Mayilpeely Magazine

Mayilpeely Magazine MAYILPEELY is the print and digital Magazine for Childrens 23 years of hardwork...Stepping ahead to the 25th Year.

MAYILPEELY was launched in 1999 with an objective to support new gen to spark their imagination and to explore on their own with a bouquet of information through educational articles, stories, activities and interesting evidence based life lessons of legends & patriots which parent and kids can enjoy and evince. Mayilpeely has a distinctive role in stimulate reading habit of students, build their

intellect and deep root culture & character in them which in turn ensure it a prominent place among such other publications for Children. Mayilpeely Magazine has added 1.0 lakh more readers to reach a total of 1.4 lakh every month.

08/06/2026
❣️മയിൽ‌പ്പീലി അക്ഷരമധുരം കാമ്പയിൻ തുടക്കമായി❣️2026 വർഷത്തെ മയിൽ‌പ്പീലി അക്ഷരമധുരം കാമ്പയിന് തുടക്കമായി. കോട്ടയം രാമപുരം ...
03/06/2026

❣️മയിൽ‌പ്പീലി അക്ഷരമധുരം കാമ്പയിൻ തുടക്കമായി❣️

2026 വർഷത്തെ മയിൽ‌പ്പീലി അക്ഷരമധുരം കാമ്പയിന് തുടക്കമായി. കോട്ടയം രാമപുരം ഗവ. എൽ പി എസ് സ്കൂളിൽ നടന്ന ചടങ്ങിൽ രാമപുരം ഗവ. എൽ പി സ്‌കൂൾ പ്രധാന അധ്യാപിക പുഷ്പ റ്റി.എൻ മയിൽ‌പ്പീലി അക്ഷരമധുരം സ്‌കൂളിനുവേണ്ടി ശ്രീമതി ഗീതാ ബിജുവിൽ നിന്നും സ്വീകരിച്ചു. പൂർവ്വ വിദ്യാർത്ഥിനി ആയ ബിന്ദു സൂര്യനാരായണനൻ ആണ് അക്ഷര മധുരം സ്‌കൂളിന് വേണ്ടി സമർപ്പിച്ചത്..

സമർപ്പണം ചടങ്ങിൽ അഡ്വ. വേണുഗോപാൽ , ശ്രീ ശ്രീധരൻ , പൂർവ്വ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിലെ മുഴുവൻ *സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം* വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No....
11/05/2026

കേരളത്തിലെ മുഴുവൻ *സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം* വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No. 27162/2021 ആയി കേരള സർപ്പക്കാവ് സംരക്ഷണ സമിതി ട്രസ്റ്റ് സമർപ്പിച്ച റിറ്റ് ഹർജിയിൽ *ജസ്റ്റിസ് വി.ജി. അരുണ്‍ പ്രസ്താവിച്ച ചരിത്രപ്രാധാന്യമുള്ള വിധിയുടെ* സമ്പൂർണ്ണ മലയാള പരിഭാഷ:
സർപ്പക്കാവുകൾ കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാരണം സർപ്പക്കാവുകൾ പ്രകൃതിദത്ത വനഭൂമികളായി സംരക്ഷിക്കപ്പെട്ടുവെന്നും, അവ ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സർപ്പക്കാവുകൾ അപൂർവ സസ്യജാലങ്ങൾക്കും ഔഷധസസ്യങ്ങൾക്കും പാമ്പുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും അഭയകേന്ദ്രങ്ങളാണെന്നും, അവയുടെ നാശം പരിസ്ഥിതി സമതുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്നും, സർപ്പക്കാവുകളുടെ അനിയന്ത്രിത നാശം ഇപ്പോഴും തുടരുകയാണെന്നും കോടതി വിലയിരുത്തി. അതിനാൽ ജൈവവൈവിധ്യ നിയമം, 2002 പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
കോടതി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ:
1. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) രണ്ട് മാസത്തിനകം Biodiversity Management Committee (BMC) രൂപീകരിക്കണം.
2. ഈ കമ്മിറ്റികൾ ഉടൻ തന്നെ Peoples’ Biodiversity Register തയ്യാറാക്കണം.
3. BMC തിരിച്ചറിയുന്ന സർപ്പക്കാവുകൾ സംസ്ഥാന സർക്കാർ “Biodiversity Heritage Site” ആയി മൂന്ന് മാസത്തിനകം പ്രഖ്യാപിക്കണം.
4. അത്തരം പ്രഖ്യാപനത്തെ തുടർന്ന് സാമ്പത്തികമായി ബാധിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതികളോ സർക്കാർ രൂപീകരിക്കണം.
5. മുകളിലെ നടപടികൾ പൂർത്തിയാകുന്നതുവരെ, സംസ്ഥാന സർക്കാരും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സർപ്പക്കാവുകൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
കോടതി പ്രത്യേകം നിരീക്ഷിച്ചത്:
“നാം ഭൂമി നമ്മുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതല്ല; മറിച്ച് നമ്മുടെ മക്കളിൽ നിന്ന് കടം വാങ്ങിയതാണ്.”
ഈ വിധി കേരളത്തിലെ എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിലുള്ള സർപ്പക്കാവുകൾക്കും ബാധകമാണ്.
അതിനാൽ സർപ്പക്കാവുള്ള എല്ലാ കുടുംബങ്ങളും ഈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർപ്പക്കാവുകൾ നിയമപരമായി സംരക്ഷിക്കേണ്ടതാണ്.
— കേരള സർപ്പക്കാവ് സംരക്ഷണ സമിതി.

