18/10/2025
കാര്‍മല്‍ കെ.ജി.യില്‍ വേള്‍ഡ് ഫുഡ് ഡേ ആചരിച്ചു
വേള്‍ഡ് ഫുഡ് ഡേയുടെ ഭാഗമായി കാര്‍മല്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാക്കി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ് താണിക്കല്‍ സി.എം.ഐ., പരിപാടി ഉദ്ഘാടനം ചെയ്തു. 'ആരോഗ്യകരവും, അനാരോഗ്യകരവുമായ ഭക്ഷണം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ രസകരമായ നൃത്തങ്ങളും സ്‌കിറ്റുകളും, ക്വിസ് പരിപാടിയും അവതരിപ്പിച്ചു. കുമാരി. അനുഗ്രഹ തേജസ്സ് വിജയിയായി.
അധ്യാപകര്‍ കുട്ടികളെ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വെജിറ്റബിള്‍ സലാഡ്, ഫ്രൂട്ട് സലാഡ് തുടങ്ങിയവ എങ്ങനെ തയ്യാറാക്കാമെന്ന് പ്രായോഗികമായി പഠിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സകൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ, കോര്‍ഡിനേറ്റര്‍ ശ്രീമതി പ്രീതി ജോഷി, അധ്യാപക പ്രതിനിധികളായ ശ്രീമതി നീതു പോള്‍, ശ്രീമതി അല്‍ജീന ലിജൊ, പി.ടി. എ, എം.പി.ടി.എ അംഗങ്ങൾ എന്നിവര്‍ സേവനഗിരി അനാഥാലയം സന്ദര്‍ശിച്ച് കുട്ടികള്‍ കൊണ്ടുവന്ന അരി, കടല, പയര്‍, പരിപ്പ്, പഞ്ചസാര, ചായഇല, ചെറുപയർ, ഗ്രീന്‍പീസ് മുതലായ ഭക്ഷ്യസാധനങ്ങള്‍ അവിടുത്തെ നിവാസികള്‍ക്ക് കൈമാറി. ഈ പ്രവര്‍ത്തനം കുട്ടികളില്‍ കരുണയും പങ്കിടല്‍ മനോഭാവവും വളര്‍ത്തിയെടുക്കുന്നതായി അധ്യാപകര്‍ അഭിപ്രായപ്പെട്ടു.