Malayalam Karmabhumi

Malayalam Karmabhumi Karmabhumi, the first and only newspaper to support 18 crore Viswakarma people in India It presses the envelope of what bigger papers are willing to cover.

Newspapers are crusaders for their communities

There is no official count of exactly how many community news papers exist in Kerala, but each one support their community indirectly. Everybody knows that Malayala Manorama and Deepika support Christian community whereas Kerala Kaumudi support Ezhavas. Chandrika, Madhyamom, Thejas, Varthamanam and Siraj support Muslims and Mathrubhumi stands for the

Nair community. Community journalism is a powerful tool for community development and change. Kerala Kaumudi is the best example to see how a community came forward with media support. But the role that these newspapers play in effecting change in low-income communities is the strongest argument on their behalf. A vital role

As media companies continue to merge and grow, the news gets further and further away from ordinary people’s lives and from minority community concerns. Communities like Vishwakarma ( 15% of the Kerala population) without their own newspapers have little access to local news and information. At a time when our issues have faded from state and national political agendas, the absence of a widely read record of the issues confronting our communities is even more serious. Community newspapers are critical because they can return to issues repeatedly, shedding light on them until they are resolved. Large newspapers and TV news, on the other hand, may drop in on the neighborhood once to report on a problem but are unlikely to return for months, if at all. And reporting in community papers almost always leads to coverage further up the media chain.It’s a true fact that the coverage of little papers has a huge effect on bigger papers. It also brings the attention of larger media to stories they would have no other way of knowing about. Almost all-news cable channel routinely follows up on articles in the Newspapers. There are other benefits of a community newspaper. The Mullankolli situation and the Thankamoni issues are perfect examples of how local papers make it more difficult for politicians and bureaucrats to ignore a particular community. Then there’s the notices and event listings that get people circulating in a neighborhood, driving up attendance at community meetings and cultural events. Community news papers also boost the self-image of struggling communities that usually only receive major media attention for criminal activity. The only time that your problems are in the major papers is when there’s a gang su***de or some scandals. An effective community paper contribute to change in Vishwakarma community and that they are a tool and an impetus for community organizing and improvement efforts. Malayalam Karmabhumi, now a weekly newspaper preparing to launch as daily from Jan 1st 2013. Your valuable comments and support will be appreciated.

പി എസ് സി എന്തിനു്  കളവ്  പറയണം? കേരളാ  പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച്    പി.എസ്‌സി   ഇറക്കിയ  പബ്ലിക് സർവീസ് കമ്...
02/08/2024

പി എസ് സി എന്തിനു് കളവ് പറയണം?

കേരളാ പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച് പി.എസ്‌സി ഇറക്കിയ പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക പത്രം ' പി എസ് സി ബുള്ളറ്റി ന്‍റെ വിശേഷാല്‍ പതിപ്പ് ഈയിടെയാണ് കാണാൻ കഴിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ള ചില കള്ളത്തരങ്ങൾ എന്തിനു് വേണ്ടിയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തതു കൊണ്ടാണ് ഇതെഴുതുന്നത്.

കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ മുന്നില്കണ്ടുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി ഒരു 'കരിയർ ഗൈഡൻസ് ' പ്രസിദ്ധീകരണം ഉണ്ടാകുന്നത് 1984 ഓഗസ്റ്റ് ഒന്നിനാണ്. 'കരിയർ മാഗസിൻ'. അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ , പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണൻറെ അധ്യക്ഷതയിൽ , കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ പ്രമുഖ വ്യവസായി കെ രവീന്ദ്രനാഥൻ നായർക്ക്‌ ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു. എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്നത്തെ പത്രങ്ങളിൽ അത് വലിയ വാർത്തയായി അച്ചടിച്ച്‌ വരികയും ചെയ്തു.

മലയാളത്തിലെ ആദ്യ തൊഴിൽ - മാര്ഗ്ഗ ദർശന പ്രസിദ്ധീകരണമായി ആദ്യകാലം മുതൽ അതിൽ എഴുതുന്ന ഡോ. സുകുമാർ അഴീക്കോട്, ഡോ. എം വി പൈലി , ബി എസ് വാരിയർ , എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ സമ്മതിച്ചിട്ടുമുണ്ട്. അന്നത്തെ പി എസ് സി ചെയർ മാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് കരിയർ മാഗസിൻറെ പതിനേഴാം വാർഷിക പതിപ്പിൽ ഇങ്ങനെ എഴുതി: '1984 ൽ പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ഈ വിഭാഗത്തിൽ വേറെ പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സ്രഷ്ടാവായി കരിയർ മാഗസിൻ മുന്നിൽ നിൽക്കുന്നു'.

കരിയർ മാഗസിൻ പ്രസിദ്ധീകരിച് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞ് 1985 നവംബർ 4 നാണ് പി എസ് സി ബുള്ളറ്റിൻ പുറത്തിറങ്ങുന്നത്. 1984 ഓഗസ്റ്റ് 1 ന് കരിയർ മാഗസിൻ പ്രകാശനം ചെയ്ത അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ, അന്ന് പി എസ് അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പി എസ് സി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. അക്കാരണം കൊണ്ട് , പി എസ് സി ബുള്ളറ്റിൻ ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണ മാകുമോ?

