
28/06/2025
"ഞങ്ങളുടെ ബൈപ്പാസ് റോഡിന് ഇത് എന്തുപറ്റി? 😥
"ഞങ്ങളുടെ ബൈപ്പാസ് റോഡിന്റെ വശങ്ങൾ അപകടകരമാവുന്നു! മുമ്പ് കൃത്യമായി റോഡ് പരിപാലിച്ചിരുന്ന ഇവിടെ ഇപ്പോൾ യാതൊരു ശ്രദ്ധയുമില്ല. കാൽമുട്ടോളം വളർന്നുനിൽക്കുന്ന പുല്ലുകളും കാടുകളും കാരണം കാൽനടയാത്രക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും, നടക്കാൻ കഴിയുന്നില്ല. പാമ്പുകളും മറ്റു ഇഴജന്തുക്കളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്കു വഴിവെക്കും.
''അധികാരികളുടെ അടിയന്തിര ശ്രദ്ധയും നടപടിയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.''
ഇത് ഞങ്ങളുടെയെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്."എന്തെകിലും സംഭവിച്ചിട്ടു കുറച്ചു കാഷ് കൊടുത്തതുകൊണ്ടോ പരസ്പരം പഴിചാരിയതുകൊണ്ടോ കാര്യമില്ല
മനുഷ്യജീവൻറെ വില ഒന്നിനും പകരമാവില്ല ഓർക്കുക ഓരോ കാര്യത്തിലും ...........
near medical college ,img thazham,cwrdm road