media scan news

media scan news മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ പ്രാദേശിക വാർത്തകളും സംസ്ഥാന, ദേശീയ വാർത്തകളും

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയില...
28/07/2025

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ  ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ ...
28/07/2025

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ ക്രിമിനൽ കേസ് പ്രതികൾ എന്നിവരെ ബസ് ജീവനക്കാരാക്കില്ല. പൊലീസ് വെരിഫിക്കേഷൻ നടത്തി മാത്രമേ ബസുകളിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ക്‌ളീനറെയും നിയമിക്കാവൂവെന്ന് നിർദേശം നൽകി കഴിഞ്ഞു. മത്സരയോട്ടത്തിന്റെ പ്രധാന ഉത്തരവാദിത്വം ബസ് മുതലാളിമാർക്കാണ്. മാക്സിമം കളക്ഷൻ ഉണ്ടാക്കാൻ ഇവരാണ് ജീവനക്കാരെ പറഞ്ഞു വിടുന്നത്. സമയം തെറ്റിച്ച്‌ വാഹനമോടിക്കുന്നത് നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമയക്രമം തെറ്റിച്ച് വാഹനമോടിച്ചാൽ പിഴ ഇടയാക്കുമെന്നും പൊലീസുകാരുടെ സഹകരണം കുറച്ചു കൂടി ഉറപ്പാക്കും. പൊലീസ് ഉദ്യോഗസ്ഥർ കൂടി സഹകരിക്കുകയാണെങ്കിൽ കാസർഗോഡ് മുതൽ ബസുകളുടെ മത്സരയോട്ടം നടക്കുന്ന മറ്റ് ജില്ലകളിലേക്കും ഈ പ്രവർത്തി തടയാൻ സാധിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും മത്സരയോട്ടവും വാർത്തയാകാതെ ഒരുദിവസം പോലും കടന്നുപോകുന്നില്ല. ഭീതിദമായ ഈ യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് നാം ഓരോരുത്തരും . മത്സരയോട്ടത്തിൽ വിവിധയിടങ്ങളിൽ പൊലിഞ്ഞ ജീവനുകളും പരുക്കേറ്റവരും ഒട്ടേറെയുണ്ട്. കാൽനടയാത്രികരും മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ബസ് യാത്രികരും , ആരും, റോഡുകളിൽ സുരക്ഷിതരല്ലെന്നതിന്റെ കാഴ്ചകൾ നമ്മൾ ദിനംപ്രതി കണ്ടു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 149 ബസ് അപകടങ്ങളിലായി 12 ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണം. മിനിറ്റുകളുടെ വ്യത്യാസത്തിൽ മത്സരയോട്ടം നടത്തുമ്പോൾ സ്റ്റോപ്പ്‌ എത്തിയാൽ ആളെ കയറ്റാൻ പോലും പറ്റാത്ത തിരക്കാണ് ബസുകൾക്ക്. ഈ തിരക്കിനിടയിൽ നിരത്തിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. സമയം ഇല്ല, ബ്ലോക്ക് തുടങ്ങി നിരത്തുകളിലെ മരണപ്പാച്ചിലിന് ബസ് ഉടമകൾക്കും ജീവനക്കാർക്കും പറയാൻ കാരണങ്ങൾ ഒരുപാട് ആണ്.

കൊച്ചി നഗരത്തിൽ സാധാരണക്കാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങാതെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒന്നു പോലും കാണില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സ്വകാര്യ ബസുകൾ അനാഥമാക്കിയത് 10 ലധികം കുടുംബങ്ങളെയാണ്. അപകടം ഉണ്ടാക്കിയതിന് ശേഷം കുറച്ച് ദിവസങ്ങൾ മര്യാദക്കാർ ആകും. വീണ്ടും ഗുണ്ടായിസത്തിന്റെ കുപ്പായമണിയും അവർ. കഴിഞ്ഞ ദിവസം ഒരു കോളജ് വിദ്യാർഥിയുടെ ജീവനാണ് നഷ്ടമായത്.