പി എസ് സി ബുള്ളറ്റിനിൽ അന്നത്തെ പി എസ് സി ചെയർമാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് ,' പി എസ് സി ബുള്ളറ്റിൻ, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം' എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നത് ശുദ്ധ കള്ളത്തരമാണ് : 'പി എസ് സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൻറെ ഇരുപത്തഞ്ച് വർഷം പിന്നിടുകയാണ്. അതിൻറെ പ്രസിദ്ധീകരണം ആരംഭിക്കുന്ന സമയത്ത് ഇതുപോലുള്ള ഒരു പ്രസിദ്ധീകരണം നിലവിലുണ്ടായിരുന്നില്ല. ഉദ്യോഗാർത്ഥി കൾ അറിയേണ്ട കാര്യങ്ങൾ അവരിൽ എത്തിക്കാൻ പറ്റിയ ഒരു പ്രസിധീകരണമാണ് അന്ന് ഭാവനയിൽ ഉണ്ടായിരുന്നതും ...' ( ആരുടെ? - അദ്ദേഹം ചെയർമാനായിരുന്നപ്പോൾ കരിയർ മാഗസിനിൽ തൻറെ അഭിമുഖം അച്ചടിച്ചുവന്ന കാര്യം പോലും പാവം മറന്നുപോയി! ) പി എസ് സി ബുള്ളറ്റിൻറെ പബ്ലിക് റിലേഷൻസ് ഓഫീസർ എൻ സന്ദീപ്‌ എഴുതിയ ' പി എസ് സി ബുള്ളറ്റിൻറെ ചരിത്രം' എന്ന ലേഖനതിലുമുണ്ട് ഈ അവകാശവാദം : കേരളത്തിലെ കരിയർ പ്രസിദ്ധീകരണങ്ങളുടെ അഗ്രഗാമിയായ പി എസ് സി ബുള്ളറ്റിൻറെ പിറവി'. - എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്.
1970 കളിൽ ബാലരമയിലും ബാലയുഗതിലും തളിരിലും എഴുതിത്തുടങ്ങിയ കാലം.
19 73 ൽ കൊല്ലം ഫാത്തിമ കോളേജിൽ വെച്ചാണ് ആദ്യമായി 'കൊമ്പറ്റിഷൻ സക്സസ് റിവ്യു ' കാണുന്നത്. അന്ന് മനസ്സിൽ മൊട്ടിട്ട ആശയമാണ് മലയാളത്തിൽ അത്തരമൊരു പ്രസിദ്ധീകരണം. അക്കാലത്ത് ജനയുഗതിലും മനോരമയിലും സിനിരമയിലും കേരളരാജ്യത്തിലും മാതൃഭൂമിയിലും ധാരാളം എഴുതി. കാ മ്പിശ്ശേരിയും തെങ്ങമവും വൈക്കവും എൻ വിയും തോപ്പിൽ ഭാസി യുമൊക്കെ ഗുരുക്കന്മാരായി.
കാക്കനാടനും വി ബി സിയും സുരേഷും സി ആർ രാമചന്ദ്രനുമൊക്കെ സുഹൃത്തുക്കളായി.
പഠിത്തം കഴിഞ്ഞപ്പോൾ തെങ്ങമം ജനയുഗത്തിൽ ജോലിക്ക് വിളിച്ചു. ശുദ്ധ കമ്മ്യുണിസ്റ്റ്‌ അല്ലാത്തത് കൊണ്ട് പാർട്ടിക്കാർ തടഞ്ഞു.
സ്വന്തമായി പത്രം തുടങ്ങാൻ തെങ്ങമം നിർബ്ബന്ധിച്ചു. തെങ്ങമം ചെല്ലപ്പൻറെ പ്രസ്സിൻറെ പേരിൽ ഡിക്ല
റേഷൻ നല്കി.
'കരിയർ മാഗസിൻ'
തോപ്പിൽ ഭാസി 'മലയാളനാടി'ൽ സബ് എഡിറ്റർ ആക്കി. എൺപതിൽ.
എസ് കെ നായർ അന്തരിച്ചപ്പോൾ 'മധുരം' ഏറ്റെടുത്തു.
1984 ൽ 'കരിയർ മാഗസിൻ' ആരംഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും.
1985 ൽ -പി എസ് സി ബുള്ളറ്റിൻ. പിന്നെ 17 പ്രസിദ്ധീകരണങ്ങൾ.
'കരിയർ മാഗസിൻ, ചരിത്രമാണെന്ന് പി എൻ പണിക്കരും സുകുമാർ അഴിക്കോടും ജോർജ് ഓണക്കൂരും കാക്കനാടനും ഒക്കെ പറഞ്ഞു.
2000 -ൽ ഓൺലൈൻ പത്രം
2006 ൽ ദുബായ് എഡിഷൻ.കൂടാതെ റഷ്യ , ലെബനൻ , ജർമ്മനി എന്നീ രാജ്യങ്ങളിൽനിന്നും !
2014 ൽ വീക് ലി ന്യൂസ്‌ പേപ്പർ .
ഇപ്പോൾ ഓൺലൈൻ പത്രം , ഡിജിറ്റൽ ന്യൂസ്‌ പേപ്പർ
ചരിത്രത്തിൽ പോലും കള്ളന്മാ ർ !!!
പി എസ് സി എന്തിനു് കളവ് പറയണം?
http://pscbulletin.com/psc-bulletin-special-book-download-link-1541.htm

കരിയർ മാഗസിൻ ആദ്യ പ്രതി മുഖ്യമന്ത്രിക്ക് (01/ 08 / 1984 )

കരിയർ മാഗസിന് നാൽപ്പത് ... നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു ഓഗസ്റ്റ് ഒന്നിന് ഞങ്ങൾ കൊല്ലം പബ്ലിക് ലൈബ്രറിയുടെ പടിയിലിരുന്ന് ...
01/08/2024

കരിയർ മാഗസിന് നാൽപ്പത് ...

നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു ഓഗസ്റ്റ് ഒന്നിന് ഞങ്ങൾ കൊല്ലം പബ്ലിക് ലൈബ്രറിയുടെ പടിയിലിരുന്ന് ചിന്തിച്ചതും വിഷമിച്ചതും മുഖ്യമന്ത്രി എത്തുമോ എന്നോർത്തായിരുന്നു. കരിയർ മാഗസിൻറെ പ്രകാശനം നടക്കുമോ ?

ഓഡിറ്റോറിയത്തിൽ ആളുകൾ എത്തിക്കഴിഞ്ഞു. ഉത്ഘാടകനായ മുഖ്യമന്ത്രി , തിരുവനന്തപുരത്തു നിയമസഭ സമ്മേളനത്തിലാണ്.

'മലയാളത്തിലെ ആദ്യ തൊഴിൽ-വിദ്യാഭ്യാസ പ്രസിദ്ധീകരണം , കരിയർ മാഗസിൻ - പ്രകാശനം. കേരള മുഖ്യമന്ത്രി കെ കരുണാകരൻ' എന്ന പോസ്റ്റർ കഴിഞ്ഞ രാത്രി മുഴുവൻ കൊല്ലം നഗരത്തിൽ ഒട്ടിച്ചു നടന്നതിൻ റെ ഉറക്ക ക്ഷീണത്തിലാണ് പത്രാധിപരും ( രഘു കെ തഴവ ) മുഖ്യ പത്രാധിപരും ( രാജൻ പി തൊടിയൂർ ) സഹപത്രാധിപരും ( സുരേഷ് കുമാർ ) മാനേജരും ( രാധാകൃഷ്ണൻ) സർക്കുലേഷൻ മാനേജരും ( എസ് രാജ്‌മോഹൻ ) ഡിസൈനറും ( രാജീവ് പെരുമ്പുഴ ) ആർക്കും പറയാനൊന്നുമില്ല. എല്ലാവരും മുഖത്തെ മ്ലാനത മറച്ചുവെച്ചു പബ്ലിക് ലൈബ്രറിയുടെ പടിയിൽ കാത്തിരുന്നു.
മുഖ്യമന്ത്രി വന്നില്ലെങ്കിൽ എന്ത് ചെയ്യും?

