25/05/2025                                                                            
                                    
                                                                            
                                             #ഡിഷ് ടിവി, ആൻഡ്രോയ്ഡ് ടിവികൾക്കായി ഡിഷ് സ്മാർട്ട് പ്ലസ് അവതരിപ്പിച്ചു
കൊച്ചി: മികച്ച എന്റർടെയിൻമെൻറ് അനുഭവം ഉപഭോക്താക്കൾക്കായി ഒരുക്കാൻ ഡിഷ് ടിവിയുടെ ഡിഷ് സ്മാർട്ട് പ്ലസ് എന്ന പുതിയ സേവനം ആൻഡ്രോയ്ഡ് ടിവികൾക്കായി അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നത്തിന്റെ മികച്ച പ്രതികരണത്തിന് പിന്നാലെയാണ്, ഡിഷ് സ്മാർട്ട് പ്ലസ് എന്ന സേവനം അവതരിപ്പിച്ചത്.  
ഈ പുതിയ സേവനം, ലൈവ് ടിവി ചാനലുകളും ജനപ്രിയ ഒ.ടി.ടി  ആപ്പുകളും ഒരേ സ്ക്രീനിൽ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ഡിവൈസിന്റെ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് ഗൂഗിൾ ടിവി എന്നിവയുമായി സുഖകരമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉപകരണം, നിങ്ങളുടെ സാധാരണ ടിവിയെ ഒരു സ്മാർട്ട് എന്റർടെയിൻമെൻറ് ഹബ്ബായി മാറ്റുന്നു. ഈ പുതിയ സേവനം ലൈവ് ടിവിയും ഓൺലൈൻ വീഡിയോ ആപ്പുകളും ഒരേ സ്ക്രീനിൽ കാണാൻ സഹായിച്ച്, നിങ്ങളുടെ സാധാരണ ടിവിയെ സ്മാർട്ട് എന്റർടെയിൻമെൻറ് ഹബ്ബായി മാറ്റുന്നു.
ഡിഷ് സ്മാർട്ട് പ്ലസ് ഉപയോഗിച്ചാൽ ഇനി വ്യത്യസ്ത റിമോട്ടുകൾക്കായി തിരച്ചിൽ വേണ്ട. ഒരു ടി.വി റിമോട്ടിൽ നിന്ന് ചാനലുകളും ഒ.ടി.ടി  ആപ്പുകളും എളുപ്പത്തിൽ സ്വിച്ച് ചെയ്ത് ഉപയോഗിക്കാം. ഈ ഡിവൈസ് ഫേവറിറ്റ് ചാനലുകളുടെ ലിസ്റ്റ് തയ്യാറാക്കുവാനും, ഷോകൾക്കായി റിമൈൻഡർ സെറ്റ് ചെയ്യുവാനും, പാരന്റൽ കൺട്രോൾ പോലുള്ള ഉപകാരപ്രദമായ ഫീച്ചറുകൾ നൽകുന്നു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇന്റർഫേസ് ഉള്ളടക്കം വേഗത്തിൽ ചാനലുകളും പരിപാടികളും കണ്ടെത്താൻ സഹായിക്കുന്നു ചാനൽ നമ്പറുകൾ ഓർത്ത് നിൽക്കേണ്ടതില്ല. കൂടാതെ, തംബ്‌നെയിലുകളും ബാനറുകളും ഉപയോഗിച്ച് വരാനിരിക്കുന്ന പരിപാടികളുടെ പ്രിവ്യൂ കാഴ്‌ചയും ലഭ്യമാക്കുന്നു.