Thalassery Kitchen by Praveen

Thalassery Kitchen by Praveen Official page of Thalassery Kitchen YouTube Channel. Like and Follow for mouthwatering recipes from Thalassery, the land of 3 C's - Circus, Cake & Cricket

16/08/2024

traditional Kerala sadhya /കേരള സദ്യ/

14/08/2024

നാടൻ ബീഫ് വരട്ടിയത്/ Beef pepper roast

13/08/2024

Podi dosa/പൊടി ദോശ/

11/08/2024

Omelette Dosa

 #സദ്യസാമ്പാർഓണം വിഷു വിവാഹം പിറന്നാൾ ഏതു വിശേഷ ദിവസങ്ങളായാലും നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്തതാണ് സദ്യ. സാമ്പാർ ...
01/08/2024

#സദ്യസാമ്പാർ
ഓണം വിഷു വിവാഹം പിറന്നാൾ ഏതു വിശേഷ ദിവസങ്ങളായാലും നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്തതാണ് സദ്യ. സാമ്പാർ ഇല്ലാത്ത ഒരു സദ്യ ചിന്തിക്കാൻ പോലും പറ്റില്ല. മലബാറിന്റെ തനതു രുചിയിൽ നമുക്കൊരു സാമ്പാർ ഉണ്ടാക്കാം.

ചേരുവകൾ:

തുവരപ്പരിപ്പ്: 1/4 കപ്പ്
പച്ചക്കായ : 100 grm
വെള്ളരിക്ക : 100 grm
ചേന : 100 grm
കോവയ്ക്ക : 100 grm
ഉരുളക്കിഴങ്ങ് : 100 grm
വഴുതിനിങ്ങ : 100 grm
മുരിങ്ങക്കായ : 100 grm
വെണ്ടക്ക : 100 grm
സവാള 2 Nos.
ചെറിയ ഉള്ളി 10 Nos.
പച്ചമുളക് : 8 Nos.
വെളുത്തുള്ളി : 1/2 Ball
മല്ലിയില : 1 cup
തക്കാളി: 100 grm
കറിവേപ്പില : 5 തണ്ട്
ശർക്കര : 1 No.
കായം : 2 teaspoon
മഞ്ഞൾപൊടി :1 teaspoon
മുളകുപൊടി :1 tablespoon
മല്ലിപ്പൊടി : 2 table spoon
വറ്റൽ മുളക് ; 10 Nos.
കടുക് : 1/2 teaspoon
വെളിച്ചെണ്ണ : 3 tablespoon
ഉപ്പ്: പാകത്തിന്
തേങ്ങ ചിരകിയത് : ഒരു തേങ്ങ
ഉലുവ 1/4 teaspoon
ചെറിയ ജീരകം : 1/4 teaspoon
വാളൻപുളി: ചെറുനാരങ്ങാ വലിപ്പത്തിൽ.

പാചകം ചെയ്യുന്ന വിധം:
ഒരു കുക്കറിൽ തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളവും ഉപ്പും അല്പം മഞ്ഞളുപൊടിയും ചേർത്ത് മൂന്നു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നതിനുശേഷം ചെറുതായി അരിഞ്ഞ സവാളയും അല്പം മഞ്ഞൾ പൊടിയും വെണ്ടക്കയും ചേർത്ത് വഴറ്റിയെടുക്കുക.

ഒരു അടി കട്ടിയുള്ള പാത്രത്തിൽ വെണ്ടക്ക സവാള ചെറിയ ഉള്ളി വെളുത്തുള്ളി ഒഴികെയുള്ള കഷണങ്ങൾ ആവശ്യത്തിന് വെള്ളം പുളിവെള്ളം ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിക്കുക.

ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നാൽ അതിലേക്ക് ചിരകിയ തേങ്ങയും ചെറിയ ഉള്ളി വെളുത്തുള്ളി വറ്റൽ മുളക് കറിവേപ്പില കായം ഇവ ചേർത്ത് മൂപ്പിച്ചെടുക്കുക. മൂത്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് അല്പം ഉലുവയും ചെറിയ ജീരകവും ചേർക്കുക. ചൂടാറിയതിനു ശേഷം ഇത് അരച്ചെടുത്ത് വെക്കണം.

പച്ചക്കറി കഷണങ്ങൾ ഒരു മുക്കാൽ വേവ് ആയതിനു ശേഷം അതിലേക്ക് വേവിച്ചുവെച്ച തുരപ്പരിപ്പ് ഉടച്ചു ചേർക്കുക. അതിനോടൊപ്പം വഴറ്റി വെച്ചിട്ടുള്ള സവാളയും വെണ്ടക്കയും കൂടെ തക്കാളിയും ചേർത്ത് വേവിക്കുക.

ഉപ്പും പുളിയും ഒക്കെ പാകത്തിന് ഉണ്ടോ എന്ന് നോക്കിയതിനുശേഷം അതിലേക്ക് അരവ് ചേർത്ത് കൊടുക്കുക.

അരവും വെന്തു വന്നതിനു ശേഷം ഒരു മുഴുവൻ കഷണം ശർക്കര ചേർത്ത് ഇളക്കുക.

താളിക്കാനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അല്പം കടുക് ഉലുവ കായത്തിന്റെ പൊടി വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച് സാമ്പാറിൽ ചേർത്ത് യോജിപ്പിക്കുക.

അല്പം മല്ലിയില കൊത്തിയരിഞ്ഞത് കൂടി ചേർത്തു കഴിഞ്ഞാൽ നമ്മുടെ സ്വാദിഷ്ടമായ സദ്യ സാമ്പാർ റെഡിയായി ചൂട് അല്പം മാറിയതിന് ശേഷം സെർവ് ചെയ്യാം.

അപ്പോൾ നമ്മുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനും ഫോളോ ചെയ്യാനും മറക്കല്ലേ
https://www.facebook.com/praveenthalasserykitchen?mibextid=ZbWKwL

വീട്ടിൽ തയ്യാറാക്കുന്ന സ്വാദിഷ്ടമായ അച്ചാറുകൾ. ഇന്ത്യയിൽ എവിടേക്കും ഡെലിവറി ചെയ്തു കൊടുക്കുന്നു.https://wa.me/c/91790702...
31/07/2024

വീട്ടിൽ തയ്യാറാക്കുന്ന സ്വാദിഷ്ടമായ അച്ചാറുകൾ. ഇന്ത്യയിൽ എവിടേക്കും ഡെലിവറി ചെയ്തു കൊടുക്കുന്നു.
https://wa.me/c/917907027452

04/07/2024

അച്ചാർ/pickle/ tasty Malabar foods

Inauguration and product launching of Tasty Malabar foods company@ Mahe
21/06/2024

Inauguration and product launching of Tasty Malabar foods company@ Mahe

12/06/2024

ഇനി അതിഥികൾ വന്നാൽ ധൈര്യത്തോടെ ഉണ്ടാക്കി കൊടുത്തോളൂ ഈ വളരെ സ്വാദിഷ്ടമായ ചിക്കൻ പക്കോട/ Chicken pakoda/chicken Pakkavada/ ഇറച്ചി വട

Address

Thalassery, Kannur Road
Calicut

Alerts

Be the first to know and let us send you an email when Thalassery Kitchen by Praveen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category