GOODDAY

GOODDAY GooDDay is a Family Magazine founded in 2009.

കോഴിക്കോട് താമരശ്ശേരിയിൽ ഗര്‍ഭിണിയെ പൂട്ടിയിട്ട് മര്‍ദിച്ചു; പൊള്ളിച്ചു; ആഹാരം നിഷേധിച്ചു; കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മ...
25/12/2025

കോഴിക്കോട് താമരശ്ശേരിയിൽ ഗര്‍ഭിണിയെ പൂട്ടിയിട്ട് മര്‍ദിച്ചു; പൊള്ളിച്ചു; ആഹാരം നിഷേധിച്ചു; കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ പിടിയിൽ

In a gruesome incident at Thamarassery, Kozhikode, an 8-month pregnant woman was brutally tortured by her partner, Shahid Rahman. The victim was locked in the house, starved, and burnt with a hot iron box. Police confirmed the accused was under the influence of drugs. The victim is in critical condition at Kozhikode Medical College....

In a gruesome incident at Thamarassery, Kozhikode, an 8-month pregnant woman was brutally tortured by her partner, Shahid Rahman. The victim was locked in the house, starved, and burnt with a hot i…

നൈജീരിയയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; ആക്രമണം നമസ്കാരത്തിനിടെ, നിരവധി മരണംഅബുജ: നൈജീരിയയിലെ ബോർണോയിൽ തിരക്കേറിയ പള്ളിയിലു...
25/12/2025

നൈജീരിയയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; ആക്രമണം നമസ്കാരത്തിനിടെ, നിരവധി മരണം

അബുജ: നൈജീരിയയിലെ ബോർണോയിൽ തിരക്കേറിയ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു ആക്രമണം. നമസ്കാരത്തിനിടെ പള്ളിയുടെ ഉള്ളിൽ വെച്ചിരുന്ന ബോംബാണ് പ്രാർഥനയ്‌ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണോ നടന്നതെന്നും സംശയമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് വക്താവ് നഹും ദാസോയാണ് മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും പുറത്തുവിട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അബുജ: നൈജീരിയയിലെ ബോർണോയിൽ തിരക്കേറിയ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്...

‘ഡി മണി’ എന്നാല്‍ ഡയമണ്ട് മണി; പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചു; ലക്ഷ്യമിട്ടത് 1000 കോടിThe SIT interrogated 'D M...
25/12/2025

‘ഡി മണി’ എന്നാല്‍ ഡയമണ്ട് മണി; പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചു; ലക്ഷ്യമിട്ടത് 1000 കോടി

The SIT interrogated 'D Mani' (Balamurukan), the alleged kingpin of an idol smuggling syndicate in the Sabarimala gold scam. Reports reveal the gang targeted ₹1000 crore worth of antiques, including idols from Padmanabhaswamy Temple. The investigation follows a startling statement from an NRI businessman...

The SIT interrogated ‘D Mani’ (Balamurukan), the alleged kingpin of an idol smuggling syndicate in the Sabarimala gold scam. Reports reveal the gang targeted ₹1000 crore worth of antiqu…

ബിരുദക്കാർക്ക് ഡിഫൻസ് സർവിസിൽ ഓഫിസറാകാംയു.പി.എസ്.സി ദേശീയതലത്തിൽ 2026 ഏപ്രിൽ 12ന് നടത്തുന്ന കമ്പയിൻഡ് ഡിഫൻസ് സർവിസസ് (സി...
25/12/2025

ബിരുദക്കാർക്ക് ഡിഫൻസ് സർവിസിൽ ഓഫിസറാകാം

യു.പി.എസ്.സി ദേശീയതലത്തിൽ 2026 ഏപ്രിൽ 12ന് നടത്തുന്ന കമ്പയിൻഡ് ഡിഫൻസ് സർവിസസ് (സി.ഡി.എസ്) പരീക്ഷ വഴി വിവിധ കോഴ്സുകളിൽ പരിശീലനം നേടി ബിരുദക്കാർക്ക് പ്രതിരോധസേനാ വിഭാഗങ്ങളിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ആകർഷകമായ നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. പുരുഷന്മാർക്കും വനിതകൾക്കുമായി 451 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കോഴ്സുകളും ഒഴിവുകളും 1. മിലിട്ടറി അക്കാദമി ഡറാഡൂൺ:162-ാമത് കോഴ്സ്. 2027 ജനുവരിയിൽ തുടങ്ങും. ഒഴിവുകൾ 100 (എൻ.സി.സി-സി സർട്ടിഫിക്കറ്റുകാർക്ക് (ആർമി വിങ്) 13 ഒഴിവുകളിൽ സംവരണമുണ്ട്). 2. നേവൽ അക്കാദമി, ഏഴിമല: കോഴ്സ് 2027 ജനുവരിയിൽ ആരംഭിക്കും. എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ്)/ഹൈഡ്രോ ഒഴിവുകൾ 26....