*📍കുട്ടിക്കവിതകൾ കൊണ്ട് കുഞ്ഞുഹൃദയങ്ങൾ കീഴടക്കിയ കുഞ്ഞുണ്ണി മാഷിന്റെ ജന്മവാർഷികദിനം.*നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ട...
10/05/2026

*📍കുട്ടിക്കവിതകൾ കൊണ്ട് കുഞ്ഞുഹൃദയങ്ങൾ കീഴടക്കിയ കുഞ്ഞുണ്ണി മാഷിന്റെ ജന്മവാർഷികദിനം.*

നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും നിവർന്നു നിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച... ഇപ്പോഴത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ലഭിക്കാത്ത ഭാഗ്യമായ... അതിയാരത്ത് കുഞ്ഞുണ്ണി നായർ എന്ന കുഞ്ഞുണ്ണിമാഷ്.

✒️ പൊക്കമില്ലായ്മയാണെന്റെ പൊക്കം... എന്ന് തന്റെ പൊക്കമില്ലായ്മയെ കുറിച്ച് പറഞ്ഞ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 ന് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുഞ്ഞുണ്ണി മാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953 ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982 ൽ അദ്ധ്യാപന രംഗത്തുനിന്ന് വിരമിച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിലും ബാലമാസികയായ മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി. കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി.

കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നതിനാൽ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ 'യുഗപ്രപഞ്ചം' എന്ന തുള്ളൽ കവിത എഴുതിയതോടെയാണ് കവിയെന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടത്.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെ അലങ്കാര സമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്ര പ്രസക്തവുമായ കവിതാരീതിയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട 25 കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികൾ മുതൽ 4 വരികൾ വരെയുള്ളതിനാൽ ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. എന്നാൽ
ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്.

ഭാഷാശുദ്ധിയും ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണ മാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചൊല്ല്, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.

വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തിയിരുന്ന കുട്ടികളുമായി സംസാരിക്കുകയും അവരോടൊപ്പം കളിക്കുകയും ചിരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

2006 മാർച്ച് 26 ന് അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നെങ്കിലും കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ
✒️ നക്സലൈറ്റുപോലുമീ കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു...എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു.

വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം.
✒️ രാക്ഷസനിൽനിന്നു - രാ
✒️ ദുഷ്ടനിൽനിന്നു - ഷ്ട
✒️ പീറയിൽനിന്നു - റ
✒️ ഈച്ച യിൽനിന്നു - ഇ
✒️ മായയിൽനിന്നു - യ - രാഷ്ട്രീയം.

