PGL BOOKS and Academy of System Philosophy

PGL BOOKS and Academy of System Philosophy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PGL BOOKS and Academy of System Philosophy, Publisher, PGLBOOKS, PUTHANKULAM BUILDING, CHERUKARAKUNNU , CHANGANACHERRY TOWN, Changanacherry.

16/11/2024
08/10/2024

SIMPLE DEFINITION OF KNOWLEDGE
We ordinarily think that the sentences of dictionaries, encyclopedias and similar books can be treated as knowledge. But that is not true actually. Our deliberation about knowledge starts from the fact that the mind of a person continuously interacts with environment, including his own body as well as external things of world. On the basis of such interactions, human mind gets experiences and consequently it produces various mental states which are conveniently classified here as emotions and ideas. The word ‘emotion’ represents many kinds of desires, feelings and will. On the other hand, ideas form a separate class of mental states; it is conventionally treated as the result of the activity of thought. An idea contains information (content) about external objects as well as about the mental states of the concerned person. The mental image of some object is also an idea. But in most of the cases, an idea is expressed in verbal language involving words and sentences.

We consider here only our ideas expressed through the medium of verbal language, by excluding communications through signs and noises. The capacity to conceive words and sentences is a distinguishing feature of human mind, in comparison to the minds of animals and lower beings.

The most elementary components of a language are alphabets. When a set of alphabets is given particular meaning, it is called a word. A group of words are arranged according to the laws of grammar to form a sentence. The essential property of sentence is that it contains one or more ideas. Hence, we can define sentence as a combination of words for expressing some idea through the medium of language. Obviously, the sentences with same idea are different for separate languages like English, Malayalam and Tamil.
Here we do not consider the sentences denoting questions, commands and exclamations. See the following examples.
1. Question: What is the time now? What is your name?
2. Command: Shut the door. Get out.
3. Exclamation: Oh, what a heat!

But we must focus on those sentences, which would express the idea (information) about the existence of some aspect of universe. Such sentences can be divided into two classes – subjective and objective.

A subjective sentence expresses the feelings of a person including all kinds of emotions, imaginations, opinions and illusions – it is in first-person perspective (FPP). We can easily to recognize that religious prayers as well as various forms of art and literature such as poetry, drama and novel fall within the realm of subjective sentences. Suppose the author of a novel describes a character by saying that he was wearing white shirt in an occasion; it is clearly an expression of the imagination of the author. The class of subjective sentences includes knowing how to do an activity, such as knowing to drive a car, knowing a person and knowing a place.

The first, second and third perspectives are aspects of grammar since these are basically linked to the words I, You and It. We can add that he, she, they, that, thing and similar words stand for ‘it’ depending on the context. Accordingly, ‘earth is round’ is a proposition – it is expressed in third-person perspective referring to a particular planet of sun. Similarly, the sentence ‘yesterday I had a dream of walking upon Mars’ also is a proposition because it expresses the occurrence of a dream. The content of the dream is a subjective experience and it is not relevant here. The said proposition is true if the event of dream is established by factual evidences.

We may treat belief as a sentence occurring in our mind regarding natural or supernatural aspects. Such a sentence may be expressed in either first-person perspective or third-person perspective; and it may be true or false.
From out of our numerous beliefs, it is possible to consider a special class called proposition with the following three essential characteristics:
1. A proposition is an objective belief expressed in third-person perspective.
2. A proposition asserts, on the basis of evidences, the existence of certain object or event in this universe.
3. The information contained in the proposition may be true or false.

Now we may define proposition simply as an objective sentence which is valid on the basis of a set of evidences. Based on the fact that a proposition may be true or false, we can now give the simple definition of knowledge as following: Knowledge is a true proposition.

Thus, we have to define knowledge at the level of source, that is the human mind producing the concerned propositions. Accordingly, knowledge is the product of the mind of a person or a group of persons. This point is underlying in the statement that proposition is a belief. For a person to get knowledge, he or she must have desire for it. For example, suppose two persons A and B are engaged in conversation. A is trying to explain a particular philosophical subject to B. If B is not attentive, lacking the motivation to understand philosophy, the talk of A would not generate belief (knowledge) in the mind of B. It is necessary to keep the human mind at the centre of the landscape of knowledge, for embarking on further analysis. But it is possible to store propositions (knowledge) in books and newspapers as well as other mediums like electronic devices.

When we analyse the above simple definition, there are some serious issues involved here.
 The question of true or false depends on the meanings of words as well as on external evidence. How can we get reliable evidence? This is a perplexing question.
 There are many unobservable objects in the universe such as electron, virus and bacteria and so on. The entities like God, soul and angel can also be treated as unobservable. In such cases, there are controversies about evidences. Also, obviously, the propositions under the fields of science and religion have wide differences, which are to be explained.

The above points indicate that the simple definition of knowledge is inadequate. To proceed further, we may deliberate in the next section upon the method of classifying the range of propositions, so as arrive at a complex definition of knowledge.