മുഖ്യ മന്ത്രിയെ എന്തുതന്നെയായാലും എത്തിക്കും എന്നുറപ്പ് നൽകിയ സുഹൃത്ത് പന്തളം സുധാകരൻ എം എൽ എ യുടെ വാക്കുകൾ മാത്രമാണ് ഒരാശ്വാസം.

മുഖ്യമന്ത്രിയെ , കാത്തിരിക്കുന്നത് പ്രഗത്ഭരാണ്.
ഡോ. എൻ വി കൃഷ്ണവാരിയർ , ഡോ. എൻ. ശ്രീനിവാസൻ , തെങ്ങമം ബാലകൃഷ്ണൻ , കെ രവീന്ദ്രനാഥൻ നായർ, നൂറനാട് ഹനീഫ് …പ്രമുഖ വ്യക്തികൾ സദസിലുമുണ്ട്.

” വരുമോ? നമുക്കങ്ങു തുടങ്ങിയാലോ? നിയമസഭ നടക്കുകയാണ്. വരാതിരിക്കാനാ സാദ്ധ്യത. ”
കൊല്ലം എസ് എൻ കോളേജിൻറെ അന്നത്തെ ശക്തനായ പ്രിൻസിപ്പാൾ ശ്രീനിവാസൻ സാർ മറ്റുള്ളവർ കേൾക്കെ പറഞ്ഞു.

” വരും സർ , പന്തളം സുധാകരൻ എം എൽ എയാണ് ഏറ്റിരിക്കുന്നത്. തീർച്ചയായും വരും.”

എന്തു തന്നെയായാലും മുഖ്യമന്ത്രിയെ കൊണ്ടുവരുമെന്ന പന്തളത്തിൻറെ ഉറപ്പ് മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

വൈകിയാണെങ്കിലും മുഖ്യമന്ത്രി എത്തി.
പബ്ലിക് ലൈബ്രറിയുടെ ഓഡിറ്റോറിയത്തിലേക്കുള്ള പടികൾ ഓടിക്കയറുന്നതിനിടയിൽ ഉറക്കെചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, “ഞാൻ വൈകിയില്ലല്ലോ ?”
അദ്ദേഹത്തിൻറെ പൊട്ടിച്ചിരിയും ഊർജ്ജസ്വലതയും മറ്റുള്ളവരുടെ, കാത്തിരിപ്പിൻറെ മുഷിച്ചിൽ ഇല്ലാതാക്കി.

നൂറനാട് ഹനീഫ സാറിൻറെ സ്വാഗതപ്രസംഗം നീണ്ടു നീണ്ടു പോയപ്പോൾ ലീഡർ വീണ്ടുമൊരു തമാശ പൊട്ടിച്ചു.

‘കരിയർ മാഗസിൻ’ പോലൊരു പ്രസിദ്ധീകരണത്തിൻറെ പ്രസക്തിയെക്കുറിച്ചും അതിൻറെ പത്രാധിപരുടെ ഗുണഗങ്ങളെക്കുറിച്ചുമായിയിരുന്നു നൂറനാട് ഹനീഫ സാറിൻറെ വാക്കുകളിലേറെയും. സ്വാഗത പ്രസംഗം അദ്ദേഹം നിർത്തിയെങ്കിലും പിന്നീട് ഉത്‌ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രിയിൽ നിന്നും ഏറെ പ്രോത്സാഹജനകമായ ഉറപ്പുകൾ ലഭിക്കാൻ അത് കാരണമായി.

ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തുന്നതിനിടയിൽ , ‘ഇത്തരമൊരു സംരംഭത്തിന് എല്ലാ സഹായങ്ങളും എൻറെ പക്കൽ നിന്നുണ്ടാകുമെന്ന്’ മാത്രമല്ല , ‘ഏതവസരത്തിലും എന്നെ വന്നു കാണാൻ പത്രാധിപർക്ക് ഞാൻ പ്രത്യേക അനുമതിയും നൽകുകയാണ് ‘ എന്നദ്ദേഹം പറഞ്ഞത് പലരെയും അമ്പരപ്പിച്ചു. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി അത്തരമൊരനുവാദം നൽകിയത് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ഇന്ന് കരിയർ മാഗസിൻ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ , അത് കാലത്തിനൊത്തു മാറിയിരിക്കുന്നു. അതിന്ന് ഡിജിറ്റൽ ആണ്. www.careermagazine.in

ഒരുപാട് പ്രതിസന്ധികൾ , കഴുത്തറപ്പൻ മത്സരങ്ങൾ....

എന്നാൽ ഇന്നും കരിയർ മാഗസിൻ , മലയാളി മനസ്സിൽ ഉണ്ട് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ , എൻറെ മുന്നിലെത്തി പറഞ്ഞ വാക്കുകളാണ് ഉദാഹരണം.
” എൻറെ അച്ഛൻ കരിയർ മാഗസിൻറെ വരിക്കാരനായിരുന്നു. ആദ്യ ലക്കം മുതൽ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് പഠിച്ചാണ് എനിക്ക് ജോലികിട്ടിയത്. കെ എ എസ് എഴുതി ജയിച്ചു. ഇപ്പോൾ സിവിൽ സപ്ലൈസിൽ ജോലി. വളരെ നന്ദിയുണ്ട്”.
ചെറുപ്പക്കാരനെ അഭിനന്ദിച്ചു.
” പത്തു വർഷം കഴിയുമ്പോൾ സിവിൽ സർവീസ് ലഭിക്കുമല്ലോ !”
അയാൾ ചിരിച്ചു. ” നമ്മുടെ കുട്ടികൾക്ക് ഇപ്പോഴും ശരിയായ കരിയർ ഗൈഡൻസ് ലഭിക്കുന്നില്ല. കരിയർ മാഗസിൻ നൽകിയത് വലിയ സംഭാവനയാണ്.”
ഫ്രീഡം ഫെസ്റ്റ് നടത്തിയ വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായുള്ള പ്രൊഫഷണൽസ് മീറ്റിൽ പങ്കെടുക്കുമ്പോൾ ഡോ. ശങ്കർ ആണ് രണ്ട് വാക്ക് പറയാൻ നിർബ്ബന്ധിച്ചത്. കരിയർ മാഗസിൻറെ സ്ഥാപകൻ എന്ന നിലയിലാണ് കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് സംസ്ഥാന പ്രസിഡൻറ് പദ്മശ്രീ ജേതാവ് കൂടിയായ ഡോ. ജി ശങ്കർ പരിചയപ്പെടുത്തിയത്.
ഇപ്പോൾ അച്ചടിച്ച കരിയർ മാഗസിൻ ഇല്ലെങ്കിലും മലയാളി മനസ്സിൽ കരിയർ മാഗസിൻ ഉണ്ട് എന്നതിൻറെ തെളിവാണ് എൻറെ മുന്നിലെത്തിയ ചെറുപ്പക്കാരനും ഡോ . ശങ്കറും.
കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ധാരാളം ആളുകൾ കാണുന്നുണ്ട്. അതിൻറെ വികസനവും കരിയർ മാഗസിൻ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ സജീവമാക്കുക എന്നതും വരും തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യമാണ്. വിദ്യാഭ്യാസത്തെ ക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആർക്കും എഴുതാമെന്ന, ആശയങ്ങൾ പങ്കുവെക്കാവുന്ന ഒരു വേദിയായിട്ടാണ് കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ഒരുക്കിയിരിക്കുന്നത്.
മലയാളി സമൂഹം ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു, വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായി….
ഇത്തരം ഒരാശയത്തോട് സഹകരിക്കാൻ താല്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാം.


