Radio Media Village 90.8

Radio Media Village 90.8 Radio media Village 90.8 FM is a Community Radio Station (CRS) Radio Media Village 90.8 FM
Radio media Village 90.8 FM is a Community Radio Station (CRS).

This is a type of not-for-profit radio service that serves geographic communities and their interests. Radio Media Village 90.8 FM is the first Community Radio (CR) in Kerala to be dedicated to the community by a Media College. Radio Media Village 90.8 FM is a venture of St. Joseph College of Communication. It is the first University affiliated Media College in South India. Radio Media Village 90.

8 FM will bring voice to the voiceless by involving members of the community in the broadcast of programs

Radio Media Village 90.8 FM

Vision
To uplift the community through information, education and communication [IEC]
Mission
To create an informed community through participation in programmes that would be of immediate relevance to the community

Radio Media Village 90.8 FM Programmes
The programmes will focus on developmental, agricultural, educational, environmental, health, social welfare, community developmental and important cultural issues. The programs will be in Malayalam. Management
St.Joseph College of Communication (SJCC), a unit of Media Village, is managed by the archdiocese of changanacerry. The Archdiocese of changanacherry is a pioneer in the field of education and has established a network of schools, affiliated colleges and technical institutions all over Kerala. Infrastructure
Media village is spread over 25 acres of land. It has ultramodern infrastructure and facilities which are in sync with the latest developments and technological advancements in the field. Radio Media Village On Air Station
400000 Sq Ft of built in area
State of the Art Pre-production and Post-production Units
Hi-tech Audio Studio

18/02/2025

ലേഡീസ് ഒൺലി













"Exclusive Ladies' Night: Country's First 'Women Only Night Club'!"
"No Boys Allowed: The Ultimate Female Empowerment Nightclub"
"Ladies, Rejoice! The First Women-Only Night Club is Here!"
"A Safe Space for Women: The Revolutionary Night Club"
"Girls' Night Out Just Got a Whole Lot Better!"

വാര്‍ത്താവീക്ഷണംപരാജിതരുടെ പലായന വഴികള്‍ആള്‍ക്കൂട്ടങ്ങള്‍, അഭയാര്‍ഥി പ്രവാഹം, യുദ്ധമേഖലയിലെ പലായാനങ്ങളും തിരിച്ചുവരവും. ...
18/02/2025

വാര്‍ത്താവീക്ഷണം

പരാജിതരുടെ പലായന വഴികള്‍

ആള്‍ക്കൂട്ടങ്ങള്‍, അഭയാര്‍ഥി പ്രവാഹം, യുദ്ധമേഖലയിലെ പലായാനങ്ങളും തിരിച്ചുവരവും. ഇത്തരം ദുരിത രംഗങ്ങള്‍ ഏറെ കണ്ടുകൊണ്ടിരിക്കുകയാണ് നാം. വെടിനിര്‍ത്തലിനുശേഷം കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഹൈവേയിലൂടെ ജനസഹസ്രങ്ങള്‍ ഗാസ സിറ്റിയിലേക്കു കൂട്ടത്തോടെ തിരികെ എത്തുന്ന ദൃശ്യം എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് കാണുമ്പോള്‍ പലായനത്തിന്റെയും മടക്കയാത്രയുടെയുമൊക്കെ ദുരിതമുഖങ്ങള്‍ നമ്മുടെയും മനസില്‍ തെളിയും.

ബന്ദികളും തടവുകാരും ഇപ്പോഴും ഏറെയുണ്ട്. ഹമാസിന്റെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇസ്രയേലിന്റെ പോരാട്ടം. അവരെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെയും വിട്ടയയ്ക്കുന്നു. ലബനനിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇുരപക്ഷത്തുനിന്നുമുള്ളവരെ വിട്ടയയ്ക്കാന്‍ ധാരണ ആയി. തെക്കന്‍ ലബനില്‍നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങുന്നതിനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

യുദ്ധവും കലാപവും ബന്ദിയാക്കലും വിട്ടയയ്ക്കലും വെടിനിര്‍ത്തലുമൊക്കെ ലോകശക്തികളുടെ ഇംഗിതത്തിനനുസരിച്ചു നടക്കുമ്പോഴും ഇതിനെല്ലാം ഇരയായിത്തീരുന്നവരുടെ ദുരിത ജീവിതം നാം കാണാതെ പോകരുത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എത്രയോ പേരാണ് ഈ കലുഷിത മേഖലകളിലെല്ലാം ദുരിതജീവിതം പേറുന്നത്. ഇത്തരം ഹതഭാഗ്യരായ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. നമ്മുടെ നാട്ടിലും കുറവല്ല. മണിപ്പൂര്‍ സംസ്ഥാനത്തുണ്ടായ കലാപത്തിലും ഇതുപോലെ ആയിരങ്ങള്‍ നാടും വീടും വിട്ട് പോയിരുന്നു.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് വിമാനം കഴി്ഞ്ഞദിവസം അമൃത്‌സറിലെത്തി. ആദ്യ വിമാനത്തില്‍ എത്തിയവരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. രാജ്യത്തിന്റ അഭിമാനത്തിനേറ്റ മുറിവായി അതിനെ പലരും വിശേഷിപ്പിച്ചു. അതു ശരിയുമാണ്. ആദ്യസംഘത്തില്‍ സ്ത്രീകളെ ഉള്‍പ്പെടെ വിലങ്ങിട്ടിരുന്നുവെങ്കില്‍ രണ്ടാം സംഘത്തില്‍ സ്ത്രീകളെ അതില്‍നിന്ന് ഒഴിവാക്കി.

അനധികൃതമായി കുടിയേറിയവരെ മാന്യമായി തിരികെ എത്തിക്കേണ്ടത് അമേരിക്കപോലൊരു വികസിത രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ചൊക്കെ വലിയ വായില്‍ പറയുന്നവരാണല്ലോ അവര്‍. അത്തരമൊരു വികസിത രാജ്യം അപരിഷ്‌കൃതമായി പെരുമാറുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. കുടിയേറ്റക്കാരെ മടക്കി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖ പാലിച്ചിട്ടുണ്ടന്ന് യുഎസ് അവകാശപ്പെടുമ്പോഴും അടിസ്ഥാന മാനുഷിക പരിഗണന ഇവിടെ ലംഘിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൈ ഫ്രണ്ടെ'ന്നൊക്കെ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരില്‍ കണ്ടു സംസാരിച്ചു മടങ്ങിയതിനു തൊട്ടുപിന്നാലെ എത്തിച്ച രണ്ടാം സംഘത്തിലെ ഇന്ത്യക്കാരെയും ഇത്തരത്തില്‍ അവഹേളിച്ചെന്നതും ശ്രദ്ധേയമാണ്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനോട് ഇന്ത്യക്ക് എതിര്‍പ്പില്ല. പക്ഷേ തങ്ങളുടെ പൗരന്മാരെ മാന്യമായി തിരിച്ചുകൊണ്ടുവരാന്‍ നമുക്കു കഴിയണമായിരുന്നു. അതിനുള്ള ശേഷി ഇന്നിപ്പോള്‍ ഈ രാജ്യത്തിനുണ്ട്. സ്വന്തം ചെലവില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് അവരെ തിരികെ കൊണ്ടുവന്നിരുന്നെങ്കില്‍ അതൊരു അഭിമാനമായേനേ. പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളായിരുന്നു ഏറെയും. ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളിയെ കാണാനാകും എന്നു പറയാറുണ്ടെങ്കിലും ഈ കുടിയേറ്റ മടക്കയാത്രയില്‍ ഇതുവരെയും ഒരു മലയാളി ഇല്ല എന്നതു പലരും കൗതുകത്തോടെ കാണുന്നു.

