05/11/2025
തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകി.
ചാലക്കുടി : നഗരസഭയിലെ കൂടപ്പുഴ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർക്ക് , നഗരസഭ ചികിത്സാ സഹായം നൽകി.
മാസങ്ങൾക്കു മുമ്പ് ഈ പ്രദേശത്ത് വെച്ച് തെരുവുനായ ആക്രമണത്തിൽ ഏറെ പേർക്ക് കടിയേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേർക്കാണ് ധനസഹായം നൽകിയത്.
സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്കും, മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ വീട്ടമ്മയ്ക്കും ചികിത്സാ ചിലവിനത്തിൽ
നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും
ധനസഹായം നൽകി.
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾക്ക് ചികിത്സാ ചെലവ് നൽകുന്നത്
നഗരസഭയിൽ
ഇതാദ്യമാണ്. ഇതിൽ പരിക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ ഭാഗമായി ഒരു ലക്ഷത്തിലേറെയാണ് ചിലവ് വന്നത്. ഇവർക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടിന്റെയും, ജില്ലാ മെഡിക്കൽ ഓഫീസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ഇവർക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക കഴിച്ച് ബാക്കി മുപ്പതിനായിരം രൂപ നഗരസഭ ധനസഹായമായി നൽകിയത്.
ബാക്കി തുക ജില്ലാ ലീഗൽ അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നൽകാൻ കഴിയുക.
കൗൺസിൽ ഹാളിൽ വെച്ച് ചെയർപേഴ്സൻ ചെക്കുകൾ കൈമാറി.