Changanacherry Online

Changanacherry Online CHANGANACHERRY ONLINE is an Online Malayalam news portal started in 2020
(1)

Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision. We are a growing company with our readers at the heart of everything we do, striving to create a positive impression in people’s lives through creative, impartial and honest journalism.

15/07/2025

ഇത് നന്ദി കേട് ! കൊല്ലം സുധിക്ക് വീട് നിർമ്മിക്കാൻ വസ്തു നൽകിയ ബിഷപ്പ് പ്രതികരിക്കുന്നു

15/07/2025

ഈ ടെലിഫോൺ ബൂത്ത് ചങ്ങനാശേരിയിൽ ഉണ്ട് ! കണ്ടിട്ടുണ്ടോ?

Contact : 97475 88551
EBAS THEVALAKARA BLDG, BYPASS, CHANGANACHERRY

14/07/2025

ചിരി രാജാക്കന്മാരെ മയക്കിയ ചങ്ങനാശേരിക്കാരന്റെ കൈപ്പുണ്യം!

മത സൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന്  ആണ്ടുനേർച്ച.ചങ്ങനാശേരി: വിശ്വാസികൾക്ക് പുണ്യം പകർന്ന് ചങ്ങനാശേരി പഴയപള്ളിയിലെ ആണ്ടു...
14/07/2025

മത സൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന് ആണ്ടുനേർച്ച.

ചങ്ങനാശേരി: വിശ്വാസികൾക്ക് പുണ്യം പകർന്ന് ചങ്ങനാശേരി പഴയപള്ളിയിലെ ആണ്ടുനേർ ച്ച. വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന ആണ്ടുനേർച്ചയിൽ ഇന്നലെ പതിനായിരങ്ങൾ പങ്കെ ടുത്തു. നേർച്ച സ്വീകരിച്ച് അനു ഗ്രഹം ഏറ്റുവാങ്ങാൻ പഴയപള്ളി യിലേക്ക് ജാതിമതഭേദമെന്യേ നാട് ഒഴുകിയെത്തി.

പഴയപള്ളിയിൽ കബറടങ്ങിയി രിക്കുന്ന കുഞ്ഞുണ്ണിക്കോയ തങ്ങൾ (കറുത്തതങ്ങൾ), ഹാജി മീരാ വലിയുള്ളാഹ്, അബുബ ക്കർ ബം (കൊച്ചുതങ്ങൾ) എന്നി : വരുടെ സ്മരണയിലാണ് ആണ്ടടി യന്തിരവും ആണ്ടുനേർച്ചയും നട ത്തിയത്.

കബറിടത്തിൽ ചീഫ് ഇമാം ഷമീർ ദാരിമിയുടെ നേതൃത്വത്തി

ലാണ് നടന്ന പ്രാർഥനയോടെ യാണ് ചടങ്ങുകൾ ആരംഭിച്ചത്. ജമാഅത്ത് പ്രസിഡന്റ് ഹാജി എസ്.മുഹമ്മദ് ഫുവാദ് നേർച്ചവി തരണം ഉദ്ഘാടനം ചെയ്തു. പഴയ പള്ളി ജമാഅത്തിന്റെ നേതൃത്വ ത്തിൽ വിപുലമായ ക്രമീകരണ ങ്ങളാണ് ഒരുക്കിയിരുന്നത്.

ജമാഅത്ത് പ്രസിഡന്റ് ഹാജി എസ്. മുഹമ്മദ് ഫുവാദ്, സെക്രട്ട റി പി.എഫ്.സാജുദ്ദീൻ, വൈസ് പ്രസിഡന്റ് ഹക്കീം പാറയിൽ, ട്രഷറർ ഹാജി കെ.എ. ഷെരീഫ് കുട്ടി, ജോയിന്റ് സെക്രട്ടറി മുഹ മ്മദ് ഷെരീഫ്, ടി.പി.ഷാജഹാൻ, നൂറുദ്ദീൻ കൊച്ചുപറമ്പ്, പി.എ സ്.താജുദ്ദീൻ, റെജി പട്ടേൽ, മു ബാഷ്, ഷിബു റസാക്ക്, ബൈജു ഹമീദ്, നിഷാദ്, ഷംസുദ്ദീൻ, മുഹ മ്മദ് ഹാരിസ് എന്നിവർ നേതൃത്വം നൽകി.

12/07/2025

അവിചാരിതമായി പരിചയപ്പെട്ട കോൺട്രാക്‌ടറെ വീട് പണിയാൻ ഏൽപ്പിച്ചപ്പോൾ.

ഈ വീട് നിർമ്മിച്ചിരിക്കുന്നത് 2500sqft ൽ ആണ്

നിര്യാതനായി പൗലോസ് ചെറിയാൻ (61)വാച്ചാപറമ്പിൽ സംസ്കാരം : നാളെ 13.07.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന്  ചങ്ങനാശേരി  മെത്രാ...
12/07/2025

നിര്യാതനായി

പൗലോസ് ചെറിയാൻ (61)
വാച്ചാപറമ്പിൽ
സംസ്കാരം : നാളെ 13.07.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ

തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുടെ ശാസ്ത്രപുസ്തകം  നാളെ  പ്രകാശനം ചെയ്യും.ചങ്ങനാശേരി: എട്ടാം...
11/07/2025

തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുടെ ശാസ്ത്രപുസ്തകം നാളെ പ്രകാശനം ചെയ്യും.