കുടിയേറ്റക്കാരുടെ രണ്ടാം സംഘവുമായെത്തിയ അമേരിക്കന്‍ വിമാനം അമൃത്‌സറില്‍ ഇറങ്ങിയതിലുള്ള മാനക്കേട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ മറച്ചുവച്ചില്ല. ഇത് പുണ്യനഗരമായ അമൃത്‌സറിനെ അപമാനിക്കാനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാതി. പ്ഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും ബിജെപിയുമായി മറ്റൊരു തര്‍ക്കത്തിനുകൂടി അതു വഴിതുറന്നു.

പലായനത്തിന്റെ പാഠഭേദം കേരളത്തിലുമുണ്ട്. മലയോര മേഖലയില്‍നിന്നും കുട്ടനാട്ടില്‍നിന്നുമൊക്കെയുള്ള പലായനം ചില പ്രത്യേക സാഹചര്യങ്ങളിലാണ്. അതിന് അന്താരാഷ്ട്ര ബന്ധമൊന്നുമില്ല. തീര്‍ത്തും പ്രാദേശികമായ കാരണങ്ങള്‍ മാത്രം. ഒരു കാലത്ത് നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കു നിര്‍ണായക സംഭാവന നല്‍കിയവരാണ് ഇരുപ്രദേശങ്ങളിലുമുള്ളവര്‍. ഇന്ന് അവരുടെ പ്രശ്‌നങ്ങള്‍ കാണാനോ പരിഹരിക്കാനോ ആരുമില്ല. ദുഷ്‌കരമായ ജീവിതസാഹചര്യങ്ങളാണ് ഇവിടെ നിന്നെല്ലാം മനുഷ്യരെ മാറ്റുന്നത്. ഇടുക്കിയിലും വയനാട്ടിലുമൊക്കെ പലായനങ്ങള്‍ പതിവായിരിക്കുന്നു. കൃഷിഭൂമികള്‍ തരിശാകുന്നു.

കേരളത്തിലെ മലയോരങ്ങളോടു ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍നിന്നു ജനങ്ങളെ അകറ്റുന്നത് പ്രധാനമായും വന്യമൃഗ ഭീഷണിയാണെങ്കിലും അതിനു വഴി തെളിക്കുന്നത് ഭരണകൂടത്തിന്റെ നിഷ്‌കൃയത്വമാണ്. മണിപ്പൂരിലും ഗാസയിലും ലോകത്തെ ഇതര സംഘര്‍ഷമേഖലകളിലും ജനജീവിതം ദുരിതപൂര്‍ണമാകുന്നതിനു കാരണവും ഇതേ ഭരണകൂട രാഷ്ട്രീയം തന്നെ.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

17/02/2025

വാര്‍ത്താവീക്ഷണംതിരിച്ചറിയുന്ന ലഹരി പിടിച്ചു കെട്ടാനാവുമോ?ലഹരിമരുന്നു മാഫിയ സമൂഹത്തില്‍ പിടിമുറുക്കുന്നുവെന്നത് നിലവിലെ ...
17/02/2025

വാര്‍ത്താവീക്ഷണം

തിരിച്ചറിയുന്ന ലഹരി പിടിച്ചു കെട്ടാനാവുമോ?

ലഹരിമരുന്നു മാഫിയ സമൂഹത്തില്‍ പിടിമുറുക്കുന്നുവെന്നത് നിലവിലെ യാഥാര്‍ഥ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു പറയുന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ലഹരി വ്യാപനത്തിന്റെ സങ്കീര്‍ണത വിശദീകരിച്ചത്. ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ വരെ താഴെ ഇറക്കാന്‍ ശേഷിയുള്ള മാഫിയുടെ കണ്ണികളായാണ് പലരും പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി ലഹരിയുടെ ആഗോള സ്വാധീനം ചൂണ്ടിക്കാട്ടി. ചില ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലഹരി മാഫിയകള്‍ രാഷ്ട്രീയസ്വാധീനം ചെലുത്തുന്നുണ്ട്.

കേരളത്തിലെ ലഹരി വ്യാപനം ഇപ്രകാരം ആഗോളീകരിച്ചു ന്യായീകരിക്കാനാവില്ല. ഇവിടെ നിയമസംവിധാനങ്ങളും ജനാധിപത്യ ഭരണക്രമവുമുണ്ട്. മാഫിയകള്‍ക്കു സ്വാധീനിക്കാനാവാത്തതാവണം അതൊക്കെ. ദിവസനേയെന്നോണം വരുന്ന പല ക്രിമിനല്‍ സംഭവങ്ങളുടെയും പശ്ചാത്തലം പരിശോധിച്ചാല്‍ അതില്‍ മദ്യവും ലഹരിവസ്തുക്കളുമൊക്കെ പ്രധാന പങ്കു വഹിക്കുന്നു. യുവാക്കള്‍ മാത്രമല്ല, കുട്ടികള്‍പോലും അതിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ അധ്യാപക സംഘടനാ വാര്‍ഷികത്തില്‍ ഈ വിഷയം മുഖ്യമന്ത്രി പരാമര്‍ശ വിഷയമാക്കിയതും.

ലഹരി മാഫിയ കുഞ്ഞുങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നം ഞെ്ട്ടിപ്പിക്കുന്ന അനുഭവങ്ങളുടെ ഒരുപാടു വാര്‍ത്തകള്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ലഹരിവാഹകരാക്കാന്‍ പല തരത്തില്‍ ശ്രമിക്കുന്നു. പെണ്‍കുട്ടികളെപ്പോലും കാരിയര്‍മാരാക്കി മാറ്റുന്നു. ഭീഷണിപ്പെടുത്തിയും ചതിയില്‍ പെടുത്തിയും പലരെയും ഈ ദൂഷിത വലയത്തില്‍ അകപ്പെടുത്തും. ലഹരി വ്യാപനത്തെ അതി ഗൗരവമായി കാണണമെന്നും ്അധ്യാപകര്‍ ശ്രദ്ധിച്ചും സൂക്ഷിച്ചും ഇടപെടണമെന്നും ബഹളം വച്ച് കുട്ടികളുടെ അഭിമാനത്തിനു പോറലേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ മയക്കുമരുന്നിന്റെ വ്യാപനമുണ്ടെന്ന എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയിലും പറഞ്ഞിരുന്നു. സംസ്ഥാനത്ത് ലഹരി ഉപയോഗവും അതോടനുബന്ധിച്ചുള്ള അതിക്രമങ്ങളും വ്യാപകമാകുന്നതിനാല്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം സമ്മതിച്ചത്.

ഇതൊരു ആഗോള പ്രശ്‌നമാണെന്നാണ് മന്ത്രി രാജേഷും പറയുന്നത്. യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈംസിന്റെ കണക്കുകളും മന്ത്രി മറുപടി പ്രസംഗത്തില്‍ ഉദ്ധരിച്ചു. വ്യാപനം കൂടുന്നുണ്ടെങ്കിലും കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നാണ് മന്ത്രിയുടെ ആശ്വാസം. ഇതിന് ഉപോദ്ബലകമായ കണക്കും അദ്ദേഹം അവതരിപ്പിച്ചു. 2023ല്‍ ഇന്ത്യയില്‍ 16,100 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയപ്പോള്‍ കേരളത്തിലത് അറുപതു കോടി രൂപയുടേതു മാത്രമേ ഉള്ളൂ എ്ന്നാണ് മന്ത്രി രാജേഷിന്റെ സമാശ്വാസം. മയക്കമരുന്നു വ്യാപനം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം പരിശോധനാ കണക്കുകള്‍ നിരത്തി മന്ത്രി നിഷേധിക്കുകയും ചെയ്തു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഇക്കാര്യത്തിലും ഏറ്റുമുട്ടി.

