01/04/2025
🎊🪅🥳🎈
*ചെറുവാടി ഫെസ്റ്റ‌് കാർണിവലിനു തുടക്കമായി.*
01-04-025
*ചെറുവാടി* വ്യാപാരി വ്യവസായി ഏകോപന സമിതി, കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലാ സാംസ്ക്കാരിക വൈജ്‌ഞാനികോത്സവം 'ചെറുവാടി ഫെസ്റ്റ‌് - 2025 ന്റെ ഭാഗമായുള്ള കാർണിവവലിനു ഇന്നലെ ചെറിയ പെരുന്നാൾ ദിവസം ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ തുടക്കമായി.
ചുള്ളിക്കാപറമ്പിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണു പരിപാടിക്ക് തിരി തെളിഞ്ഞത്. 21 ദിവസം നീളുന്നതാണ് കാർണിവൽ. വൈകിട്ട് 5 മുതൽ കാർണിവൽ ആരംഭിക്കും.
അമ്യൂസ്മെന്റ് പാർക്കുകൾ, കു ടുംബശ്രീ ഉൾപ്പെടെയുള്ളവയുടെ സ്റ്റാളുകൾ, ഫുഡ് ഫെസ്‌റ്റ്, കലാപരിപാടികൾ, മരണക്കിണർ, ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ തുടങ്ങിയവ ഉണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഇ. എൻ.യൂസഫ് അധ്യക്ഷത വഹിച്ചു. വിപണന മേള വ്യാ പാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജിയും, ടിക്കറ്റ് കൗണ്ടർ നിയോജക മണ്ഡലം പ്രസിഡന്റ് പി. പ്രേമനും ഉദ്ഘാടനം ചെയ്തു.
ആയിഷ ചേലപ്പുറത്ത്, പി.സി.മു ഹമ്മദ്, വി.ഷംലൂലത്ത്, കെ.ജി. സീനത്ത്, ഷരീഫ് അമ്പലക്കണ്ടി, ബാബു പൊലുകുന്നത്ത്, ഇ.നി സാർ, എം.ടി.റിയാസ്, കെ.സി.എം. ബഷീർ, ഷരീഫ് കക്കാട് എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ പി.സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൊമ്പക്കാട് കോയയും കുഞ്ഞാപ്പുവും അവതരിപ്പിച്ച സ്റ്റേജ് ഷോ, സജ്ന സലീം ആൻഡ് ടീം അവതരിപ്പിച്ച ഗാനവിരുന്ന് എന്നിവയും അരങ്ങേറി.
▪️▪️▪️▪️▪▪▪▪️▪️
*`കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ`*
👇👇 *https://wa.link/5rq2q9*
*`🎉ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം...🎉`*
*ചെറുവാടിയിലേയും* പരിസര പ്രദേശങ്ങളിലേയും ( _കൊടിയത്തൂർ പഞ്ചായത്ത്, മുക്കം, കാരശ്ശേരി, കീഴുപറമ്പ്, അരീക്കോട്, എടവണപ്പാറ, വാഴക്കാട്,മാവൂർ കൂടാതെ പാഴൂർ,കൂളിമാട് തുടങ്ങി ചാത്തമംഗലം പഞ്ചായത്തിലെയും ഒട്ടുമിക്ക സ്ഥലങ്ങൾ_) നാട്ടുവാർത്തകൾക്ക് പ്രാധാന്യം നൽകി ജനങ്ങളിലേക്കെത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് ചെറുവാടി ലൈവ്.
ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടാം._👇🏻
*http://wa.me/918137856944*