11/10/2025
ചാലക്കുടി: നവനീത് എന്ന പതിനൊന്ന് വയസ്സുകാരൻ്റെ ചികിത്സാ സഹായത്തിന് തിങ്കളാഴ്ച ചാലക്കുടിയിലെ മൂന്ന് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും.കുറുപ്പം -രണ്ടുകൈ, മതിലകം - രണ്ടുകൈ, അടിച്ചിലി - രണ്ടുകൈ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചാതേലിയുടെ മൂന്ന് ബസ്സുകളുടെ തിങ്കളാഴ്ചയിലെ മുഴുവൻ കളക്ഷനും നവനീതിൻ്റെ ചികിത്സക്ക് വേണ്ടി നൽകും. സനീഷ് കുമാർ ജോസഫ് എം.എൽ.എ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി പഞ്ചായത്ത് 14-ാ വാർഡ് മാരാംകോട് ദേശത്ത് എറ്റിയേടത്ത് ബാബുവിൻ്റെയും മിനിമോളുടെയും മകനും കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ നവനീത് മജ്ജയിൽ ക്യാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 40 ലക്ഷത്തിൽ കൂടുതൽ സംഖ്യ ചിലവ് വരും പിതാവ് ബാബു കൂലിപണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇത്രയും ഭീമമായ സംഖ്യ ആ കുടുംബത്തിന് താങ്ങാൻ സാധ്യമല്ല. ഉദാരമതികളുടെ സാമ്പത്തിക സഹായ സഹകരണങ്ങൾ തേടുകയാണ് പാവപ്പെട്ട കുടുംബം. കമ്മിറ്റി അംഗങ്ങൾ മൂന്ന് പേരുടെ പേരിൽ ഇതിനായി കാനറ ബാങ്കിൻ്റെ വെള്ളിക്കുളങ്ങര ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 110257440699. IFCC കോഡ്: CNRB0005655. ഫോൺ: 8281579325. വാർഡ് മെംബർ നിഖിൽ ചന്ദ്രൻ ചെയർമാനായി സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ നിഖിൽ ചന്ദ്രൻ , ടി.എസ്.ജയൻ, ശിവൻ ഈശ്വരത്ത്, ബിജു വല്ലത്തുകാരൻ, ചാതേലി ജോയി, ഷൈജു പട്ടത്ത്, സുജി പനങ്കൂടൻ എന്നിവർ പങ്കെടുത്തു..tv_official