
30/09/2025
ആരാ എഴുതിയതെന്ന് അറിയില്ല...
സംഭവം നല്ല രസമുണ്ട്.. !!!
ഹേ പണമേ...
നിനക്ക് എത്ര പേരുകളുണ്ട്..???
ദേവാലയങ്ങളിൽ അത്
' #കാണിക്ക'/ ' #നേർച്ച'
സ്കൂളിൽ വിളിപ്പേര്
' #ഫീസ് '
വിവാഹത്തിൽ
' #സ്ത്രീധനം '
വിവാഹമോചനത്തിൽ
' #ജീവനാംശം'
അപകടത്തിൽ മരണപ്പെട്ടാൽ,
വൈകല്യം സംഭവിച്ചാൽ കിട്ടും
' #നഷ്ടപരിഹാരം'
ദരിദ്രന് കൊടുത്താൽ
അത് *' #ഭിക്ഷ '* ആയി.
തിരിച്ചു തരണമെന്ന് പറഞ്ഞ്
ആർക്കെങ്കിലും കൊടുത്താലത്
*' #കടം'*
പാർട്ടിക്കാർക്ക് മനസ്സിൽ
പ്രാകിക്കൊണ്ട് കൊടുക്കുന്നത്
*' #പിരിവ് '*
അനാഥാലയങ്ങൾക്ക്
കൊടുത്താലത്
*' #സംഭാവന '*
കോടതിയിൽ അടയ്ക്കുന്നത്
*' #പിഴ '*
സർക്കാർ എടുത്താലത്
*' #നികുതി'*
ജോലി ചെയ്താൽ
മാസത്തിൽ കിട്ടും
*' #ശമ്പളം'*
വേല ചെയ്താൽ ദിവസവും *' #കൂലി '*
ആയാണ് കിട്ടുക.
വിരമിച്ച ശേഷം കിട്ടുന്നത്
*' #പെൻഷൻ '*
തട്ടിക്കൊണ്ടു പോകുന്നവർക്ക്
*' #മോചനദ്രവ്യം'*
ഹോട്ടൽ ജോലിയിൽ നിന്ന് കിട്ടുന്നത്
*' #ടിപ്പ് '*
ബാങ്കിൽ നിന്ന് കടം
വാങ്ങുമ്പോൾ അത്
*' #വായ്പ'*
തൊഴിലാളികൾക്ക്
കൊടുക്കുമ്പോൾ അത്
*' #വേതനം'*
നിയമവിരുദ്ധമായി
വാങ്ങിയാൽ അത്
*' #കൈക്കൂലി'*
ആചാര്യർക്ക്
വെറ്റിലയടക്കയിൽ വെച്ച്
കൊടുത്താൽ അത്
* #ദക്ഷിണ*
ഇനി ആർക്കെങ്കിലും സന്തോഷത്തോടെ ദാനം ചെയ്താൽ അത് നമ്മുടെ *' #ഔദാര്യം'*
*ഇത്രയധികം പേരുകളിൽ... ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം...😅😜😄*
എഴുതിയ ആരെങ്കിലും അറിയാമെങ്കിൽ പറയണേ