ചങ്ങനാശേരി: എട്ടാംക്ലാസ് വിദ്യാർഥിനി ടി. കീർത്തനയുടെ ശാസ്ത്രപുസ്തകം നാളെ പ്രകാശനം ചെയ്യും. കീർത്തനയുടെ രചനകൾ 'ഇൻസൈറ്റ് റേയ്‌സ്' എന്ന പേരിൽ പുസ്ത‌കമാക്കുമ്പോൾ അത് തൃക്കൊടിത്താനം ഗവൺമെൻ്റ ഹൈസ്കൂളിനും
അഭിമാനമാകുന്നു. യുപി ക്ലാസിലെ സയൻസ് പുസ്‌തകങ്ങളെ ആസ്‌പദമാക്കി വരച്ചകഥകളും കാർട്ടൂണുകളും ചിത്രങ്ങളുമാണ് കീർത്തനയെ വ്യത്യസ്‌തയാക്കുന്നത്.യുപി ക്ലാസുകളിലെ അധ്യാപകർക്കും കുട്ടികൾക്കും റഫറൻസ് പുസ്‌തകമായി ഉപ
യോഗിക്കത്തക്ക നിലവാരത്തിലുള്ളതാണ് ഈ രചനകൾ.
തൃക്കൊടിത്താനം കിളിമല ചിറപ്പറമ്പിൽ ധനീഷ്‌കുമാർ-ശ്രീക്കുട്ടി ദമ്പതികളുടെ മൂത്തമകളാണ് കീർത്തന. എഴുത്തും വരയും കീർത്തന മാതാപിതാക്കളെ കാണിച്ചിരുന്നില്ല. എന്നാൽ, ഇവയെല്ലാം ക്ലാസ് അധ്യാപിക റാണി ജോസഫിന് അയച്ചുകൊടുത്തിരുന്നു. ഈ അധ്യാപികയാണ് കീർത്തനയിലെ ശാസ്ത്ര എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കീർത്തനയുടെ വൈഭവം ടീച്ചർ മാതാപിതാക്കളെ അറിയിച്ചു. ഈ എഴുത്തും വരയും പുസ്‌തകമാക്കണമെന്ന തീരുമാനത്തിലെത്തിച്ചത് ഈ സ്‌കൂളിലെ ഹയർസെക്കൻഡറി മലയാളവിഭാഗം അധ്യാപിക ഡോ. ജലജ ചരിവുകാലായിലാണ്.ഇക്കാര്യമറിയിച്ചപ്പോൾ ഹെഡ്‌മിസ്ട്രസ് ആർ.എസ്. രാജി വേണ്ട ഒത്താശകളും പ്രോത്സാഹനങ്ങളും നൽകി.
കീർത്തനയുടെ ഇംഗ്ലീഷിലുള്ള രചനകൾ കനകപ്പലം എംടി ഹൈസ്‌കൂളിലെ അധ്യാപകൻ രാജീവ് നായർ തിരുത്തലുകൾ നടത്തി മലയാളത്തിലേക്കു വിവർത്തനം ചെയ്തു. ഈ രചനകളും വരകളും കൂട്ടിച്ചേർത്ത് തൃക്കൊടിത്താനം ഗവ. ഹയർസെക്കൻഡറി സ്കൂളാണ് 'ഇൻസൈറ്റ് റേയ്‌സ്' എന്ന പേരിൽ പ്രസിദ്ധീപകരിക്കുന്നത്.
ത്രിതല പഞ്ചായത്ത് അധികാരികൾ, സ്‌കൂൾ പിടിഎ എന്നിവരുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പുസ്‌തകം നാളെ രാവിലെ 11ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പ്രശസ്‌ത കവിയും ചലച്ചിത്രഗാന രചയിതാവുമായ വയലാർ
ശരത്ചന്ദ്രവർമ പ്രകാശനം ചെയ്യും. പിടിഎ പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയി ജോസഫ് അധ്യക്ഷത വഹിക്കും.
ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്, മാടപ്പള്ളിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. രാജു, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസ്, പ്രിൻസിപ്പൽ എ. സജീന തുടങ്ങിയവർ പ്രസംഗിക്കും.

