Chalakudy Live

Chalakudy Live Chalakudy Live is a media platform for chalakudy
An Online News Media Powered by Artificial Intelligence

ആദരാഞ്ജലികൾ 🌹🌹🌹വർഷങ്ങളോളം മണിച്ചേട്ടന്റെ (കലാഭവൻ മണി )സുഹൃത്തും സാരഥി ആയിരുന്ന പ്രദീപേട്ടൻ നിര്യാതനായി.. 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ച...
01/08/2025

ആദരാഞ്ജലികൾ 🌹🌹🌹

വർഷങ്ങളോളം മണിച്ചേട്ടന്റെ (കലാഭവൻ മണി )സുഹൃത്തും സാരഥി ആയിരുന്ന പ്രദീപേട്ടൻ നിര്യാതനായി.. 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

ചാലക്കുടി : ചൗക്ക കാരപ്പിള്ളി തങ്കപ്പൻ മകൻ പ്രദീപ് (53) അന്തരിച്ചു. ഭാര്യ സുബിനി , മക്കൾ നിവേദിക പരേതനായ നിവേദ്. സംസ്ക്കാരം നാളെ (2-8-2025) 12 മണിക്ക് ചാലക്കുടി മുൻസിപ്പൽ ശശ്മാനത്തിൽ..

https://www.facebook.com/100064602555962/posts/1183989960431078/
01/08/2025

https://www.facebook.com/100064602555962/posts/1183989960431078/

ആദരാഞ്ജലികൾ🌹🌹🌹

കുറ്റിക്കാട് കൈതപ്പിള്ളി റോഡ് കോമ്പാറക്കാരൻ ജോൺ മകൻ ബാബു നിര്യാതനായി... നിലവിൽ ചാലക്കുടി ഫയർഫോഴ്‌സ് ജീവനക്കാരനാണ്, ഇന്ത്യൻ നേവിയിലും, ചാലക്കുടി പോലീസിലും ജോലി ചെയ്തിട്ടുണ്ട് 🙏

*മലക്കപ്പാറയിൽ കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം.. രക്ഷകരായി മലക്കപ്പാറ പോലിസ്*മലക്കപ്പാറ : ഇന്ന് (01/08/2025) പുലർച്ചെ 2.1...
01/08/2025

*മലക്കപ്പാറയിൽ കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം.. രക്ഷകരായി മലക്കപ്പാറ പോലിസ്*

മലക്കപ്പാറ : ഇന്ന് (01/08/2025) പുലർച്ചെ 2.15 മണിയോടെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4 വയസ്) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

വീട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തി ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

*വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് H.L, സബ് ഇൻസ്പെക്ടർ താജുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ അഖിൽ, ഡ്രൈവർ സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.*

വളരെ നല്ല തീരുമാനം...റോഡിൻറെ അവിടെ ഇവിടെയും കുപ്പികൾ കെട്ടിക്കിടക്ക്  ചവറ് ആകുന്നത് തടയാൻ ഈ തീരുമാനം കൊണ്ട് സാധിക്കും
31/07/2025

വളരെ നല്ല തീരുമാനം...

റോഡിൻറെ അവിടെ ഇവിടെയും കുപ്പികൾ കെട്ടിക്കിടക്ക് ചവറ് ആകുന്നത് തടയാൻ ഈ തീരുമാനം കൊണ്ട് സാധിക്കും

31/07/2025

*സ്കൂൾ വേനൽ അവധി ജൂൺ, ജൂലായ് മാസങ്ങളിലാക്കാൻ ആലോചന: മഴയെ തുടർന്ന് പലപ്പോഴും സ്കൂളുകൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് ആലോചന; ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.*

ആദരാഞ്ജലികൾ 🌹🌹🌹ചാലക്കുടി, കൂടപ്പുഴ ആറാട്ടുകടവിന് സമീപം, കോക്കാടൻ വീട്ടിൽ പരേതരായ അപ്പു ലീല ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണൻ  ...
31/07/2025

