Vlogger Dillu

Vlogger Dillu paid പ്രൊമോഷൻ will accepted 9995594749 whatsapp number mobile number

ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരിയായ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക...
08/08/2026

ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരിയായ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവിന് ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചു.

യുകെയിലെ മിഡിൽസ്ബറോയിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസ് (27) എന്ന യുവാവിനാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 150 മണിക്കൂർ ശമ്പളമില്ലാത്ത സാമൂഹിക സേവനം ചെയ്യാനും, കോടതി ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ 914 പൗണ്ട് പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ടീസൈഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ലോറൻസ് ബയോടെക്നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ടെന്ന് കോടതി നടപടികളിൽ നിന്നും വ്യക്തമായി.

2025 ജൂൺ 2-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിൽ ലോറൻസിന് തൊട്ടടുത്തായിരുന്നു പരാതിക്കാരിയായ അമ്മയും കുഞ്ഞും ഇരുന്നിരുന്നത്. യാത്രയ്ക്കിടെ കുഞ്ഞിന് ഭക്ഷണം നൽകാനായി അമ്മ എഴുന്നേറ്റ സമയത്ത് ഇയാൾ പുതപ്പിനടിയിൽ സ്വയംഭോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആദ്യം പുതപ്പിനടിയിൽ എന്തെങ്കിലും ആയുധമാണെന്നാണ് യുവതി കരുതിയതെങ്കിലും പിന്നീട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം ന്യൂകാസിൽ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ നോർതുംബ്രിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പൊതുമാന്യത ലംഘിച്ചെന്ന കുറ്റമാണ് ലോറൻസിനെതിരെ ചുമത്തിയിരുന്നത്. കേസിൽ ആദ്യം കുറ്റം നിഷേധിച്ച ഇയാൾ പിന്നീട് 2026 മേയിൽ വിചാരണ തുടങ്ങാനിരുന്ന ദിവസം കുറ്റം സമ്മതിച്ചു. ഇതിനുശേഷം കുറ്റസമ്മതം പിൻവലിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ജില്ലാ ജഡ്ജിയായ കേറ്റ് മീക്ക് ആ അപേക്ഷ തള്ളുകയും മുൻപ് നടത്തിയ കുറ്റസമ്മതം നിലനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. വിമാനം പോലൊരു പരിമിതമായ ഇടത്ത് ഇത്തരം മോശം അനുഭവങ്ങളിൽ നിന്ന് മാറിനിൽക്കാൻ യാത്രക്കാർക്ക് കഴിയില്ലെന്നതും, സംഭവസമയം സമീപത്ത് ചെറിയ കുട്ടി ഉണ്ടായിരുന്നു എന്നതും കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും പ്രതിക്ക് ജയിൽശിക്ഷ നൽകാതെ കമ്മ്യൂണിറ്റി ഓർഡർ വിധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

🚨🇦🇷 ലയണൽ മെസി തന്റെ കരിയറിലെ ഏറ്റവും കടുത്ത ഡിഫൻഡർ ആരാണെന്ന് ഒടുവിൽ വെളിപ്പെടുത്തി! 👀🗣️ ലയണൽ മെസി:“എന്റെ കരിയറിൽ എനിക്ക്...
06/08/2026

🚨🇦🇷 ലയണൽ മെസി തന്റെ കരിയറിലെ ഏറ്റവും കടുത്ത ഡിഫൻഡർ ആരാണെന്ന് ഒടുവിൽ വെളിപ്പെടുത്തി! 👀

🗣️ ലയണൽ മെസി:

“എന്റെ കരിയറിൽ എനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ഡിഫൻഡർ ആരാണെന്ന് പലരും ചോദിക്കാറുണ്ട്.

എന്റെ അഭിപ്രായത്തിൽ, സെർജിയോ റാമോസ് തന്നെയാണ് ഞാൻ നേരിട്ട ഏറ്റവും കടുത്ത എതിരാളികളിൽ ഒരാൾ.

അദ്ദേഹം ശക്തനും ആക്രമണാത്മക സ്വഭാവമുള്ളവനും ബുദ്ധിശാലിയുമായ ഡിഫൻഡറായിരുന്നു. ഒരു നിമിഷം പോലും സ്വതന്ത്രമായി കളിക്കാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നു.

ഓരോ എൽ ക്ലാസിക്കോയും ഒരു ഫൈനൽ മത്സരത്തെപ്പോലെയായിരുന്നു. ഞങ്ങൾ ഇരുവരും പരമാവധി പോരാടി, ആ പോരാട്ടങ്ങളാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നായി മാറിയത്.

റാമോസിനെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിച്ചത് അദ്ദേഹത്തിന്റെ മനോഭാവമാണ്. എതിരാളി ആരായാലും ഒരിക്കലും പിന്നോട്ടില്ല.

ഇത്തരത്തിലുള്ള വലിയ മത്സരങ്ങളും ശക്തരായ എതിരാളികളും തന്നെയാണ് എന്നെ കൂടുതൽ മെച്ചപ്പെട്ട കളിക്കാരനാക്കിയത്.

വർഷങ്ങൾക്കു ശേഷം പാരിസ് സെയിന്റ്-ജെർമെയ്‌നിൽ (PSG) ഞങ്ങൾ ഒരേ ടീമിൽ കളിച്ചു. വർഷങ്ങളോളം എതിരാളികളായിരുന്ന ശേഷം അത് ആദ്യം വിചിത്രമായി തോന്നിയെങ്കിലും, മൈതാനത്ത് എന്ത് സംഭവിച്ചാലും പരസ്പര ബഹുമാനം എപ്പോഴും നിലനിന്നിരുന്നുവെന്ന് അത് തെളിയിച്ചു.

ഇന്നും സെർജിയോ റാമോസിനെതിരെ കളിച്ച മത്സരങ്ങളാണ് എന്റെ കരിയറിലെ ഏറ്റവും കടുത്തതും മറക്കാനാവാത്തതുമായ ഓർമ്മകൾ.”

മികച്ച ഫാസ്റ്റ് ബോളിംഗ് അറ്റാക്കുള്ള ടീം ആണ് ഇന്ത്യ.. പക്ഷേ ശരിയായി ഉപയോഗിക്കുന്നില്ല എന്ന് മാത്രം..😔SPORTify Malayalam ...
06/08/2026

മികച്ച ഫാസ്റ്റ് ബോളിംഗ് അറ്റാക്കുള്ള ടീം ആണ് ഇന്ത്യ.. പക്ഷേ ശരിയായി ഉപയോഗിക്കുന്നില്ല എന്ന് മാത്രം..😔

SPORTify Malayalam — കേരള.

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയ...
06/08/2026

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്‌റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ പ്രതിസന്ധികളാണ് ഷാജഹാൻ നേരിട്ടത്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തി ഡ്രൈവറായി 10 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപാണ് യുഎഇയിലേക്ക് വരുന്നത്. എന്നാൽ സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മകൾ തസ്‌നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ മംഗളകർമ്മങ്ങൾക്ക് പോലും ഷാജഹാൻ നാട്ടിലേക്ക് പോയിരുന്നില്ല.

ഷാർജ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബനായ അദ്ദേഹത്തിന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിച്ചും ദിവസം തള്ളിനീക്കിയ അദ്ദേഹം കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. മുൻപ് വിശന്നുതളർന്നിരുന്ന ഷാജഹാനെ കണ്ട് ഭക്ഷണം വാങ്ങിനൽകിയ സാമൂഹികപ്രവർത്തക മായയോട് ഒരിക്കൽ അദ്ദേഹം ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ കൈമാറിയിരുന്നു. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് സംസാരിച്ചപ്പോഴാണ് വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലെന്നും കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയാണെന്നും കുടുംബം വ്യക്തമാക്കുന്നത്. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്തൂടെ എന്ന് മായ ചോദിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

പാർക്കിൽ ഒരു മലയാളി മരണപ്പെട്ട വിവരമറിഞ്ഞ് സംശയം തോന്നിയ മായ, പഴയ നമ്പർ തിരഞ്ഞുപിടിച്ച് നാട്ടിലേക്ക് വിളിച്ച് പാസ്പോർട്ട് കോപ്പിയും ഫോട്ടോയും വാങ്ങിയാണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏഴ് വർഷമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അവസാനമായി വാപ്പയുടെ മുഖമൊന്ന് കാണാൻ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും സഹായിക്കണമെന്നും മകൾ തസ്‌നിം അഭ്യർത്ഥിച്ചു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും.

