News-X

News-X international news update

26/02/2023
ഇരിങ്ങൽ സർഗാലയ, തികവാർന്ന കരകൗശല കലാനുഭൂതികളിലേക്ക് മിഴി തുറക്കുകയാണ്. കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രാ...
20/11/2022

ഇരിങ്ങൽ സർഗാലയ, തികവാർന്ന കരകൗശല കലാനുഭൂതികളിലേക്ക് മിഴി തുറക്കുകയാണ്. കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രാഫ്റ്റ്സ് മേള 2022ഡിസംബർ 22 മുതൽ 2023 ജനുവരി 9 വരെ വിവിധ രാജ്യങ്ങളുടെ കരകൗശല വിരുതുമായി പൂർണ്ണതയിൽ പുനർജനിക്കുകയാണ്.

ഇതിനുപുറമേ വണ്ടർവാൾ മീഡിയയുടെ ഇൻഡീഗാഗ (Indiegaga) കോഴിക്കോട് എഡിഷനും സർഗാലയ വേദി ആവുകയാണ്.
കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ നിർവചിച്ചു കൊണ്ടാണ് ഇൻഡീഗാഗ (Indiegaga) കോഴിക്കോട് എത്തുന്നത്.

നവംബർ 27ന് ഇരിങ്ങൽ സർഗാലയിൽ പ്രത്യേകം ഒരുങ്ങുന്ന വേദിയിൽ പെയ്തിറങ്ങുന്നത് സ്വതന്ത്ര സംഗീതത്തിൻറെ മുഴുവൻ നക്ഷത്രങ്ങളുമാണ്. തൈക്കുടം ബ്രിഡ്ജജ്(Thaikkudam Bridge), അഗം - ഹരീഷ് ശിവരാമകൃഷ്ണൻ(Agam - Hareesh Sivaramaskrishnan),
ജോബ് കുര്യൻ(Job Kurian), പ്രൊജക്റ്റ് മലബാറിക്കസ് - സിത്താര(Project Malabaricus - Sithara), പൈൻആപ്പിൾ എക്സ്പ്രസ്സ്(Pineapple Express), തിരുമാലി(Thirumali), സ്ട്രീറ്റ് അക്കാഡമിക്സ്(Street Academics), തകര(Thakara) എന്നിവർ ചേർന്ന് ഒരുക്കുന്ന, കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ സംഗീത രാവിൻറെ അനുഭൂതികളിലേക്ക് നമുക്ക് ഒത്തൊരുമയോടെ നീങ്ങാം.

യുഎൽസിസിഎസ്സിന്റെ പാർപ്പിട നിർമ്മാണ കമ്പനിയായ യുഎൽ സ്പേസ്അസ്സും(UL SpaceUS), സൈലം ലേണിംഗ് ആപ്പും(XylemLearning) ചേർന്നവതരിപ്പിക്കുന്ന ഇൻഡീഗാഗ (Indiegaga) നവംബർ 27നു വൈകീട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ അവസാനിക്കും. ടിക്കറ്റുകൾ ബുക്ക് മൈ ഷോ(BookMyShow) മുഖേനെയാണ് ക്രമീകരിച്ചിരിക്കുന്നത്

Ticket Link - bit.ly/3XfKm5v




















25/10/2022

ഗവർണ്ണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഒരു പിടി കിട്ടുന്നില്ല. സാധാരണ നമ്മൾ പല ആൾക്കാരെ നമ്മുടെ സമൂഹത്തിൽ കാണാറുണ്ടല്ലോ. അതിലൊരു ഗണത്തിൽ അദ്ദേഹം പെട്ടുപോകുന്നുണ്ടോ എന്നൊരു സംശയം. അത് മുഖ്യമന്ത്രിയോ സർക്കാരോ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതല്ല. അതിന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ നല്ല രീതിയി നടപടികൾ സ്വീകരിക്കണം. പിന്നെ ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി. എന്തോ വലിയ അപരാധം ആയി മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്നൊരുകാലത്ത് വിളിച്ചില്ലെ എന്നോക്കെ ചോദിക്കുന്നുണ്ട്. ആ കഥയിലേക്കൊന്നും പോവുന്നില്ല. ആ പരിപ്പ് ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആരു പറഞ്ഞു എന്നാണ്, ആരെയാണ് നിങ്ങളുദ്ദേശിക്കുന്നത്? ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവര് തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറലുമില്ല. അതിൻ്റെയാവശ്യവുമില്ല, അത് മനസ്സിലാക്കാനാവണം. മെല്ലെ ഒന്ന് തോണ്ടിക്കളയാമെന്ന് വെച്ചാൽ ആ തോണ്ടലൊന്നും ഏശില്ലാട്ടോ.

എന്താ നിങ്ങൾ മനസ്സിലാക്കുന്നത്? നിങ്ങൾ ഗവർണ്ണർ എന്ന സ്ഥാനത്തിരിക്കുന്നതിൻ്റെ ഭാഗമായി നിങ്ങൾക്കുള്ള അധികാരങ്ങളും പദവിയുമുണ്ട്. അത് വെച്ചുകൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് നിങ്ങൾ കരുതരുത്. ഭരണഘടന നിങ്ങൾക്ക് നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. ആ അധികാരം സംസ്ഥാന സർക്കാർ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണ്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാകില്ല. അത്തരത്തിലുള്ള ഒന്നുമായിട്ടും പുറപ്പെടുകയും വേണ്ട. അങ്ങനെയുള്ള ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല ഈ കേരളം എന്ന് മനസിലാക്കികൊള്ളണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Address

Calicut

Website

Alerts

Be the first to know and let us send you an email when News-X posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share