ACT News Chalakudy

ACT News Chalakudy ചാലക്കുടി പ്രാദേശിക വാർത്തകൾ

27/08/2026
14/08/2026

റെയിൽവേ സ്റ്റേഷൻ റോഡിലെ മരണ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു........................................
അനേക വർഷങ്ങളായി റെയിൽവേ സ്റ്റേഷൻ റോഡിലെ ജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുൻസിപ്പാലിറ്റിയും താലൂക്ക് ഓഫീസും ചേർന്ന് മുറിച്ചു നീക്കി. ചാലക്കുടിയിലെ ആക്ട്, സർക്കാരിനും മുൻസിപ്പാലിറ്റി യ്ക്കും നൽകിയ നിവേദനത്തിൽ അടിയന്തര നടപടിയായി ജില്ലാ കളക്ടർ അപകട ഭീഷണിയായി റോഡിലേക്ക് നിൽക്കുന്ന ശിഖരങ്ങൾ മുറിച്ച് നീക്കവാൻ ഉത്തരവിട്ടു. ശിഖിരങ്ങൾ മുറിച്ചു നീക്കാൻ തുടങ്ങിയെങ്കിലും നിർത്തി വയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് ആക്ട് മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബുവിനെ കാണുകയും ചെയർപേഴ്സൺ താലൂക്ക് ഓഫീസിന് നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ശിഖിരങ്ങൾ പെട്ടെന്ന് വെട്ടുന്നത് പുനരാരംഭിക്കുകയും 12. 8. 2026 ൽ പൂർത്തി കരിക്കുകയും ചെയ്തു. മരണമരങ്ങൾ വെട്ടി നീക്കാനുള്ള ആവശ്യത്തിൽ താല്പര്യമെടുത്ത ചെയർപേഴ്സനേയും ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്തിനേയും ചാലക്കുടി പത്രമാധ്യമപ്രവർത്തകരേയും ആക്ട് പ്രവർത്തകർ നന്ദിയോടെ ഓർക്കുകയാണ്. മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിയതു കൊണ്ട് മാത്രം അപകടം ഒഴിയുന്നില്ല. ഉണങ്ങിയ മരങ്ങളും,വർഷങ്ങൾ പഴക്കമുള്ള പാഴ് മരങ്ങളും ഭീഷണിയായി നിൽക്കുന്നതിനാൽ ഇപ്പോഴും ടി പ്രദേശ വാസികളും, സ്ഥാപനങ്ങളും, മാധ്യമപ്രവർത്തകരും, ആക്‌റ്റും കൂട്ടമായി ശ്രമം നടത്തിയാൽ മരണമരങ്ങൾ നീക്കം ചെയ്യാൻ സാധിക്കും

നന്ദിയോടെ ആക്ട് പ്രവർത്തകർ

17/07/2026

Address

Near I T I
Chalakudi
680307

Website

Alerts

Be the first to know and let us send you an email when ACT News Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share