എൻറെ അമ്മക്ക്....

അമ്മയെക്കുറിച്ചുള്ള ചിന്തകൾ, എപ്പോഴും മനസ്സിലുണർത്തുന്നത് നൊമ്പരങ്ങളാണ്.
വളരെ ചെറുപ്പത്തിൽ വിധവയായ, മക്കൾക്ക്‌ വേണ്ടി എപ്പോഴും ചിന്തിക്കുകയും പ്രയത്നിക്കുകയും ദുഖിക്കുകയും ചെയ്ത ഒരമ്മ.

അമ്മ പകർന്നു തന്ന ഊർജ്ജം ; ആത്മധൈര്യം. അത് തന്നെയാണ് ജന്മം തന്നതിനോപ്പം കൈമുതലായി ലഭിച്ചതെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും.

പകരം നൽകുവാൻ ഒന്നുമില്ലാത്ത സ്നേഹവായ്പ്പ്.
മറ്റെങ്ങുനിന്നും ലഭിക്കാത്ത, ലാഭം കൊതിക്കാത്ത മാർഗനിർദ്ദേശങ്ങൾ.
വളരെ വൈകി മാത്രം തിരിച്ചറിയാൻ കഴിഞ്ഞ മൂല്യങ്ങൾ.
അതായിരുന്നു അമ്മ.

ഒരിക്കലും എതിര് നിലക്കാത്ത പ്രകൃതം.
പഠിക്കണം, പഠിപ്പിക്കണം എന്ന കാര്യത്തിൽ അമ്മക്ക് നിർബന്ധമുണ്ടായിരുന്നു.
കലയോടും സാഹിത്യത്തോടും അടുക്കാൻ ശ്രമിച്ചപ്പോൾ, ഒരാഗ്രഹം പോലെ പറഞ്ഞു:
"ഒരു ജഡ്ജി ആയി കാണണമെന്നാണ് ഞാൻ ആഗ്രഹിച്ചതു".

പത്രം തുടങ്ങണോ സിനിമ എടുക്കണോ എന്ന ചോദ്യത്തിനും തീർത്തു മറുപടി നല്കാഞ്ഞത് എൻറെ ഇഷ്ടത്തിന് എതിരാകുമോ എന്ന് സംശയിച്ചിട്ടാകണം.

"നിൻറെ മാമൻ സിനിമ യിൽ പോയി ഒരുപാട് പേരുദോഷം കേൾപ്പിച്ചിരുന്നു. അത് കൊണ്ടാണ് വിവാഹം വൈകിയത്."
വിവാഹത്തിന് മുൻപ് സിനിമയിൽ പോയാൽ അത് ജീവിതത്തെ ബാധിക്കുമെന്ന് അമ്മ മുന്നറിയിപ്പ് നല്കി.

പത്രം തുടങ്ങുന്നതിനെക്കാൾ ജുവലറി നടത്തുന്നതാണെന്ന് നല്ലതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴും, നിൻറെ ഇഷ്ടം എന്ന് മാത്രമാണ് അമ്മ പറഞ്ഞത്.
കരിയർ മാഗസിൻ (മലയാളം ) മധുരം വാരിക ,കരിയർ മാഗസിൻ ( ഇംഗ്ലീഷ് ) സ്വയംവരം , കരിയർ മാഗസിൻ ( ദുബായ് എഡിഷൻ) കരിയർ മാഗസിൻ ( സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ ) ......
പത്രം നടത്തി ഭീമമായ നഷ്ടം വന്നപ്പോഴും 'തളരരുത്' എന്നാണ് അമ്മ ഉപദേശിച്ചത്.

ചെറുപ്പത്തിലെ പോലെ, പ്രതിസന്ധികളിൽ തളരാതെ നിന്നവരുടെ കഥകൾ പറഞ്ഞുതന്നു.
പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് ഉയർന്നുവന്നവരുടെ ചരിത്രം.
സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥ.
ഒരുപാട് വായിക്കുമായിരുന്നു , അമ്മ.
അതുകൊണ്ടുതന്നെ പുസ്തകങ്ങളോടും വായനയോടും കൂടുതൽ അടുത്തു.

പ്രസിദ്ധീകരണം തുടങ്ങി. പതിനെട്ടു വർഷം ഇന്ത്യയിലും ഏഴു വർഷം ദുബൈയിലും 'കരിയർ മാഗസിൻ' നടത്തി കൈപൊള്ളി വന്നിരുന്നപ്പോൾ അമ്മ പറഞ്ഞു.

"ജീവിതം ഒരു പരീക്ഷണമാണ്. എത്ര പേർക്ക് കരിയർ മാഗസീനിലൂടെ ജോലി കൊടുക്കാൻ കഴിഞ്ഞു. എത്ര ജന്മങ്ങൾ രക്ഷപ്പെട്ടു. കേരളത്തിൻറെ പ്രസിദ്ധീകരണ ചരിത്രത്തിൽ നിനക്കൊരിടം. അത് നിസ്സാര കാര്യമല്ല.
കോടികൾ ചെലവഴിച്ചാലും എല്ലാവർക്കും കിട്ടില്ല. ഇനിയുമുണ്ട് സമയം. പ്രവർത്തിക്കാനും പരീക്ഷിക്കാനും.എഡിസണ്‍ എത്രയോ തവണ പരാജിതനായി!"

