02/08/2026
Is your Royal Enfield service center really cleaning your bike? 🤯 Watch this video before your next service!
എന്റെ വണ്ടിയുടെ 10,000km സർവീസ് കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ ഞാൻ മുൻവശത്തെ സ്പ്രോക്കറ്റ് കവർ ഒന്ന് അഴിച്ചുനോക്കി. അതിനുള്ളിലെ ചെളിയും പൊടിയും കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി! സർവീസ് സമയത്ത് ഈ ഭാഗം പ്രത്യേകം ക്ലീൻ ചെയ്യണം എന്ന് പറഞ്ഞിട്ട് പോലും അവർ അത് തൊട്ടുനോക്കിയിട്ടില്ല.
ഒടുവിൽ വെറും 50 രൂപയ്ക്ക് ഒരു അലൻ കീ വാങ്ങി ഞാൻ തന്നെ അതെല്ലാം ക്ലീൻ ചെയ്തെടുത്തു. സർവീസ് സെന്ററുകളെ കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങളൊരു റോയൽ എൻഫീൽഡ് ഉടമയാണെങ്കിൽ, ഈ ഭാഗം സ്വന്തമായി ഒന്ന് അഴിച്ചു ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.
നിങ്ങൾക്കും വണ്ടി സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ ഇതുപോലെ പണി കിട്ടിയിട്ടുണ്ടോ? താഴെ കമന്റ് ചെയ്യുക! 👇