ലഹരി വ്യാപനത്തിനു പിന്നിലൊരു രാഷ്ട്രീയമുണ്ടെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിഗമനം. ഇടതുപക്ഷത്തിനു സ്വാധീനമുള്ളൊരു തലമുറ വളര്‍ന്നു വരുന്നതില്‍ അസ്വസ്ഥതയുള്ള ലോബിയയാണ് ലഹരി വ്യാപനത്തിനു പിന്നിലെന്നു വരെ ഒരു നിയമസഭാംഗ്ം അഭിപ്രായപ്പെട്ടു. കേരളത്തെ തകര്‍ക്കാനുള്ള വിദേശകരങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നായിരുന്നു മറ്റൊരു ഭരണപക്ഷ എംഎല്‍എയുടെ കണ്ടെത്തല്‍. തങ്ങളുടെ പാര്‍ട്ടിയും മുന്നണിയും അധികാരത്തിലിരി്ക്കുമ്പോള്‍ ഇതൊന്നും നടക്കില്ലെന്നു കാണിച്ചുകൊടുക്കാന്‍ ഭരണകൂടത്തിനു കഴിയട്ടെ.

ലഹരിയുടെ വലയില്‍പെട്ട മക്കളെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളം മാറിയെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥിന്റെ പരിദേവനം. ലഹരിയുടെ ആഗോള വ്യാപനത്തെക്കുറിച്ചു പറയുമ്പോഴും അത്തരക്കാര്‍ക്ക് ഇവിടെയും വേരുറപ്പിക്കാന്‍ കഴിയുന്നുവെന്ന കാര്യം അവഗണിക്കരുത്. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ലഹരി കടത്തിനു പലരും പിടിയിലായിട്ടുണ്ട്. നമ്മുടെ സിനിമാ രംഗത്തും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. കടവന്ത്ര കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ ഏഴു പ്രതികളെ കഴിഞ്ഞയാഴ്ചയാണ് വിചാരണക്കോടതി വിട്ടയച്ചത്. പത്തു വര്‍ഷം മുമ്പു രജിസ്റ്റര്‍ ചെയ്ത കേസാണിത്. ആഫ്രിക്കന്‍ സ്വദേശി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, കോട്ടയം, കൊല്ലം സ്വദേശികളായ വനിതകള്‍ എന്നിവരും പ്രതികളില്‍ ഉള്‍പ്പെട്ടിരുന്നു.

ലഹരിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഹരി പദാര്‍ഥ നിയമപ്രകാരം പാലിക്കേണ്ട നിയമനടപടികളില്‍വന്ന പിഴവാണ് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായകമായത്. ഇത്തരം പല സാങ്കേതിക നൂലാമാലകളും പ്രതികളെ രക്ഷിച്ചെടുക്കും. കോടികളുടെ ബിസിനസായതിനാന്‍ വന്‍തോക്കുകള്‍ പലരും പിന്നണിയിലുമുണ്ടാവും. ഇത്തരക്കാരെ നേരിടാന്‍ ശക്തമായ ഭരണകൂടത്തിനു മാത്രമേ കഴിയൂ. മദ്യവ്യാപന നയവും ലഹരിയിലേക്കുള്ള ചവിട്ടുപടിയാണെന്നു സര്‍്ക്കാര്‍ മറക്കരുത്.

നന്ദി, നമസ്‌കാരം.

17/02/2025

"നഗ്ന പാദരായ്...."













"Discover Grounding Therapy: A Natural Solution to Lifestyle Diseases"
"Reconnect with Nature: The Benefits of Grounding Therapy"
"Prevent Lifestyle Diseases with Grounding Therapy"
"Earthing: The Simple yet Powerful Health Practice"
"Nourish Your Body and Soul with Grounding Therapy"

15/02/2025

പ്രേതപ്പേടി













"Man Lives as Woman to Escape Vengeful Ghost of Second Wife!"
"Husband Haunted: A Chilling Tale of Love, Loss, and Cross-Dressing"
"The Ghost That Forced Him to Change: A Shocking True Story"
"Living in Fear: The Unbelievable Story of a Haunted Husband"
"Beyond the Grave: The Vengeful Spirit That Changed His Life Forever"

വാര്‍ത്താവീക്ഷണംസൗജന്യമല്ല, സമീപനമാണു പ്രധാനംകര്‍ഷകര്‍, ആശാ വര്‍ക്കര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങി സമൂഹത്തിലെ ഏറ്റവും ...
15/02/2025

വാര്‍ത്താവീക്ഷണം

സൗജന്യമല്ല, സമീപനമാണു പ്രധാനം

കര്‍ഷകര്‍, ആശാ വര്‍ക്കര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങി സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരുടെ പ്രശ്‌നങ്ങളില്‍ ഭരണകൂടത്തിനും രാ്ഷ്ട്രീയ നേതൃത്വത്തിനുമൊക്കെ വാക്കുകള്‍ക്കപ്പുറം എന്തു പ്രതിബദ്ധതയാണുള്ളത്? ഇവര്‍ക്കുവേണ്ടി വാദിക്കാനും പൊരുതാനും ആരും ഇല്ലാത്ത അവസ്ഥയാണ്. അഥവാ ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവാദങ്ങളായി. ഇക്കഴിഞ്ഞ കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ കാര്‍ഷിക മേഖലയ്ക്ക് അര്‍ഹമായ പരിഗണനയൊന്നും ലഭിച്ചിട്ടി്‌ല്ലെന്നത് വസ്തുതയാണ്. ഉത്തരേന്ത്യയില്‍ കര്‍ഷക പ്രക്ഷോഭം ഇനിയും അടങ്ങിയിട്ടില്ല. കേരളത്തിലാവട്ടെ ഭക്ഷ്യവിളകളും നാണ്യവിളകളുമെല്ലാം വലിയ പ്രതിസന്ധി നേരിടുകയാണ്. നെല്ലിനു ന്യായമായ സംഭരണവില നല്‍കുന്നില്ല. ഉള്ള വിലപോലും സമയത്തും കാലത്തും കിട്ടുന്നില്ല. റബര്‍ക്കൃഷി കേരളത്തില്‍ ഉണ്ടെന്നുപോലും കഴിഞ്ഞ സംസ്ഥാന ബജറ്റു വായിച്ചാല്‍ തോന്നില്ല.

കര്‍ഷകര്‍ക്കുവേ്ണ്ടി ശബ്ദമുയര്‍ത്താനോ അവരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനോ രാഷ്ട്രീയക്കാര്‍ക്ക് വലിയ താത്പര്യമില്ല. കാരണം ആ വോട്ടു ബാങ്കുകളെ വളരെ എളുപ്പത്തില്‍ കബളിപ്പിക്കാമെന്ന് അവര്‍ക്കറിയാം. സംഘടിത തൊഴിലാളി വര്‍ഗത്തിന്റെയോ സര്‍ക്കാര്‍ ജീവനക്കാരുടെയോ അടുത്ത് അതൊന്നും നടപ്പില്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കണം. ഇല്ലെങ്കില്‍ ്അതു നേടിയെടുക്കാന്‍ അവര്‍ക്കറിയാം. നമ്മുടെ ബജറ്റ് രേഖകളും നിരവധിയായ നിയമനിര്‍മാണങ്ങളും ഡിഎ പ്രഖ്യാപനവും ക്ഷാമബത്തയുമൊക്ക പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. എന്തിന് മുപ്പതു ലക്ഷത്തിലേറെപ്പേര്‍ കൈപ്പറ്റുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍പോലും നൂറു രൂപ കൂട്ടാന്‍ ഇത്തവണ സംസ്ഥാന ബജറ്റില്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ എത്രപേര്‍ അതിന് അര്‍ഹതയുള്ളവരാണെന്നത് മറ്റൊരു കാര്യം.

