Kerala Health News

  • Home
  • Kerala Health News

Kerala Health News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Health News, News & Media Website, .

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ...
03/08/2025

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ച‌തെന്നാണ് വിവരം. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്.....

ഭാര്യയുടെ അവിഹിതത്തെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊ...
03/08/2025

ഭാര്യയുടെ അവിഹിതത്തെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ ദിന്‍ഡോലിയില്‍ സ്കൂള്‍ അധ്യാപകനായ അൽപേഷ് കാന്തിഭായ് സോളങ്കിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭാര്യ ക്ലര്‍ക്കായ ഫാല്‍ഗുനിയെയും കാമുകന്‍ നരേഷ് റാത്തോഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ശനിയാഴ്ചയായിരുന്നു സംഭവം. ഫല്‍ദുനി ഫോണില്‍ വിളിച്ചെങ്കിലും അൽപേഷ് പ്രതികരിച്ചില്ല. വീട്ടിലെത്തി നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയി പരിശോധിച്ചപ്പോള്‍ മക്കള്‍ കട്ടിലിലും അൽപേഷ്ഭായ് സമീപത്തും മരിച്ചു കിടക്കുകയായിരുന്നുവെന്ന് സൂറത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ വിജയ് സിങ് ഗുജ്ജര്‍ പറഞ്ഞു. ഏഴും രണ്ടും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്നും എട്ടു പേജുള്ള ആത്മഹത്യ കുറിപ്പും രണ്ട് ഡയറികളും പൊലീസ് കണ്ടെടുത്തു....

ഭാര്യയുടെ അവിഹിതത്തെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയെയും ക...

മിമിക്രി കലാകാരനും സിനിമ നടനുമായ കലാഭവന്‍ നവാസിനെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയാ...
02/08/2025

മിമിക്രി കലാകാരനും സിനിമ നടനുമായ കലാഭവന്‍ നവാസിനെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയാകുന്നു. സിനിമ സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദനയുണ്ടായി. ഡോക്ടറെ വിളിച്ച് സംസാരിച്ച ശേഷം ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അദ്ദേഹം അവിടെ തുടരുകയായിരുന്നു എന്നാണ് വിനോദിന്‍റെ കുറിപ്പിലുള്ളത് ഷൂട്ട് കഴിഞ്ഞ് ആശുപത്രിയില്‍ പോകാമെന്ന് കരുതിയിട്ടുണ്ടാകും. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. നവാസിന്‍റെ ചേതനയറ്റ ദേഹം കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് തോന്നിപ്പോയി എന്നും വിനോദ് കുറിച്ചിട്ടുണ്ട്. കണ്ണ് അല്‍പം തുറന്ന് കിടന്നിരുന്നുവെന്നും പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല എന്നുമാണ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കുറിപ്പിന്‍റെ പൂര്‍ണരൂപം; നവാസ്ക്ക എന്തൊരു പോക്കാ ഇത് വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷേ...... കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി...

മിമിക്രി കലാകാരനും സിനിമ നടനുമായ കലാഭവന്‍ നവാസിനെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ....

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ...
02/08/2025

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നു നവാസ്. ഇന്നലെ ഷൂട്ടിങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്....

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി ....

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്...
01/08/2025

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്പനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് മരണം. ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രഥാമിക വിവരം. നാടകം, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്ര നടൻ, ഗായകൻ, ഹാസ്യ നടൻ, മിമിക്രി ആർട്ടിസ്റ്റ് എന്നി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ബാലു കിരിയത്ത് സംവിധാനം ചെയ്ത മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന, വെട്ടം അടക്കം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ ക...

കേ​ന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അതിന്റെ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മ...
01/08/2025

കേ​ന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അതിന്റെ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി അടക്കം രാജ്യത്തെ 37 സബ്സിഡിയറി ഐ.ബികളിലേക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് തസ്തികയിൽ നേരിട്ട് നിയമനം നടത്തുന്നു. ശമ്പളനിരക്ക് 21,700 -69,100 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും. യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി പരീക്ഷ പാസായിരിക്കണം. പ്രാദേശികഭാഷ അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്നതിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ് വേണം. ഇന്റലിജൻസ് വർക്കിൽ ഫീൽഡ് പരിചയം അഭിലഷണീയം. പ്രായപരിധി 17.08.2025ൽ 18-27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർ ഈ തസ്തികക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷ ഫീസ്: 650 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ വിമുക്ത ഭടന്മാർ വിഭാഗക്കർക്കും 550 രൂപ മതി. ഓൺലൈനിൽ ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. സെലക്ഷൻ: ഓൺലൈൻ പരീക്ഷ (ഒബ്ജക്ടിവ് മാതൃകയിൽ), വിവരണാത്മക മാതൃകയിലുള്ള എഴുത്തുപരീക്ഷ, അഭിമുഖം/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ ഏഴു നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്..

https://eveningkerala.com/archives/107727

കേ​ന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അതിന്റെ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈ.....

