Varthamanam Daily

Varthamanam Daily വർത്തമാനം ദിനപത്രം
കോഴിക്കോട് • കൊച്ചി • മലപ്പുറം • ദോഹ • തിരുവനന്തപുരം

www.varthamanam.com
www.varthamanamonline.com

വർത്തമാനം ദിനപത്രം
കോഴിക്കോട് • കൊച്ചി • മലപ്പുറം • തിരുവനന്തപുരം • ദോഹ |

for online edition:
visit:- www.varthamanam.com |

https://twitter.com/varthamanamcom

പഠനോപകരണങ്ങൾ വിതരണംചെയ്തു കൊല്ലം: എസ്ബിഐയുടെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് പഠനോപകടരണങ്ങ വിതരണം. മന്ത്രി കെ എൻ ബാലഗോപാ...
30/05/2025

പഠനോപകരണങ്ങൾ വിതരണംചെയ്തു

കൊല്ലം: എസ്ബിഐയുടെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് പഠനോപകടരണങ്ങ വിതരണം. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു.
എൽ കെ ജി മുതൽ പ്ലസ് 2 വരെയുള്ള നൂറോളം വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.
എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മൊക്തൻ മുഖ്യാതിഥിയായി.
കൊല്ലം റീജിയണൽ മാനേജർ ജി എൽ ശ്രീജിത്ത്, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ ജയശ്രീ എന്നിവർ സംസാരിച്ചു. പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ് ഡി ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും ട്രഷറർ കണ്ണൻ നായർ നന്ദിയുംപറഞ്ഞു.

സ്‌റ്റില്ലം–-2025 തുടങ്ങിഎല്ലാവരും ഫോട്ടോഗ്രാഫർമാരാകുന്ന കാലം: അടൂര്‍ ഗോപാലകൃഷ്ണന്‍കൊല്ലം എല്ലാവരും ഫോട്ടോഗ്രാഫർമാരാകുന്...
23/05/2025

സ്‌റ്റില്ലം–-2025 തുടങ്ങി
എല്ലാവരും ഫോട്ടോഗ്രാഫർമാരാകുന്ന കാലം: അടൂര്‍ ഗോപാലകൃഷ്ണന്‍
കൊല്ലം
എല്ലാവരും ഫോട്ടോഗ്രാഫർമാരാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഓരോ ഫോട്ടോക്ക് പിന്നിലും ഓരോ കഥയുണ്ടാകും. ഈ കഥയെ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്നതാകണം ഓരോ ഫോട്ടോയും. അതിന് നിരന്തരമായ പരിശീലനം ആവശ്യമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചവറ ഐആർഇ ലിമിറ്റഡിന്റെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്‌ കൊല്ലം പബ്ലിക് ലൈബ്രറിയിലെ ക്വയിലോൺ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച പ്രസ് ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനം ‘സ്റ്റില്ലം–-2025' ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ് ക്ലബ്‌ പ്രസിഡന്റ് ഡി ജയകൃഷ്ണൻ അധ്യക്ഷനായി. ഐആർഇഎൽ ഡെപ്യൂട്ടി മാനേജർ എൻ എസ് അജിത് കുമാർ, കൊല്ലം പബ്ലിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് ആർ നായർ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ്‌ സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും ട്രഷറർ കണ്ണൻനായർ നന്ദിയും പറഞ്ഞു. പ്രദർശനത്തിനോട്‌ അനുബന്ധിച്ച് ‘ഫോട്ടോഗ്രഫിയിലെ പുതിയ പ്രവണതകൾ' എന്ന വിഷയത്തിൽ മലയാള മനോരമ മുൻ സീനിയർ ഫോട്ടോ എഡിറ്റർ ബി ജയചന്ദ്രൻ ക്ലാസെടുത്തു.
രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം. പ്രദർശനം ഞായറാഴ്‌ച സമാപിക്കും.

