24/11/2025
എല്ലാവർക്കും നമസ്ക്കാരം🙏🙏
പുതിയ വോട്ടർ ഐഡി (വോട്ട് ലിസ്റ്റിൽ പേര് ചേർക്കുന്ന) പോർട്ടൽ റെഡി ആയിട്ടുണ്ട് എന്ന് പൂർണ്ണമായും പറയാൻ പറ്റുന്നില്ല.
കാരണം നിലവിൽ താമസിക്കുന്ന അഡ്രസിൽ ഉള്ള ഒരു ബന്ധുവിന്റെ ഐ ഡി കാർഡ് നമ്പർ നൽകേണ്ടതുണ്ട് അത് അച്ഛൻ, അമ്മ, ഭാര്യ, അല്ലെങ്കിൽ ലോക്കൽ ഗാർഡിയൻ എന്നിവരിൽ ആരുടെയെങ്കിലും വേണമെന്നാണ് പറയുന്നത്. മുമ്പുള്ള പോലെ അയൽവാസിയുടെയോ മറ്റേതെങ്കിലും ബന്ധുവിന്റെയോ ഐഡി കാർഡ് പാടില്ല .
SIR ലിസ്റ്റിൽ പേരുള്ള അച്ഛൻ അമ്മ മുത്തച്ഛൻ മുത്തശ്ശി എന്നിവരുടെ ആരുടെയെങ്കിലും വേണം നിർബന്ധമായും
പിന്നെ ഉള്ള പ്രശ്നം 2002 ൽ SIR ലിസ്റ്റിൽ ഉള്ളവരും പക്ഷെ 2025 ലെ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ അച്ഛന്റെയോ അമ്മയുടെയോ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ ഡീറ്റൈൽ തന്നെ വേണം അവരുടെ 2002 ലെ details മെൻഷൻ ചെയ്യാൻ ഈ പോർട്ടലിൽ ഓപ്ഷൻ കൊടുത്തിട്ടില്ല.
ഇതൊക്കെ ഈ പോർട്ടലിന്റെ പ്രശ്നമാണോ അത് മാറാൻ ചാൻസ് ഉണ്ടോ എന്നൊന്നും പറയാൻ ആർക്കും പറ്റുന്നില്ല
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ ഒരു സർക്കാർ അംഗീകൃത സേവനം എന്ന് പറയുന്നവർ നിരന്തരം അവരുടെ ലോഗോ വച്ച് കൊണ്ട് പുതിയ വോട്ടർ ഐഡി അവർ എടുത്തു കൊടുക്കും എന്നും SIR ഓൺലൈനിൽ ചെയ്തു കൊടുക്കും എന്ന് പറഞ്ഞു പരസ്യം കൊടുത്തു കൊണ്ട് കുറെ ആളുകളെ പറ്റിച്ചു പണം വാങ്ങി. അന്ന് അതിലെ പോരായ്മകൾ പറഞ്ഞു പോസ്റ്റ് ഇട്ടപ്പോൾ പലരും വിളിച്ചു ചീത്ത പറഞ്ഞിരുന്നു.
ഇപ്പോൾ അവർ പുതിയ പരസ്യങ്ങൾ നൽകുന്നു വീണ്ടും വോട്ടർ ഐഡി എടുത്തു കൊടുക്കും എന്നും പറഞ്ഞു വേണ്ട രേഖകൾ എന്ന് പറഞ്ഞു വിടുന്നതിൽ അയൽവാസിയുടെ വോട്ടർ ഐഡി കാർഡ് നമ്പർ എന്ന് മെൻഷൻ ചെയ്തതായി കണ്ടു, സ്വന്തം ചേട്ടനെ യോ അനുജനെയോ ഉൾപ്പെടുത്തിയിട്ടില്ല പിന്നെയാണോ അയൽവാസി? കഷ്ടം തന്നെ.
പുര കത്തുമ്പോൾ വാഴ വെട്ടുക എന്നുള്ളപഴഞ്ചൊല്ല് ഇവരെ കണ്ടാണോ പറഞ്ഞത് എന്ന് ഇപ്പോൾ തോന്നിപോകുന്നു. സർക്കാർ നൽകിയ സ്ഥാപനം വെച്ച് ജനങ്ങളെ വഞ്ചിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തുക പണം മാത്രം ലക്ഷ്യമിടാതെ കുറച്ചെങ്കിലും ജനസേവനം കൂടെ അതിൽ ഉൾപെടുത്താൻ ശ്രമിക്കുക അത് കേരള സർക്കാർ അംഗീകൃതമാണെങ്കിലും kendra സർക്കാർ അംഗീകൃതമാണെങ്കിലും, പ്രൈവറ്റ് ഫേം ആണെങ്കിലും കൂടി ഒരു അപേക്ഷയാണ്.
Please share maximum ഇത് ഒരു വിഭാഗത്തിന്റെ മാത്രം ബുദ്ധിമുട്ട് അല്ല എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കുക
Chief Electoral Officer Kerala 24 News Manorama News TV MediaoneTV Reporter Live Mathrubhumi News Manorama Online Asianet News