22/09/2024

പാഠം 80. മനോരോഗങ്ങള്‍

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പായി ശരീരവും മനസും തമ്മിലുള്ള പരസ്പര ബന്ധം വിവരിക്കുന്നത് താല്പര്യ ജനകമായ കാര്യമാണ്. മനുഷ്യവ്യക്തിയേയും മനസ്സിനേയും സംബ ന്ധിച്ച സിസ്റ്റം-സിദ്ധാന്തം അദ്ധ്യായം 12 ലെ പാഠം 48 -ല്‍ അവതരി പ്പിച്ചിട്ടുണ്ടല്ലോ. എന്താണ് ശരീരം, എന്താണ് മനസ് എന്ന് ഹൃസ്വ മായി ഇവിടെ എടുത്തുപറയുന്നു.

ശരീരം എന്നത് ജൈവിക ശരീരം (biological body) ആണ്; അത് കോശം, ടിഷ്യു, അവയവം എന്നീ ജീവനുള്ള സിസ്ടങ്ങളുടെ കൂട്ടായ്മയാണെന്ന് ചിത്രം-8 വ്യക്തമാക്കുന്നു. കോശം എന്ന ജൈവിക സിസ്റ്റം ഉണ്ടാകുന്നത് iron, , fat , water , protein , DNA മുതലായ അചേതന വസ്തുക്കള്‍ ചേര്‍ന്നാണ് . ന്യൂറോണ്‍ കോശങ്ങള്‍ കൊണ്ട് രൂപപ്പെട്ട മസ്തിഷ്കവും നാഡീഞരമ്പുകളും ചേര്‍ന്ന നാഡിവ്യവസ്ഥ ഒരു അവയവമാണല്ലോ . അതിനെ BNS എന്ന് സൂചിപ്പിക്കാം . BNS എന്ന അവയവം ഒരു DNA-ജനിതകകോഡ് (അഥവാ ദ്രവ്യം-ചേതന) സിസ്ട മാണെന്ന് മുമ്പ് കാണിച്ചിട്ടുണ്ട്.

അടുത്തതായി മനസ് ആണ് പരിഗണിക്കുന്നത് . അത് BNS ഉം ചേതനയും തമ്മില്‍ ചേര്‍ന്ന സിസ്ടമാണ്. (ചിത്രം-7 ഓര്‍മ്മിക്കാം). മസ്തിഷ്കത്തിലെ ചില ഭാഗങ്ങള്‍ ഉത്തേജിതമാകുമ്പോള്‍ (അവിടെ വൈദ്യുതപ്രവാഹം ഉണ്ടാകുമ്പോള്‍), BNS ഉം ചേതനയും തമ്മില്‍ വൈരുദ്ധ്യാത്മക നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നു . തല്‍ഫലമായി ആ ഭാഗങ്ങളില്‍ നെറ്റ്‌വര്‍ക്ക് രൂപം കൊള്ളുന്നു . അതോടൊപ്പം അഭൌതികമായ വിവരം കൂടി സംജാതമാകുന്നു . ന്യൂറോ ണ്‍നെറ്റ്‌വര്‍ക്ക് , വിവരം എന്നിവ ചേര്‍ന്നാണ് പ്രത്യേക മാനസിക അവസ്ഥ ഉണ്ടാകുന്നത് . അഭൌതികമായ ചേതനയുടെ അംശമാണ് വിവരം . അതുകൊണ്ടാണ് ഒരു മാനസിക അവസ്ഥയില്‍ സ്വയം-ബോധത്തിന്‍റെ ഘടകം ഉള്ളത് .

നാം BNS ഉം മനസ്സും തമ്മില്‍ (അതായത് ശരീരവും മനസ്സും തമ്മില്‍) വേര്‍തിരിച്ച് സാധാരണയായി പറയാറുണ്ട്. എന്നാല്‍ BNS ന് ഉപരിയായി സ്ഥിതിചെയ്യുന്ന പ്രത്യേക അവയവം ആണ് മനസ്സ് എന്ന് ചിത്രം-7 കാണിക്കുന്നു. പക്ഷെ BNS ഉം മനസ്സും വേറിട്ട്‌ നില്‍ക്കുന്നില്ലെന്നും അവ രണ്ടു തലങ്ങളിലുള്ള സിസ്റ്റങ്ങളാണ് എന്നും മനസിലാക്കണം. BNS ന്‍റെ തലം, മനസ്സിന്‍റെ തലം എന്ന് പ്രായോഗി കമായി വേര്‍തിരിച്ച് പറയാം.

