
05/08/2025
ജാതീയ അധിക്ഷേപങ്ങൾ, ജാതിപ്പേരുകൾ തെറി വിളിക്കായി ഉപയോഗിക്കുക, ബോഡി ഷേമിങ്, സ്ത്രീ വിരുദ്ധത തുടങ്ങി ഒരു കാലത്ത് തെറ്റായി കണക്കാക്കിയിട്ടില്ലാത്ത കാര്യങ്ങളെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പേറി നടക്കുന്ന അടൂരിനെയും ശ്രീകുമാരൻ തമ്പിയെയും പോലുള്ളവർക്ക് പുഷ്പവതിയെ അറിയില്ല എന്ന് പറയുന്നതിൽ അഭിമാനം തോന്നിയിരിക്കാം. അത് നിങ്ങളുടെ തന്നെ മേഖലയിൽ നിങ്ങൾക്കുള്ള അജ്ഞതയെ പുറത്ത് കൊണ്ടു വന്നു എന്ന് മാത്രം പറയട്ടെ. നിങ്ങളെ അറിയുന്നതിനേക്കാൾ നന്നായി പുഷ്പവതിയെ ഇന്നത്തെ തലമുറ അറിയുന്നുണ്ട് എന്നും.
പുഷ്പവതിയുടെ പാട്ടുകളും പ്രസ്താവനകളും എന്നും അനീതിക്കെതിരെ ആയിരുന്നു. അവരുടെ പാട്ടുകളെ പോലെത്തന്നെ അവരുടെ നിലപാടുകളെയും ഏറെ ഇഷ്ടത്തോടെയും ആദരവോടെയും കണ്ടിട്ടുണ്ട് എന്നും.
റഹ്മത്ത് റുഖിയ
▪️പുഷ്പവതിയെ അറിയാത്ത മാടമ്പിമാരോട്
വായിക്കാം:
https://bahuswara.in/politics/f/to-the-elite-class-who-dont-know-pushpavati