ചങ്ങരംകുളം  : റോഡരികിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമർ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. ആലങ്കോട് ഗ്രാമപഞ്...
28/07/2025

ചങ്ങരംകുളം : റോഡരികിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമർ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമർ ആണ് അപകട ഭീഷണി ഉയർത്തുന്നത്. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിന്ന് ആലങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന ഈ റോഡിലൂടെ വിദ്യാർത്ഥികളടക്കം ദിനേന നൂറുകണക്കിന് ആളുകളാണ് കാൽനടയാത്ര ചെയ്യുന്നത്. ട്രാൻസ്ഫോർമറിന്റെ അരികിലൂടെ നടന്നു പോകുന്നവർ ഒന്ന് കൈവീശിയാൽ തട്ടാവുന്ന അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാധാരണ ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമറിന് ഉണ്ടാകേണ്ട സംരക്ഷണകവചം ഇല്ലാത്തതിനാൽ അപകടസാധ്യത ഏറെയാണ്.

ഏതാനും ദിവസം മുൻപ് കൊല്ലം തേവലക്കരയിൽ സ്കൂൾ കെട്ടിടത്തിനു മുകളിൽ വൈദ്യുതി ലൈൻ തട്ടി വിദ്യാർത്ഥി മരണപ്പെട്ട സംഭവം ഏറെ ചർച്ചയായതോടെ സമാന സാഹചര്യം ഉണ്ടാവാതിരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെട്ടു.

കുന്നംകുളം : ചെമ്മണ്ണൂരിൽ സി.പി.എം - ബിജെപി  പ്രവർത്തകർ തമ്മിലുണ്ടായസംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്...
28/07/2025

കുന്നംകുളം : ചെമ്മണ്ണൂരിൽ സി.പി.എം - ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ
സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ ചെമ്മണ്ണൂർ സ്വദേശികളുമായ പ്രണവ്, ആരിഫ്, അർജുൻ, ബി.ജെ.പി പ്രവർത്തകരായ വിഷ്ണു, ശ്രീനാഥ്, ദേവദത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ ചെമ്മണ്ണൂരിൽ വെച്ചാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിൽ പരുക്കേറ്റവരെ കുന്നംകുളം മലങ്കര, ദയ റോയൽ, താലൂക്ക് ആശുപത്രി എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ചങ്ങരംകുളം : അവധി ദിനത്തിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കി കക്കിടിപ്പുറത്ത് യുവാക്കൾ രംഗത്ത്. പന്താവൂർ -കക്കിടിക്കൽ കുന്ന...
27/07/2025

ചങ്ങരംകുളം : അവധി ദിനത്തിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കി കക്കിടിപ്പുറത്ത് യുവാക്കൾ രംഗത്ത്. പന്താവൂർ -കക്കിടിക്കൽ കുന്നത്തപ്പള്ളി റോഡാണ് ഞായറാഴ്ച ദിവസം പ്രവാസിയുവാക്കളുടെ നേതൃത്വത്തിൽ റോഡിലെ വെള്ളം ഒഴിവാക്കിയും, കുഴികൾ മണ്ണിട്ട് നികത്തിയും സഞ്ചാര യോഗ്യമാക്കിയത്. ചരക്ക് വണ്ടിയിൽ മണ്ണ് കൊണ്ട് വന്നാണ് ഓരോ കുഴികളിലുംമണ്ണിട്ട് നികത്തിയത്.പല പ്രാവശ്യം അധികാരികളെ ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.
തകർന്ന റോഡിലൂടെ വഴി നടക്കാൻ പോലും അസാധ്യമായ ഘട്ടത്തിലാണ് സ്വന്തം ചിലവിൽ ജനസേവനവുമായി യുവാക്കൾ രംഗത്ത് വന്നത്.
പ്രദേശവാസികളായ മൻസൂർ, ഇബ്രാഹിംകുട്ടി, സിദ്ദീഖ്,കബീർ, മനാഫ്, മസ്ഊദ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് : കടലുണ്ടി റൈൽവേ സ്റ്റേഷനിൽ ട്രൈൻ ഇറങ്ങി റെയിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിച്ച് ആനയ...
26/07/2025

കോഴിക്കോട് : കടലുണ്ടി റൈൽവേ സ്റ്റേഷനിൽ ട്രൈൻ ഇറങ്ങി റെയിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിച്ച് ആനയാറങ്ങാടി സ്വദേശി സൂര്യ 24 മരിച്ചു.പാലക്കാട് ശ്രീ പതി എൻജിനീയറിങ് കോളേജിലെ ബിടെക് വിദ്യാർഥിനിയാണ് സൂര്യ. രാജേഷ് ആണ് സൂര്യയുടെ പിതാവ് മാതാവ് പ്രതിഭ (മണ്ണൂർ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാറശ്ശാല: വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് പന്തുപോലെ കൂടിപ്പിണഞ്ഞുകിടക്കുന്ന 41 റബ്ബര്‍ബാന്‍ഡുകള്‍...
26/07/2025