BNS-ചേതന സിസ്റ്റം അഥവാ ന്യൂറോണ്‍നെറ്റ്‌വര്‍ക്ക്-വിവരം സിസ്റ്റം ആണ് മനസ്സ് എന്ന തത്വം ഉപയോഗിച്ച്, BNS തലത്തിന്‍റെ തുടര്‍ച്ചയാണ് മനസ്സിന്‍റെ തലം എന്ന ഉള്‍ക്കാഴ്ച കിട്ടുന്നു. അത് മനസിലാക്കാന്‍ നമ്മുടെ വലതു കൈ എന്ന അവയവം പരിഗണി ക്കുക. വലതു കൈ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നില്ല; മറ്റു ഭാഗങ്ങളുടെ ഒരു തുടര്‍ച്ചയാണ് വലതു കൈ. അതുപോലെ തന്നെ, BNS ന്‍റെ (ശരീരത്തിന്‍റെ) തുടര്‍ച്ചയാണ് മനസ്സിന്‍റെ തലം.

ശരീരവും മനസ്സും തമ്മില്‍ വിപരീത ദിശകളിലുള്ള കാര്യകാ രണ ബന്ധം (two way causality ) ഉണ്ടെന്നു കാണാം . എന്‍റെ ശരീരം ക്ഷീണിച്ചിരുന്നാല്‍ ന്യൂറോണ്‍നെറ്റ്‌വര്‍ക്ക് വേണ്ടവിധം ഉണ്ടാകില്ല : അപ്പോള്‍ മനസിന്‍റെ പ്രവര്‍ത്തനം മന്ദീഭവിക്കും . മറിച്ച്, മനസിന്‍റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ശരീരത്തെ ചലിപ്പിക്കുന്നു -- ദാഹം തോന്നുമ്പോള്‍ ഞാന്‍ വെള്ളം കുടിക്കുന്നത് പോലെ . നമ്മുടെ മനസ്സില്‍ വിവിധതരം വികാരങ്ങളും വിചാരങ്ങളും സംജാതമാകുന്ന രീതി സിസ്റ്റം മോഡല്‍ ചിത്രീകരിക്കുണ്ട്.

ശരീരവും മനസിന്‍റെ വിഭാഗങ്ങളും തമ്മില്‍ സമരസപ്പെട്ട് , സമതുലിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ ക്രമസ്ഥിതി (order) അഥവാ മാനസിക ആരോഗ്യം എന്ന് കണക്കാക്കുന്നു . യുക്തിപരമായി ചിന്തിക്കാനും പറയാനും ഉള്ള കഴിവ്, വികാര ങ്ങളുടെ നിയന്ത്രണം, സമചിത്തത, നല്ല ശീലങ്ങള്‍ മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍.

മറിച്ച്, മാനസിക ഘടനയില്‍ അസ്വസ്ഥതയോ , അപ്ഭ്രംശമോ ഉണ്ടായാല്‍ മനസിന്‌ ക്രമഭംഗം (disorder) ഉണ്ടാകും – അതിന്റെ പ്രകടമായ രൂപത്തെയാണ് മനോരോഗം (psychic or mental disorder ) എന്ന് വിളിക്കുന്നത്‌ . ശരീരത്തിന്റെ പ്രശ്നങ്ങളും മനോരോഗത്തിനു കാരണം ആകാം.

പ്രധാനപ്പെട്ട മനോരോഗങ്ങള്‍ താഴെ പറയുന്നവയാണ് .
1. അകാരണമായ ഭയം (phobia )
2. യുക്തിരഹിതമായ നിര്‍ബന്ധങ്ങള്‍ (obsession)
3. വിഷാദരോഗം (depression)
4. സംശയരോഗം (delusion)
5. വിഭ്രാന്തി (schizophrenia)
6. മാനസിക സമ്മര്‍ദ്ദം (stress)
7. ഉന്മാദരോഗം (hysteria, psychosis)
8. ഭ്രാന്ത് (madness)
9. അപസ്മാരം (epilepsy)
10. സ്വപ്നാടനം (somnambulism )

ഇവയ്ക്കു പുറമേ അനേകതരത്തിലുള്ള മാനസിക അപഭംശ ങ്ങളുണ്ട് – അമിതമായ മോഷണവാസന, മദ്യപാനത്തോടും മയക്കുമരുന്നിനോടും ഉള്ള ആസക്തി, ലൈഗിക വൈകൃതങ്ങള്‍ എന്നിങ്ങനെ പട്ടിക നീണ്ടു പോകുന്നു .

