
20/05/2025
രാജ്യത്ത് വർദ്ധിച്ചു വരുന്നു വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരമുണ്ടാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ മെയ് 30, 31 തിയ്യതികളിൽ തിരുവനന്തപുരത്ത് സി.സി.എഫ് ഓഫീസിന് മുൻപിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ മുന്നോടിയായി കേരള കർഷകസംഘത്തിൻ്റെ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഇപി ജയരാജൻ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി പനോളി വത്സൻ മാനേജരുമായുള്ള സംസ്ഥാന ജാഥക്ക് മെയ് 25 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടകരയിൽ ജാഥക്ക് സ്വീകരണം നൽകുന്നതിന് വേണ്ടിയുള്ള സംഘാടക സമതി രൂപീകരണ യോഗം സി പി ഐ എം കൊടകര സൗത്ത് ലോക്കൽ കമ്മറ്റി ഓഫീസ് ഹാളിൽ ചേർന്ന യോഗം കർഷക സംഘം ജില്ലാ ട്രഷർ ടി.എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയാ പ്രസിഡണ്ട് സി.എം. ബബീഷ് അദ്ധ്യക്ഷത വഹിച്ചു സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമൻ കർഷക സംഘം നേതാക്കളായ എം.ആർ രഞ്ജിത്, സെബി ജോസഫ്, ടി.ജി ശങ്കരനാരായണൻ, ടി.പി. ജോണി, കാർത്തിക ജയൻ, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പളി സോമൻ എം.വി സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. നൂറ്റി ഒന്ന് അംഗ സംഘാടക സമിതിയും കെ.കെ. രാമചന്ദ്രൻ എം.എൽ എ , ഏരിയാ സെക്രട്ടറി പി കെ ശിവരാമൻ രക്ഷാധികാരികളും ടി.എ. രാമകൃഷ്ണൻ ചെയർമാനും , എം.ആർ രഞ്ജിത് കൺവീനർ സി.എം. ബബീഷ് , ട്രഷർ എന്നിവരെയും തിരഞ്ഞെടുത്തു