പാറശ്ശാല: വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് പന്തുപോലെ കൂടിപ്പിണഞ്ഞുകിടക്കുന്ന 41 റബ്ബര്‍ബാന്‍ഡുകള്‍. വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനാലാണ് നാലുദിവസം മുമ്പ് 40കാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്ക്ക് കാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.
തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ചെറുകുടലിനുള്ളില്‍ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബര്‍ബാന്‍ഡുകള്‍ ഒന്നിനോടൊന്ന് ചേര്‍ന്ന് പന്തുപോലെ രൂപപ്പെട്ടത് കണ്ടെത്തിയത്. 41 റബ്ബര്‍ബാന്‍ഡുകളാണ് നീക്കിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ന്യൂഡൽഹി : ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക...
26/07/2025

ന്യൂഡൽഹി : ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക വിശകലന വിദഗ്ദ്ധൻ ഹാർദിക് ജോഷിയുടെ സമീപകാല വിശകലനം ചൂണ്ടികാണിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയൽ പ്രഭുക്കന്മാർ കൈവശം വച്ചിരുന്നതിനേക്കാൾ കൂടുതലാണ് ഇതെന്നതാണ് ശ്രദ്ധേയം. അതേസമയം, ജനസംഖ്യയുടെ അടിത്തട്ടിലുള്ള 50% പേർ 6.4% മാത്രമേ കൈവശം വെക്കുന്നുള്ളു.

ലോക അസമത്വ ഡാറ്റാബേസിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹാർദിക് ജോഷി തന്റെ കണ്ടെത്തലുകൾ വിവരിക്കുന്നത്. അധിനിവേശ ബ്രിട്ടീഷ് ഭരണമുൾപ്പടെയുള്ള വിദേശ ഭരണത്തിൻ കീഴിൽ പോലും കാണാത്ത തലങ്ങളിലേക്ക് സാമ്പത്തിക അസമത്വം വർധിച്ചിട്ടുണ്ടെന്ന് ഹർദിക് വാദിക്കുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും നയങ്ങളുടെ അനന്തരഫലങ്ങളാണെന്നും ഹർദിക് ചൂണ്ടികാണിക്കുന്നു. 'രാജ്യത്തിന്റെ പകുതിയും നുറുക്കുകൾക്കായി പോരാടുമ്പോൾ ഒരു ചെറിയ വിഭാഗം സങ്കൽപ്പിക്കാനാവാത്ത ആഡംബരത്തിലാണ് ജീവിക്കുന്നത്.' ഹർദിക് ലിങ്ക്ഡ് ഇൻ പോസ്റ്റിൽ എഴുതി.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന 10% പേർ ദേശീയ വരുമാനത്തിന്റെ 57.7% സമ്പാദിക്കുന്നുണ്ടെന്നും താഴെത്തട്ടിലുള്ള പകുതി പേർക്ക് വളരെ ചെറിയ വിഹിതം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും വിശകലനം എടുത്തുകാണിക്കുന്നു. സമ്പന്നർക്ക് അനുകൂലമായ നികുതി നിയമങ്ങൾ, ദുർബലമായ തൊഴിൽ സംരക്ഷണം, വർധിച്ചുവരുന്ന കോർപ്പറേറ്റ് ഏകീകരണം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമായതായി ഹർദിക് പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ അസമത്വം പരിഹരിക്കുന്നതിന് പകരം അത് ശക്തിപ്പെടുത്തുകയാണെന്നും ഹർദിക് അവകാശപ്പെട്ടു. 'അസമത്വം അധികാരമുള്ളവരെ വേദനിപ്പിക്കുന്നില്ല അവരെ സഹായിക്കുന്നു. അവർ തെരഞ്ഞെടുപ്പുകൾക്ക് പണം നൽകുന്നു. അവർ മാധ്യമ വിവരണത്തെ രൂപപ്പെടുത്തുന്നു. പുനർവിതരണത്തിനെതിരെ ലോബി ചെയ്യുന്നു. നമ്മൾ ആവശ്യത്തിന് സമ്പത്ത് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് ന്യായമായി പങ്കിടുന്നില്ല.' ഹർദിക് പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്വത്ത് നികുതി, ശക്തമായ തൊഴിൽ സംരക്ഷണം, ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും കൂടുതൽ നിക്ഷേപം എന്നിവ പരിഗണിക്കണമെന്ന് ഹർദിക് ജോഷി സർക്കാരിനോട് ആവശ്യപ്പെട്ടു. യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാകുന്നതുവരെ ഇത് കൂടുതൽ വഷളായിക്കൊണ്ടേയിരിക്കുമെന്നും ഹർദിക് മുന്നറിയിപ്പ് നൽകി.