ശാസ്ത്രത്തിന്റെ രീതി അവലംബിച്ചുകൊണ്ട് മനോരോഗങ്ങളെ പഠിക്കുന്ന വിഷയങ്ങളാണ് neuroscience, psychiatry എന്നിവ. ശരീരത്തിലെ വിവിധ ഗ്രന്ഥികളിലും മസ്തിഷ്ക നാഡീവ്യൂ ഹത്തിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ക്ക് സംഭവിക്കുന്ന താള പ്പിഴകള്‍ മൂലമാണ് മനോരോഗങ്ങള്‍ ഉണ്ടാകുന്നത് – ഇതാണ് ശാസ്ത്രത്തിന്റെ വീക്ഷണം . പക്ഷെ, ബൌദ്ധിക മനസിനും മിസ്ടിക് മനസിനും സ്വതവേ ഉള്ള സ്വാതന്ത്ര്യം, ലക്ഷ്യബോധം മുതലായ അഭൌതിക കഴിവുകളെ കണക്കിലെടുക്കാന്‍ ശാസ്ത്ര ത്തിന് സാധിക്കുകയില്ല . മനസിന്‌ ശരീരത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യവും നന്മ-തിന്മ എന്നീ വിപരീതമൂല്യങ്ങളും ശാസ്ത്രമേഖലയ്ക്കു പുറത്താണ് . ആനിലയ്ക്ക് മനോരോഗങ്ങളെ പറ്റി പഠിക്കുവാന്‍ സിസ്റ്റം മോഡല്‍ അത്യന്താപേക്ഷിതമാണ് .

19/08/2024

19-08-24
കാക്കയെ (കറുത്തവരെ) താഴ്ത്തിക്കെട്ടരുത് , അവരില്‍ നന്മ കാണാന്‍ കഴിയണം, താമസപിണ്ടത്തില്‍ താമരപൂ വിരിയുന്നു , എന്നീ വൈലോപ്പിള്ളി ആശയങ്ങള്‍ “ചേറില്‍ കുരുക്കുന്നു സിതാംബുജങ്ങള്‍... “ എന്ന് മറ്റൊരു കവി പാടിയത് പോലുണ്ട്. കവികള്‍ നമുക്ക് നല്‍കുന്ന ഒരു ആഹ്വാനം ആയി അതിനെ കാണാം . ഒരു നല്ല ലോകത്തെ കാംക്ഷിക്കുന്ന തത്വങ്ങള്‍.

എന്നാല്‍ ലോകം വെളുപ്പിന്‍റെ പുറകെയാണ്. അതിനാണ് മാര്‍ക്കറ്റ്‌. വെളുപ്പിന് നൂറഴക് എന്ന് പറഞ്ഞുകൊണ്ട് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അതിലൂടെ പരസ്യവും പണവും നേടുന്നു. ഹണിറോസിനെ കാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടുന്നത്. വെളുപ്പിനെ വാഴ്തുന്നവരില്‍ ഭൂരിഭാഗം മനുഷ്യര്‍ ബാഹ്യ സൌന്ദര്യം നശ്വരമാണെന്ന് ഓര്‍മ്മിക്കുന്നില്ല.

താഴ്ന്നവരാണ്, കറത്തവരാണ് അമേരിക്കയെ നിര്‍മ്മിച്ചത് എന്ന കാര്യം മറക്കുന്നു. ഭാരതത്തിലെ അമ്പലങ്ങളും പള്ളികളും താജ്‌മഹാലും പണിതത് അവരാണ്.

കറുപ്പ്-വെളുപ്പ്‌ എന്ന ദ്വന്ദ്വത്തിന് പകരമായി ദ്രവ്യം-ചേതന എന്ന പുതിയ ദ്വന്ദ്വത്തെ വിശദീകരിക്കുകയാണ് സിസ്റ്റം ഫിലോസഫി. ലോകത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച ദര്‍ശനമാണത്. സിസ്റ്റം ഫിലോസഫിമനസിലായിട്ടില്ല എന്ന് പറയുന്ന ബുദ്ധിമാന്മാര്‍ക്ക്‌ ഒരു ക്ളൂ തരുകയാണ്‌ ഞാന്‍. കറുപ്പ്-വെളുപ്പ്‌ എന്ന ദ്വന്ദ്വത്തിന് അസ്തിത്വമുണ്ട്.

11/08/2024

MANAGEMENT OF CMDRF – MY SUGGESTION.

കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി CMDRF ന്‍റെ ഉപയോഗം കാര്യക്ഷമമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പത്ര-ടീവി വഴി കിട്ടിയ വിവരങ്ങള്‍ വച്ചാണ് . ഒരു പാലം അഞ്ച് വര്‍ഷമായി പണിതിട്ടില്ല ; നൂറുകണക്കിന് കുടുംബങ്ങള്‍ കഷ്ടപ്പെടുന്നു. വീടുകളോ ജീവനോപാധി കളോ അര്‍ഹിക്കുന്നവര്‍ക്ക് ഉചിതമായ രീതിയില്‍ ലഭിച്ചിട്ടില്ല . CMDRF ല്‍ ഉള്ള പണത്തിന്റെ കുറവല്ല; അത് മാനേജുചെയ്യാനുള്ള കാര്യക്ഷമ തയും ആത്മാര്‍ത്ഥതയും ഇല്ലാത്തത് കൊണ്ടാണ്. അഴിമതിയുടെ അന്തരീ ക്ഷത്തിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നത് എന്ന് പ്രത്യേകം പറയേ ണ്ടതില്ലല്ലോ.

