Poorna Publications

Poorna Publications Poorna Publications is headquartered in Calicut, Kerala, India.

നിറപറയും നിലവിളക്കും തുമ്പപ്പൂക്കളുമായി സമൃദ്ധിയുടെ മറ്റൊരു തിരുവോണക്കാലം കൂടി. നന്മയുടെയും  സ്നേഹത്തിന്റെയും ഐശ്വര്യ പൂ...
04/09/2025

നിറപറയും നിലവിളക്കും തുമ്പപ്പൂക്കളുമായി സമൃദ്ധിയുടെ മറ്റൊരു തിരുവോണക്കാലം കൂടി. നന്മയുടെയും സ്നേഹത്തിന്റെയും ഐശ്വര്യ പൂർണമായ ഈ ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

www.tbsbook.com

A good teacher can make a huge difference in our lives and our futures. Thank you, dearest teachers, for bringing the li...
04/09/2025

A good teacher can make a huge difference in our lives and our futures. Thank you, dearest teachers, for bringing the light of knowledge into our lives.

Happy National Teachers' Day!

www.tbsbook.com

സെപ്റ്റംബർ 4  മുതൽ 8  വരെയുള്ള ദിനങ്ങൾ  തിരുവോണം, നബിദിനം തുടങ്ങിയ പൊതു അവധി ദിവസങ്ങളായതിനാൽ ഈ ദിവസങ്ങളിൽ   ഓൺലൈൻ ഓർഡറുക...
03/09/2025

സെപ്റ്റംബർ 4 മുതൽ 8 വരെയുള്ള ദിനങ്ങൾ തിരുവോണം, നബിദിനം തുടങ്ങിയ പൊതു അവധി ദിവസങ്ങളായതിനാൽ ഈ ദിവസങ്ങളിൽ ഓൺലൈൻ ഓർഡറുകൾ എത്തിച്ചു നൽകാൻ TBS ബുക്സിന് കാലതാമസം നേരിട്ടേക്കാം. അടുത്ത തിങ്കളാഴ്ച്ച മുതൽ ഡെലിവറി വീണ്ടും പുനരാരംഭിക്കുന്നതായിരിക്കും. ഈ അവസരത്തിൽ നിങ്ങളുടെ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഉടൻതന്നെ നിങ്ങളുടെ പുസ്തകങ്ങൾ എത്തിച്ചുനൽകുന്നതാണ്. നന്ദി

SHOP NOW

9746473334
www.tbsbook.com

മലയാള സാഹിത്യത്തിൻറെ അനശ്വര സാന്നിധ്യമായ എം ടി യെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ.ഡോ. കെ. ശ്രീകുമാർ രചിച്ച 'എം ടി വാസുദേവൻ ...
01/09/2025

മലയാള സാഹിത്യത്തിൻറെ അനശ്വര സാന്നിധ്യമായ എം ടി യെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ.
ഡോ. കെ. ശ്രീകുമാർ രചിച്ച 'എം ടി വാസുദേവൻ നായർ',
എം ടി ഫോട്ടോ ആൽബം 'രമണീയം എം ടി കാലം'.
2000 രൂപ മുഖവില വരുന്ന ഈ പുസ്തകം 300 രൂപ കിഴിവോടെ 1700 രൂപ ഓഫർവിലയിൽ ഇപ്പോൾ TBS BOOKS ൽ നിന്ന് സ്വന്തമാക്കാം.

SHOP NOW

9746473334
www.tbsbook.com

'Mother Mary Comes To Me', a beautiful novel by Arundhati Roy, is available in TBS Book Store and on our website. Visit ...
01/09/2025

'Mother Mary Comes To Me', a beautiful novel by Arundhati Roy, is available in TBS Book Store and on our website.

Visit our store to collect your copy with amazing offers!

Shop Now!

+9197 4647 3334
www.tbsbooks

അബുദാബി ശക്തി അവാർഡ് 2025 ൽ ബാലസാഹിത്യ വിഭാഗത്തിൽ പുരസ്‍കാരനേട്ടവുമായി പൂർണ. പൂർണ പ്രസിദ്ധീകരിച്ച ശ്രീ. പായിപ്ര രാധാകൃഷ്...
22/08/2025

അബുദാബി ശക്തി അവാർഡ് 2025 ൽ ബാലസാഹിത്യ വിഭാഗത്തിൽ പുരസ്‍കാരനേട്ടവുമായി പൂർണ. പൂർണ പ്രസിദ്ധീകരിച്ച ശ്രീ. പായിപ്ര രാധാകൃഷ്ണന്റെ 'സൽക്കഥകൾ' എന്ന പുസ്തകമാണ് പുരസ്കാരർഹമായത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമ്മാനപ്പൊതി സീസൺ 7ലെ പുസ്തകമാണ് സൽക്കഥകൾ.

Shop Now

9746473334

www.tbsbook.com

17/08/2025

The freedom of India is a beautiful tapestry woven by the self-realisation, sacrifice, bravery, and solidarity of millio...
14/08/2025

The freedom of India is a beautiful tapestry woven by the self-realisation, sacrifice, bravery, and solidarity of millions. May our nation prosper with peace and glory in this light of liberty.