വർഷങ്ങൾക്കുമുൻപ് വിട്ടുപോയെങ്കിലും അമ്മ നൽകിയ ഊർജ്ജം എപ്പോഴും ശക്തിയാകുന്നു.
അമ്മയാണ് പറഞ്ഞത്, മുതിർന്നവരെ ബഹുമാനിക്കണമെന്ന്. ചെറുപ്പത്തിൽ തിക്കുറുശ്ശിയുടെ കൈ പിടിച്ചത് കടന്നകൈ ആയിപ്പോയെന്ന്.
പക്ഷെ, പിന്നീട് എത്രയോ മഹാരഥന്മാരുടെ, ഭരണാധികാരികളുടെ കരംപിടിക്കാൻ അത് നിമിത്തമായി !
ധൈര്യമായി!
ഗ്ലോബൽ ബിസിനസ് പഠിക്കുവാൻ, പരീക്ഷിക്കുവാൻ...
എം ആർ കോപ് മേയർ, റോബർട്ട് ബ്രൗണിങ്, നിഡോ ക്യുബിൻ , ജോൺ കോൾസെൻ , ഐറിസ് , അലോയ്, നീൽ സ്റ്റീഫൻസൺ , ഡാരൻ ഹോളണ്ട് , ബിജാൻ സമാദി തുടങ്ങി എത്രയെത്ര മഹാരഥന്മാർ ഇപ്പോഴും ഊർജ്ജം പകരുന്നു.
പുതിയ മേഖലകൾ പരീക്ഷിക്കുവാൻ.
നാൽപ്പത് വർഷങ്ങൾ കഴിയുമ്പോഴും 'കരിയർ മാഗസി'ന് പ്രസക്തിയേറുന്നു. പുതിയ തലമുറക്ക് പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ പിൻബലത്തോടെ കരിയർ ഗൈഡൻസ് ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇൻറ ലിജൻസ്‌ ഒരുക്കുന്ന പുത്തൻ സാധ്യതകൾ ...
രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് (www.rarirem.com ) അതിനായാണ് ശ്രമിക്കുന്നത്.
ഞങ്ങൾ പുതിയ തലമുറയോടൊപ്പമുണ്ട്.

കൊല്ലം പബ്ലിക് ലൈബ്രറിയുടെ പടിയിൽ ( 01 / 08 / 1984 ) : രഘു കെ തഴവ , രാജൻ പി തൊടിയൂർ, സുരേഷ് കുമാർ രാധാകൃഷ്ണൻ, എസ് രാജ്‌മോഹൻ , രാജീവ് പെരുമ്പുഴ

ഡോക്ടർ വല്യത്താനും 'ദയാവധ'വും മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി  'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാ...
19/07/2024

ഡോക്ടർ വല്യത്താനും 'ദയാവധ'വും

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി 'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാളനാട് രാഷ്ട്രീയ വാരിക'യായിരിക്കും. അതിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ, 1982 ൽ, ഒരുദിവസം ചീഫ് എഡിറ്റർ എസ് കെ നായർ സാർ കാബിനിലേക്ക് വിളിപ്പിച്ചു. ഞാനും ചാത്തന്നൂർ മോഹനനും അടുത്തെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു:

"യുത്തനേസിയ' എന്നാൽ എന്താണെന്നറിയാമോ ?"

ഞങ്ങൾ മുഖത്തോടു മുഖം നോക്കിയിരുന്നു. അറിയില്ല. കേട്ടിട്ടില്ലാത്ത ഒരു വാക്ക്.

"യുത്തനേസിയ' എന്നത് ഒരു ഗ്രീക്ക് പദമാണ്. "ദയാവധം" എന്ന് മലയാളത്തിൽ പറയാം. വേദനയില്ലാതെ, സഹാനുഭൂതിയോടെ, ജീവിതമവസാനിപ്പിക്കാൻ ഒരാളെ സഹായിക്കുക.

"നല്ല മരണം" എന്ന അർത്ഥവുമുണ്ട് ഈ വാക്കിന്. നമ്മുടെ നാട്ടിൽ ഇതിനു നിയമസാധുത ഇനിയും ലഭിച്ചിട്ടില്ല. "വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക" ഇതിനു നിയമസാധുത നൽകുന്ന കാര്യം ചില യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്.

"ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടൽ" ആയാണ് ബ്രിട്ടിഷ് വൈദ്യ സമിതി ദയാവധത്തെ നിർവചിച്ചിരിക്കുന്നത്. പല രാജ്യങ്ങൾക്കും വ്യത്യസ്ത സമീപനമാണ് ഉള്ളത്. ആരോഗ്യ കാരണങ്ങളാൽ , ദയാവധം ആകാം എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇത് നിയമപരമായി അനുവദിക്കപ്പെട്ടാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും പണത്തിൻറെ പേരിലും മറ്റും ആളുകൾ കൊലചെയ്യപ്പെടാനും സാധ്യതയുണ്ട് എന്നതിൻറെ പേരിൽ പലരാജ്യങ്ങളും ദയാവധത്തോട് യോജിക്കുന്നില്ല.

സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് അമേരിക്കയിലെ നിയമം. എന്നാൽ, ജെർമനി, സ്വിറ്റ്സർലാൻറ് തുടങ്ങിയ ചില യുറോപ്യൻ രാജ്യങ്ങളിൽ, ദയാവധത്തിനു സഹായിക്കുന്നവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിനു വിടുന്ന സമീപനമാണ് നോർവേയിൽ. ഇന്ത്യൻ നിയമത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നമുക്കൊരു ചർച്ചയായാലോ , രാഷ്ട്രീയ വാരികയിൽ?

"നമുക്കൊരു ലിസ്റ്റെടുക്കണം. ആരെയൊക്കെ ഉൾപ്പെടുത്തണം..."?

"ഡോ. വല്യത്താൻ". ആദ്യത്തെ പേര് അദ്ദേഹം നിർദ്ദേശിച്ചു. " അദ്ദേഹം മാവേലിക്കരക്കാരനാണ് . എൻറെ സുഹൃത്ത്. ശ്രീചിത്ര മെഡിക്കൽ സെൻററിൽ പോയിക്കാണണം. നടൻ മധു. പത്രപ്രവർത്തകൻ ആർ എം മനക്കലാത്ത് , കോട്ടക്കൽ ആര്യവൈദ്യശാലയുടെ വാര്യർ....ലിസ്റ്റ് നീണ്ടു.

അദ്ദേഹം ഫോണെടുത്തു ഡോ. വല്യത്താനെ വിളിച്ചു. പൊട്ടിച്ചിരിയോടെ സംസാരിച്ചു. വിഷയം പറഞ്ഞു.

"എൻറെ രണ്ട് കുട്ടികൾ അങ്ങോട്ട് വരുന്നുണ്ട് ".

നാല്പത്തിരണ്ട്‍ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണുകയും 'ദയാവധ'ത്തെക്കുറിച്ചുള്ള ലേഖനം എഴുതി വാങ്ങുകയും ചെയ്തതാണ് ഡോ. എം എസ് വല്യത്താൻ വിടപറഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിലെത്തിയത്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായിരുന്ന എസ് കെ നായർ നമ്മെ വിട്ടു പോയിട്ട് ജൂലായ് 16-ന് 41 വർഷങ്ങൾ! ചാത്തന്നൂർ മോഹനനും ഇന്ന് നമ്മോടൊപ്പമില്ല!