ഇപ്പൊഴത്ത മുണ്ടകൈ-ചൂരല്മല ദുരന്തത്തിന്റെ (MCD) സന്ദര്‍ഭത്തില്‍ മുന്‍കാല വീഴ്ചകള്‍ ആവര്‍ത്തിക്കരുത് എന്ന ആഗ്രഹത്തോടെ ഞാന്‍ കുറെ ചിന്തിച്ചു. മുഖ്യമന്ത്രിയും മുഹമ്മദ്‌ റിയാസും പറയുന്ന രീതിയില്‍ മുന്നോട്ടു പോയാല്‍ MCD-പുനരധിവാസം വലിയൊരു ദുരന്തമാകുമെന്നു തോന്നുന്നു. പണം പിരിക്കാന്‍ എളുപ്പമാണ് ; പക്ഷെ പണം കൊണ്ട് ഉചിതമായ പദ്ധതികള്‍ നടത്തണമെങ്കില്‍ മാനേജ്‌മെന്‍റ് തത്വങ്ങള്‍ അനുവര്‍ത്തിക്കണം. അതിനുള്ള കഴിവോ പ്ലാനോ ഈ സര്കാരിനില്ല എന്നാണു അവരുടെ വാക്കുകളിലൂടെ പ്രകടമാകുന്നത്. അതിനു പരിഹാരമായി ഞാന്‍ നിര്‍ദേശിക്കുന്നത് ചുരുക്കമായി ഇനി പറയുന്നു.

1. CMDRF മാനേജുചെയ്യാനുള്ള കാര്യക്ഷമതയും ആത്മാര്‍ത്ഥതയും ഉള്ള ഒരു നൂറു വിദഗ്ദ്ധര്‍ ചേര്‍ന്ന ഒരു കമ്മിറ്റി/ കമ്പനി / കൌണ്‍സില്‍ രൂപീകരിക്കണം . അതില്‍ എല്ലാ മേഘലയിലും ഉള്ള വിദഗ്ദ്ധര്‍ ഉണ്ടായിരിക്കണം – കര്‍ഷകര്‍, ആദിവാസികള്‍, എല്ലാ പാര്‍ടിയിലും പെട്ട രാഷ്ട്രീയക്കാര്‍, അക്കാദമിക് പണ്ഡിതര്‍, മത നേതാക്കള്‍, സാംസ്കാരിക വിദഗ്ദ്ധര്‍ എല്ലാം ഉള്‍പ്പെടെ. പത്തു പേര്‍ വീതമുള്ള SUB-COMMITTEE കള്‍ ഉണ്ടാക്കാം . വയനാട്ടിലുള്ളവരായിരിക്കണം ഭൂരിഭാഗം .

2. ഈ കമ്മിറ്റി/ കമ്പനി / കൌണ്‍സില്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ ഉണ്ടാക്കണം . (കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു ).

3. ഫണ്ടിന്‍റെ വിനിയോഗം ഓരോ മാസവും REVIEW ചെയ്യുകയും പരസ്യപ്പെടുത്തുകയും വേണം .

4. MCD യുടെ ഇരുപതേക്കറോളം ദുരന്ത ഭൂമി കാട് കേറി വിസ്മൃതമായി കിടക്കാന്‍ സാധ്യതയുണ്ട് . അതിനനുവദിക്കരുത്. ഒരു നല്ല സ്മാരകം ഉണ്ടാക്കി ടൂറിസം വളര്‍ത്താന്‍ സാധിക്കും. എന്‍റെ മനസിലേക്ക് വരുന്നത് നെപോള്യന്‍ പരാജയപ്പെട്ട വാട്ടര്‍ലൂ വില്‍ നിര്‍മിച്ചിരിക്കുന്ന സ്മാരകമാണ്. കേരളത്തിന്റെ (പ്രത്യേകിച്ച് വയനാടിന്റെ ) ചരിത്രവും സംസ്കാരവും MCD യുടെ വിഷ്വല്‍ ആവിഷ്കാരവും സ്മാരകത്തില്‍ കാണിക്കാം .

ഇത് വായിക്കുന്ന സുഹൃത്തുക്കള്‍, govt -ല്‍ പിടിപാടുണ്ടെങ്കില്‍, മുഖ്യമന്ത്രിയ്ക്കും മുഹമ്മദ്‌ റിയാസിനും ഈ പോസ്റ്റ്‌ അയച്ചുകൊടുക്കണമെന്നു അഭ്യര്ദ്ധിക്കുന്നു.

https://pglbooks.com/sagun-videos/
26/07/2024

https://pglbooks.com/sagun-videos/

BIO DATA OF SAGUN LUKE Date of birth – 29 December 1988 . AGE 34 years. Occupation : Sagun is an entrepreneur. സംരംഭകന്‍. He is a director of PGL BOOKS. Qualification – Studied in Pune up to 7 th standard. Acquired M A (English) First Class, Certificates in film & video edi...

