
09/08/2025
ആരോഗ്യ മന്ത്രിയെ കണ്ടു,വിവാദത്തില്‍ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ്
തിരുവന്തപുരം:തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമ പറഞ്ഞതായി ഡോ.ഹാരിസ് ചിറക്കല്‍.താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു.വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ.ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല. താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.