JMP News LIVE

JMP News LIVE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JMP News LIVE, Media/News Company, MALAPPURAM, Calicut.

12/03/2020

WhatsApp Group Invite

12/03/2020

*കരുത്തിന് കരടി, സൗന്ദര്യത്തിന് മയില്‍; 'കൊറോണ' ചൈനക്കാരുടെ ഭക്ഷണരീതിയില്‍ വരുത്തിയ മാറ്റങ്ങള്‍*

https://chat.whatsapp.com/L2kkag4Gp6lHQksNjxcD3d

*JMP NEWS LIVE*

*ADMINS OFFICIAL POST*

ഇനി മുതല്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി കഴിക്കേണ്ടെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. ചില ജീവികളെ വന്യജീവി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വില്‍പനയില്‍ നിന്നൊഴിവാക്കാനാണ് നീക്കം. ഇതിനു വേണ്ടിയുളള നിയമം ഏതാനും മാസങ്ങള്‍ക്കകം തയാറാകുമെന്നാണ് അറിയുന്നത്.
മയിലിനെ തിന്നാല്‍ സുന്ദരിയാകും, കരടിയെ തിന്നാല്‍ അതിന്റെ കരുത്ത് കഴിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന വിശ്വാസവും പണ്ട് മുതൽക്കെ ചെെനക്കാരുടെ ഇടയിൽ നിൽക്കുന്നു. ചൈനീസ് വിപണിയിൽ ചെറിയൊരു മയിലിന് 10,000ത്തിലേറെ രൂപ കൊടുക്കണം. അതിഥികളെ കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നല്‍കി സ്വീകരിക്കുന്നതാണ് രാജകീയ രീതിയെന്ന് കരുതുന്നവരും ഏറെയാണ്.
ചൈനയില്‍ ഈനാംപേച്ചിയെപ്പോലുള്ള ജീവികളുടെ ശല്‍ക്കങ്ങള്‍ മികച്ചൊരു മരുന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, ചില ജീവികളെ പിടികൂടുന്നതും വില്‍ക്കുന്നതും ചൈന അടുത്തിടെ വിലക്കിയിരുന്നു. ചൈനയിലെ മാംസമാര്‍ക്കറ്റുകളിൽ പലതരം ജീവികളാണുള്ളത്. ഓരോന്നിന്റെയും ശരീരത്തില്‍ ഓരോ തരം വൈറസുകളാണ്. ഇവ കൂടിച്ചേര്‍ന്നാല്‍ ചിലപ്പോള്‍ അതിമാരക വൈറസുകള്‍ രൂപപ്പെടാം.
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 20,000ത്തോളം ഫാമുകള്‍ ചൈന അടച്ചുപൂട്ടുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ 80% പേരും വന്യജീവികളെ കഴിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.
കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ സാധാരണ മത്സ്യമാംസാദികൾക്ക് പുറമെ അനധികൃതമായി ജീവനോടെ അറുത്ത് വിറ്റുകൊണ്ടിരുന്നത് പാമ്പിനെയും, പെരുച്ചാഴിയെയും, മുതലയേയും, മുള്ളൻപന്നിയെയും, നീര്നായയെയും, ചെന്നായ്ക്കുഞ്ഞുങ്ങളെയും ഒക്കെ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ. വൈറസ് ബാധയെത്തുടർന്ന് അധികൃതർ ഈ മാർക്കറ്റ് അടച്ചു പൂട്ടിയിരുന്നു.

*BREAKING: ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു*https://chat.whatsapp.com/L2kkag4Gp6lHQksNjxcD3d*JMP NEWS LIVE*...
12/03/2020

*BREAKING: ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു*

https://chat.whatsapp.com/L2kkag4Gp6lHQksNjxcD3d

*JMP NEWS LIVE*

*ADMINS OFFICIAL POST*

രാജ്യത്തെ ആദ്യത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന് കൊവിഡ് 19 ഉണ്ടായിരുന്നത് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണിത് . 76 വയസായിരുന്നു.

സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ് മുഹമ്മദ് ഹുസൈൻ എത്തിയത്. ഇദ്ദേഹത്തിന് ശ്വാസകോശസംബന്ധമായ അസുഖം ഉണ്ടായിരുന്നു. മാർച്ച് 9 നാണ് കോവിഡ് 19 ഉണ്ടോയെന്ന് സംശയം ഉണ്ടായത്.ഹൈദരാബാദിലെ CARE ആശുപത്രിയിലാണ് മരണം സംഭവിച്ചത് ഉണ്ടായത്.