17/07/2024

അംബാനിയുടെ വിവാഹ ആഘോഷ ധൂര്ത്തിനെപ്പറ്റി നീണ്ട പോസ്റ്റ്‌കള്‍ കണ്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുന്നു. 9 ലക്ഷം കോടി ആസ്തിയുള്ള അംബാനി അതില്‍നിന്നും 5000 കോടി രൂപ കല്യാണത്തിനു വേണ്ടി പൊടിക്കുന്നതില്‍ ഒരു അപാകതയും പറയാനില്ല. അത്രയും തുക ചെലവാക്കുമ്പോള്‍, അത് പലര്‍ക്കും income ആകുന്നു , അത് രാജ്യത്തിന്റെ money flow യിലേക്ക് വരികയാണ്. Keynesian theory അനുസരിച്ച് അത് നേട്ടമാണ്.

അത്രയും ധൂര്‍ത്ത് നടത്താതെ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തുകൂടെ എന്ന് ചോദിക്കുന്നത് philanthropy / altruism എന്ന മനോഭാവമാണ്. TATA, ROCKFELLER മുതലായ ഉദാഹരണങ്ങളുണ്ട്. പക്ഷെ അംബാനിക്ക് ആനിലയില്‍ സല്‍കീര്‍ത്തി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അയാളുടെ പണം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം അംബാനിക്ക് ഉള്ളതുകൊണ്ട്, ഇവിടെ എഴുതിയ പോസ്റ്റുകളെല്ലാം ഒരു time pass ആയി കണ്ടാല്‍ മതി.

എന്നാല്‍ ഞാന്‍ ഗൌരവമായി കണക്കാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന വൈകല്യങ്ങളാണ്. എങ്ങനെ അംബാനി – അദാനി മാര്‍ ഇത്രയും വലിയ സഹസ്ര കോടീശ്വരന്മാര്‍ ആയി ത്തീര്‍ന്നു?? കഴിഞ്ഞ അമ്പതു വര്‍ഷമായി കേന്ദ്ര ഗവണ്മെന്റ് കയ്യയച്ചു സഹായിച്ചത് കൊണ്ടാണ് ( ബാങ്ക് ലോണ്‍, സബ്സിടി, ക്രോണി കപിടലിസം, നിയമനിര്‍മ്മാണം ഒക്കെ വഴി ) പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നത്. അംബാനി–അദാനി മാര്‍ക്ക് MONOPOLY യുടെ പവര്‍ ഉണ്ടാകുന്ന തരത്തിലുള്ള തെറ്റായ കോണ്ഗ്രസ്-നയങ്ങള്‍ മോഡി ഗവണ്മെന്റ് ഇപ്പോള്‍ തുടരുകയാണ്.
അതേ സമയം, poor family യുടെ അവസ്ഥ അധോഗതിയാണ്. ഇന്ന് തന്നെ ഉത്തരേന്ത്യന്‍ ദാരിദ്ര്യത്തിന്‍റെ നേര്‍കാഴ്ച TV ല്‍ കണ്ടു. ഇവിടെ നെല്‍കര്‍ഷകര്‍ക്ക് നെല്ല് വിറ്റ് മരുന്ന് വാങ്ങാല്‍ പറ്റുന്നില്ല. എല്ലാ മേഘലയിലും ഉള്ള കര്‍ഷകര്‍ നാശത്തിന്റെ പടുകുഴിയിലാണ്. ഇതൊക്കെ കണ്ട് നബാര്‍ഡ് കാര്‍ ചിരിക്കുന്നു, രസിക്കുന്നു. അവര്‍ ഗവണ്മെന്റ് ന്‍റെ ചട്ടുകങ്ങള്‍ ആണല്ലോ. കൂടുതല്‍ വിവരിക്ക്ന്നില്ല.

അമേരിക്കന്‍ കാപിടലിസം നമുക്ക് സ്വീകരിക്കാന്‍ പറ്റില്ല. പക്ഷെ , ജനാധിപത്യത്തെ വഴിതിരിച്ചു വിടുന്ന market imperfections or monopoly situations ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്‌-BJP സര്‍കാരുകള്‍ ജാഗരൂകരാണ്.
ഈ ദുരവസ്ഥയുടെ ഓര്മ്മപ്പെടുതലായി അംബാനിയുടെ വിവാഹ ആഘോഷ ധൂര്ത്തിനെ കണ്ടാല്‍ മതി.

