01/07/2025
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം എസ്ഡിപിഐ ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയക്കണമെന്ന് SDPI, കേരളത്തിലെ ആരോഗ്യരംഗം No.1 എന്ന സർക്കാർ വാദം സർക്കാരിന്റെ പിആർ ഗിമ്മിക്ക് മാത്രമാണ്..
ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവവും , ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവും, സ്ഥല പരിമിതിമൂലം ബെഡുകളുടെ അടിയിലും, ഇടനാഴികളികളിലും, ബാത് റൂമുകളുടെ പരിസരത്തും രോഗികളും കൂട്ടിരിപ്പുകാരും താമസിക്കേണ്ടി വരുന്നതും മന്ത്രിയും വകുപ്പ് മേധാവികളും പരിശോധിക്കുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഡോ: ഹാരിസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വൃക്തമാകുന്നത്.
പിടിപ്പുകേടിന്റെ മികച്ച ഉദാഹരണമാണ് ആരോഗ്യ വകുപ്പും മന്ത്രിയും. മന്ത്രിയുടെ രാജി
ആവശ്യപ്പെട്ട്
എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് അജയൻ വിതുര ഉദ്ഘാടനം ചെയ്തു.
പല മെഡിക്കൽ കോളേജുകളിലും മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാന്‍ നൂല് പോലുമില്ലാത്ത മെഡിക്കല്‍ കോളജുകളുണ്ടെന്നതാണ് യാഥാര്‍ഥ്യം. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ലാത്തതിനാല്‍ ശസ്ത്രക്രിയ അനന്തമായി നീളുന്ന സാഹചര്യവുമുണ്ട്. സാധാരണ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ ചെലവ് താങ്ങാനാവാതെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ അവിടെ ഉപകരണങ്ങളും മരുന്നും കാശ് കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥ ഏറെ ദയനീയമാണ്. മധ്യവര്‍ഗ കുടുംബങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുന്ന അവസ്ഥ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് കോടികള്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് പല മരുന്നു നിര്‍മാണ കമ്പനികളുംമരുന്നു വിതരണം നിര്‍ത്തിവെക്കുകയും 30 ശതമാനം വരെ വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനെ കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന അധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ കമ്മിറ്റി അംഗം എ എസ് മുസമ്മിലും, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറ നന്ദി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് സുൽഫി, മണ്ഡലം സെക്രട്ടറി സുധീർ നെട്ടയം, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അംജദ്, നേമം മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അസീസ് പാച്ചല്ലൂർ, തിരുവനന്തപുരം മണ്ഡലം വൈസ് പ്രസിഡന്റ് സുബൈർ ബീമാപള്ളി എന്നിവർ മാർച്ചിന് നേതൃത്വം നൽകി