05/10/2025
മരിച്ചത് ഹൈദരാബാദിൽ നിന്നുള്ള ദന്തൽ വിദ്യാർത്ഥി
ടെക്സാസിലെ ഡാലസിൽ ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഡാലസിൽ ദന്ത ശാസ്ത്രത്തിൽ മാസ്റ്റേർസ് പൂർത്തിയാക്കിയ പോൾ ചന്ദ്രശേഖരാണ് മരിച്ചത്. എഫ് 1 വിസയിലാണ് പോൾ യുഎസിൽ എത്തിയത്. ആറ് മാസമായി ജോലി അന്വേഷിച്ചുകൊണ്ടിരുന്ന പോൾ ഒരു ഗാസ് സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലി നോക്കിയിരുന്നു. അവിടെ വച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിർത്തതെന്നോ എന്തിനാണെന്നോ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി കുടുംബം അറിയിച്ചു.