Happy Independence Day

www.tbsbook.com

മലയാള സാഹിത്യത്തിലെ  ശക്തിയുടെ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ സമ്പൂർണ കവിതാസമാഹാരങ്ങൾ. പ്രൊഫ. കെ പി ശങ്കരൻ്റെ കുറിപ്പുകളോ...
13/08/2025

മലയാള സാഹിത്യത്തിലെ ശക്തിയുടെ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ സമ്പൂർണ കവിതാസമാഹാരങ്ങൾ. പ്രൊഫ. കെ പി ശങ്കരൻ്റെ കുറിപ്പുകളോടെ, മനുഷ്യ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്ന രചനാവിഷ്‌ക്കാരം.1750 രൂപ മുഖവില വരുന്ന ഇടശ്ശേരിക്കവിതകളുടെ രണ്ട് വാല്യങ്ങൾ 350 രൂപ കിഴിവോടെ 1400 രൂപ ഓഫർ വിലയിൽ ഇപ്പോൾ TBS BOOKS ൽ നിന്ന് സ്വന്തമാക്കാം.

SHOP NOW

9746473334
www.tbsbook.com

കേരള ബാലസാഹിത്യ അക്കാദമി അവാർഡിൽ പുരസ്‌കാര നേട്ടവുമായി പൂർണയുടെ മൂന്ന് പുസ്തകങ്ങൾ. ആലങ്കോട് ലീലാകൃഷ്ണന്റെ 'പൂവും കായും' ...
12/08/2025

കേരള ബാലസാഹിത്യ അക്കാദമി അവാർഡിൽ പുരസ്‌കാര നേട്ടവുമായി പൂർണയുടെ മൂന്ന് പുസ്തകങ്ങൾ. ആലങ്കോട് ലീലാകൃഷ്ണന്റെ 'പൂവും കായും' എന്ന പുസ്തകത്തിന് ഉല്ലല ബാബു സ്മാരക സാഹിത്യ അവാർഡ് ലഭിച്ചപ്പോൾ, 'അക്ഷരലഹരി' എന്ന പുസ്തകത്തിലൂടെ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അഞ്ജലി രാജീവും 'മാനം തൊടുന്ന മരം ' എന്ന പുസ്തകത്തിലൂടെ കഥാ വിഭാഗത്തിൽ
സുനിൽ.പി.മതിലകവും പുരസ്‌കാര നേട്ടത്തിന് അർഹരായി.

www.tbsbook.com

പൂർണ പബ്ലിക്കേഷൻസിൻ്റെയും ടി ബി എസ് ബുക്സിന്റെയും ആഭിമുഖ്യത്തിൽ എത്തുകാരൻ യാസർ അറഫാത്തിന്റെ ഏറ്റവും പുതിയ കൃതിയായ "പലകപ്...
07/08/2025

പൂർണ പബ്ലിക്കേഷൻസിൻ്റെയും ടി ബി എസ് ബുക്സിന്റെയും ആഭിമുഖ്യത്തിൽ എത്തുകാരൻ യാസർ അറഫാത്തിന്റെ ഏറ്റവും പുതിയ കൃതിയായ "പലകപ്പയ്യാനി" യുടെ സൗഹൃദ വായന ആഗസ്റ്റ് 16 ന് വൈകിട്ട് 3:30 ന് എൻ ഇ ബാലകൃഷ്ണ മാരാർ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സാംസ്കാരിക പ്രതിഭകളും പങ്കെടുക്കുന്ന ഈ സാഹിത്യസായാഹ്നത്തിലേക്ക് നിങ്ങളെ ഏവരെയും പുതിയ വായനാനുഭവത്തിനായി ക്ഷണിക്കുന്നു.

📍 വേദി : എൻ ഇ ബാലകൃഷ്ണ മാരാർ ഹാൾ
📅 തീയതി : ആഗസ്റ്റ് 16
⏱️ സമയം : 03:30 PM

കൂടുതൽ വിവരങ്ങൾക്കായി
+91 9746 473 334
www.tbsbook.com

പൂർണ സാഹിത്യ പുരസ്‌കാരങ്ങൾക്കുള്ള രചനകൾ ക്ഷണിക്കുന്നു. പൂർണ - ഉറൂബ് നോവൽ അവാർഡിനും പൂർണ - ആർ. രാമചന്ദ്രൻ കവിത അവാർഡിനും ...
02/08/2025

പൂർണ സാഹിത്യ പുരസ്‌കാരങ്ങൾക്കുള്ള രചനകൾ ക്ഷണിക്കുന്നു. പൂർണ - ഉറൂബ് നോവൽ അവാർഡിനും പൂർണ - ആർ. രാമചന്ദ്രൻ കവിത അവാർഡിനും രചനകൾ അയക്കാം. അപ്രകാശിത നോവലുകൾക്കാണ് 25,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പൂർണ - ഉറൂബ് അവാർഡ് സമ്മാനിക്കുന്നത്. മൂന്ന് കോപ്പികൾക്കൊപ്പം ഹ്രസ്വമായ ബയോഡാറ്റ സഹിതം 2025സെപ്‌തംബർ 30നകം രചനകൾ അയക്കണം.

2023 ജനുവരി ഒന്നു മുതൽ 2025 ആഗസ്റ്റ് 30 നകം പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾക്കാണ് പൂർണ - ആർ. രാമചന്ദ്രൻ കവിതാപുരസ്കാരം നൽകുക. പതിനായിരം രൂപയും ശില്‌പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. പൂർണ പബ്ലിക്കേഷൻസിന്റെ കോഴിക്കോട് മുതലക്കുളത്തുള്ള വിലാസത്തിൽ രചനകൾ അയക്കാം.

75608 22223
www.tbsbook.com

Address

TBS Building, TBS Building, G. H. Road
Kozhikode
673001

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+914952721025

Alerts

Be the first to know and let us send you an email when Poorna Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poorna Publications:

Share

Category