🎼 പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി... വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നും എഴുതിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി (1974, 1984) - സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982) - വാഴക്കുന്നം (2002) - വി.എ.കേശവൻ നായർ (2003) - കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആ ജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു. ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്. അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർണ്ണ ചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല. എണ്ണച്ചായം, ജലച്ചായം, ഇങ്ക് തുടങ്ങിയവയായിരുന്നു ചിത്രം വരയ്ക്ക് ഉപയോഗിച്ചിരുന്നത്. നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം. പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരിക സൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാ ശൈലി. പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതു കൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.
📚 കൃതികൾ : ഊണുതൊട്ടുറക്കം വരെ, പഴമൊഴിപ്പത്തായം, കുഞ്ഞുണ്ണിയുടെ കവിതകൾ, വിത്തും മുത്തും, കുട്ടിപ്പെൻസിൽ, നമ്പൂതിരി ഫലിതങ്ങൾ, രാഷ്ട്രീയം, കുട്ടികൾ പാടുന്നു, ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകൾ, കളിക്കോപ്പ്, പഴഞ്ചൊല്ലുകൾ, പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, കവിതകൾ, മുത്തുമണി, ചക്കരപ്പാവ, കുഞ്ഞുണ്ണി, കദളിപ്പഴം, നടത്തം, കലികാലം, ചെറിയ, കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ).
കടപ്പാട് : വിവിധ മാധ്യമങ്ങൾ
*സജി അഭിരാമം. ✒️*

ബാലഗോകുലം ഡൽഹി എൻ സി.ആർ രജതജയന്തി ആഘോഷം കൃഷ്ണാർപ്പണം 2026 ഉപരാഷ്ട്രതി ബഹു:സി. പി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
18/04/2026

ബാലഗോകുലം ഡൽഹി എൻ സി.ആർ രജതജയന്തി ആഘോഷം കൃഷ്ണാർപ്പണം 2026 ഉപരാഷ്ട്രതി ബഹു:സി. പി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

*യത്‌ത്രൈലോക്യമഹീയസോ∫പി മഹിതം* *സമ്മോഹനം മോഹനം* *കാന്തം കാന്തിനിധാനതോ∫പി മധുരം* *മാധുര്യധുര്യാദപി* *സൗന്ദര്യോത്തരതോ∫പി സ...
14/04/2026

*യത്‌ത്രൈലോക്യമഹീയസോ∫പി മഹിതം*
*സമ്മോഹനം മോഹനം* *കാന്തം കാന്തിനിധാനതോ∫പി മധുരം* *മാധുര്യധുര്യാദപി* *സൗന്ദര്യോത്തരതോ∫പി സുന്ദരതരം*
*ത്വദ്രൂപമാശ്ചര്യതോ∫പ്യാശ്ചര്യം*
*ഭുവനേ ന കസ്യ കുതുകം*
*പുഷ്ണാതി വിഷ്ണോ വിഭോ.*

*വിഷു ആശംസകൾ*

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി ആശംസകൾ നേരുന്നു. സമത്വത്തിലു...
14/04/2026

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി ആശംസകൾ നേരുന്നു.

സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നവഭാരതം പടുത്തുയർത്താൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ എന്നും നമുക്ക് വഴികാട്ടിയാകട്ടെ.

പതിനാറാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരം ശ്രിയ ക്കും ഹരികൃഷ്ണനും.മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ എൻ എൻ ക...
20/12/2025

പതിനാറാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരം ശ്രിയ ക്കും ഹരികൃഷ്ണനും.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരത്തിന് പാലക്കാട്‌ ചിറ്റൂർ ജി വി ജി എച്ഛ് എസ് പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീയയും കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ പത്താം തരം വിദ്യാർത്ഥി ഹരികൃഷ്ണൻ സി എസ് ഉം അർഹരായി. ശ്രീയയുടെ കനൽ എന്ന കഥാസമാഹാരത്തിനും, ഹരികൃഷ്ണൻ സി എസ് ന്റെ അപ്പുണ്ണിയുടെ വായനശാല എന്ന ബാലസാഹിത്യകൃതിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. 10001രൂപയും പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കവി എൻ എൻ കക്കാടിന്റെ ഓർമ്മ ദിനമായ ജനുവരി 6ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വച് ശിഹാബുദീൻ പൊയ് ത്തും കടവ് പുരസ്‌കാരം സമർപ്പിക്കും.

Address

Chalappuram
600

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 12pm

Telephone

+917994357997

Alerts

Be the first to know and let us send you an email when Mayilpeely Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mayilpeely Magazine:

Share

Category