IslamOnLive

IslamOnLive Islam OnLive-Discover the beauty of Islam with our comprehensive web portal.Find informative articles

An exclusive news portal for national and international updates under the supervision of D4Media

21/07/2025

ഹലാലായ വസ്തു ഹറാമായ ആവശ്യത്തിന്? | islamonlive
⛔New Episode Out Now⛔
📽️ Watch Full Video on YouTube : https://www.youtube.com/watch?v=IzqZ4WXq1kc
സാമ്പത്തിക ഇടപാടുകളുടെ കർമ്മശാസ്ത്രം; കച്ചവടം, ഇൻവെസ്റ്റ്മെന്റ്, കമ്മീഷൻ, കറൻസി ട്രേഡിങ്ങ്
The jurisprudence of financial transactions; trade; investment, commission, currency trading | FIQHUL MUSLIM EPISODE - 5 | Ilyas Moulavi \Shameem Chunoor

2023 ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും എണ്ണം 68,000 ആണെന്നും 125,000 ടണ്‍ സ്‌ഫോടകവസതുക്കളാണ് ഗസ്സയ...
21/07/2025

2023 ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും എണ്ണം 68,000 ആണെന്നും 125,000 ടണ്‍ സ്‌ഫോടകവസതുക്കളാണ് ഗസ്സയുടെ മണ്ണില്‍ വിക്ഷേപിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 59000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ദിവസം ഭക്ഷ്യ സഹായം സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ബോംബിങ്ങില്‍ 73 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 130 മൃതദേഹങ്ങള്‍ ആശുപത്രികളിലേക്ക് കൊണ്ടുവന്നെന്നും 495 പേര്‍ക്ക് പരിക്കേറ്റെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

> OPINIONആർജ്ജവത്തോടെ നിലകൊള്ളുന്ന പോരാളികൾക്ക് അഭിവാദ്യങ്ങൾ | അബൂ ഉബൈദ വിവ: മുഖ്താർ നജീബ്പ്രിയപ്പെട്ട ഫലസ്തീനികളേ, ധീര ...
21/07/2025

> OPINION

ആർജ്ജവത്തോടെ നിലകൊള്ളുന്ന പോരാളികൾക്ക് അഭിവാദ്യങ്ങൾ | അബൂ ഉബൈദ വിവ: മുഖ്താർ നജീബ്

പ്രിയപ്പെട്ട ഫലസ്തീനികളേ, ധീര വിപ്ലവകാരികളേ, കൂടെയുള്ളവർ ബുദ്ധിമുട്ടിച്ചപ്പോൾ 'ഇല്ല, എൻറെ കൂടെ എൻറെ റബ്ബുണ്ട്. അവൻ എനിക്ക് വഴികാട്ടിത്തരും' എന്നുറക്കെ പ്രഖ്യാപിച്ച മൂസയുടെ പിന്മുറക്കാരേ, സഹോദരങ്ങളാൽ കിണറ്റിലേക്ക് എറിയപ്പെട്ട യൂസുഫിന്റെ മക്കളേ, ശിഅ്ബു അബീത്വാലിബിൽ ഉപരോധിക്കപ്പെട്ട, ഉഹ്ദിൽ പ്രയാസപ്പെട്ടുപോയ റസൂലിന്റെ സ്നേഹിതരേ, ശത്രുക്കളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് മതിയായവനാണ്. നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സന്തോഷവാർത്ത വന്നണയും. തീർച്ചയായും നിങ്ങൾക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് സ്വർഗ്ഗമാകുന്നു.

🔗 https://islamonlive.in/opinion/abu-ubaida-of-al-qassam-adresses-the-world/

🪀 Follow us in WhatsApp: https://chat.whatsapp.com/Jb9aINCcky5II9m035knu5

©️ islamonlive.in

ഭക്ഷ്യവിഷബാധയേറ്റ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീട്ടില്‍ വിശ്രമത്തിലാണെന്നും ജൂലൈ 21ന് അഴിമതി കേസില്‍ വ...
21/07/2025

ഭക്ഷ്യവിഷബാധയേറ്റ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീട്ടില്‍ വിശ്രമത്തിലാണെന്നും ജൂലൈ 21ന് അഴിമതി കേസില്‍ വിചാരണക്കായി കോടതിയില്‍ ഹാജരാകില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ജൂലൈ 20ന് ചേര്‍ന്ന സര്‍ക്കാര്‍ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേലി പ്രധാനമന്ത്രിയായ നെതന്യാഹുവിനെതിരെ ഗസ്സ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി ഐ.സി.സിയുടെ അറസ്റ്റ് വാറണ്ടും നേരിടുന്നുണ്ട്.

