26/11/2017
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് പണികൊടുത്ത് വീണ്ടും മല്ലു സൈബര്‍ സോള്‍ഡിയേഴ്‌സ്
ഒരിക്കലെങ്കിലും അജ്ഞാതരുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെ തന്നെയോ മെസ്സേജുകള്‍കൊണ്ടോ കമന്‍റുകള്‍കൊണ്ടോ ഉള്ള ആക്രമണം നേരിടാത്തവരായ ഫേസ്ബുക് ഉപയോഗിക്കുന്ന സ്ത്രീകൾ ഉണ്ടാവില്ല എന്നുതന്നെ വേണം പറയാൻ . ഇത്തരക്കാരുടെ ഫേസ്ബുക് അക്കൗണ്ടുകളും , പേജുകളും , ഗ്രൂപ്പുകളും പൂട്ടിച്ചിരിക്കുകയാണ് എത്തിക്കല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേര്‍സ്.
കേരള സർക്കാരിന്റ ഓപ്പറേഷൻ ബിഗ് ഡാഡിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേര്‍സ്സിന്‍റെ ഈ കടുത്ത നടപടി . പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫേക്ക് അക്കൗണ്ടുകളും അതേ അക്കൗണ്ടുകളും ഉണ്ടാക്കി വീണ്ടും ഫേസ്ബുക്കില്‍ 'തെമ്മാടിത്തര'വുമായെത്തിയവരെ പൂട്ടിയെന്ന്, മല്ലു സൈബര്‍ സോള്‍ജിയേഴ്സ് തങ്ങളുടെ പേജിലൂടെ തന്നെയാണ് ഇവരെ അറിയിച്ചത്.
ഏകദേശം 55ാളം ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളുമാണ് മല്ലു സൈബര്‍ സോള്‍ഡിയേഴ്‌സ് ഹാക്ക് ചെയ്തത്. സ്ത്രീകളുടെയും, കുട്ടികളുടെയും , സിനിമ താരങ്ങളുടേതുമടക്കം നിരവധി ചിത്രങ്ങള്‍ ഇത്തരം പേജുകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളും അശ്‌ളീല കഥകൾ നൽകുന്ന ഫേസ്‌ബുക്ക് പേജുകളുമെല്ലാം തകർത്തുകൊണ്ടാണ് മലയാളി സൈബർ ഹാക്കർമാരുടെ മുന്നേറ്റം.
നിരവധി മലയാളികൾ അടക്കമുള്ളവർ ഇത്തരം ഗ്രൂപ്പുകളിലും, പേജുകളിലും അംഗങ്ങളായുണ്ട്.
ഇനിയും തുടര്‍ന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി സംഘം ഉയര്‍ത്തുന്നു. "നിങ്ങളുടെ പെങ്ങന്മാര്‍ ഞങ്ങളുടെയും പെങ്ങന്മാരാണ്. അവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അനുവദിക്കുില്ലെന്നും" ഹാക്ക് ചെയ്ത് അക്കൗണ്ടുകള്‍ ആക്രമിച്ചെന്ന വിവരം പുറത്തുവിട്ട് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പറഞ്ഞു.
മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന എത്തിക്കല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മ ഇതിനു മുമ്പും നിരവധി ഇത്തരം പേജുകള്‍ സമൂഹമധ്യത്തില്‍ തുറന്നു കാട്ടിയിട്ടുണ്ട്.