യു.പി.എസ്.സി ദേശീയതലത്തിൽ 2026 ഏപ്രിൽ 12ന് നടത്തുന്ന കമ്പയിൻഡ് ഡിഫൻസ് സർവിസസ് (സി.ഡി.എസ്) പരീക്ഷ വഴി വിവിധ കോഴ്സുകളിൽ ...

ഇടിമുഴക്കം പോലെ ശബ്ദം, വീടുകളിൽ വിള്ളൽ; മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ നേരിയ ഭൂചലനംമലപ്പുറം ∙ കോട്ടയ്ക്കൽ മേഖലയിലും വേങ്ങര...
24/12/2025

ഇടിമുഴക്കം പോലെ ശബ്ദം, വീടുകളിൽ വിള്ളൽ; മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ നേരിയ ഭൂചലനം

മലപ്പുറം ∙ കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലും ഇന്നലെ രാത്രി 11.20ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്. ഇടിമുഴക്കം പോലെ ശബ്ദവുമുണ്ടായി. ചിലയിടങ്ങളിൽ ശബ്ദം വീണ്ടും ഉണ്ടായതായും വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.

മലപ്പുറം ∙ കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലും ഇന്നലെ രാത്രി 11.20ന് നേരിയ തോ.....

എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷംപേരെ ഒഴിവാക്കി, ജനുവരി 22വരെ പരാതി അറിയിക്കാംസംസ്ഥാനത്ത്...
23/12/2025

എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷംപേരെ ഒഴിവാക്കി, ജനുവരി 22വരെ പരാതി അറിയിക്കാം

സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്റെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍-6,49,885, കണ്ടെത്താനാകാത്തവര്‍ - 6,45,548, സ്ഥലം മാറിയവര്‍ 8,21,622. നിലവില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കു വീണ്ടും പേര് ചേര്‍ക്കാന്‍ ഫോം 6 പൂരിപ്പിച്ചു നല്‍കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം. ജനുവരി 22 വരെയാണ് പരാതികളും മറ്റും പരിഗണിക്കുക. ഹിയറിങ്ങില്‍ പരാതി ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അതിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫിസറെ സമീപിക്കാം....

സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത.....

കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചുകൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്...
23/12/2025

കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധേയമായ ഇളവുകളാണ് നല്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്‌ത ടെമ്പിള്‍, ആന്‍റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് ആയിരം രൂപ ഇളവാണ് നൽകുന്നത്. ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1500 രൂപ ഇളവും കല്യാണ്‍ പ്രഖ്യാപിച്ചു. സമ്മാനങ്ങള്‍ നല്കുകയും പുതിയ തുടക്കങ്ങള്‍ കുറിക്കുകയും ചെയ്യുന്ന ഈ ആഘോഷനാളുകളില്‍ കാലാതീതമായ ആഭരണങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായാണ് ഈ ഓഫറുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. ക്രിസ്‌മസിന്‍റെയും പുതുവത്സരത്തിന്‍റെയും അവസരം സന്തോഷത്തിന്‍റെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ടി.എസ്....

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവ.....