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ശേഷിയില്ലാത്ത വലിയൊരു വിഭാഗത്തിനാി നല്‍കുന്നതാണല്ലോ ഈ പെന്‍ഷന്‍. കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കിയതുപോലെ റേഷന്‍ കടകള്‍വഴിയോ മാവേലി സ്‌റ്റോര്‍ വഴിയോ ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റോ അവശ്യവസ്തുക്കളോ വിതരണം ചെയ്താല്‍ പോരേ എന്നു ചോദിക്കുന്നവരുമുണ്ട്. ഗുണമേന്മ കുറഞ്ഞ വസ്തുക്കള്‍ കമ്മീഷന്‍ കൈപ്പറ്റി വിതരണം ചെയ്യാനല്ല, നല്ല ക്വാളിറ്റി സാധനങ്ങള്‍ അര്‍ഹിക്കുന്ന ജനങ്ങള്‍ക്കു ലഭ്യമാക്കാനായാല്‍ അതില്‍ കവിഞ്ഞൊരു സാമൂഹ്യ സുരക്ഷ എന്താണുള്ളത്.

ജനങ്ങളെ പാട്ടിലാക്കാന്‍ ചില പദ്ധതികള്‍ ആവശ്യമാണ്. അതൊരു രാ്ഷ്ട്രീയ തന്ത്രം കൂടിയാണ്. ന്യൂഡല്‍ഹിയില്‍ ്അരവിന്ദ് കേജരിവാള്‍ നന്നായി പ്രയോഗിച്ച തന്ത്രം. സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്കു പ്രത്യേക സഹായം തുടങ്ങിയവ നല്‍കി കേജരിവാളും ആം ആദ്മി പാര്‍ട്ടിയും വോട്ടര്‍മാരെ പാട്ടിലാക്കി. ഇത്തവണ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍്ട്ടിയും ബിജെപിയും കോണ്‍ഗ്രസും വാശിക്കാണ് സൗജന്യ്ങ്ങള്‍ പ്രഖ്യാപിച്ചത്. വനിതാ വോട്ടര്‍മാര്‍, തൊഴില്‍രഹിതര്‍, മുതിര്‍ന്ന പൗരന്മാര്‍ എ്ന്നിവര്‍ക്കായി അഞ്ചിന പദ്ധതികളായിരുന്നു കോണ്‍ഗ്ര്‌സ് പ്രഖ്്യാപിച്ചത്. പക്ഷേ ഒരു സീറ്റുപോലും കിട്ടിയില്ല. സ്ത്രീകള്‍ക്കു പ്രതിമാസം 2100 രൂപ, 24 മണിക്കൂര്‍ ശുദ്ധജലവിതരണം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യപരിരക്ഷ തുടങ്ങി പതിനഞ്ചിന വാഗ്ദാനങ്ങളുമായി ആം ആദ്മിയും രംഗത്തുണ്ടായിരുന്നു. പക്ഷേ പത്തു വര്‍ഷത്തെ ഭരണം അവര്‍ക്കും അവസാനിപ്പിക്കേണ്ടിവന്നു. ബിജെപി കുറെക്കൂടി വിദഗ്ധമായി ജനങ്ങളെ സോപ്പിട്ടു. അതില്‍ രാ്ഷ്ട്രീയവും വര്‍ഗീയതയുമൊക്കെ ചാലിച്ചു. പിന്നോക്ക വിഭാഗങ്ങളെ പ്ര്‌ത്യേകമായി ലക്ഷ്യമിട്ടു. മഹാരാഷ്ട്രയിലും ഹരിയാനയിലും പരീക്ഷിച്ച തന്ത്രങ്ങള്‍. അതു വിജയിച്ചു.

വോട്ടു നേടാന്‍ വേണ്ടി ഇങ്ങനെ സൗജന്യങ്ങള്‍ വാരിക്കോരി കൊടു്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചു. സൗജന്യ റേഷനും പണവും നല്‍കുന്നതിനാല്‍ ജനങ്ങള്‍ ജോലി ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഈ സൗജന്യങ്ങള്‍ രാജ്യവികസനത്തില്‍ പങ്കാളികളാകുന്നതില്‍നിന്നു നിരുത്സാഹപ്പെടുത്തി പരാദ ജീവികളുടെ വര്‍ഗത്തെ സൃഷ്ടിക്കുകയല്ലേ എന്നാണ് ജസ്റ്റീസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. താന്‍ ഒരു കര്‍ഷക കുടുംബത്തില്‍നിന്നാണു വരുന്നതെന്നും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ച സൗജന്യങ്ങള്‍ കാരണം കര്‍ഷകര്‍ക്കു തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും ജസ്റ്റീസ് ഗവായ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്ു നേരത്തേ സുപ്രിം കോടതയില്‍ ഹര്‍ജി എത്തിയിരുന്നു. ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ തണുപ്പുകാലത്ത് 750ലേറെ ഭവനരഹിതര്‍ നിരത്തില്‍ മരിച്ചകാര്യം അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറയുകയുണ്ടായി.

അതെ, ഭക്ഷണവും പാര്‍പ്പിടവുമൊന്നും ഇല്ലാത്ത നിരവധി പേര്‍ ഇന്നും രാജ്യത്തുണ്ട്. അതുകൊണ്ടാണല്ലോ കേരളം പോലും അതിതീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുമായി ഇ്‌പ്പോഴും മുന്നോട്ടു പോകുന്നത്. അത്തരമാളുകളെ സംരക്ഷിക്കുകതന്നെ വേണം. പക്ഷേ, നാടിനു ഭക്ഷണമൊരുക്കാന്‍ അധ്വാനിക്കുന്നവരെക്കൂടി ഇതോടൊപ്പം പരിഗണിക്കണം. സമൂഹത്തിന്റെ ആരോഗ്യപരിരക്ഷയില്‍ അടിസ്ഥാന ജോലികള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും ഹരിതകര്‍മസേനക്കാരെയുമൊന്നും അവഗണിക്കരുത്. അവരുടെ തുച്ഛമായ ഓണറേറിയം കൃത്യമായി നല്‍കണം. ഇവര്‍ക്കൊക്കെവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാതെ വരുമ്പോഴാണ് കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം പോലുള്ള ജനമുന്നേറ്റങ്ങള്‍ പ്രസക്തമാകുന്നത്. തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആളുണ്ടെന്ന ആത്മവിശ്വാസം അവരെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

14/02/2025

ജോലിക്കിടയിൽ ഒന്ന് മിനുങ്ങാം













"Get Free Booze and a Hangover Day Off!"
"Dream Job Alert: Free Booze and Hangover Leave"
"Prioritizing Self-Care: Free Booze and Hangover Leave"
"Company Perks: Free Booze and a Day Off to Recover"
"Work-Life Balance Goals: Free Booze and Hangover Leave"

ആരവം 2K2590.8 റേഡിയോ മീഡിയ വില്ലേജിൻ്റെ വാർഷികാഘോഷം ഫെബ്രുവരി 22 ശനി വൈകുന്നേരം 4 30ന് ആരവത്തോടൊപ്പം ഞാനും എന്ന ടൈപ്പ് ച...
14/02/2025

ആരവം 2K25

90.8 റേഡിയോ മീഡിയ വില്ലേജിൻ്റെ വാർഷികാഘോഷം
ഫെബ്രുവരി 22 ശനി വൈകുന്നേരം 4 30ന്

ആരവത്തോടൊപ്പം ഞാനും എന്ന ടൈപ്പ് ചെയ്ത് 9497620040 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് പ്രശസ്ത സിനിമാതാരം ബിബിൻ ജോർജിനൊപ്പം അത്താഴ വിരുന്നും സെൽഫി എടുക്കുവാൻ അവസരവും

ഒരു ബംബർ ഭാഗ്യശാലിക്ക് 10000 രൂപ ക്യാഷ് പ്രൈസ് സമ്മാനവും
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിവരെ













"Win Dinner & Selfie with Bibin George!"
"Radio Media Village 90.8 FM Turns 2K25: Celebrate with Us!"
"Get Ready to Win Rs 10,000 Cash Prize!"
"Meet Bibin George: Exclusive Opportunity for 5 Lucky Winners!"
"Don't Miss Out: Last Date for Entries Feb 21, 5 pm"

വാര്‍ത്താവീക്ഷണംഉന്നതവിദ്യ, തരംതാണ തന്ത്രംഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ പരിഷ്‌കാരങ്ങളും നിയമഭേദഗതികളും വരികയാണ്. എല്ലാം ...
14/02/2025

വാര്‍ത്താവീക്ഷണം

ഉന്നതവിദ്യ, തരംതാണ തന്ത്രം

ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ പരിഷ്‌കാരങ്ങളും നിയമഭേദഗതികളും വരികയാണ്. എല്ലാം മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ്. യുജിസിയിലൂടെ കേന്ദ്രം വക പരിഷ്‌കരണം. സര്‍വകലാശാല നിയമഭേദഗതി സംസ്ഥാനം വക. അങ്ങിനെ പരിഷ്‌കാരങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടെ സ്വകാര്യ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളും തുടങ്ങുന്നതിനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.ഇതിനിടെ വിദേശത്തു പഠിക്കാന്‍ പോകുന്നവരുടെ ഒഴുക്കിനു കുറവൊന്നുമില്ല.

വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കു തടയാന്‍ സ്വദേശത്തു തുടങ്ങുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദേശ സര്‍വകലാശാലാ കേന്ദ്രങ്ങള്‍ക്കും കഴിയുമോ? വിദ്യാര്‍ഥികളും രക്ഷിതാക്കളും വലിയ ആശയക്കുഴപ്പത്തിലാണ്. വിദേശ പഠനത്തിനു സൗകര്യമൊരുക്കുന്നതും വിദേശ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളുമൊക്കെ വരുന്നതും നാട്ടുകാരെ സേവിക്കാനും കേരളത്തിന്റെ വ്ിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുമാണോ? ഇതിന്റെയെല്ലാം പിന്നിലുള്ള ലാഭേച്ഛ ആരും പറയുന്നില്ല. കോടികള്‍ മുടക്കി സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നത് ചാരിറ്റിക്കൊന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചിലവില്‍ നാട്ടുകാര്‍ക്കു ലഭിച്ചാല്‍ നല്ലതുതന്നെ. പക്ഷേ, ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളും അവകാശവാദങ്ങളും യാഥാര്‍ഥ്യത്തെ പലതിനെയും മറച്ചു വയ്ക്കുന്നു. വിദേശ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളും കേരളത്തിലെത്തിയാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെപ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നും നിലവാരം വാനോളം ഉയരുമെന്നും ചിലരെങ്കിലും ദിവാസ്വപ്‌നം കാണുന്നു. അതു വെറും ദിവാസ്വപ്‌നമാമെന്നു മനസിലാക്കിയവരാകട്ടെ നിശ്ബ്ദത പാലിക്കുന്നു. കേരളീയ സമൂഹത്തിന്റെ ഈ പ്രതികരണമില്ലായ്മ എല്ലാ രംഗത്തും കാണാനാവും. തല്ലുകൊണ്ടാല്‍പോലും നാം മോങ്ങിക്കൊണ്ടു മാളത്തിലൊളിക്കും.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ സീനീയര്‍ വിദ്യാര്‍ഥികളുടെ കിരാത വാഴ്ചയയെക്കുറിച്ചു മിണ്ടാന്‍പോലും ആരും തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? റാഗിംഗ് ഉണ്ടോ എ്ന്നു എല്ലാ ദിവസവും വി്ദ്യാര്‍ഥികളോടു ചോദിച്ചിട്ടുണ്ടെന്നു പറയുന്ന കോളജ് അധികൃതര്‍ക്ക് അവിടെ നടക്കുന്ന കൊടുംക്രൂരതകള്‍ കാണാന്‍ സാധിക്കാതെ പോയത് എ്ന്തുകൊണ്ടാണ്? അതിനു മറ്റൊരു കാരണവുമില്ല. ഗുണ്ടായിസം കാണിക്കുന്നത് ഭരണം നടത്തുന്ന പാര്‍ട്ടിയുടെ സംഘടനയില്‍ പെട്ട വിദ്യാര്‍ഥികളാണ്. അവരെ ശാസിക്കാന്‍ പോലും പലരും പേടിക്കും. അതാണല്ലോ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെട്ടിയിട്ടു വരഞ്ഞിട്ടും മുറവില്‍ ലോഷന്‍ പുരട്ടി വേദിപ്പിച്ചിട്ടും അതൊന്നും അധികാരികള്‍ അറിയാതെ പോയത്. മുന്നോട്ടുള്ള അന്വേഷണത്തിനും ഇതേ ഗതിയാവും. അതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍തന്നെ ആവശ്യത്തിനു സര്‍വകലാശാലകളും കോളജുകളുമുണ്ട്. കേരള, കാലിക്കറ്റ്, എംജി. തുടങ്ങിയ പരമ്പരാഗത സര്‍വകലാശാലകള്‍കൂടാതെ മലയാളം സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യസര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങിയ സ്‌പെഷലൈസ്ഡ് സര്‍വകലാശാലകളും ഉണ്ട്. ഓട്ടോണമസ് കോളജുകള്‍ വേറെ. ഇതൊക്ക നന്നായി നടത്തിയാല്‍പോരേ? കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു മികച്ച നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ സര്‍വകലാശാലകള്‍ക്കു ശേഷിയില്ലെങ്കില്‍ ഇനി എത്ര സ്വകാര്യ സര്‍വകലാശാലകള്‍ വന്നിട്ട് എന്തു പ്രയോജനം?

പല കോളജുകളിലും ബിരുദ പഠനത്തിന് നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. കാമ്പസ് പ്ലേസ്‌മെന്റും തരക്കേടില്ലാത്ത ഫാക്കല്‍റ്റിയും ഉള്ള കോളജുകള്‍ പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ഇതിനിടെയാണ് സര്‍വകലാശാലകളുടെ ചാന്‍സലറും സര്‍്ക്കാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ്അത് ഉച്ചസ്ഥായിയിലെത്തിയിരുന്നു. പുതിയ ഗവര്‍ണര്‍ നയം ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ അത്രയും വരില്ലെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍. ഇരുകൂട്ടര്‍ക്കും ചില രാഷ്ട്രീയ നേട്ടങ്ങളും ഇതിലൂടെ ഉ്ണ്ടാക്കാമല്ലോ.

ഇതിനിടെ നിലവിലുള്ള സര്‍വകലാശാലകളെ കൈപ്പടിയിലൊതുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും സജീവമാണ്. അതിന്റെ വ്യക്തമായ സൂചനകള്‍ സര്‍വകലാശാലാ നിയമഭേദഗതി ബില്ലിലുണ്ട്. സിന്‍ഡിക്കറ്റിലെ മേധാവിത്തം ഉപയോഗിച്ച് രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്താനാണു ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മാറിയാലും സര്‍വകലാശാലാ ഭരണത്തിലുള്ള സ്വാധീനം നഷ്ടമാവാത്തവിധത്തിലാവും ഇതു സജ്ജമാക്കുക. യുജിസിയിലൂടെ സര്‍വകലാശാലാ ഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കേ്ന്ദ്രം ശ്രമിക്കുമ്പോള്‍ സിന്‍ഡിക്കറ്റിലൂടെ അതിനു തടയിടാനും പിടി മുറുക്കാനും സംസ്ഥാനവും കരുക്കള്‍ നീക്കുന്നു. എല്ലാവര്‍ക്കും വേണ്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണം. അത് നിലവാരം ഉയര്‍ത്താനൊന്നുമല്ല. അധികാരം ഉറപ്പിക്കാന്‍. ്അതുവഴി പിന്‍വാതില്‍ നിയമനം ഉള്‍പ്പടെയുള്ള നിരവധി സാധ്യതകള്‍ മുതലെടുക്കാന്‍. ഇതൊന്നും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തില്ല. രക്ഷപ്പെടാനുള്ള വഴി തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും വലയുകതന്നെ ചെയ്യും.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

14/02/2025

Breakup ആയാ Love Story













"After Breakup, Focus on Self-Love: Here's Why!"
"Healing After Heartbreak: The Power of Self-Love"
"From Heartbreak to Self-Love: Your Journey Begins"
"Focus on You: How Self-Love Can Heal Your Heart"
"Rise Above the Heartache: Self-Love After a Breakup"

13/02/2025

കുളിക്കാറുണ്ടോ













"Doctor Goes 5 Years Without Showering: Here's What Happened!"
"The No-Shower Challenge: Dr. James Hamblin's Experiment"
"Debunking the Daily Bathing Myth: Insights from Clean"
"Rethinking Personal Hygiene: The Surprising Truth"
"Dr. Hamblin's 5-Year Shower Strike: What Can We Learn?"