കർണാടക തലസ്ഥാനമായ ബംഗളുരുവിൽ നിന്നും .500 കിലോമിറ്റർ അകലയെയാണ് കൽബുർഗി. അതിനാലാണ് ഹൈരാബാദിലേക്കാണ് കൊണ്ടുപോയത്

വ്യാഴാഴ്ച രാത്രി കർണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാർ ഇനിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

WhatsApp Group Invite

*റൂട്ട് മാപ്പ് തെറ്റി! ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കൊറോണ ബാധിതര്‍ കയറിയത് മറ്റൊരു ബേക്കറിയിലും ബസിലും*https://cha...
12/03/2020

*റൂട്ട് മാപ്പ് തെറ്റി! ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കൊറോണ ബാധിതര്‍ കയറിയത് മറ്റൊരു ബേക്കറിയിലും ബസിലും*

https://chat.whatsapp.com/L2kkag4Gp6lHQksNjxcD3d

*JMP NEWS LIVE*

*ADMINS OFFICIAL POST*

ജില്ലയില്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരാണ് സന്ദര്‍ശിച്ച സ്ഥലമെന്ന പേരില്‍ നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട: കോവിഡ് 19 രോഗബാധിതര്‍ സഞ്ചരിച്ച വഴികളെന്ന തരത്തല്‍ പത്തനംതിട്ട ജില്ലാ ഭാരണകൂടം പ്രസിദ്ധീകരിത്ത ഫ്‌ളോ ചാര്‍ട്ടില്‍ തെറ്റുകള്‍. ജില്ലയില്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരാണ് സന്ദര്‍ശിച്ച സ്ഥലമെന്ന പേരില്‍ നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ആദ്യം നല്‍കിയ ഒരു സ്ഥലത്തിന്റെ പേര് തെറ്റിയതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ പുതിയ ഫ്‌ലോ ചാര്‍ട്ട് പുറത്ത് വിടുകയായിരുന്നു.

അപ്പോഴും രണ്ട് സ്ഥലങ്ങള്‍ തെറ്റിത്തന്നെ കിടന്നു. ഇറ്റലിയില്‍ നിന്നുള്ള കുടുംബം (പേഷ്യന്റ് കോഡ്: പി1 ക്ലസ്റ്റര്‍) മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 2.30ന് കയറിയ റാന്നിയിലെ കടയുടെ യഥാര്‍ഥ പേര് മിനി സൂപ്പര്‍ ഷോപ്പിയെന്നാണ്. ജില്ലാ ഭരണംകൂടം നല്‍കിയിരുന്ന പേര് മുത്തൂറ്റ് മിനി സൂപ്പര്‍ മാര്‍ക്കറ്റ് എന്നും. ഇങ്ങനെയൊരു സ്ഥാപനം റാന്നിയിലോ പത്തനംതിട്ട ജില്ലയിലോ ഇല്ല. ഇതാണ് ബുധനാഴ്ച വൈകിട്ടോടെ തിരുത്തിയത്.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അമ്മയും മകളും (പേഷ്യന്റ് കോഡ്: പി2 ക്ലസ്റ്റര്‍) സഞ്ചരിച്ച വഴിയില്‍ പക്ഷേ തെറ്റുകള്‍ കടന്നുകൂടി. ഇവര്‍ മാര്‍ച്ച് 4ന് രാവിലെ 6 8നും ഇടയില്‍ ഉണ്ടായിരുന്നുവെന്നു പറയുന്ന ചെറുകുളങ്ങര ചെത്താനിക്കല്‍ ബേക്കറി എന്നൊരു സ്ഥാപനവും റാന്നിയില്‍ ഇല്ല. ഖമവേമിശരസമഹ ഇവലൃൗസൗഹമിഴമൃമ എന്നായിരുന്നു ഇംഗ്ലിഷിലുള്ള ഫ്‌ലോ ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മലയാളത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചാര്‍ട്ടില്‍ അത് ചെത്താനിക്കല്‍ ചെറുകുളങ്ങര എന്നായി. എന്നാല്‍ ഇവര്‍ സന്ദര്‍ശിച്ചുവെന്നു പറയപ്പെടുന്ന ബേക്കറിയുടെ യഥാര്‍ഥ പേര് ജണ്ടായിക്കല്‍ എന്നാണ്. സ്ഥലവും ജണ്ടായിക്കല്‍ തന്നെ. ചെറുകുളങ്ങര എന്ന പേരില്‍ റാന്നിയില്‍ സ്ഥലവുമില്ല.

മാര്‍ച്ച് ആറിനു രാവിലെ 8.15ന് റാന്നിയില്‍ നിന്ന് പുറപ്പെട്ട ബസിന്റെ പേരും തെറ്റാണ്. തച്ചിലേത്ത് എന്നാണ് സര്‍ക്കാര്‍ പട്ടികയില്‍ പറയുന്നത്. എന്നാല്‍ അങ്ങനൊരു ബസ് റാന്നിയില്‍ നിന്നു സര്‍വീസ് നടത്തുന്നില്ല. ഈ സമയത്ത് ഓടുന്ന ബസിന്റെ പേര് കറ്റുവീട്ടില്‍ എന്നാണ്. കോട്ടയത്തേക്കാണ് അതിന്റെ സര്‍വീസ്.

WhatsApp Group Invite

Address

MALAPPURAM
Calicut
676503

Website

Alerts

Be the first to know and let us send you an email when JMP News LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share