'സ്റ്റില്ലം 2025': സെൽഫി പോയിൻ്റ് ഉദ്ഘാടനം ചെയ്തുകൊല്ലം: ജില്ല രൂപീകൃതമായതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം പ്ര...
22/05/2025

'സ്റ്റില്ലം 2025': സെൽഫി പോയിൻ്റ് ഉദ്ഘാടനം ചെയ്തു

കൊല്ലം: ജില്ല രൂപീകൃതമായതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബ്ബും ചവറ ഐആർഇ ഇന്ത്യ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന് - സ്റ്റില്ലം - 2025ന് മുന്നോടിയായി സെൽഫി പോയിന്റിന്റെ ഉദ്ഘാടനം മേയർ ഹണി നിർവഹിച്ചു. കൻ്റോൺമെൻ്റ് മൈതാനത്തിന് സമീപം വി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള സെൽഫി പോയിന്റിൽ മികച്ച ചിത്രം എടുക്കുന്നവർക്ക് സമ്മാനം നൽകും.
കൊല്ലത്തെ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോപ്രദര്‍ശനം 'സ്റ്റില്ലം 2025' പബ്ലിക് ലൈബ്രറിയിലെ ക്വയിലോണ്‍ ആര്‍ട്ട് ഗാലറിയില്‍ 23 മുതല്‍ 25വരെയാണ്. ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് മൂന്നിന് ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാമത്സരം, ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ ക്ലാസുകള്‍, മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രാഫി മത്സരം, ക്വിസ് മത്സരം, സെല്‍ഫി പോയിന്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

23ന് രാവിലെ 11ന് ബി ജയചന്ദ്രന്‍ 'ഫോട്ടോഗ്രാഫിയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. പ്ലസ് ക്ലബ്ബ് പ്രസിഡന്റ് ബി ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സനല്‍ ഡി പ്രേം സ്വാഗതം പറയും. ഐആര്‍ഇഎല്‍ ഹെഡ് എന്‍ എസ് അജിത്ത്, പ്രതാപ് ആര്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണന്‍ നായര്‍ നന്ദി പറയും.

24ന് രാവിലെ 10.30ന് വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോടിന്റെ പ്രഭാഷണം. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാമത്സരം. എം മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. രാജ് കിരണ്‍ സ്വാഗതവും സന്ദീപ് നന്ദിയും പറയും. പകല്‍ രണ്ടിന് സിനിമാ സംവിധായകരായ ഷാഹി കബീര്‍, ദിലീഷ് പോത്തന്‍ എന്നിവരുമായ മുഖാമുഖം. റിങ്കുരാജ് സ്വാഗതവും പി എന്‍ സതീശന്‍ നന്ദിയും പറയും. 25ന് രാവിലെ 10ന് ചലച്ചിത്രനടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂരിന്റെ പ്രഭാഷണം. പകല്‍ 12ന് മലയാളം വിക്കിപീഡിയ അഡ്മിന്‍ കണ്ണന്‍ ഷണ്‍മുഖത്തിന്റെ 'വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനത്തിന്റെ പുതിയ ആകാശങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസ്.

25ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി ആര്‍ ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്യും. സനല്‍ ഡി പ്രേം അധ്യക്ഷത വഹിക്കും. ജയന്‍ മഠത്തില്‍ സ്വാഗതം പറയും. പ്രകാശ് ആര്‍ നായര്‍, ഡി ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. സി ആര്‍ ഗിരീഷ് കുമാര്‍ നന്ദി പറയും.

31/03/2025
അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന  യുവതികൾക്ക് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം ഇരുമ്പു പാലത്തിന് സമ...
28/03/2025

അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവതികൾക്ക് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ.

കൊല്ലം ഇരുമ്പു പാലത്തിന് സമീപം സ്വകാര്യബസ്സുമായി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികൾക്കാണ് മന്ത്രി രക്ഷകനായത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ നിന്നും മടങ്ങും വഴിയായിരുന്നു യുവതികൾ രക്തം വാർന്ന റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ കയറ്റി യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസ്സിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓയ്‌ക്ക് മന്ത്രി നിർദേശം നൽകി. കാവനാട് സ്വദേശിനികളായ അൻസി 36 ജിൻസി 34 എന്നിവർക്കാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ പരിക്കേറ്റത്.

മാധ്യമ പ്രവർത്തനം സുരക്ഷിത വിവാധങ്ങളുടെ സൃഷ്ടിയിൽ :  കെ ജയകുമാര്‍കൊല്ലം: മാധ്യമ പ്രവര്‍ത്തനം  സുരക്ഷിത വിവാദങ്ങളിൽ ശ്രദ്...
24/02/2025