ശബരിമലയില്‍ നിന്ന് പ‍ഞ്ചലോഹ വിഗ്രഹങ്ങളും കടത്തി’; ദുരൂഹതയേറ്റി വിദേശ വ്യവസായിയുടെ മൊഴിsabarimala-gold-scam-panchaloha-id...
23/12/2025

ശബരിമലയില്‍ നിന്ന് പ‍ഞ്ചലോഹ വിഗ്രഹങ്ങളും കടത്തി’; ദുരൂഹതയേറ്റി വിദേശ വ്യവസായിയുടെ മൊഴി

sabarimala-gold-scam-panchaloha-idol-smuggling-allegations-sit-probe...

sabarimala-gold-scam-panchaloha-idol-smuggling-allegations-sit-probe

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യഹിന്ദു യുവാവിന്റെ ...
22/12/2025

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ

ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചത്. “ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശ് അധികൃതരുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,” – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കൂടാതെ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ കൊലപ്പെടുത്തിയതിനെതിരെ ന്യൂദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ സ്ഥിതിഗതികൾ തകർക്കാൻ ശ്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിലെ ഹിന്ദു ജനത രാജ്യത്തുടനീളം ന്യൂനപക്ഷ വിരുദ്ധ സംഭവങ്ങൾ നേരിടുന്നുണ്ട്. അതേ സമയം തീവ്രവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് പുതിയൊരു അശാന്തിയിലേക്ക് നീങ്ങുകയാണ്.

ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് സർക്...

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തിൽ നോട്ടീസ്തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ...
22/12/2025

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തിൽ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യയെയും സച്ചിനെയും ഒഴിവാക്കിയ കു​റ്റപത്രത്തിനെതിനെതിരായ ഹർജിയിലാണ് നോട്ടീസ്. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയുള്ള കു​റ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് റദ്ദാക്കണമെന്നാണ് യദുവിന്റെ ആവശ്യം. തനിക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെയും പ്രതിചേർക്കണമെന്ന ആവശ്യവും യദു ഉന്നയിക്കുന്നുണ്ട്. 2024 ഏപ്രിലിൽ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞത്. തുടർന്ന്‌ ആര്യയും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രെെവ‌ർ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മുൻ മേയറുടെ ആരോപണം. ആര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു....

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം...

മലപ്പുറം നിലമ്പൂർ പ്രീമിയർ കൗണ്ടറിൽ നിന്ന് പതിനായിരങ്ങൾ വിലയുള്ള മദ്യക്കുപ്പികൾ പോക്കറ്റിലാക്കി;ഒടുവിൽ കുടുങ്ങിKerala Be...
22/12/2025

മലപ്പുറം നിലമ്പൂർ പ്രീമിയർ കൗണ്ടറിൽ നിന്ന് പതിനായിരങ്ങൾ വിലയുള്ള മദ്യക്കുപ്പികൾ പോക്കറ്റിലാക്കി;ഒടുവിൽ കുടുങ്ങി

Kerala Beverages Theft case reported in Nilambur......

Kerala Beverages Theft case reported in Nilambur…

മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചൊതുക്കി മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു ; ബംഗ്ലദേശിൽ 7 പേർ അറസ്റ്റിൽ‌ധാക്ക ∙ ബം...
20/12/2025

മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചൊതുക്കി മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു ; ബംഗ്ലദേശിൽ 7 പേർ അറസ്റ്റിൽ‌

ധാക്ക ∙ ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു കൊല്ലുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ‌. ഇടക്കാല സർക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി (32) മരിച്ചതിനെത്തുടർന്നാണ് ബംഗ്ലദേശിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഒരാഴ്ച മുൻപ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു ബംഗ്ലദേശിലെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫിസുകളിൽ കലാപകാരികൾ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു. സ്ഥാപനം അടയ്ക്കേണ്ടിവന്നു. ഓൺലൈൻ എഡിഷന്റെ പ്രവർത്തനം 17 മണിക്കൂർ‌ തടസ്സപ്പെട്ടു. 150 കംപ്യൂട്ടറുകളും, പണവും, ജീവനക്കാരുടെ വസ്തുക്കളും കൊള്ളയടിച്ചു. ആദ്യനില മുതൽ മൂന്നാം നിലവരെ ഒന്നും അവശേഷിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. ഇത്തരം ആക്രണങ്ങൾ ബംഗ്ലദേശിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനിസ് പറഞ്ഞു. സംഘർഷം നിയന്ത്രിക്കാനായി പൊലീസും സുരക്ഷാസേനകളും ധാക്കയുൾപ്പെടെ ബംഗ്ലദേശിലെ വിവിധ നഗരങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ധാക്ക ∙ ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിന....

Address

Eranhipaalam
Calicut
673006

Alerts

Be the first to know and let us send you an email when GOODDAY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GOODDAY:

Share

Category