PressLive News

PressLive News 'Leads to the Latest'
Leading Malayalam News Channel

27/07/2026

തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ!

യുവാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പ്രതികൾക്കെതിരെ കയ്യേറ്റത്തിന് ശ്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നു.

❤️💞❤️

21/07/2026

സ്പെയിൻ ഫുട്ബോൾ താരം ലാമിൻ യമാലുമായുള്ള ബന്ധം പരസ്യമായതിന് പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാമുകി ഇൻസ് ഗാർസിയ!

സ്പാനിഷ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഇൻസ് ഗാർസിയ, ഫുട്ബോൾ താരം ലാമിൻ യമാലുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചു.

സ്പാനിഷ് മാധ്യമമായ *Revista HOLA!യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇൻസ് ഗാർസിയ തന്റെ നിലപാട് വ്യക്തമാക്കിയത്. "താൻ ശാന്തമായി മുന്നോട്ട് പോകുകയാണ്. വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതൊന്നും തന്റെ വ്യക്തിജീവിതത്തെ ബാധിക്കാൻ അനുവദിക്കില്ല," എന്നാണ് അവർ പറഞ്ഞത്.

ലാമിൻ യമാലുമായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിൽ സ്വകാര്യത മാനിക്കപ്പെടണമെന്നും, അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും ഇൻസ് ഗാർസിയ അഭ്യർഥിച്ചു.
❤️💞❤️ 🇪🇸

19/07/2026

ദേശീയ പുരസ്കാരം;മമ്മൂട്ടി മുത്തം നൽകുന്ന നിമിഷം പങ്കുവെച്ച് രമേഷ് പിഷാരടി; വൈറലായി വീഡിയോ!

"ഇന്നല്ലെങ്കിൽ പിന്നെ എന്ന്... 😘 ഗ്യാലറിയിൽ ഇതിങ്ങനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു..." — പിഷാരടി.
❤️💞❤️

18/07/2026

കൈ കഴുകാൻ നദിയിലിറങ്ങിയ 12കാരനെ മുതല വലിച്ചിഴച്ച് കൊന്നു

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഖാഗ്ര നദിക്കരയിൽ ദാരുണ സംഭവം. കൃഷിപ്പണി കഴിഞ്ഞ് കൈ കഴുകാനായി നദിയിലിറങ്ങിയ 12കാരനെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊന്നു.

മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് അമ്മാവനൊപ്പം താമസിച്ചിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി സുനിൽ സിംഗാണ് ദുരന്തത്തിന് ഇരയായത്. അമ്മാവനൊപ്പം കൃഷിപ്പണിക്ക് സഹായിക്കാനെത്തിയ കുട്ടി ജോലി കഴിഞ്ഞ് കൈ കഴുകുന്നതിനിടെ പെട്ടെന്ന് വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന മുതല കാലിൽ കടിച്ചുപിടിച്ച് നദിയിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

അമ്മാവനും സമീപത്തുണ്ടായിരുന്ന നാട്ടുകാരും കല്ലെറിഞ്ഞും വടികൾ ഉപയോഗിച്ചും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കിയിട്ടുണ്ട്.

18/07/2026

മംഗളൂരു ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനിയും കല്ലഡ്‌കയിലെ സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരിയുമായ 21 വയസ്സുകാരി ലാവണ്യയാണ് കൊല്ലപ്പെട്ടത്

16/07/2026

ജന്തർ മന്തറിലെ സമരവേദിയിൽ സോനം വാങ്ചുക്കിനും പ്രതിഷേധക്കാർക്കും പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ!

പ്രതിഷേധ വേദിയിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എ.എ.പി നേതാവ്, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

13/07/2026

🏆 ലോകകപ്പ് കിരീടം ആരുയർത്തും? 🤔⚽

ഫ്രാൻസ് 🇫🇷, സ്പെയിൻ 🇪🇸, ഇംഗ്ലണ്ട് 🏴, അതോ അർജന്റീനയോ.. 🇦🇷?

നിങ്ങളുടെ പ്രവചനം
ഈ പോസ്റ്റിന് താഴെ കമന്റായി നിങ്ങളുടെ ടീം എഴുതൂ...

13/07/2026

കണ്ണീരടക്കാനാകാതെ... ജാനകിയമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തി ചിത്ര. 💔

ഒരിക്കൽ ഒരു അഭിമുഖത്തിൽ എസ്. ജാനകി പറഞ്ഞിരുന്നു: "എൻ്റെ കുഞ്ഞായി
ചിത്ര ജനിച്ചിരുന്നെങ്കിൽ, എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്."

ഗുരുവും ശിഷ്യയും എന്ന ബന്ധത്തിനപ്പുറം, അമ്മയും മകളും പോലൊരു ആത്മബന്ധത്തിന്റെ നൊമ്പര നിമിഷം... സംഗീതലോകം എന്നും ഓർക്കുന്ന കാഴ്ച!
❤️💞❤️

12/07/2026

പ്രളയജലത്തിൽ ഒഴുകിനടന്ന് വിഷപ്പാമ്പുകൾ; ചൈനയിൽ രാജവെമ്പാല ഉൾപ്പെടെ 900 ത്തോളം പാമ്പുകൾ കൂട്ടിൽ നിന്ന് രക്ഷപ്പെട്ടു!

05/07/2026

സ്ക്രാപ്പിൽ നിന്ന് ഇരുമ്പ് നിർമ്മിക്കുന്ന കൂറ്റൻ പ്ലാന്റ്; പാലക്കാട് ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്നുള്ള ദൃശ്യങ്ങൾ!
❤️💞❤️

Address

Mavoor
Calicut
673661

Alerts

Be the first to know and let us send you an email when PressLive News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PressLive News:

Shortcuts

Share