വാര്‍ത്താവീക്ഷണംമൃഗവാസനയുള്ള മനുഷ്യര്‍വന്യമൃഗഭീഷണിയെക്കുറിച്ചാണ് ഈ ദിവസങ്ങളിലെല്ലാം നാം ഏറെ ആശങ്കപ്പെട്ടതെങ്കില്‍ മനുഷ്യ...
13/02/2025

വാര്‍ത്താവീക്ഷണം

മൃഗവാസനയുള്ള മനുഷ്യര്‍

വന്യമൃഗഭീഷണിയെക്കുറിച്ചാണ് ഈ ദിവസങ്ങളിലെല്ലാം നാം ഏറെ ആശങ്കപ്പെട്ടതെങ്കില്‍ മനുഷ്യരിലെ മൃഗവാസനയുടെ കരാള ദൃശ്യങ്ങളും നാട്ടില്‍ ഏറെയാണ്. കാടിറങ്ങുന്ന ആനയും കടുവയും പുലിയും പന്നിയുമൊക്കെ മനുഷ്യനെ ആക്രമിക്കുന്നതിനേക്കാള്‍ ക്രൂരമായ ചില ആക്രമണങ്ങള്‍ നമുക്കും ചുറ്റും അരങ്ങേറുന്നു. മക്കള്‍ മാതാപിതാക്കളെയും ഭര്‍ത്താവ് ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തുന്നു. കൊലപാതകം നടത്തി ജയില്‍ ശിക്ഷ അനുഭവിക്കുന്നയാള്‍ ജാമ്യത്തിലിറങ്ങി പലരെയും വെട്ടിക്കൊല്ലുന്നു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമല്ലാതായിരിക്കുന്നു. അതിനിടെയാണ് തികച്ചും മ്ലേ്ച്ഛമായ ചില റാഗിഗ് ക്രൂരതകള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു വരുന്നത്. രോഗീശുശ്രൂഷയ്ക്കായി പഠനവും പരിശീലവും നേടുന്നവര്‍പോലും ഇത്തരം അറയ്ക്കുന്ന ക്രൂരത കാട്ടുമ്പോഴാണ് നമ്മുടെ സമൂഹത്തിന്റെ മാനസിക നിലയെക്കുറിച്ചു നാം ഉത്കണ്ഠാകുലരാകേണ്ടത്.

നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അവരുടെ നിസുതല സേവനങ്ങളാണ് ഈ വിശേഷണത്തിനു കാരണം. അത്തരം നിരവധി മാലാഖമാര്‍ ഈ തൊഴിലിന്റെ മാനം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, നാളത്തെ മാലാഖമാരാകേണ്ട ചിലരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പൈശാചികതയുടെ കൊടിയ അനുഭവങ്ങളാകുന്നു. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുട ക്രൂരമായ റാഗിംഗിന് ഇരയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ ഒരു അപരിഷ്‌കൃത സമൂഹത്തില്‍ പോലും നടക്കില്ല. റാഗിംഗ് പരാതിയെത്തുടര്‍ന്ന് അഞ്ചു സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ റാഗിംഗ് തുടങ്ങിയിട്ട് മൂന്നു മാസത്തോളമായെന്നാണ് പരാതി. ആദ്യമൊക്കെ ജൂണിയേഴ്‌സ് കുറെയൊക്കെ അതിനെ ഉള്‍ക്കൊണ്ടിട്ടുണ്ടാവും. പക്ഷേ അക്രമം പിന്നീട് പരിധി വിട്ടു തുടങ്ങി. സഹിക്കവയ്യാതായപ്പോഴാണ് ജൂണിയര്‍ വിദ്യാര്‍ഥികള്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ബ്ലോക്കിനു സമപീമുള്ള നഴ്‌സിംഗ് കോളജിനോടു ചേര്‍ന്നുള്ള ഹോസ്റ്റലിലാണ് ഈ വിളയാട്ടമൊക്കെ അരങ്ങേറിയത്. അധികൃതര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ പോലും സീനിയേഴ്‌സിനെ ഭയന്ന് വിവരങ്ങള്‍ പുറത്തുപറയാന്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍ ഭയന്നിരുന്നു. വിദ്യാര്‍ഥികളെ നഗ്നരാക്കിനിര്‍ത്തുക, കോംപസ് അടക്കമുള്ളവ ഉപയോഗിച്ചു ശരീരത്തില്‍ മുറിവേല്‍പ്പിക്കുക, മുറിവില്‍ ലോഷന്‍ പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍ എങ്ങിനെയാണ് ന്യായീകരിക്കാനാവുക. കൈയും കാലും തോര്‍ത്തുകൊണ്ടു കെട്ടിയിട്ടായിരുന്നു ദേഹം വരഞ്ഞത്. വേദന കൊണ്ടു പുളയുന്നവരുടെ വായില്‍ ലോഷന്‍ ഒഴിച്ചുകൊടുത്തു. ഞായറാഴ്ചകളില്‍ കുട്ടികളില്‍നിന്നു പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികല്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഇതൊക്കെ കോളജ് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടില്ലേ എന്ന സംശയവും ഉയരുന്നു.

ഭരണപക്ഷ അനുകൂല സംഘടനയായ കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അടക്കം അഞ്ചുപേരാണ് ക്രൂരമായ ഈ റാഗിംഗ് കേസില്‍ ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. ഇവരെ സംഘടനയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. കോളജില്‍ നി്ന്നു സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇതൊക്കെ പിന്‍വലിക്കുകയും രാഷ്ട്രീയ സംരക്ഷണം ലഭിച്ചാല്‍ അവര്‍ പഴയപടി സജീമാവുകയും ചെയ്യും. അതാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. വയനാട് പൂക്കോട് വെറ്ററിനറി കോളജിനെ സിദ്ധാര്‍ഥന്‍ എ്ന്ന വിദ്യാര്‍ഥി ക്രൂരമായ റാഗിംഗിന് ഇരയായ സംഭവം നമുക്കറിയാം. ആ കേസിലെ പ്രതികളെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതും മറ്റൊരു സ്ഥാപനത്തില്‍ ചേരുന്നതില്‍നിന്നും സര്‍വകലാശാല ഡീബാര്‍ ചെയ്തതും കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുതിയ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. നേരത്തേ നടത്തിയ അന്വേഷണങ്ങളില്‍ സ്വാഭാവിക നീതി ലംഘിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിദ്ധാര്‍ഥന്റെ അമ്മ എം.ആര്‍. ഷീബയുടെ അപ്പീലില്‍ ഫെബ്രുവരി അഞ്ചിന് സിംഗില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.

നിയമനടപടികളും ന്യായീകരണ വാദങ്ങളുമൊക്കെ തുടരുമെങ്കിലും പല ക്രൂരമായ റാഗിംഗ് കേസുകളിലും ഇരകളാകുന്നവരുടെയും അവരുടെ കുടുബത്തിന്റെയും ജീവിതം ആരും കാണുന്നില്ല. വേട്ടക്കാര്‍ക്കാണ് എപ്പോഴും സംരക്ഷണം. കോട്ടയം നഴ്‌സിംഗ് കോളജില്‍ ആന്റി റാഗിംഗ് സെല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നവംബറില്‍ റാംഗിംഗിനെതിരേ സീനിയേഴ്‌സിനു ബോധവത്കരണ ക്ലാസ് നടത്തിയിരുന്നതാണെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പറയുന്നു. റാഗിംഗ് പ്ര്ശ്‌നങ്ങളുണ്ടോ എ്ന്നു ദിവസവും ചോദി്ച്ചിരുന്നു എന്നും എന്നാല്‍ ആരും പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ളയാള്‍ പറയുന്നത്.