19/07/2025

സാമ്പത്തിക ഇടപാടുകളുടെ കർമ്മശാസ്ത്രം; കച്ചവടം, ഇൻവെസ്റ്റ്മെന്റ്, കമ്മീഷൻ, കറൻസി ട്രേഡിങ്ങ്
The jurisprudence of financial transactions; trade; investment, commission, currency trading
⛔⛔⛔New Episode Out Now⛔⛔⛔
| FIQHUL MUSLIM EPISODE - 5 | Ilyas Moulavi \Shameem Chunoor
jurisprudence in trade, fiqh of financial transaction laws, trade commission strategies, investment regulations explained, currency trading fundamentals, financial trade compliance, commission structures in investing, legal aspects of trading, understanding financial markets fiqh, trade agreements and regulations

650 ദിവസത്തിലേറെയായി ഗസ്സയെ പട്ടിണിക്കിടുന്ന ഇസ്രായേല്‍ സിറിയയിലെ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് ഡ്രൂസുകള്‍ക്ക് (സിറിയയിലെ...
19/07/2025

650 ദിവസത്തിലേറെയായി ഗസ്സയെ പട്ടിണിക്കിടുന്ന ഇസ്രായേല്‍ സിറിയയിലെ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് ഡ്രൂസുകള്‍ക്ക് (സിറിയയിലെ ന്യൂനപക്ഷ സമൂഹം) അടിയന്തര സഹായമെത്തിക്കുന്നതായി റിപ്പോര്‍ട്ട്.

600,000 ഡോളറിന്റെ അടിയന്തര സഹായമാണ് ഇസ്രായേല്‍ അയക്കുന്നത്. ഉപരോധങ്ങള്‍ക്കും ബോംബുകള്‍ക്കും ഇരയായി ഫലസ്തീന്‍ കുഞ്ഞുങ്ങളടക്കം ദിനേന മരിച്ചുവീഴുമ്പോള്‍, അതിര്‍ത്തിക്കപ്പുറത്ത് മറ്റൊരു സമുദായത്തോട് ഇസ്രായേല്‍ സഹിഷ്ണുത കാണിക്കുന്നത് വിരോധാഭാസമാണെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലമായി മാറിയിരിക്കുകയാണ് ഗസ്സ മുനമ്പ്. ഓരോ 72 മണിക്കൂറിനിടെയാണ് ഗസ്സയില്‍ ഒരു കുടുംബത്തിന്...
19/07/2025

ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലമായി മാറിയിരിക്കുകയാണ് ഗസ്സ മുനമ്പ്. ഓരോ 72 മണിക്കൂറിനിടെയാണ് ഗസ്സയില്‍ ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതെന്നും യു.എന്നിന്റെ കീഴിലെ മാനുഷിക കാര്യങ്ങളെ ഏകോപിപ്പിക്കുന്ന ഓഫീസ് ആയ OCHA പറഞ്ഞു.

കടുത്ത വിശപ്പും ക്ഷീണവും മൂലം അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന ചെറുപ്പക്കാരുടെയും പ്രായമായവരുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടായതെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമാണെന്ന് UNRWA ക്ലിനിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബേബി ഫുഡോ ശുദ്ധജലമോ ഇല്ലാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നിര്‍ജ്ജലീകരണം, വളര്‍ച്ച മുരടിപ്പ്, മരണം എന്നിവക്ക് വരെ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുഡാൻ, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്ന അദ്ദേഹം അമേര...
19/07/2025

സുഡാൻ, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്ന അദ്ദേഹം അമേരിക്കൻ ഓപൺ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. ശൈഖിൻ്റെ വിയോഗത്തിലൂടെ പരമ്പരാഗത ഇസ്‌ലാമിക ചിന്തയിലും ആധുനിക വിജ്ഞാനീയങ്ങളിലും അഗാധ ജ്ഞാനമുണ്ടായിരുന്ന പണ്ഡിതനെയാണ് നഷ്ടമായതെന്ന് ആഗോള മുസ്‌ലിം പണ്ഡിത സഭ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പ്രസിഡൻ്റ് ഡോ. അലി അൽ ഖറദാഗി സൂചിപ്പിച്ചു.

