athma online

athma online ATHMA ONLINE is an Art and Cultural Journal. The content of the magazine includes news, features, and columns on art.

Started publishing online in 2017, Journal covers art, literature, theatre, cinema, music, dance, photography and many more.

ഞങ്ങളവസാനമായി കാണുന്നത് കഴിഞ്ഞ കൊല്ലാണ്,എന്നട്ടിപ്പോ ഓടിവന്ന് കെട്ടിപ്പിടിക്കുന്നുപാവക്കൂത്ത് പോലെ മുന്നില്‍ നിന്ന് പിടക...
30/12/2023

ഞങ്ങളവസാനമായി കാണുന്നത് കഴിഞ്ഞ കൊല്ലാണ്,
എന്നട്ടിപ്പോ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു
പാവക്കൂത്ത് പോലെ മുന്നില്‍ നിന്ന് പിടക്കുന്നു
എന്തോരും നിഴലാണിവന്,

കണ്ണിന്നൊരു നൂല് എന്നെ ചേര്‍ത്തുപിടിച്ചേക്കാണ്-
വിട്ടിട്ടുപോകാനാകുന്നില്ല;
ഒരാളിങ്ങനെയെങ്ങനാവും...?

അനൂപ് ഷാ കല്ലയ്യം എഴുതിയ കവിത വായിക്കാം: https://athmaonline.in/poem-anoop-sha-kallayam-2/

കാലു പൊള്ളുമ്പോൾനീയെന്ന ഉറപ്പ്എൻ്റെയുള്ളിൽ നിന്നുംപൊള്ളിയടരുമോയെന്ന ഭയം!അവിടെ നിന്നുംതത്ക്ഷണം ഓടിമാറും…സുനിത ഗണേഷ് എഴുതി...
30/12/2023

കാലു പൊള്ളുമ്പോൾ
നീയെന്ന ഉറപ്പ്
എൻ്റെയുള്ളിൽ നിന്നും
പൊള്ളിയടരുമോയെന്ന ഭയം!
അവിടെ നിന്നും
തത്ക്ഷണം ഓടിമാറും…

സുനിത ഗണേഷ് എഴുതിയ കവിത വായിക്കാം: https://athmaonline.in/poem-sunitha-ganesh/

കനത്ത സുരക്ഷാവീഴ്ചയാണ് പാര്‍ലമെന്റില്‍ സംഭവിച്ചത്. ഇന്ത്യന്‍ ജനതയുടെ പരിച്ഛേദമാണ് അവിടെ സമ്മേളിക്കുന്നത്. ഒരു രാജ്യത്തിന...
30/12/2023

കനത്ത സുരക്ഷാവീഴ്ചയാണ് പാര്‍ലമെന്റില്‍ സംഭവിച്ചത്. ഇന്ത്യന്‍ ജനതയുടെ പരിച്ഛേദമാണ് അവിടെ സമ്മേളിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണകൂടം ആദ്യം ഉറപ്പാക്കേണ്ട സുരക്ഷയാണ് ലംഘിക്കപ്പെട്ടത്. വീഴ്ചയുണ്ടായി എന്ന സമ്മതിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായോ? ആയുധം എന്തുമാകട്ടെ, നടന്നത് അക്രമമാണ്. ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. രാജി വെക്കാന്‍ ആവശ്യപ്പെടേണ്ടവിധം ഗുരുതരമാണ് കാര്യങ്ങള്‍. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് പ്രസ്താവന നടത്തണമെന്നാണ്. ആവശ്യം നിഷേധിക്കപ്പെട്ടു. അവര്‍ പ്രതിഷേധിച്ചു.

read more: https://athmaonline.in/article-safuanul-nabeel-t-p/

ഇന്ന് പുലര്‍കാലത്ത് എന്റെ കിടപ്പു മുറിക്ക് പുറത്തുള്ള മാതളമരത്തില്‍ നിന്ന് ഒരു പക്ഷി നിര്‍ത്താതെ കൂവുന്നുണ്ടായിരുന്നു. ഉ...
29/12/2023

ഇന്ന് പുലര്‍കാലത്ത് എന്റെ കിടപ്പു മുറിക്ക് പുറത്തുള്ള മാതളമരത്തില്‍ നിന്ന് ഒരു പക്ഷി നിര്‍ത്താതെ കൂവുന്നുണ്ടായിരുന്നു. ഉറക്കം മുറിഞ്ഞ ഞാന്‍ അതിന്റെ പിന്നാലെ പോയി. അത് മാതളത്തില്‍ നിന്ന് മാവിലേക്കും, തൊട്ടടുത്ത പറമ്പിലെ പഞ്ഞി മരത്തിലേക്കും ചാഞ്ചാടി. ഞാന്‍ പിന്നാലെ വരുന്നു എന്നത് അതിനെ രസിപ്പിച്ചതായി തോന്നി. ഞാന്‍ മൊബൈല്‍ ഫോണുമായി ടെറസിലേക്ക് കയറി. അത് കൂവാന്‍ തുടങ്ങി. എത്ര സമയം ആ പക്ഷി എനിക്ക് വേണ്ടി പാടി എന്നറിയില്ല. എനിക്കിപ്പോള്‍ കൊസ്തോയുടെ പരുന്തിനെ ഓര്‍മ്മ വന്നു. ഓരോ യാത്രയിലും അയാള്‍ക്കൊപ്പം... അയാളുടെ ചുമലില്‍, അയാളുടെ വഴികളില്‍, അയാളുടെ പ്രണയത്തില്‍, ഉന്മാദങ്ങളില്‍, അയാളുടെ ശത്രുവിന്റെ കണ്ണ് കൊത്തിപ്പറിച്ച് അയാളുടെ രക്ഷയില്‍... ഒടുവില്‍ അയാളുടെ ഏകാന്തതയില്‍... ആ പരുന്തിന്റെ മുഖം എനിക്കോര്‍മ്മ വന്നു.