ആയിരങ്ങളുടെ ഹൃദയം കാത്തുസൂക്ഷിച്ച ഡോ. എം എസ് വല്യത്താൻ, നമ്മുടെ ചിന്താധാരയിൽ സാഹിത്യത്തിലൂടെയും സിനിമയുടെയും വ്യവസായത്തിലൂടെയും പുതിയ കാഴ്ചപ്പാടുകൾ പകർന്ന് തന്ന എസ് കെ നായർ , സൗഹൃദത്തിലൂടെയും കവിതകളിലൂടെയും തൊട്ടുണർത്തിയ ചാത്തന്നൂർ മോഹൻ.

എഴുതാൻ ഒരുപാടുണ്ട്.... ഓർക്കാനും.

" തൊഴിൽ-വിദ്യാഭ്യാസ - മാധ്യമ മേഖലക്ക് രാജൻ പി തൊടിയൂർ നൽകിയ സംഭാവനകൾ കാലത്തിന് മായ്ക്കാനാവില്ല" - ബി എസ് ബാലചന്ദ്രൻ തൊഴി...
13/07/2024

" തൊഴിൽ-വിദ്യാഭ്യാസ - മാധ്യമ മേഖലക്ക് രാജൻ പി തൊടിയൂർ നൽകിയ സംഭാവനകൾ
കാലത്തിന് മായ്ക്കാനാവില്ല" - ബി എസ് ബാലചന്ദ്രൻ

തൊഴിൽ – വിദ്യാഭ്യാസ-മാധ്യമ മേഖലകളിലെ നൂതന പ്രവണതകൾ ഉൾക്കൊള്ളാനും അത് കേരളത്തിലും ലോകത്തിൻറെ പലഭാഗങ്ങളിലും എത്തിക്കുവാനും നാല് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പി തൊടിയൂർ നടത്തുന്ന ശ്രമങ്ങളും അതിലൂടെ മാനവ സമൂഹത്തിനു നൽകിയ സംഭാവനകളും കാലത്തിനു മായ്ക്കാനാവില്ലെന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കവടിയാറിലുള്ള സദ് ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം നൽകി രാജൻ പി തൊടിയൂരിനെ ആദരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് രാജൻ പി തൊടിയൂർ തുടങ്ങിവെച്ച 'കരിയർ മാഗസിൻ' കേരളത്തിലെ തൊഴിൽ രഹിത സമൂഹത്തിനു നൽകിയ അറിവും ആത്‌മബലവും വിശ്വാസവും തന്നെപ്പോലെ അനേകായിരങ്ങൾക്ക് സർക്കാർ ജോലി നേടിയെടുക്കാൻ സഹായകമായതായും അതിനു കടപ്പെട്ടിരിക്കുന്നതായും പുരസ്‌ക്കാര ജേതാവും കവിയുമായ മധു കാവുങ്കൽ പറഞ്ഞു.

വിദ്യാഭ്യാസം , തൊഴിൽ ബോധവൽക്കരണം , സാക്ഷരത, നവമാധ്യമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളജനതക്ക് പുതുവെളിച്ചം പകർന്ന അസാധാരണ വ്യക്തിത്വമാണ് രാജൻ പി തൊടിയൂർ എന്ന് ഭാരത് സേവക് സമാജ് ജോയിൻറ് ഡയറക്ടർ സിന്ധു മധു പരിചയപ്പെടുത്തി.

രാജൻ പി തൊടിയൂർ 1984- ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം , 'കരിയർ മാഗസിൻ' നാൽപ്പതു വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലന്വേഷകർക്ക് വഴികാട്ടിയായിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ഒരു പ്രസിദ്ധീകരണം റഷ്യ, ലെബനൻ, ജർമ്മനി , യു എ ഇ എന്നീ നാല് രാജ്യങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്.

കരിയർ മാഗസിൻറെ ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം ( www.careermagazine.in ) പുതു തലമുറക്ക് ഓൺലൈൻ പഠനത്തിനുള്ള മാർഗ്ഗമാണ്. ദക്ഷിണേന്ത്യയിലെ ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക്, ( www.telephoneedirectory .com ) ആദ്യത്തെ ഇ കോമേഴ്‌സ് പ്ലാറ്റഫോം ( www.kabooliwala.com ) മദ്ധ്യ പൂർവ്വ ഏഷ്യയിലെ ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( X Vision TV ) എന്നിവയ്ക്ക് രൂപകൽപ്പന നടത്തിയ രാജൻ പി തൊടിയൂർ ദുബായ് ഗവണ്മെൻറിൻറെ മികച്ച മാദ്ധ്യമ പ്രവർത്തകൻ അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , ഫിലിം ക്രിട്ടിക്സ് അവാർഡ്, ഡോ.എ പി ജെ അബ്ദുൾകലാം ഇൻസ്പിറേഷൻ അവാർഡ് എന്നിവക്കർഹനായിട്ടുണ്ട് .

ഭാരതജനതയുടെ സമഗ്രവികസനത്തിനു വേണ്ടി 1952 ൽ രൂപം കൊണ്ട സംഘടനയാണ് ഭാരത് സേവക് സമാജ്. പ്ലാനിംഗ് കമ്മീഷൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഭാരത ചരിത്രത്തിലെ പ്രമുഖരായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു, ഗുൽസാരിലാൽ നന്ദ , ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയവരുടെ കഠിനാധ്വാനമാണുള്ളത്.

ഭാരത് സേവക് സമാജ് പ്രൊജെക്ട് ഡയറക്ടർ മഞ്ജു ശ്രീകണ്ഠൻ സ്വാഗതവും ഡയറക്ടർ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

*ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ, രാജൻ പി. തൊടിയൂരിനെ ആദരിച്ചപ്പോൾ.

365 ദിവസങ്ങൾ; രവി മുതലാളി ഇല്ലാതെ....എല്ലാ സായാഹ്നങ്ങളിലും ജനറൽ പിക്ചേ ഴ്സിൻറെ  ഓഫീസിലോ കൊല്ലം ബീച്ചിലോ എത്തുകയും രവി മു...
05/07/2024

365 ദിവസങ്ങൾ; രവി മുതലാളി ഇല്ലാതെ....

എല്ലാ സായാഹ്നങ്ങളിലും ജനറൽ പിക്ചേ ഴ്സിൻറെ ഓഫീസിലോ കൊല്ലം ബീച്ചിലോ എത്തുകയും രവി മുതലാളിയുമായി സംസാരിച്ചിരിക്കുകയും ചെയ്യുന്ന ദിവസങ്ങളുണ്ടായിരുന്നു, ജീവിതത്തിൽ.
സിനിമ , സാഹിത്യം, പ്രസിദ്ധീകരണങ്ങൾ , ചലച്ചിത്രോത്സവങ്ങൾ....

ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ( IFFK) , കൺവീനറായി ഞാൻ പ്രവർത്തിക്കുമ്പോൾ, തിരുവനന്തപുരം ജവഹർ നഗറിലുള്ള അദ്ദേഹത്തിൻറെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. ഫെസ്റ്റിവൽ സിനിമ കണ്ട് മടങ്ങിയെത്തുമ്പോൾ കുറഞ്ഞ വാക്കുകളിൽ സിനിമയേക്കുറിച്ചു അദ്ദേഹം സംസാരിക്കുമായിരുന്നു. ചിലപ്പോൾ, മാവേലിക്കര രാമചന്ദ്രനോ കാനായി കുഞ്ഞിരാമനോ ഉണ്ടാകും കൂട്ടത്തിൽ.

ലോക ചലച്ചിതോത്സവങ്ങളിൽ ഏറ്റുവുമധികം പരാമർശിക്കപ്പെട്ട മലയാള ചലച്ചിത്ര നിർമ്മാതാവായിരിക്കും ജനറൽ പിക്ചേ ഴ്സ് , രവി.

അരവിന്ദൻറെയും അടൂർ ഗോപാലകൃഷ്ണൻറെയും സിനിമ സങ്കല്പങ്ങൾ യാഥാർഥ്യമാക്കിയതിലൂടെ ലോക ചലച്ചിത്ര ഭൂപടത്തിൽ ജനറൽ പിക്ചേ ഴ്സും അതിൻറെ ഉടമ 'രവി' യും സ്ഥാനം പിടിച്ചു. അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രം , അന്വേഷിച്ചു കണ്ടെത്തിയില്ല , ദേശീയ പുരസ്കാരം നേടി ശ്രദ്ധ പിടിച്ചുപറ്റി. പി ഭാസ്കരൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ , കാട്ടുകുരങ്ങും ലക്ഷപ്രഭുവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നെങ്കിലും എ വിൻസെൻറ് സംവിധാനം ചെയ്ത 'അച്ചാണി' ഒരു പണംവാരി ചിത്രമായി. അതിൽ നിന്ന് കിട്ടിയ ലാഭം , കൊല്ലം പബ്ലിക് ലൈബ്രറി എന്ന സരസ്വതീ ക്ഷേത്രം പടുത്തുയർത്തുന്നതിനായാണ് അദ്ദേഹം വിനിയോഗിച്ചത്. അതോടെ 'അച്ചാണി രവി' ആയിമാറിയ ജനറൽ പിക്ചേ ഴ്സ് , രവി, ലോക സിനിമയിലേക്ക് കാലെടുത്തു വെയ്ക്കുന്നത് ജി അരവിന്ദനുമായും അടൂർ ഗോപാലകൃഷ്ണനുമായുള്ള കൂട്ടുകെട്ടോടെയാണ്.

അരവിന്ദൻ ആദ്യമായി സംവിധാനം ചെയ്ത ' ഉത്തരായനം' വിതരണത്തിനെടുത്തതോടെ ആരംഭിച്ച സൗഹൃദം ലോക ചലച്ചിത്ര ഭൂപടത്തിൽ സ്ഥാനം നേടിയ 'കാഞ്ചന സീത' , 'തമ്പ്' , 'കുമ്മാട്ടി', 'എസ്തപ്പാൻ' , 'പോക്കുവെയിൽ' എന്നീ ചിത്രങ്ങൾ നിർമ്മിക്കാൻ പ്രേരണയായി. അടൂർ ഗോപാലകൃഷ്ണൻറെ ചിത്രങ്ങൾ അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് 'എലിപ്പത്തായം', 'അനന്തരം', 'മുഖാമുഖം' 'വിധേയൻ' 'മതിലുകൾ' എന്നീചിത്രങ്ങൾ നിർമ്മിക്കാൻ തയ്യാറായത്.

'മതിലുകൾ' പി ഭാസ്കരൻ സംവിധാനം ചെയ്യുമെന്നും 'വളർത്തുമൃഗങ്ങൾ' കെ എസ് സേതുമാധവൻ അല്ലെങ്കിൽ മധു സംവിധാനം ചെയ്യുമെന്നും കരുതിയെങ്കിലും 'മതിലുകൾ' അടൂർ ഗോപാലകൃഷ്ണനും 'വളർത്തുമൃഗങ്ങൾ' , തമ്പ് എന്നപേരിൽ അരവിന്ദനും സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ 'മഞ്ഞു' എന്ന നോവൽ മലയാളത്തിലും ഹിന്ദിയിലും സിനിമയാക്കി. കാക്കനാടൻറെ 'മറ്റൊരുമുഖം' എന്ന നോവൽ സിനിമയാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിച്ചിരുന്നു.

ലോക ചലച്ചിത്രോത്സവങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാക്കളിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേര് രവി, ജനറൽ പിക്ചേ ഴ്സ് എന്നതായിരിക്കണം. ചലച്ചിത്രോത്സവങ്ങളിൽ ചർച്ച ചെയ്യപ്പെട്ട പത്തു സിനിമകൾ. ലോകമെമ്പാടുമായി പതിനായിരത്തിലധികം ചലച്ചിത്രോത്സവങ്ങൾ അന്ന് നടക്കുന്നുണ്ടായിരുന്നു.
2005 ൽ ദുബായ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ഇക്കാര്യം രവി മുതലാളിയോട് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. ദുബൈയിലെ ആദ്യത്തെ ഇൻഫോമേഴ്‌സ്യൽ , ടി വി ചാനൽ ( X Vision TV ) തുടങ്ങിയപ്പോൾ അതോടൊപ്പം ഫിലിം ഫെസ്റ്റിവലുകൾക്കും ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനത്തിനായി ഒരു ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ ടി വി ചാനൽ തുടങ്ങുന്നതിനെക്കുറിച്ചും നീൽ സ്റ്റീഫൻസൺ എന്ന ദുബായ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമായി ചർച്ച ചെയ്തിരുന്നു. ( ഇന്നിപ്പോൾ ഇരുപത്തിനായിരത്തിലേറെ ചലച്ചിത്രോത്സവങ്ങൾ ലോകമെമ്പാടുമായി നടക്കുമ്പോഴും അത് യാഥാർഥ്യമായില്ല.)

നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ഇക്കാര്യം സംഭാഷണ മദ്ധ്യേ വന്നു.
രവി മുതലാളി പറഞ്ഞു: " കൊള്ളാം ...നല്ല ആശയം."

സിനിമ വളരുകയാണെന്ന് മറ്റാരെക്കാളും കൂടുതൽ അദ്ദേഹത്തിനറിയാമായിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് 'കരിയർ മാഗസിൻ' എന്നൊരു പ്രസിദ്ധീകരണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ലഭിച്ച അതേ പ്രതികരണം. അതേ വാക്കുകൾ.