മാധ്യമ പ്രവർത്തനം സുരക്ഷിത വിവാധങ്ങളുടെ സൃഷ്ടിയിൽ : കെ ജയകുമാര്‍
കൊല്ലം: മാധ്യമ പ്രവര്‍ത്തനം സുരക്ഷിത വിവാദങ്ങളിൽ ശ്രദ്ധ നേടുന്ന പ്രവണത കൂടിവരുന്നതായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. ഒരു ഭയത്തിന്റെ അന്തരീക്ഷം ഇന്നുണ്ട്. വ്യക്തി സ്വാതന്ത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ആദൃശ്യമായ വിലക്കുകളുള്ള ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. മാധ്യമങ്ങൾക്ക് പോലും ഭയമുള്ള ഇക്കാലത്ത് മറ്റുള്ളവരുെട കാര്യം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം പ്രസ് ക്ലബും ഫാത്തിമ മാതാ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ എ യൂനുസ് കുഞ്ഞ് പത്ര-ദൃശ്യ മാധ്യമ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലത്തിന്റെ വികസനത്തെപ്പറ്റി വലിയ സ്വപ്നമുള്ള വ്യക്തിയായിരുന്നു എ യൂനുസ് കുഞ്ഞെന്ന് അദ്ദേഹം സ്മരിച്ചു. പൊതുകാര്യ പ്രസക്തമായ വിഷയങ്ങളിൽ അദ്ദേഹം നന്നായി ഇടപെട്ടിരുന്നു. വ്യവസായ സ്ഥാപനം തനിക്കു മാത്രമുള്ളതല്ലെന്നും അത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായും കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. പത്രമാധ്യമ അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബനുവേണ്ടി സഹോദരന്‍ ആര്‍ രഘുവും ദൃശ്യമാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ ഷിനോജ് എസ് ടി യും ഏറ്റുവാങ്ങി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഡി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനല്‍ ഡി പ്രേം ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഷാജഹാന്‍ യൂനുസ് പങ്കെടുത്തു. ക്ലബ്ബ് ട്രഷറര്‍ കണ്ണന്‍ നായര്‍ നന്ദി പറഞ്ഞു.

കൊല്ലം : രാജ്യത്തെ മാധ്യമങ്ങളിൽ ഭൂരിപക്ഷവും മോദി ഗവൺമെൻ്റിൻ്റെ പ്രചരണായുധങ്ങളായി മാറിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എ...
15/02/2025

