08/08/2025
കൊയിലാണ്ടി - എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ ഉണ്ണികുളം പഞ്ചായത്തിലെ കരുമല വളവിൽ അപകടങ്ങൾ പതിവാകുന്നു...
ആശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നത്.
റോഡ് നിർമാണത്തിന്
ശേഷം 80 ഓളം ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ ഉണ്ടായി...
ഇത് വരെ 05 പേർ മരണപ്പെട്ടു.
നിരവധി പേർ ഇന്നും ചികിത്സയിൽ കഴിയുന്നു.അപകട വളവിൽ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു... പൊതുമരാമത്ത് വകുപ്പിൽ നിരന്തരം പരാതി അറിയിച്ചിട്ടും റോഡിന്റെ ശോചനിയാവസ്ഥ അതേപോലെ തുടരുന്നു.. ഇനിയും ഒരു ജീവൻ പൊലിയാതിരിക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.