
19/11/2024
അന്നദാനത്തിനിടെ ആനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു
🇲 🇪 🇩 🇮 🇦 🇸 🇨 🇦 🇳
19-11-24
➖➖➖➖➖➖➖➖➖
ചെന്നൈ : തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലെ അന്ന ദാനത്തിനിടെ ആനയുടെ ആക്രമണത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് തമിഴ്നാട്ടിലെ തിരുച്ചെന്തൂര്‍ ജില്ലയിലെ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആനയായ ദേവനൈയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാകുകയും പാപ്പാനെയും ബന്ധുവിനെയും ആക്രമിക്കുകയുമായിരുന്നു. ചെയ്തു. ആനയുടെ പാപ്പാനായ മാവുത്ത് ഉദയകുമാറും (45) ഇയാളുടെ ബന്ധുവായ പാറശാല സ്വദേശി ശിശുപാലനുമാണ് (55) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.