> YOUR VOICEഗ്രോക്കിന്റെ ഫാക്ട് ചെക്കിങ്ങിൽ ഫാക്റ്റ് എത്രയാണ്? | WEB DESK വിവ: ആദിൽ സംനാസ്ചാറ്റ് ജി.പി.ടി, ജെമിനി പോലെയു...
19/07/2025

> YOUR VOICE

ഗ്രോക്കിന്റെ ഫാക്ട് ചെക്കിങ്ങിൽ ഫാക്റ്റ് എത്രയാണ്? | WEB DESK
വിവ: ആദിൽ സംനാസ്

ചാറ്റ് ജി.പി.ടി, ജെമിനി പോലെയുള്ള ചാറ്റ് ബോട്ടുകളെല്ലാം എൽ.എൽ.എം (ലാർജ് ലാംഗ്വേജ് മോഡൽ) എന്ന ഇനത്തിൽ പെടുന്നവയാണ്, അതിനാൽ തന്നെ തങ്ങൾക്ക് കിട്ടിയ പരിശീലന ഡാറ്റകൾക്കാനുസരിച്ച് അവയിൽ പ്രകടമായ മാറ്റങ്ങൾ കാണാം. എന്നാൽ ഗ്രോക്കിൻ്റെ കാര്യത്തിൽ യാതൊരു വിധ പൊളിറ്റിക്കൽ കറക്ട്നെസ്സും വേണ്ട എന്ന നിലപാടെടുത്തത് കാരണം ഹിറ്റ്ലർ സ്തുതി, ആൻ്റി സെമിറ്റിക് കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം അതിൽ ഇടക്കിടെ കാണാം.

🔗 https://islamonlive.in/columns/grok-as-a-fact-checking-tool-in-x/

🪀 Follow us in WhatsApp: https://chat.whatsapp.com/Jb9aINCcky5II9m035knu5

©️ islamonlive.in

> റസൂലിൻ്റെ വഴിയെ -  111ഹലാലായ പ്രണയം പോലെ മനോഹരമായ മറ്റൊന്നുമില്ലത്രെ ! | ✍🏻 അദ്ഹം ശർഖാവി വിവ: മുഹമ്മദ് ശാക്കിർ മണിയറസൂ...
19/07/2025

> റസൂലിൻ്റെ വഴിയെ - 111

ഹലാലായ പ്രണയം പോലെ മനോഹരമായ മറ്റൊന്നുമില്ലത്രെ ! | ✍🏻 അദ്ഹം ശർഖാവി
വിവ: മുഹമ്മദ് ശാക്കിർ മണിയറ

സൂക്ഷ്മതയുടെ പേരിൽ വികാരങ്ങളെ അടിച്ചമർത്താൻ ഇസ്ലാം പറയുന്നില്ല. വികാരങ്ങളെ അമർച്ച ചെയ്യാനല്ല, സംസ്കരിക്കാനാണ് ഈ ദീൻ നിയുക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ തന്റെ ഹൃദയത്തിലുള്ള ആ ഇഷ്ടങ്ങൾ നബിയുടെ മറ്റു ഭാര്യമാരോട് പറയാനും മഹതി മടികാണിക്കുന്നില്ല. നേരത്തെ പറഞ്ഞ പള്ളിയിലെ ഹബ്ശികളുടെ പ്രകടനം കണ്ടത് മഹതിക്ക് യഥാർഥത്തിൽ മതിയായിരുന്നു.

🔗 https://islamonlive.in/shariah/tharbiya/there-is-nothing-more-beautiful-than-halal-love/

🪀 Follow us in WhatsApp: https://chat.whatsapp.com/Jb9aINCcky5II9m035knu5

©️ islamonlive.in

ഗസ്സയിലെ ഏക കത്തോലിക്ക ചര്‍ച്ച് ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍, രണ്ട് മരണം.
19/07/2025

ഗസ്സയിലെ ഏക കത്തോലിക്ക ചര്‍ച്ച് ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍, രണ്ട് മരണം.

Thank You for the Love & Support
19/07/2025

Thank You for the Love & Support

Address

Calicut

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+919946666139

Website

https://www.instagram.com/islam_onlive_/

Alerts

Be the first to know and let us send you an email when IslamOnLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IslamOnLive:

Share