നിരീശ്വരവാദി എന്നതിന്‍റെ ശരിയായ അര്‍ഥം  “ഏക-വ്യക്തി-ദൈവം ഇല്ല എന്ന് പറയുന്ന വ്യക്തി” എന്നാണു . THIS IS THE TRUE MEANING ...
21/06/2024

നിരീശ്വരവാദി എന്നതിന്‍റെ ശരിയായ അര്‍ഥം “ഏക-വ്യക്തി-ദൈവം ഇല്ല എന്ന് പറയുന്ന വ്യക്തി” എന്നാണു . THIS IS THE TRUE MEANING OF ATHEISM. THE MAIN RELIGIONS OF THEISM ARE CHRISTIANITY, ISLAM AND JUDAISM. The other assumptions of divinity – such as mysticism, pantheism, poetic notions about nature , etc – are not covered in the notion of atheism. This point will clear the doubts of majority of readers.

SYSTEM PHILOSOPHY --- IN A NUTSHELL1. System Philosophy presents the basic principles of science, religion and philosophy required for the present 21st century as well as for future. 2. The System Philosophy defines system as the productive structure of opposites. Accordingly, the various things of....

05/06/2024

05-06-24
I think that the election result is the best thing that can happen to Indian politics these days. പ്രകൃതിയുടെ കാവ്യനീതി എന്നതുപോലെ. The points I am giving here offhand concisely may be unpalatable to some diehard BJP activists of this group. എങ്കിലും ഉദ്ദേശ ശുദ്ധിയാല്‍ മാപ്പ് നല്‍കുക .

First == the reduction of BJP seats to around 240 plus, is a good medicine to PM MODIJI for controlling his dictatorial appetite inside and out side parliament. He can be expected in future to be more considerate and responsive to opposition demands as well as criticisms of media.

Second == MODIJI’s indulgence in religious showmanship ( as evident in parliament inauguration and pranaprathishta of Ajodhya temple) may be toned down like the reduction of sugar intake by a diabetic person. What is the need and logic for the prime minister of democratic India to become a POOJARI in such occasions? May be, as I doubt, MODIJI has the ambition to become the tallest religious leader, surpassing swami Vivekananda, and to replace Mahathma Gandhi in the pedestal of FATHER OF THE NATION. Now such ambitions may be kept in abeyance.

Third = I see the greatest opportunity to get a stable government for next five years under MODIJI with a more reformed mentality. Otherwise INDIAlliance would be like a കസേരകളി. I sincerely hope that Rahulji or his fellow leaders would learn the art and method to function as a good prime minister with pan-Indian presence, in case BJP does not get an able candidate after next five years.

Four == by stretching my imagination, I can suggest that BJP rule can be continued for all time in future – like the hypothetical permanent machine – if the INDIAlliance manage the affairs so that BJP gets seats upto around 240 plus in all coming elections. That will be the nirvana of Indian politics (the absolute bliss). The kasera kali of opposition parties would be banished for ever. You may know that a permanent machine is possible hypothetically, if the machine generates energy for its use and functions in the predetermined path without wear and tear.

I wish a permanent way for BJP, provided they do the essential things as following:
1) They must treat all religious communities in brotherly and inclusive manner.
2) They should not fall into the trap of മുസ്ലിം പ്രീണനം, as congress did in their heydays.
3) They must show respect to all opposite parties, who work with responsibility.
4) They must redefine NATIONALISM so as to promote the Indian values and wisdom of bygone centuries and at the same time avoid the evils of casteism and irrational interpretation of mythology.
5) They must promote the intellectual research into the method of revising ancient knowledge in tune with the advancement of modern science.

29/05/2024

PEDIGREE AND EVOLUTION
The article of CC in response to RN’S two-lines is a bag of assorted nuts; but it evoked some deep thoughts in me.
Firstly, I may contradict RN’S use of the word “pedigree” to refer to the upper caste status of Menons. The word pedigree is used to refer to the process of generating higher quality animals, using special live-stock practices. This is entirely different from the status of upper castes. The particular status – lower or higher— of a caste is determined based on the structure of caste system of India, set in very ancient era. More over caste system is a static concept, not subject to change over the bygone centuries. If a particular sub-caste ( for example, Menon) is treated as a higher caste, it is because of the socio-economic-political reasons. It is not due to the evolutionary process of society. Coming to the specific points of CC, കുലമഹിമ is more closely associated with caste system, than with economic status, in the context of a particular group as a whole. We can see that in the so called aristocratic group, there are many individuals who are deficient in physical, intellectual and mental aspects. There is no evolutionary process working internally in the sub-caste in order to produce higher quality individuals or pedigree.

We can contrast the levels of caste system with the classes of socio-economic system. A person like K. R. NARAYANAN could move to the highest level of socio-economic class, though he remained in the lowest strata of caste system. Moreover, achievers like him did not do anything for the upliftment of lower castes. Hence, we can safely say that the reservations to lower caste people will only lift some individuals to higher level of socio-economic class and it would not eliminate caste discriminations. In the light of this fact, we must unite to throw away the caste system from our society. Further all developmental schemes must be linked to the socio-economic class. But it is a mockery that political parties and its leaders still cling to caste system, for appeasing vote banks.