read more: https://athmaonline.in/athmavinte-paribhashakal-41/

സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം വേണമെന്ന് വിജയകാന്തിന് നിര്‍ബന്ധമായിരുന്നു. സാ...
29/12/2023

സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം വേണമെന്ന് വിജയകാന്തിന് നിര്‍ബന്ധമായിരുന്നു. സാമൂഹികവിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെ പുരട്ച്ചി കലൈഞ്ജര്‍ (വിപ്ലവ കലാകാരന്‍) എന്നറിയപ്പെട്ട വിജയകാന്ത് സിനിമാ സെറ്റുകളില്‍ സാമൂഹികനീതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തു. അദ്ദേഹമല്ലാതെ മറ്റൊരു താരവും അത്തരത്തില്‍ ചിന്തിച്ചിരുന്നില്ല എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

read more: https://athmaonline.in/article-nidhin-vn-2/

മഹാരാഷ്ട്രയിലെ ആദ്യ സംഘടിത ജാതിസംഘടന മഹാറുകളുടേതായിരിന്നു. പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിന് വേണ്ടി ചെ...
29/12/2023

മഹാരാഷ്ട്രയിലെ ആദ്യ സംഘടിത ജാതിസംഘടന മഹാറുകളുടേതായിരിന്നു. പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിന് വേണ്ടി ചെറിയപട്ടണങ്ങളിൽ പോലും മഹാറുകൾ സംഘടിച്ചിരിന്നു. രത്നഗിരിയിൽനിന്നുള്ള വിരമിച്ച സൈനികനായ ഗോപാൽ ബാല തന്റെ സമുദായക്കാർക്ക് സൈനിക സേവനം നിഷേധിച്ചതിനെതിരെ പ്രതിഷേധങ്ങൾ നടത്തുകയും ഒട്ടേറെ നിവേദങ്ങൾ നടത്തുകയും ചെയ്തിരിന്നു. 1916 ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി അയിത്തം സംബന്ധിച്ച പ്രമേയം പാസ്സാകുന്നത്. 1917-18 കൾക്ക് ശേഷം ദേശീയപ്രസ്ഥാനവും അയിത്ത പ്രശ്നങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുകയും മൊണ്ടോഗു ചെംസ്ഫോഡ് പരിഷ്കരണങ്ങളുടെ ഫലമായി ദളിതരും അബ്രാഹ്മണരും രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി ചങ്കുറപ്പോടെ സംസാരിച്ചുതുടങ്ങുകയും ചെയ്തപ്പോൾ പഴയ പല നിലപാടുകളും അപ്രസക്തമായിത്തുടങ്ങി.

read more: https://athmaonline.in/article-cp-bishar-nellikkuth/

വലിയ ഗെയ്റ്റിന്റെ വിടവിലൂടെ മാത്രമേ പല വലിയ വീടികളും കാണാന്‍ സാധിക്കുകയുള്ളൂ. അവിടെയുള്ള മനുഷ്യരെ കാണണമെങ്കില്‍ പിന്നെയു...
29/12/2023

വലിയ ഗെയ്റ്റിന്റെ വിടവിലൂടെ മാത്രമേ പല വലിയ വീടികളും കാണാന്‍ സാധിക്കുകയുള്ളൂ. അവിടെയുള്ള മനുഷ്യരെ കാണണമെങ്കില്‍ പിന്നെയും കമ്പകള്‍ ഏറെയാണ്. ചിലരൈയെല്ലാം കാണണമെങ്കില്‍ മണിക്കൂറുകളോ ദിവസങ്ങളോ പരിശ്രമിക്കേണ്ടതായി വരും. എന്നാല്‍ ബോസ്സിന്റെ വീടിന്റെ അവസ്ഥ അതല്ല. പകല്‍ മുഴുവന്‍ തുറന്നുകിടക്കുന്ന ഗെയ്റ്റുകളാണ് അദ്ദേഹത്തിന്റെ വീടിനുള്ളത്. വിശാല മനസ്സിന്റെ തുറവിപോലെയാണ് അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്‌റ്റെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

read more: https://athmaonline.in/article-subair-zindagi-pavittappuram-2/

സച്ചിദാനന്ദൻ്റെ കാവ്യലോകം പ്രവിശാലമാണ്. എൻ വി കൃഷ്ണവാരിയർ എഴുതിയ പോലെ ലോകത്തെവിടെ മനുഷ്യന് പ്രഹരമേൽക്കുന്നുവോ, അത് തൻ്റെ...
29/12/2023