റാഗിംഗ് പ്രതിരോധ നടപടികള്‍ കര്‍ശനമായി ന്ടപ്പാക്കണമെന്നു യുജിസി നിര്‍ദേശമുള്ളതാണ്. കേസില്‍ പെടുന്നവരുടെ ഭാവി പോലും അവതാളത്തിലാവാം. ഇതൊക്കെ മനസിലായാലും അതിനെ വെല്ലുവിളിക്കാനും തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കാനും നമ്മുടെ വിദ്യാര്‍ഥികള്‍ക്കു കഴിയുന്നെങ്കില്‍ അവരുടെ മാനസികനില മാത്രമല്ല അധികാരികളുടെും ഭരണകര്‍ത്താക്കളുടെയും മാതാപിതാക്കളുടെയുമൊക്കെ മാനസിക നില കൂടി മാറേണ്ടിയിരിക്കുന്നു.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

13/02/2025

World Radio Day













"Happy World Radio Day! Celebrating Community Radio"
"Community Radio: The Voice of the People"
"People Powered Radio: Driving Social Change"
"Community Radio: Empowering Communities, One Broadcast at a Time"
"World Radio Day: Recognizing the Power of Community Radio"

12/02/2025

U K യും നാടുകടത്തുന്നു....സൂക്ഷിച്ചോ!!!













"UK Deports 800 Indian Nationals: Beware!"
"Warning to Indians in UK: Deportation on the Rise"
"UK Immigration Crackdown: 800 Indians Deported"
"Stay Informed: UK Deportation News and Updates"
"Beware of UK Visa Rules: Deportation Can Happen to Anyone"

വാര്‍ത്താവീക്ഷണംകാടിറങ്ങി ആന, നാടിളക്കി നായകഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെ...
12/02/2025

വാര്‍ത്താവീക്ഷണം

കാടിറങ്ങി ആന, നാടിളക്കി നായ

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതുപേര്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാലു പേര്‍. കടുവയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിലുമുണ്ടായി രണ്ടു മരണം. കാടിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ നാട്ടില്‍ കഴിയുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കും വന്യജീവികള്‍ കടന്നുവരുന്നു. വന്യജീവികള്‍ കാടും നാടും കയ്യടക്കുമ്പോള്‍ കേരളത്തിന്റെ മുക്കിനും മൂലയിലും തെരുവുനായ്ക്കളും വിഹരിക്കുകയാണ്.

സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം 3.16 ലക്ഷം പേരാണ് തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയത്. തലസ്ഥാനനഗരിയിലാണ് കൂടുതല്‍പേര്‍ക്കു കടിയേറ്റത്-50,870 പേര്‍. സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. കടിയേറ്റവരുടെ എണ്ണം തെരുവുനായക്കളുടെ എണ്ണത്തേക്കാളേറെ. ചില നായ്ക്കള്‍ ഓടി നടന്ന് കടിക്കുകയല്ലേ. ഇത്തരം ചില ദൃശ്യങ്ങള്‍ യുട്യൂബിലും മറ്റും കാണാനാവും. വഴിയേ പോകുന്ന കുഞ്ഞുങ്ങളെപ്പോലും കടിച്ചുകുടയുന്ന നായ്ക്കള്‍.

കേന്ദ്രം അടുത്തിടെ പരിഷ്‌കരിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടത്തിലെ കര്‍ശന നിബന്ധനകളാണ് തെരുവുനായക്കളുടെ വന്ധ്യംകരണം ബുദ്ധിമുട്ടാക്കിയതെന്നാണ് പരാതി. രണ്ടായിരം നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്ത സര്‍ജന്‍ വേണം, എസി മുറിവേണം, വന്ധ്യംകരണം നടത്തിയ നായയെ ആറു ദിവസം പാര്‍പ്പിച്ചു മുറിവുകള്‍ ഉണക്കിയശേഷമേ പുറത്തുവിടാവൂ തുടങ്ങിയ വ്യവസ്ഥകളാണ് വിനയായത്. മനുഷ്യര്‍ക്കുപോലും കിട്ടാത്ത സൗകര്യങ്ങള്‍. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന്റെ ഒരംശം സൗകര്യം മനുഷ്യര്‍ക്കു നല്‍കാനായിരുന്നെങ്കില്‍...

എല്ലാ ജീവജാലങ്ങളും കരുണയും പരിപാലനയും അര്‍ഹിക്കുന്നു. പക്ഷേ മനുഷ്യരേക്കാള്‍ മുന്തിയ പരിഗണന മൃഗങ്ങള്‍ക്ക് നല്‍കണോ? വഴിയിലൊരു മനുഷ്യന്‍ തളര്‍ന്നു കിടന്നാല്‍ കണ്ട മട്ടു നടിക്കാതെ കടന്നുപോകുന്നവര്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കാന്‍ തെരുവിലെത്തുന്നത് എന്തു കരുണയാണ്. ആലപ്പുഴ ചാരുംമൂട്ടില്‍ പേവിഷബാധയേറ്റു ചികിത്സയിലായിരു്ന്ന ഒമ്പതു വയസുകാരന്‍ സാവന്‍ വി. കൃഷ്ണ തിങ്കളാഴ്ച രാത്രി മരിച്ചു. വീടിനടുത്തുള്ള സ്‌കൂളിലേക്കു സൈക്കിളില്‍ പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. മൂന്നു മാസം മുമ്പായിരുന്നു സംഭവം. പേവിഷബാധയാണെന്നു വൈകിയാണ് തിരിച്ചറിഞ്ഞത്.

പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ വിപണനത്തിന്റെ ചില ഉള്ളറക്കഥകള്‍ പണ്ടുമുതല്‍ കേള്‍ക്കുന്നതാണ്. ജനങ്ങള്‍ നായ്ക്കളുടെ കടി കൊള്ളേണ്ടത് വാക്‌സിന്‍ മാഫിയയുടെ ആവശ്യമാണെന്ന് സീനിയര്‍ ഐഎഎസ് ഓഫീസറായ ബിജു പ്രഭാകര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ ദിനപത്രത്തില്‍ ഇതെക്കുറിച്ച് അദ്ദേഹത്തിന്റെ ലേഖനവും വന്നു. ഈ മാഫിയ തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലരുതെന്നു പ്രചാരണം നടത്തുന്ന സംഘടനകള്‍ക്കു രഹസ്യവഴികളിലൂടെ സഹായം നല്‍കുന്നതെന്നും ബിജു പ്രഭാകര്‍ തുറന്നെഴുതി. നായക്കളെ വന്ധ്യംകരിച്ചാല്‍ മനുഷ്യനെ ഉപദ്രവിക്കില്ലെന്നതിനു ശാസ്ത്രീയമായ എന്തു തെളിവാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. അതിന്റെ പിന്നിലുള്ള കച്ചവടവും അദ്ദേഹം തുറന്നുകാട്ടിയിട്ടുണ്ട്.