ആദരാഞ്ജലികൾ 🌹🌹🌹

ചാലക്കുടി, കൂടപ്പുഴ ആറാട്ടുകടവിന് സമീപം, കോക്കാടൻ വീട്ടിൽ പരേതരായ അപ്പു ലീല ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണൻ (62) അന്തരിച്ചു.( കേരള കരാട്ടെ അസോസിയേഷൻ സെക്രട്ടറി, അഖിലേന്ത്യ കരാട്ടെ റഫറി, കരാട്ടെ ഷിറ്റോ റിയൂ 8th ബ്ലാക്ക് ബെൽറ്റ്‌.,) മുൻ ചാലക്കുടി ടൗൺ ചുമട്ടുതൊഴിലാളി യൂണിയൻ അംഗവും, ചാലക്കുടി കൂടപ്പുഴ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഭാര്യ പ്രിയ, മക്കൾ അനന്തു കൃഷ്ണൻ, അഭിഷേക് കൃഷ്ണൻ. ആദരാഞ്ജലികൾ🌹🌹🌹

27/07/2025

ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽ പെട്ടു..

തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും  ജില്ലയിൽ കേന്ദ്ര കാലാ...
26/07/2025

തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.

ജലനിരപ്പ് ക്രമീകരണത്തിന്റെ ഭാഗമായി ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽനിന്നും അധികജലം പുറത്തേക്കൊഴുക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

ജലനിരപ്പ് ക്രമീകരണത്തിന്റെ ഭാഗമായി പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ (27/07/2025) രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും. (ആകെ 12 ഇഞ്ച്). ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20 സെ.മീ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലർത്തേണ്ടതാണ്.

26/07/2025

*പെരിങ്ങൽകുത്ത് ഡാമിലെ സ്ലുയിസ് വാൽവ് തുറന്നു*

*» പറമ്പികുളം ഡാം തുറന്നു.*
*» ഷോളയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത*

ജലനിരപ്പ് താഴ്ത്തി
നിർത്തുന്നതിന്റെ ഭാഗമായി പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ളുയിസ് വാൽവ് തുറന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഡാമിന്റെ ഒരു വാൽവാണ് തുറന്നത്. അതുവഴി ചാലക്കുടി പുഴയിലേക്ക് വെള്ളം എത്തുന്നതിനാൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തമിഴ്നാടിൻൻ്റെ പറമ്പിക്കുളം ഡാം തുറന്ന് പെരിങ്ങലിലേക്ക് വെള്ളം വിടുന്നത് മനസ്സിലാക്കിയാണ് പെരിങ്ങലിലെ സ്ളൂയിസ് വാൽവ് തുറന്നത്. 10 സെന്റി മീറ്ററാണ് പറമ്പിക്കുളത്തെ ഷട്ടർ ഉയർത്തിയത്.

എന്നാൽ രാത്രിയിൽ അത് കൂടുതൽ ഉയർത്തിയാൽ സംഭവിക്കുന്ന ആശങ്കപെടേണ്ട സാഹചര്യം ഒഴിവാക്കാനാണ് മുൻകൂട്ടി പെരിങ്ങലിൽ സ്ളൂയിസ് തുറന്ന് വെള്ളം പുറത്തുവിട്ടത്. നിലവിൽ പെരിങ്ങലിൽ ആശങ്കപെടേണ്ട സാഹചര്യങ്ങൾ ഒന്നുമില്ല. അതേ സമയം തമിഴ്നാട് ഷോളയാറിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കേരള ഷോളയാർ റെഡ് അലെർട്ടിൽ എത്തി നിൽക്കുന്ന സാഹചര്യം ഉണ്ട്. കേരള ഷോളയാർ ഡാം ഇന്ന് തുറക്കും. മഴ ശക്തമാകാതിരുന്നാൽ നിലവിൽ ആശങ്കപെടേണ്ട സാഹചര്യങ്ങൾ ഒന്നും ഇല്ല. മഴ മുന്നറിയിപ്പ് നില നില്കുന്നതിനാൽ ചാലക്കുടി പുഴക്ക് കുറുകെയുള്ള കൂടുതൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം മുന്നിൽ കണ്ട് ജലനിരപ്പ് കൂടുതൽ ക്രമികരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൽകുത്ത് ഡാമിലെ സ്ലുയിസ് വാൽവ് തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കണം എന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

(ജൂൺ 26ന് ഡാം തുറന്നപ്പോൾ ഉള്ള വീഡിയോ ആണ് ഈ വാർത്തയുടെ ഒപ്പം ഉൾപെടുത്തിയിരിക്കുന്നത്)

Address

Chalakudi

Alerts

Be the first to know and let us send you an email when Chalakudy Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Live:

Share