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിൽ ജൂലൈ 12  മുതൽ ഗതാഗത നിയന്ത്രണം*-ഭാരവാഹനങ്ങൾ കടത്തിവിടില്ല ...
10/07/2025

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിൽ ജൂലൈ 12 മുതൽ ഗതാഗത നിയന്ത്രണം*
-ഭാരവാഹനങ്ങൾ കടത്തിവിടില്ല

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം.
കളക്ട്രേറ്റിൽ ചേർന്ന എ സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ഭാര വാഹനങ്ങൾ തിരുവല്ല വഴി തിരുവല്ല അമ്പലപ്പുഴ റോഡിലൂടെ ദേശീയ പാതയിൽ എത്തിച്ചേരണം.
കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം ഭാഗത്തേക്ക് തിരിഞ്ഞ് നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ വഴി ദേശീയ പാതയിലെ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് വശത്തുള്ള എസ് എൻ കവലയിൽ വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം.
ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ഭാരവാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെ ചങ്ങനാശ്ശേരിക്ക് പോകണം. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ചെറു വാഹനങ്ങൾ ദേശീയ പാതയിലെ എസ് എൻ കവലയിൽ നിന്നും കഞ്ഞിപ്പാടം - ചമ്പക്കുളം വഴി എ സി റോഡിലെ പൂപ്പള്ളിയിൽ ചെന്ന് ചങ്ങനാശ്ശേരിക്ക് യാത്ര തുടരണം.
പള്ളാത്തുരുത്തി പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ
പാലത്തിൻ്റെ നടുവിലുള്ള 72 മീ നീളമുള്ള ആർച്ചിൻ്റെ ആദ്യഘട്ട കോൺക്രീറ്റിംങ് പ്രവൃത്തികളാണ് ശനിയാഴ്ച നടക്കുക.
യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
കെ എസ് റ്റി പി എക്സി. എഞ്ചിനീയർ ജി എസ് ജ്യോതി, അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതനായി
10/07/2025

നിര്യാതനായി

09/07/2025

ചങ്ങനാശേരിയിൽ സംയുക്തസമരസമിതിയുടെ പണിമുടക്കിൽ ചങ്ങനാശേരി പോസ്റ്റ് ഓഫീസിൽ കയറിയ സമരക്കാർ പോസ്റ്റ്മാനേ മർദ്ധിച്ചു

ചങ്ങനാശേരി നഗരത്തിൽ കെഎസ്ആർടിസി ബസ്സ് സമരക്കാർ തടഞ്ഞു.ചങ്ങനാശേരി : മന്ത്രിയുടെ പ്രഖ്യാപനം വകവയ്ക്കാതെ സമരക്കാർ ചങ്ങനാശേര...
09/07/2025

ചങ്ങനാശേരി നഗരത്തിൽ കെഎസ്ആർടിസി ബസ്സ് സമരക്കാർ തടഞ്ഞു.

ചങ്ങനാശേരി : മന്ത്രിയുടെ പ്രഖ്യാപനം വകവയ്ക്കാതെ സമരക്കാർ ചങ്ങനാശേരിയിൽ KSRTC ബസുകൾ തടഞ്ഞു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനം. യാത്രക്കാർ ബുദ്ധിമുട്ടിൽ. ഇന്ന് മുഴുവൻ ബസുകളും സർവ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപനവും നടത്തി. ജീവനക്കാർ നോട്ടീസ് നൽകിയിട്ടില്ലെന്നും ബസുകൾ ഓടുമെന്നും മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ, പ്രവർത്തകർ ബസുകൾ ഓടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരിയിൽ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്

കോട്ടയം ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണുംഐപാഡും 2350 രൂപയും മോഷ്‌ടിച്ച ഈരാറ്റുപേട്ട അരുവിത്തുറകുരുവിക്കാട്ടിൽ ചെല്ലദുര...
09/07/2025

കോട്ടയം ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും
ഐപാഡും 2350 രൂപയും മോഷ്‌ടിച്ച ഈരാറ്റുപേട്ട അരുവിത്തുറ
കുരുവിക്കാട്ടിൽ ചെല്ലദുരൈയെ (66) റെയിൽവേ പൊലീസ് അറസ്‌റ്റ്
ചെയ്തു. കൊച്ചുവേളി-ലോകമാന്യതിലക് ട്രെയിനിൽ
മുംബൈയിലേക്കു പോവുകയായിരുന്ന കോട്ടയം സ്വദേശിനിയുടെ
പണവും ഫോണും സൂക്ഷിച്ച ബാഗാണ് ഇന്നലെ പുലർച്ചെ 1.30ന്
മോഷണം പോയത്.
റെയിൽവേ പൊലീസും ആർപിഎഫും ചേർന്നു നടത്തിയ
പരിശോധനയിൽ നാഗമ്പടം ഗുഡ്‌ഷെഡ് ഭാഗത്തുവച്ച്
ചെല്ലദുരൈയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ
റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് മോഷ്ടിച്ച ഒരുലക്ഷം രൂപ
വിലവരുന്ന ഐഫോണും കണ്ടെടുത്തു. എസ്എച്ച്ഒ റെജി
പി.ജോസഫിന്റെ്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

Address

Changanacheri

Telephone

+918129999191

Website

Alerts

Be the first to know and let us send you an email when Changanacherry Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Changanacherry Online:

Share

CHANGANACHERRY ONLINE

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്ടണവും, താലൂക്കുമാണ്‌ ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി പട്ടണം അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം ചങ്ങനാശ്ശേരി നഗരസഭയുടെ കീഴിലാണ്‌. എം.സി റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഇന്ന് മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമാണ്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റേയും ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി, കുരുമുളക്‌, ഇഞ്ചി, ഏലം എന്നിവയുടെ വ്യപാരത്തിൽ മുൻപന്തിയിലാണ്‌.