ഇടുക്കി പെരുവന്താനത്തു കാട്ടാനയുടെ ആക്രമണത്തില്‍ സോഫിയ എന്ന വീട്ടമ്മ തിങ്കളാഴ്ച വൈകുന്നേരമാണു കൊല്ലപ്പെട്ടത്. വീടിനു സമീപമുള്ള തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ബത്തേരി കാപ്പാട് ഊരിലെ ബന്ധുവീട്ടിലേക്കു നടന്നുവരികയായിരുന്ന മാനുവിനെയും ഇതേ സമയത്താണ് കാട്ടാന കൊലപ്പെടുത്തിയത്. തിരുവനന്തപുരം കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ അടിപ്പറമ്പില്‍ വനത്തിനുള്ളില്‍ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ബാബുവിന്റെ മൃതദേഹം കാണപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്കു പോയതാിരുന്നു ബാബു. വയനാട് മേപ്പാടി അട്ടമലയില്‍ ബാലകൃഷ്ണന്‍ എന്ന യുവാവിന്റെ മൃതദേഹം ഇ്ന്നു രാവിലെയാണ് ആന ചവിട്ടി തല തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുവിന്റെ മൃതദേഹത്തിനു സമീപം മകള്‍ സജിത ഇരിക്കുന്നതും മനുവിന്റെ മുറുക്കാന്‍ പൊതിയും മക്കള്‍ക്കുവേണ്ടി വാങ്ങിയ റസ്‌ക് പായ്ക്കറ്റും ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടവരുടെ കരളുരുകും.

നിയമസഭയില്‍ ഈ ദാരുണ മരണങ്ങളുടെ കാര്യം അവതരിപ്പിച്ചപ്പോള്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ പരാമര്‍ശവും വിവാദമായി. കാട്ടുമൃഗങ്ങളെ മാത്രമല്ല, കാടിനു സമീപം കഴിയുന്ന മനുഷ്യരെയും സംരക്ഷിക്കാനുള്ള ചുമതല മന്ത്രിക്കുണ്ട്. അല്ലാതെ അവരെ കുറ്റപ്പെടുത്തിയിട്ടോ ചില്ലറ ധനസഹായം നല്‍കിയിട്ടോ മാത്രം കാര്യമില്ല. വയനാട്ടിലും ഇടുക്കിയിലും തിരുവനന്തപുരത്തും പാലക്കാട്ടും എറണാകുളത്തുമൊക്കെ വന്യജീവി ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുമ്പോഴും തെരുവുനായക്കള്‍ സംസ്ഥാനമൊട്ടാകെ ഭീതി പരത്തി വിലസുമ്പോഴും ന്യായവാദങ്ങളല്ല നടപടികളാണു വേണ്ടത്.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Address

MEDIA VILLAGE HILLS
Changanacherry

Opening Hours

Monday 9am - 9pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918547372225

Alerts

Be the first to know and let us send you an email when Radio Media Village 90.8 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Radio Media Village 90.8:

Share

Category

എന്ത് കാരണമുണ്ടെങ്കിലും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത്

കേരള മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് തയ്യാറാക്കിക ഹൃസ്വ ചിത്രം പ്രശസ്ത സിനിമ താരം ശ്രീ. പ്രിത്വിരാജ് സുകുമാരൻ പ്രകാശനം ചെയ്യുന്നു. എന്ത് കാരണമുണ്ടെങ്കിലും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത് എന്ന സന്ദേശം നല്കുന്നതാണീ ചിത്രം. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും തമിഴ് സിനിമ നടൻ സൂര്യയുടെ സഹോദരനുമായ ശ്രീ. കാർത്തി ആണ് ഈ ചിത്രത്തിൽ അഭിനയിച്ച സുരക്ഷാ സന്ദേശം നൽകിയിരിക്കുന്നത്. ഉത്തരവാദിത്വം മറന്നു ജീവിതം ആഘോഷിക്കുന്നതിന്റെ പരിണിത ഫലം കുടുംബത്തെ ബാധിക്കുന്നത് എങ്ങനെ എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഈ ചിത്രത്തിൽ കാർത്തിയോടൊപ്പം വടക്കേ ഇന്ത്യൻ ബാലതാരം തയിബ നൂർ, ആകാശ് സിംഗ് രാജ്പുത്, സുരഭി തിവാരി എന്നിവർ അഭിനയിക്കുകയും ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീ. രാജു എബ്രഹാം നിർവഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ആശയം രാജു എബ്രഹാം, എൽവിസ് വാചാ, ആദിത് കെ സതീഷ്, ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പ്, കിഷോർ മാണി, എഡിറ്റിംഗ് തനൂജ്, അരുൺ അശോക്, സംഗീതം അനിൽ ജോൺസൻ, ശബ്ദ മിശ്രണം ബിനിൽ സി ആമക്കാട്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്‌, പ്രൊഡക്ഷൻ കോഓർഡിനേറ്റർ എബിൻ ഫിലിപ്പ്, കല സുനിൽ ജോർജ്, വസ്ത്രാലങ്കാരം സുനിത പ്രശാന്ത്, ലൈൻ പ്രൊഡ്യൂസർ ജിതിൻ തരകൻ, ചീഫ് അസ്സോസിയേറ്റ് ക്യാമറ ജെറിൻ ജിയോ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഐറിഷ് ഐസക്, ജിജോ ജോസഫ്, നിശ്ചല ഛായാഗ്രഹണം ഫ്രഡി ജിയോ എന്നിവരും നിർവഹിച്ചിരിക്കുന്നു.

സർവകലാശാല അംഗീകൃതമായ ദക്ഷിണ ഇന്ത്യയിലെ പ്രഥമ മാധ്യമ കലാലയമായ ചങ്ങനാശ്ശേരിയിലെ സൈന്റ്റ്‌ ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും പ്രൊഡക്ഷൻ ഹൗസ് ആയ മീഡിയ വില്ലജ് സ്റുഡിയോസും ചേർന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നിർമ്മിക്കുന്ന ഹൃസ്വചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. കേരളത്തിന്‌ പുറമെ തമിഴ് നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന വകുപ്പുകളുമായി ചേർന്ന് അതാത് ഭാഷകളിൽ ഈ ചിത്രം മൊഴി മാറ്റി പ്രകാശനം ചെയ്യുന്നതാണ്. ഈ പരമ്പരയിലെ ആദ്യ ചിത്രത്തിൽ ഹെൽമെറ്റ്‌ ഉപയോഗിച്ച് സുരക്ഷിതമായി യാത്ര ചെയ്യുവാൻ ബൈക്ക് യാത്രക്കാരെ പ്രചോദിപ്പുച്ചതു ശ്രീ. ദുൽകർ സൽമാനും, രണ്ടാം ചിത്രത്തിൽ രാത്രി യാത്രയിൽ ഡിം ലൈറ്റ് ഉപയോഗിക്കുവാൻ ആഹ്വാനം നൽകിയത് ശ്രീ. ഉണ്ണി മുകുന്ദനുമായിരുന്നു. കോടിക്കണക്കിനു പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ഈ ചിത്രങ്ങൾ നൽകിയ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഈ ചിത്രം ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ റിലീസ് ചെയ്യുന്നത്.

പൃഥിവിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക്‌ ഫ്രെയിംസിന്റെയും ബാനറിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന സമകാലീന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ആയ കളമശ്ശേരി FACT ഉദ്യോഗ് മണ്ഡൽ സ്കൂളിൽ വെച്ച് 20-09-2019 വെള്ളിയാഴ്ച രാവിലെ 11:30ന് നടക്കുന്ന പ്രകാശന ചടങ്ങിൽ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഔദ്യോഗിക പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശ്രീ. പ്രിത്വിരാജ് ചിത്രം പ്രകാശനം ചെയ്ത് കേരള മോട്ടോർ വാഹന വകുപ്പിന് കൈമാറുന്നു. വകുപ്പിന് വേണ്ടി ജോയിന്റ് ട്രാൻസ്‌പോർട് കമ്മിഷണർ ശ്രീ. രാജീവ്‌ പുത്തലത്തു ചിത്രം ഏറ്റുവാങ്ങുന്നു. കേരളത്തിലെ തീയേറ്ററുകൾ, മൾട്ടിപ്ലക്സുകൾ, ചാനലുകൾ, സോഷ്യൽ മീഡിയ എന്നീ മാധ്യമങ്ങളിലൂടെ വകുപ്പ് ഈ ബോധവത്ക്കരണ ചിത്രം ജനങ്ങളിലേക്ക് എത്തിക്കും.