
23/07/2025
ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പപ്രധാന ്പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സര്‍ജറികളായ ഫേഷ്യല്‍ കോസ്മറ്റിക് സര്‍ജറി, ഗൈനക്കോമാസ്റ്റിയ, റൈനോപ്ലാസ്റ്റി, ബ്രസ്റ്റ് റിഡക്ഷന്‍, ബ്രസ്റ്റ് ഓഗ്മന്റേഷന്‍, കണ്‍ജനൈറ്റല്‍ അനോമലീസ് എന്നിവയ്ക്കുള്ള സൗജന്യ പരിശോധനയും കുറഞ്ഞനിരക്കിലുള്ള സേവനങ്ങളും ലഭ്യമാകും. സൗജന്യ പരിശോധനയ്ക്ക് പുറമെ ലാബ് റേഡിയോളജി സേവനങ്ങള്‍ക്ക് 20% ഇളവും ശസ്ത്രക്രിയക്ക് പ്രത്യേക ആനുകൂല്യങ്ങളുമാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുക.
ജൂലൈ 21 മുതല്‍ 31 വരെയുള്ള പത്ത് ദിവസം നീണ്ട്നില്ക്കുന്ന ക്യാമ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പ്രഗത്ഭ പ്ലാസ്റ്റിക് സര്ജന്മാരായ ഡോ. മധുചന്ദ്രൻ , ഡോ നിബു കുട്ടപ്പൻ, ഡോ അർജുൻ ഉണ്ണികൃഷ്ണൻ, ഡോ നിപുൺ എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് ആനൂകൂല്യങ്ങള്‍ ലഭ്യമാവുക. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 9562366366