19/05/2024

ശ്രീ സന്തോഷ്‌ ജോര്‍ജ് കുളങ്ങര (SGK) കേരളത്തിന്റെ വികസനപ്രശ്നങ്ങളെപ്പറ്റിയും ഭാവിയില്‍ എന്ത് ചെയ്യണമെന്നതിനെപ്പറ്റിയും ചില അഭിപ്രായങ്ങള്‍ ഒരു ഇന്റര്‍വ്യുവില്‍ പറയുന്ന വീഡിയോ കണ്ടു .
ഒരു ഡോക്ടര്‍ എഴുതുന്ന കുറിപ്പിട PRESCRIPTION പോലെയാണ് അതെന്നാണ്‌ എനിക്ക് തോന്നിയത് . ഡോക്ടര്‍ എഴുതുന്ന കുറിപ്പിട കൊണ്ട് മാത്രം പ്രയോജനമില്ല . രോഗി ആ മരുന്നുകള്‍ കഴിക്കാന്‍ തയ്യാറാകണം , ആവശ്യത്തിനു പഥ്യം നോക്കണം, വീട്ടില്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ ഉള്ള സഹായികള്‍ വേണ്ട ഉപദേശവും സഹായവും നല്‍കണം . ഇതൊക്കെ നടന്നാലേ രോഗിയുടെ രോഗം ഭേദമാകൂ .
അതുപോലെ , കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കണം എങ്കില്‍ ചില കാര്യങ്ങള്‍ അടിയന്തിരമായി സംഭവിക്കാനുണ്ട് .
1. ഇവിടുത്തെ രാഷ്ട്രീയക്കാര്‍, മത നേതാക്കള്‍ , സമുദായ പ്രമാണികള്‍ , പ്രൊഫഷണല്‍ വിദഗ്ദ്ധര്‍ എന്നിവര്‍ SGK യുടെ നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കണം , അത് പ്രചരിപ്പിക്കണം , അതിനനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തണം . അതിന്‍റെ ഒരു ലക്ഷണവും ഇവിടെ കാണുന്നില്ല എന്നത് ഖേദകരമാണ് .
2. വിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും തമ്മില്‍ ഏറെക്കുറെ മാച്ച്‌ ചെയ്യത്തക്കവണ്ണം സ്കൂള്‍-കോളേജ് കോര്സുകള്‍ നടത്തണം. ലക്ഷക്കണക്കിന്‌ എഞ്ചിനീയര്‍ മാര്‍ ഉണ്ടാകുന്ന കേരളത്തില്‍ നൂറു പേര്‍ക്ക് പോലും ജോലി കിട്ടുന്നില്ല. TOURISM സാധ്യതകള്‍ ഏറെയുള്ള കേരളത്തില്‍ ടൂറിസ്റ്റ് ഗൈഡ് ആകാനുള്ള കോര്‍സ് ഇല്ല. കേരളചരിത്രം , വിവിധ ഭാഷകള്‍, COMMUNICATION SKILL എന്നിവ കൂടിയിണക്കിക്കൊണ്ട് ഉള്ള കോഴ്സ്കള്‍ കോളേജ് തലത്തില്‍ ആരംഭിക്കണം . ANGANE PALATHUM UNDU.
3. ഏറ്റവും പ്രധാനമായി നമ്മുടെ കേരളത്തോട് , അതിന്റെ സംസ്കാരത്തോട് , ഭാഷയോട് സ്നേഹം തോന്നുന്ന വിധത്തില്‍ വിദ്യാഭ്യാസം ആവിഷ്കരിക്കണം . അതിനുള്ള പരിശീലനം കൊടുക്കണം . ഇക്കാര്യത്തില്‍ നമ്മുടെ മത നേതാക്കള്‍ക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട് . കുറ്റകരമായ അനാസ്ഥ രാഷ്ട്രീയക്കാരില്‍ ( ഇടത് / വലത് ) പ്രകടമാണ്. ഇത് മാറിയെ തീരൂ .
4. ഒരു കുടുംബത്തില്‍ നിന്ന് ഒരു മകന്‍ / മകള്‍ എങ്കിലും കേരളത്തില്‍ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാക്കണം . രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദം സംരംഭകരില്‍ നിന്നും ചോര ഊറ്റി കുടിക്കുന്ന കുള അട്ടകള്‍ ആണിവിടെ. എന്ത് സഹായമാണ് അവര്‍ ചെയ്യുന്നത്??
5. വെറുതെ പ്രസംഗിച്ചു നടന്നത് കൊണ്ട് എന്ത് ഫലം ???? നേതാക്കളെ ഉണരുക !!!!!

Address

PGLBOOKS, PUTHANKULAM BUILDING, CHERUKARAKUNNU , CHANGANACHERRY TOWN
Changanacherry
686101

Alerts

Be the first to know and let us send you an email when PGL BOOKS and Academy of System Philosophy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category