സച്ചിദാനന്ദൻ്റെ കാവ്യലോകം പ്രവിശാലമാണ്. എൻ വി കൃഷ്ണവാരിയർ എഴുതിയ പോലെ ലോകത്തെവിടെ മനുഷ്യന് പ്രഹരമേൽക്കുന്നുവോ, അത് തൻ്റെ പുറത്താണ് എന്ന് കരുതുന്ന കവി ലങ്കയിലും ക്യൂബയിലുമെല്ലാമുള്ള മനുഷ്യരെ കാണുന്നു.

read more: https://athmaonline.in/the-readers-view-28/

സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം വേണമെന്ന് വിജയകാന്തിന് നിര്‍ബന്ധമായിരുന്നു. സാ...
29/12/2023

സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം വേണമെന്ന് വിജയകാന്തിന് നിര്‍ബന്ധമായിരുന്നു. സാമൂഹികവിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെ പുരട്ച്ചി കലൈഞ്ജര്‍ (വിപ്ലവ കലാകാരന്‍) എന്നറിയപ്പെട്ട വിജയകാന്ത് സിനിമാ സെറ്റുകളില്‍ സാമൂഹികനീതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തു. അദ്ദേഹമല്ലാതെ മറ്റൊരു താരവും അത്തരത്തില്‍ ചിന്തിച്ചിരുന്നില്ല എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

നിധിന്‍ വി.എന്‍. | ഡോ. രോഷ്നി സ്വപ്ന | സുനിത ഗണേഷ് | ശിവശങ്കര്‍ | അനൂപ് ഷാ കല്ലയ്യം | സുബൈര്‍ സിന്ദഗി പാവിട്ടപ്പുറം | അന്‍വര്‍ ഹുസ്സൈന്‍ | സി പി ബിശ്ര് നെല്ലിക്കുത്ത് | സഫുവാനുല്‍ നബീല്‍ ടി പി

സുനിത ഗണേഷ് എഴുതിയ കവിത വായിക്കാം:

The Arteria SEQUEL 132 Released
https://athmaonline.in/category/the-arteria/sequel-132/

Address

2nd Floor, Kairali Building, Kattilpeedika, Vengalam PO, Kozhikode
Calicut
673303

Alerts

Be the first to know and let us send you an email when athma online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to athma online:

Share

The Complete Cultural Journal

ATHMA ONLINE art, literature and more...

ATHMA ONLINE art, literature and more… കവിത, കഥ, മറ്റു ഗദ്യ പദ്യങ്ങള്‍, നാടകം, സിനിമ, സംഗീതം, നൃത്തം, ചിത്രകല, ശില്‍പകല, നാടന്‍ കല, മറ്റു പ്രകടന കലകള്‍ തുടങ്ങിയ കലാസാഹിത്യ രൂപങ്ങള്‍ എന്തുമാവട്ടെ, ‘ആത്മ’ അവയെ പ്രോത്സാഹിപ്പിക്കാനും, പിന്തുണക്കാനും, ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു.

കേരളത്തിലെ സാംസ്കാരിക ഇടങ്ങളെ സമ്പന്നമാക്കുന്ന കലാസാഹിത്യ മേളകള്‍, പരിപാടികള്‍, സംഗീത - നൃത്ത സദസ്സുകള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, പുസ്തക പ്രകാശനം, അരങ്ങേറ്റങ്ങള്‍, പ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍, ചര്‍ച്ചകള്‍ തുടങ്ങി കലാസാഹിത്യ സാംസ്‌കാരിക കേരളത്തിലെ വാര്‍ത്തകളും വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ജേര്‍ണല്‍ ആണ് ‘ആത്മ ഓണ്‍ലൈന്‍’ https://athmaonline.in/

മുഖ്യാധാര ഇടങ്ങളില്‍ അര്‍ഹമായ രേഖപെടുത്തലുകള്‍ ലഭിക്കാതെ പോകുന്ന കേരളത്തിലെ എല്ലാ കലാകാരെയും എഴുത്തുകാരെയും അവരുടെ സൃഷ്ടി / രചനകളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനായി, സംസ്ഥാനത്തിലെ എല്ലാ കലാകാരുടെയും എഴുത്തുകാരുടെയും പ്രൊഫൈലുകള്‍ ഉണ്ടാക്കി ഗവേഷക - മാധ്യമ - വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് കൂടി ഉപകരിക്കുന്ന രീതിയിലുള്ള സമ്പൂര്‍ണ്ണ ‘കേരള സാംസ്‌കാരിക ആര്‍ക്കൈവ്’ ആണ് സ്വപ്നം. പ്രോത്സാഹനം പ്രതീക്ഷിക്കുന്നു…