01/08/2025

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ തടഞ്ഞതിന്‍റെ ക്രെഡിറ്റ് സംബന്ധിച്ച് തര്‍ക്കം തുടരവേ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താ മെഹ്ദി. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനര്‍ഥം വിധി റദ്ദാക്കി എന്നല്ലെന്ന് തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. ഇത്ര കോലാഹലം ഉണ്ടാക്കാൻ പോന്നത്ര വലിയ അല്‍ഭുതവുമല്ല. സമാനമായ കേസുകളിൽ പലപ്പോഴും സംഭവിക്കാറുള്ള സ്വാഭാവികനടപടി മാത്രമാണ്. നിയമത്തെക്കുറിച്ച് അൽപ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇത് നന്നായറിയാം’ – അബ്ദുള്‍ ഫത്താ മെഹ്ദി കുറിച്ചു. സെഷൻസ് കോടതിക്ക് നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാൻ അധികാരമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും’ – മെഹ്ദി പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു....

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്ക...
31/07/2025

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ഹസൻ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോർട്ടിൽ ഞാൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളത്. രേഖകൾ സഹിതം കൃത്യമായ മറുപടിയാണ് നൽകിയിരുന്നത്. റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. എങ്ങനെയാണ് അവർക്ക് വിവരം കിട്ടിയത് എന്ന് അറിയില്ല.ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. ഇപ്പോഴും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല. അടുത്ത ദിവസം ഉപയോഗിച്ചതും അവസാനം സംഘടിപ്പിച്ചതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് 1000 രൂപയ്ക്ക് ഇവിടെ കിട്ടും. ഉപകരണം സൂക്ഷിക്കേണ്ടത് വകുപ്പ് മേധാവിയാണ്, അത് ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കുക സ്വാഭാവികമാണെന്നും ഡോ....

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ...

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. ക...
31/07/2025

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ് എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാ...

കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്ര...
31/07/2025

കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. അന്തരിച്ച പിതാവിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ എന്ന പ്രത്യേക മാജിക് ഷോയുടെ മുന്നോടിയായുള്ള പരിശീലനത്തിലാണ് മുതുകാട് ഇപ്പോള്‍. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്. തന്റെ 45 വര്‍ഷത്തെ പ്രകടനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്‌ദ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ആഗസ്റ്റ് 9-നാണ് ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ അരങ്ങേറുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും ഹ്രസ്വചിത്രങ്ങളുമൊക്കെ സമന്വയിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ മേമ്പൊടിയോടെയാണ് പുതിയ ദൃശ്യവിസ്മയം അരങ്ങിലെത്തുന്നത്. തന്റെ ജീവിതത്തിലെ ഒരു പ്രധാന നിമിഷമാണിത്. മാജിക്കിന്റെ ലോകത്തു നിന്ന് വിരമിച്ച ശേഷവും അച്ഛനുള്ള സമര്‍പ്പണമായി ഇത്തരമൊരു കലാപ്രകടനം കാഴ്‌ച്ചവെക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നു. മാജിക്ക് പൂര്‍ണ്ണമായി ഉപേക്ഷിച്ചതിനാല്‍ ഇരട്ടി പരിശീലനമാണ് ഈ ഷോയ്‌ക്കായി നടത്തുന്നതെന്നും മുതുകാട് പറഞ്ഞു.

കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്ന.....

കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത്...
29/07/2025

കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ Da Vinci Xi ഉൾപ്പെടുത്തിയാണ് അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗത്തിൻ്റെ പ്രവർത്തനം വിപുലീകരിച്ചത് . യൂണിറ്റിൻ്റെ ഉദ്ഘാടനം മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികൾ നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവിൽ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റർ മിംസിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റർ മിംസിലെ അത്യാധുനികമായ സജ്ജീകരണങ്ങൾ രോഗികൾക്ക് വളരെ പെട്ടന്ന് ആശ്വാസമേകാൻ പ്രാപ്തമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. വിവിധതരം അവയവ മാറ്റ സർജറികൾ, കാൻസർ സംബന്ധമായ മുഴുവൻ സർജറികളും, ഗ്യാസ്ട്രോഎൺട്രോളജി, യൂറോളജി, ഗൈനക്കോളജി, കാർഡിയോ തൊറാസിക്, ഹെഡ് ആൻഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സർജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെന്നും കൃത്യതയും സൂക്ഷ്മതയും നൽകുന്ന മോഡേൺ ടെക്നോളജി, വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തിൽ ഉണങ്ങുന്ന ചെറിയ മുറിവുകൾ, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്,...

കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആര.....

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധ...
28/07/2025

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്. കൂടാതെ ജയില്‍ വകുപ്പിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ...

Address


Alerts

Be the first to know and let us send you an email when Kerala Health News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Health News:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share