2K News

2K News 2K Media is a Reputed entertainment News channel Providing live updates.

നിപ വൈറസ് ബാധ - ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച്  നിർദ്ദേശങ്ങൾ നൽകിയിട്...
15/09/2023

നിപ വൈറസ് ബാധ - ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ

1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.

2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതാണ്.

3) മാറ്റിവെക്കാവുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ, യോഗങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങൾ എല്ലാം തന്നെ ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.

4) തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.

5) നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കുക. പാർക്കുകൾ, ബിച്ചുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്.

6) ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും.

7) ആരാധനാലയങ്ങളിൽ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവർ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കേണ്ടതാണ്.

8) ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കേണ്ടതും, ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവൽക്കരണം നടത്തേണ്ടതുമാണ്.

9) വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയേണ്ടതാണ്.

10) പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായ മരണ നിരക്ക് ഉയരുകയോ ചെയ്താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

11) വവ്വാലുകളും, പന്നികളും ഉൾപ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പർശിക്കുവാൻ പാടില്ല.

12) കണ്ടൈൻമെന്റ് സോണിലേയ്ക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി തീ പന്ത സമരം നടത്തികോഴിക്കോട് : :വൈദ്യുത...
01/06/2023

വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്
ബിജെപി തീ പന്ത സമരം നടത്തി

കോഴിക്കോട് : :വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളളയിൽ
വൈദ്യുതി ഭവനു മുന്നിൽ നടന്ന
പ്രതിഷേധ തീപന്തം പരിപാടി ജില്ല വൈസ് പ്രസിഡണ്ട്
പൊക്കനാരി ഹരിദാസൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , വൈസ് പ്രസിഡണ്ട് പി.എം. സുരേഷ്, സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയൽ, സോഷ്യൽ മീഡിയ മണ്ഡലം കൺവീനർ ടി. അർജുൻ ,
കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ ,
ഏരിയ പ്രസിഡണ്ടുമാരായ വർഷഅർജുൻ , മധു കാമ്പുറം, ടി.പി. സുനിൽ രാജ്, പി. ശിവദാസൻ , ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ്, സെക്രട്ടറിമാരാ ജൂല അമിത്ത്, സോയ അനീഷ്, എന്നിവർ പ്രസംഗിച്ചു

എന്ന്
മീഡിയ കൺവീനർ

Address

Calicut
673001

Alerts

Be the first to know and let us send you an email when 2K News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 2K News:

Share