01/12/2025
ഓരോ നാട്ടിലും പോയി വാടകയ്ക്ക് താമസിക്കുക അവിടെ കുഞ്ഞുങ്ങൾക്ക് സുഖമില്ല എന്ന പേര് പറയുക.
വാടകവീടെടുത്ത് ആഡംബര ജീവിതം നയിക്കുക ദിവസവും സോഷ്യൽ മീഡിയയിലൂടെ തന്റെ ദാരിദ്ര്യം വിളിച്ചുപറഞ്ഞു ആളുകളെ പൊട്ടന്മാർ ആക്കുക.
അങ്ങനെ ദയനീയത പറഞ്ഞ ഒരു കുടുംബം വീഡിയോ ചെയ്തു ലക്ഷങ്ങൾ അതോ കോടികളോ സമ്പാദിച്ച ഒരു രോഗിയുടെ കുടുംബം വാങ്ങിയ കാറാണ് ഇത്😂
അവസാനം കൂടെ നിന്നവരെ ദയനീയത പറഞ്ഞു വീഡിയോ ചെയ്യിച്ച് ( കോടികൾ)??? വരുത്തുകയും ചെയ്തു. തട്ടിപ്പ് ചോദ്യം ചെയ്താൽ അവരെ തെറി പറയാനും അവർക്കെതിരെ പ്രതികരിക്കാനും ഒരു ഗ്രൂപ്പിലെ കുറച്ച് ആളുകളെ വിലകൊടുത്തു വാങ്ങുകയും ചെയ്തു.
ഈ എഴുതുന്ന എനിക്കും ഇതിൽ ചെറിയ പങ്ക് ഉണ്ട് കാരണം ഞാനും ഈ തുക ഉണ്ടാക്കാൻ ഇവനെ സഹായിച്ചതാണ്.. ആദ്യം 20 ലക്ഷം വേണം എന്ന് പറഞ്ഞു പിന്നെ അത് 45 ആക്കി.
പിന്നീട് വീഡിയോയിൽ പണം ഒഴുകിയെത്തിയപ്പോൾ അത് 60 ലക്ഷമായി. പിന്നെ ആളുകൾ പ്രതികരിച്ചപ്പോൾ 86 ലക്ഷം ആയി എന്ന് പറഞ്ഞ് നിർത്തി.
ഇതുവരെ വീഡിയോ ക്ലോസ്ചെയ്തിട്ടുമില്ല കണക്കുകൾ പുറത്തു വിട്ടിട്ടുമില്ല.. സഹകരിച്ച എന്നെപ്പോലുള്ള ആളുകൾ ചോദിച്ചപ്പോൾ ആത്മഹത്യ ഭീഷണിയും അതുപോലെ വധഭീഷണിയും..
സ്വന്തം മക്കളെ വെച്ച് എങ്ങനെ ഇതുപോലെ തട്ടിപ്പ് നടത്താൻ കഴിയുന്ന ചില മാതാപിതാക്കൾക്ക് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല🙏🙏🙏