കൊല്ലം : രാജ്യത്തെ മാധ്യമങ്ങളിൽ ഭൂരിപക്ഷവും മോദി ഗവൺമെൻ്റിൻ്റെ പ്രചരണായുധങ്ങളായി മാറിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. റാം. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച "നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനെയും സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെയും എത്തരത്തിൽ ഡൽഹി പൊലീസും അധികാര കേന്ദ്രങ്ങളും വേട്ടയാടിയെന്ന്‌ രാജ്യം കണ്ടതാണ്‌. ലാപ്‌ടോപ്പും ഫോണുകളും പിടിച്ചെടുത്തു. സ്ഥാപനവുമായി സഹകരിക്കുന്നവരുടെ വീടുകളിലുൾപ്പടെ റെയിഡ്‌ നടത്തി. ജമ്മു കാശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അവസാനിച്ച നിലയാണുള്ളത്. പല മുഖ്യധാരാ മാധ്യമങ്ങളെയും കോർപറേറ്റുകൾ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. അതേ സമയം സോഷ്യൽ മീഡിയ വന്നതോടെ എല്ലാത്തിനെയും ഒറ്റയടിക്ക് അടിച്ചമർത്താൻ കഴിയാത്ത അസ്ഥയുണ്ട്. ബോധപൂർവ്വമായ തെറ്റുകൾ വരുത്തുന്ന മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായം പറയുന്നതിനും നിയമമുണ്ട്, പക്ഷേ അതു പുസ്തകത്തിൽ മാത്രമാണ് എന്നതാണ് ഇപ്പോൾ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയെന്നും എൻ. റാം ഓർമ്മിപ്പിച്ചു. 2014 മുതൽ ഇന്നു വരെയുള്ള 10 വർഷം രാജ്യത്ത് വാർത്ത എഴുതിയതിൻ്റെയോ വിമർശനം ഉന്നയിച്ചതിൻ്റെയോ പേരിൽ മാത്രം കൊല്ലപ്പെട്ടത് 20 മാധ്യമ പ്രവർത്തകരാണ്. ആസൂത്രിതമായ നീക്കത്തിന്റെ പുറത്താണ്‌ ഇവരുടെയെല്ല്ലാംതന്നെ ജീവനെടുത്തതെന്ന്‌ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് പറയുന്നു. പക്ഷേ 20 പേർ കൊല്ലപ്പെട്ടതിനേക്കാൾ ഞെട്ടിക്കുന്നത് ആ സംഭവങ്ങളിലെ കൊലയാളികളെ തൊടാൻ പോലും നമ്മുടെ പൊലീസിനോ നീതിന്യായ വ്യവസ്ഥയ്ക്കോ കഴിഞ്ഞില്ല എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലാം തൂണിന് ക്ഷതമേൽക്കണം എന്നാഗ്രഹിക്കുന്നവരിൽ അധികാര - രാഷ്ട്രീയ കേന്ദ്രങ്ങളുണ്ടെന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അഭിപ്രായപ്പെട്ടു. അധികാരത്തിൽ പ്രകടമാകുന്ന ഏകാധിപത്യ പ്രവണതകളെ എതിർക്കുമ്പോഴാണിത് സംഭവിക്കുന്നത്. അപ്പോൾ മാധ്യമങ്ങളെ പിടിച്ചു കുലുക്കാനും ഒടിക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപൂർണ വാർത്തകൾ നൽകിയും വാർത്തകളെ അദൃശ്യവൽക്കരിച്ചും മാധ്യമങ്ങൾ തന്നെയാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് മാധ്യമം ജോയിൻ്റ് എഡിറ്റർ നൗഷാദ് അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങൾ, മൂലധന ശക്തികൾ, നിലവാരമില്ലാത്ത മാധ്യമ പ്രവർത്തകർ എന്നിവരാണ് നാലാം തൂണിന് ക്ഷതമേൽക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലെ നിർണായക ശക്തിയല്ല, ജനാധിപത്യം തന്നെയാണ് മാധ്യമങ്ങളെന്ന് മാതൃഭൂമി കൊല്ലം ബ്യൂറോ ചീഫ് ജി.സജിത്ത് കുമാർ അഭിപ്രായപ്പെട്ടു. അവയ്ക്ക് പോറലേൽക്കാതെ നിൽക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തേക്കാൾ വിവാദമാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ് മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുന്നതെന്ന് കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അഭിപ്രായപ്പെട്ടു. പുരോഗമന പ്രസ്ഥാനങ്ങളുടെ തകർച്ചയും അതിന് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനമെന്നത് മാറ്റി വച്ച് മാധ്യമങ്ങൾ ബിസിനസ് ആരംഭിച്ചതോടെയാണ് നാലാം തൂണിന് ക്ഷതമേറ്റതെന്ന് ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ വി.ബി.പരമേശ്വരൻ പറഞ്ഞു. ലാഭത്വര മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായും മോദി സർക്കാരും കുത്തക മാധ്യമങ്ങളും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വ.ലേ മാറി മാപ്രകളെന്ന ആക്ഷേപകരമായ വിളി കേൾക്കുന്ന കാലത്താണ് നമ്മൾ ഈ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാധ്യമ വിമർശനം നടത്തുമ്പോൾ തന്നെ അവരുടെ സ്വതന്ത്ര്യത്തിന് വേണ്ടി ഗബ്ദിക്കുന്നവരാണ്. എന്നാൽ രാജ്യത്ത് ഏറ്റവുമധിക കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ കേരളത്തിലാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിക്ഷിപ്ത താൽപര്യക്കാരായ ഭരണകൂടങ്ങളും ക്രിമിനൽവൽക്കൃത മാഫിയകളും മാധ്യമ പ്രവർത്തക്കെതിരെ കടന്നാക്രമണം നടത്തുന്ന കാലമാണിതന്നു സെമിനാറിൻ്റെ മോഡറേറ്ററായിരുന്ന സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം എന്നത് ജീവൻ നഷ്ടപ്പെടാവുന്ന ഒന്നായി മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അവരുടെ തന്നെ നിലനിൽപ്പിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെമിനാർ കമ്മിറ്റി കൺവീനർ എസ്. ജയമോഹൻ, എച്ച് ബെയ്സിൽ ലാൽ എന്നിവർ പ്രസംഗിച്ചു.

https://varthamanam.com/cpim-state-conference-logo-released/
12/01/2025

https://varthamanam.com/cpim-state-conference-logo-released/

കൊല്ലം: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശി.....

https://varthamanam.com/malayalam-lyricist-p-jayachandran-has-passed-away/
09/01/2025

https://varthamanam.com/malayalam-lyricist-p-jayachandran-has-passed-away/

മഞ്ഞലയിൽ മുങ്ങിത്തോർത്തി ധധുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ...

https://varthamanam.com/i-now-remember-the-two-letters-mt/
26/12/2024

https://varthamanam.com/i-now-remember-the-two-letters-mt/

കോഴിക്കോട്: എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭ, മലയാളത്തിന്റെ .....

Address

Calicut

Alerts

Be the first to know and let us send you an email when Varthamanam Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varthamanam Daily:

Share