പ്രിയങ്ക (25), കാമുകൻ കമലേഷ് പുരോഹിത് (32) എന്നിവരെ അറസ്റ്റ് ചെയ്തു..

ഏപ്രിൽ 7ന് ആണ് ദേവകൃഷ്ണയെ വീടിനുള്ളിൽ മരണപ്പെട്ടത നിലയിൽ കണ്ടെത്തിയത്. വീട് തകർത്ത് അകത്തുകയറിയ അജ്ഞാത സംഘം 35 ലക്ഷം രൂപയും ആഭരണങ്ങളും കവരുന്നത് തടയാൻ ശ്രമിച്ച ഭർത്താവിന്റെ ജീവനെടുത്തു എന്നാണ് പ്രിയങ്കയുടെ ആദ്യ മൊഴി. തന്നെ അക്രമികൾ കെട്ടിയിട്ടതായും ഇവർ അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രിയങ്കയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധിച്ച പോലീസ് നടത്തിയ പരിശോധനയിൽ, മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ വീടിനുള്ളിൽ തന്നെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതോടെയാണ് അന്വേഷണം പ്രിയങ്കയിലേക്ക് തിരിഞ്ഞത്..

ഭര്‍ത്തായ ദേവകൃഷ്ണയുടെ കറുത്ത നിറത്തെച്ചൊല്ലി പ്രിയങ്ക നിരന്തരം പരിഹസിച്ചിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. 'നീ എന്നെ അർഹിക്കുന്നില്ല' എന്ന് പറഞ്ഞ് ദേവകൃഷ്ണയെ ഇവർ അപമാനിച്ചിരുന്നു. ഇതിനിടയിലാണ് രാജ്ഗഡ് സ്വദേശിയായ കമലേഷുമായി പ്രിയങ്ക പ്രണയത്തിലാകുന്നത്. ഭർത്താവിനെ ഒഴിവാക്കി ഒന്നിച്ചു ജീവിക്കാൻ ഇവർ തീരുമാനിച്ചതോടെയാണ് ഈ കൃത്യം ചെയ്യാന്‍ പദ്ധതിയിട്ടത്.

​ഒരു ലക്ഷം രൂപയ്ക്ക് സുരേന്ദ്ര ഭാട്ടി എന്നയാളെ വാടകയ്ക്ക് കാമുകണ്‍ കൃത്യത്തിനായി നിയോഗിച്ചത്. ഇതിനായി 50,000 രൂപ മുൻകൂറായി നൽകി. കൃത്യം നടന്ന രാത്രിയിൽ പ്രിയങ്ക വീടിന്റെ വാതിൽ മനഃപൂർവം തുറന്നിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകൃഷ്ണയെ സുരേന്ദ്ര ക്രൂരമായി ആക്രമിച്ച് ജീവനെടുക്കുക ആയിരുന്നു.
​ഡിജിറ്റൽ തെളിവുകളും മൊബൈൽ ഫോൺ രേഖകളും പുറത്തുവന്നതോടെ പ്രിയങ്ക കുറ്റം സമ്മതിച്ചു. കേസിലെ മൂന്നാം പ്രതി സുരേന്ദ്ര ഭാട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്..

റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറുകളിലേക്ക് ഇടിച്ചുകയറി, ചിറക്കര സ്വദേശിനിയായ വീട്ടമ്മ...
10/04/2026

റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറുകളിലേക്ക് ഇടിച്ചുകയറി, ചിറക്കര സ്വദേശിനിയായ വീട്ടമ്മ മരിച്ചു, ഭർത്താവ് ചികിത്സയിൽ.

പരവൂർ: നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ചിഞ്ചുവിന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് റെജിക്ക് (43) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരവൂർ, പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ചിറക്കര റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു ചിഞ്ചുവും ഭർത്താവും. ഈ സമയം പാരിപ്പള്ളി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു..

നിയന്ത്രണം വിട്ട കാർ ദമ്പതികളുടെ സ്കൂട്ടറിൽ ഇടിച്ചതിനുശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ചാണ് നിന്നത്. നാട്ടുകാരും പോലീസും ചേർന്നാണ് ഉടൻതന്നെ പരിക്കേറ്റ റെജിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പരവൂർ പോലീസ് അന്വേഷണം ആരംഭിച്ചു..

ഭർത്താവിന്റെ സുഹൃത്തുമായി പ്രണയം, ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കരുതി 6 വയസ്സുകാരനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി, മരണം ...
10/04/2026

ഭർത്താവിന്റെ സുഹൃത്തുമായി പ്രണയം, ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കരുതി 6 വയസ്സുകാരനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി, മരണം ഉറപ്പാക്കാൻ തറയിലടിച്ചു. ഹൃദയാഘാതമെന്ന് വരുത്താൻ അമ്മയുടെ തന്ത്രം...

പൂനെ: പ്രണയ ബന്ധത്തിന്
തടസ്സമാകുമെന്ന് കരുതി 6 വയസ്സുകാരനായ മകനെ അമ്മയും, കാമുകനും ചേർന്ന് ജീവനെടുത്തു. സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പുണെ ഖേദ് സ്വദേശിനി ബസീറൻ മെഹബൂബ് ഷെയ്ഖ് (27), കാമുകൻ റാം വിനായക് കജേവാദ് എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും വിശദമായ റിപ്പോർട്ടിലൂടെ മരണ വിവരം പുറത്താവുകയായിരുന്നു..

ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ബസീറൻ ഭർത്താവിന്റെ സുഹൃത്തായ റാമുമായി പ്രണയത്തിലായിരുന്നു. ഇവർക്ക് 3 മക്കളാണുള്ളത്. ഇതിൽ 6 വയസ്സുകാരനായ ഐവേസ് ബസീറനൊപ്പമാണ് താമസിച്ചിരുന്നത്. തങ്ങളുടെ ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കണ്ടാണ് ഏപ്രിൽ 4ന് രാത്രി 11.30 ഓടെ ഇരുവരും ചേർന്ന് കുട്ടിയുടെ ജീവനെടുത്തത്. ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിവെച്ചും പിന്നീട് തറയിലടിച്ചും മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു..

മാതാപിതാക്കളുടെ വീട്ടിലെത്തിച്ച ബസീറൻ, മകൻ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് എല്ലാവരെയും വിശ്വസിപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങുകൾക്കായി എത്തിയ കുട്ടിയുടെ പിതാമഹൻ (അച്ഛന്റെ അച്ഛൻ) ശരീരത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം ശ്വാസംമുട്ടിയാണെന്നും ക്രൂരമായ ഉപദ്രവം ഏറ്റുവെന്നും വ്യക്തമായത്..

സംഭവത്തിൽ ബസീറനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ കാമുകൻ റാമിനായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. 10 വർഷം മുൻപായിരുന്നു ബസീറന്റെയും മെഹബൂബിന്റെയും വിവാഹം. 3 മക്കളിൽ രണ്ട് പേർ പിതാവിനൊപ്പമാണ് താമസം..

Address

Calicut

Alerts

Be the first to know and let us send you an email when Nithra Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share