04/08/2026
നിങ്ങളുടെ നാട്ടിലൂടെ ഓടിയ പഴയകാല ബസിന്റെ പേരുകൾ ഓർമ്മയുണ്ടോ ഉണ്ടെങ്കിൽ കമൻറ് ചെയ്യാമോ
04/08/2026

നിങ്ങളുടെ നാട്ടിലൂടെ ഓടിയ പഴയകാല ബസിന്റെ പേരുകൾ ഓർമ്മയുണ്ടോ ഉണ്ടെങ്കിൽ കമൻറ് ചെയ്യാമോ

യുവാവിൻ്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽപന്തീരങ്കാവ്29 ജൂലൈ 2026പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച...
04/08/2026

യുവാവിൻ്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ്
29 ജൂലൈ 2026

പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന് ഏറ്റ പരിക്ക് മരണ കാരണം.
ഇരിങ്ങല്ലൂർ പുലൂക്ക് ചാലിൽ മീത്തൽ ഷെരീഖ് അഹമ്മദ് (33) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഷെരീഖിൻ്റെ സുഹൃത്ത് ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെ
ത്തി താൻ ഷെരീഖിനെ കൊലപ്പെടുത്തി എന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്
മുഹമ്മദ് അഷ്റഫ് പറഞ്ഞ പ്രകാരം പൊലീസ് മുണ്ടുപാലം സരിഗ ബസ്റ്റോപ്പിന് സമീപത്തെ വാടകവീട്ടിൽ എത്തുകയും ഷെരീഖിൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.പൊലീസിൻ്റെ പ്രാധമിക പരിശോധ
നകളിൽ ശരീരത്തിൽ മുറിവുകളോ പരിക്കകളോ കണ്ടെത്താനായിരുന്നില്ല.
തുടർന്നു ഫോറൻസിക് വിഭാഗവും പരിശോ
ധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മെഡിക്കൽ കോളജിലെ പോസ്റ്റ്മോ
ർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ഇരിങ്ങല്ലൂർ ഹാജിറ മൻസിലിൽ മുഹമ്മദ് അഷറഫ് (38) ൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ ഞായറാഴ്ച ഉച്ചക്കാണ് അഷ്റഫും ഷരിഖും മുണ്ടുപാലം സരിഗബസ്റ്റോപ്പിന് സമീപത്തെ വാടക
വീട്ടിൽ എത്തിയതെന്നും ലഹരി ഉപയോഗിച്ച ശേഷം രണ്ടു പേരും തമ്മിൽ ഉണ്ടായ തർക്ക
ത്തിനിടെ സെൽഫിസ്റ്റിക്ക് ഉപയോഗിച്ച് ഷെരീഖിനെ അഷ്റഫ് അടിച്ചെന്നും വ്യക്ത
മായി. അടിക്കാൻ ഉപയോഗിച്ച സ്റ്റിക്ക് റൂമിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിനിടെ മുഹമ്മദ് അഷ്റഫിൻ്റെ ദേഹപരിശോധന നടത്തിയപ്പോൾ മാരക ലഹരിയായ ഒരു ഗ്രാം മെത്താ ഫിറ്റമിന്നും കണ്ടെടുത്തു. ഇതിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോയവർ പോകട്ടെ സഹോദരാ ആ മോനെ നല്ലവണ്ണം നോക്കണം ആ കുഞ് നിനക് തണലായി ഉണ്ടാവട്ടെ 🙏
31/07/2026

പോയവർ പോകട്ടെ സഹോദരാ ആ മോനെ നല്ലവണ്ണം നോക്കണം ആ കുഞ് നിനക് തണലായി ഉണ്ടാവട്ടെ 🙏

എന്ത് മാത്രം ക്രൂരതയാണ് ഓരോ ദിവസവും കേൾക്കേണ്ടി വരുന്നത്....സ്ത്രീയെ നീ ചെയ്ത തെറ്റിന് ആ കുഞ്ഞ് എന്ത് പിഴച്ചൂ.... കൊന്ന്...
30/07/2026

എന്ത് മാത്രം ക്രൂരതയാണ് ഓരോ ദിവസവും കേൾക്കേണ്ടി വരുന്നത്....സ്ത്രീയെ നീ ചെയ്ത തെറ്റിന് ആ കുഞ്ഞ് എന്ത് പിഴച്ചൂ.... കൊന്ന് കളഞ്ഞല്ലൊ നീ....😔😔😔

ലോകകപ്പിലെ ഗംഭീര പ്രകടനത്തിനുശേഷം ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിലേക്ക് തിരിച്ചെത്തി പരിശീലനം തുടങ്ങി.ഈ ചിത്രത്തിൽ മറ്റൊരു ...
30/07/2026

ലോകകപ്പിലെ ഗംഭീര പ്രകടനത്തിനുശേഷം ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിലേക്ക് തിരിച്ചെത്തി പരിശീലനം തുടങ്ങി.

ഈ ചിത്രത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്..അത് മനസ്സിലായവർ കമന്റ് ചെയ്യുക.. — 

Address

India
Calicut
673027

Telephone

9995594749

Website

Alerts

Be the first to know and let us send you an email when Vlogger Dillu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vlogger Dillu:

Shortcuts

Share