കോഴിക്കോട്: പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച...
26/07/2025

കോഴിക്കോട്: പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്...
26/07/2025

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര് വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

'എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത്? ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. 'വി ഡി സതീശന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് ഈഴവ വിരുദ്ധനാണെന്നും അദ്ദേഹത്തിന് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നുമായിരുന്നു വെള്ളാപ്പളളിയുടെ പരാമര്‍ശം.

ചങ്ങരംകുളം : കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച...
26/07/2025

ചങ്ങരംകുളം : കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സ്കൂൾ സമ്പൂർണ്ണ സംരക്ഷണ സമിതി ചെയർമാൻ അഷ്‌ റഫ്‌ കോക്കൂർ സമർപ്പിച്ചു.

പി ടി എ പ്രസിഡന്റ്‌ മുജീബ്‌ കോക്കൂർ അധ്യക്ഷത വഹിച്ചു. ട്രാക്സ്‌ പ്രസിഡറ്റ്‌ എം വി അബ്ദുൽ റസാക്‌, ജന സെക്രട്ടറി മഹ്‌റൂഫ്‌ കൊഴിക്കര, എസ്‌ എം സി ചെയർമാൻ വി വി ശശിധരൻ, അഷ്‌ റഫ്‌ മാളിയേക്കൽ, നാസർ മാഷ്‌ എന്നിവർ പ്രസംഗിച്ചു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉൾപ്പടെ കുട്ടികൾ വർദ്ധിച്ചതോടെ നിലവിലെ കിണറിൽ നിന്ന് മുഴുവൻ കുട്ടികൾക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ സ്കൂൾ അധികാരികളും പി ടി എ, എ എം സി സംവിധാനങ്ങളും കഷ്ടപ്പെടുന്നത്‌ മനസ്സിലാക്കിയ‌ ട്രാക്സ്‌ കമ്മിറ്റി ഉടൻ തന്നെ ദുബൈയിൽ യോഗം ചേരുകയും മൂന്നര ലക്ഷം രൂപ ചെലവിൽ ഒരു ഓപൻ കിണറും മോട്ടോറും അനുബന്ധ സംവിധാനങ്ങളും നൽകാൻ തയ്യാറാകുകയും ചെയ്തു.

‌സദസ്സിൽ കൃഷ്ണൻ, മുഹമ്മദലി എന്നിവരെ ആദരിച്ചു.
ട്രാക്സിനുള്ള ഉപഹാരം
പ്രിൻസിപ്പാൾ ഇൻ ചാർജ്‌ ഷാഹിറയും ഹെഡ്‌ മിസ്റ്റ്രസ്‌ റീജ കെ എന്നിവർ ചേർന്ന് നൽകി.

ആലംകോട് പഞ്ചായത്തിൽ മെൻസ്‌ട്രുവൽ കപ്പ് വിതരണംചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്ത് വനിതകൾക്ക് വിതരണം ചെയ്യുന്ന *മെനസ്ട്ര...
26/07/2025

ആലംകോട് പഞ്ചായത്തിൽ മെൻസ്‌ട്രുവൽ കപ്പ് വിതരണം

ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്ത് വനിതകൾക്ക് വിതരണം ചെയ്യുന്ന *മെനസ്ട്രുവൽ കപ്പ്* ആവിഷ്യമുള്ള വനിതകൾ ആധാർ കാർഡുമായി ഇന്ന് കാലത്ത് പത്ത് മണിമുതൽ ഒരു മണി വരെയുള്ള സമയത്തിനിടക്ക് ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുക...
പൂർണ്ണമായും സൗജന്യം ആണ്.

Address

Changaramkulam

Website

Alerts

Be the first to know and let us send you an email when media scan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share