31/10/2025
ആമേൻ 🙏🥰
കടബാധ്യത മാറാൻ ഉള്ള പ്രാർത്ഥന
ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ! അങ്ങ് എനിക്കും എന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നൽകണംമേ. എന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു ഉയർത്തണമേ. എന്റെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്യണമേ. അനേകം ജനതകൾക്ക് കടം കൊടുക്കുവാൻ എനിക്ക് ഇടയാക്കണമേ. കടം വാങ്ങുന്നവനല്ല, കടം കൊടുക്കുന്നവനാക്കി എന്നെ മാറ്റാണമേ. ഈശോയെ, ഇന്ന് മുതൽ എന്റെ സാമ്പത്തിന്റെമേൽ പൂർണ്ണ അധികാരം ഞാൻ അങ്ങയെ ഏല്പിക്കുന്നു. എന്റെ സമ്പത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ വിപരീത ശക്തികൾക്ക് മുൻപിലും എന്റെ സമ്പത് ഇരട്ടിക്കുന്നത് കാണുവാൻ അങ്ങ് ഇടയാക്കണമേ.
ആമേൻ.. #കൃപാസനം