ബിസിനസ്സിലാണെങ്കിലും സിനിമയിലാണെങ്കിലും അദ്ദേഹത്തിൻറെ വാക്കുകൾ വിലയേറിയതാണ്.
ദൈവ മനസ്സ് !!!

ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. കാര്യങ്ങൾ പറയാൻ ...കേൾക്കാൻ....രവി മുതലാളിയില്ലാത്ത 365 ദിവസങ്ങൾ!!! (08/ 07 / 2024 )

*കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രവി മുതലാളി, മക്കളോടൊത്തു്

സൗമ്യസ്നേഹം : ചവറ പാറുക്കുട്ടികഥകളിയിലെ ആദ്യ സ്ത്രീ സാന്നിദ്ധ്യം ചവറ പാറുക്കുട്ടി . കരുനാഗപ്പള്ളി, കന്നേറ്റി കണ്ണൻ ഡോക്ട...
27/06/2024

സൗമ്യസ്നേഹം : ചവറ പാറുക്കുട്ടി

കഥകളിയിലെ ആദ്യ സ്ത്രീ സാന്നിദ്ധ്യം ചവറ പാറുക്കുട്ടി .

കരുനാഗപ്പള്ളി, കന്നേറ്റി കണ്ണൻ ഡോക്ടറുടെ ആയുർവേദ ആശുപത്രിയിൽ ഇരിക്കുമ്പോഴാണ് ചവറ പാറുക്കുട്ടിയെ അവസാനമായി കാണുന്നത്. ഏറെ നേരം സംസാരിച്ചു. കഥകളിയെക്കുറിച്ചു ...സിനിമയേക്കുറിച്ചു...ഫാത്തിമ കോളേജിനെക്കുറിച്ചു....

പുരുഷന്‍മാര്‍ മാത്രം മികവ് തെളിയിച്ചിരുന്ന കഥകളി രംഗത്ത് വ്യത്യസ്തങ്ങളായ വേഷങ്ങൾ കൊണ്ട് അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ സജീവ സാന്നിധ്യമായി, ചവറ പാറുക്കുട്ടി. ദേവയാനി, ദമയന്തി, പൂതന ലളിത, ഉർവ്വശി, കിർമ്മീരവധം ലളിത , മലയത്തി, സതി, കുന്തി, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾ കൂടാതെ പുരുഷവേഷങ്ങളും അവർ ആടി . പ്രഹ്ളാദൻ, കൃഷ്ണൻ തുടങ്ങിയ വേഷങ്ങൾ. കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ സ്ത്രീവേഷങ്ങള്‍ക്കൊപ്പം പുരുഷവേഷങ്ങളിലും തിളങ്ങിയ പാറുക്കുട്ടിയുടെ ശ്രദ്ധേയമായ പുരുഷവേഷം, പരശുരാമനാണ്. സ്ത്രീവേഷങ്ങൾക്കുപുറമെ പുരുഷവേഷങ്ങൾ കൈകാര്യം ചെയ്യാനും ചവറ പാറുക്കുട്ടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും അവർ കൈകാര്യം ചെയ്തു.

സ്വര്‍ണപ്പണിക്കാരനായ ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളായി ജനിച്ച് കളിയരങ്ങിലെ വിസ്മയമായി മാറിയ ചവറ പാറുക്കുട്ടി ചെറുപ്പം മുതലേ നൃത്തത്തില്‍ നിപുണയായിരുന്നു. കോളജ് പഠനകാലത്താണ് കഥകളി അഭ്യസിച്ച് തുടങ്ങിയത്. എഴുപത്തിയാറാം വയസ്സിൽ വിടപറയുമ്പോൾ കഥകളിയുടെ ചരിത്ര ഭാഗമായി മാറിയിരുന്നു, ചവറ പാറുക്കുട്ടി.

വേഷങ്ങളുടെ ഔചിത്യബോധമാണ്‌ ചവറ പാറുക്കുട്ടിയെ വ്യത്യസ്തയാക്കിയത്. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയില്‍ അഭിനയത്തിൽ അസാധാരണ കഴിവ് അവര്‍ പ്രകടിപ്പിച്ചു.

കേരളത്തിലെ മണ്‍ മറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ എല്ലാ പ്രസിദ്ധനടന്മാരോടുമൊപ്പം അവർ കൂട്ടുവേഷങ്ങള്‍ ചെയ്തു. ഗുരു ചെങ്ങന്നൂര്‍, രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട്ട്‌ രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ്‌ ശിവശങ്കരപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരോടൊപ്പം ധാരാളം അരങ്ങുകളിൽ പ്രാഗൽഭ്യം തെളിയിച്ചു.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ വില്ലേജില്‍ ജനിച്ചു. കാമന്‍ കുളങ്ങര എല്‍.പി. സ്ക്കൂളിലും ചവറ ഹൈസ്ക്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്‌.എന്‍ വിമന്‍സ്‌ കോളേജില്‍ നിന്നും പ്രി-യൂണിവേഴ്സിറ്റിയും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ബി.എ (എക്കണോമിക്സ്‌) ബിരുദവും പാസ്സായി. സ്കൂള്‍ വിദ്യാഭ്യാസകാലം മുതൽ നൃത്തം പഠിച്ചു.
മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാന്‍, പോരുവഴി ഗോപാലപ്പിള്ളയാശാന്‍, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരാണ് ഗുരുക്കന്‍മാര്‍.

കഥകളി അരങ്ങിലെ അന്‍പതുവര്‍ഷക്കാലത്തെ ശക്തമായ സ്ത്രീ സാന്നിദ്ധ്യം ഇല്ലാതാവുകയാണ് അവരുടെ വിയോഗത്തോടെ സംഭവിച്ചത്.

കഥകളി പുരുഷൻറെ കലയാണ്‌ എന്ന് വിശ്വസിച്ചരുന്ന കാലഘട്ടത്തിലാണ് ചവറ പാറുക്കുട്ടി വേഷം കെട്ടിത്തുടങ്ങിയത്. അര നൂറ്റാണ്ടു കാലം അരങ്ങില്‍ നിറഞ്ഞാടി . സ്ത്രീവേഷം പുരുഷന്‍ തന്നെ കെട്ടിയാലേ നന്നാവൂ എന്ന രൂഢമൂലമായ വിശ്വാസപ്രമാണത്തെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ്‌ കേരളത്തിലെ കഥകളി അരങ്ങുകളില്‍ ചവറ പാറുക്കുട്ടി നിറസാന്നിദ്ധ്യമായത്. അരങ്ങിലെ അഭിനയചാതുര്യവും കഥകളിയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്‌ അവരെ കഥകളിയുടെ ചരിത്രത്തിൽ അനശ്വരയാക്കുന്നത്.

എഴുപത്തി ആറാം വയസിൽ, 2019 ൽ വിടപറയുമ്പോൾ, മാമൂലുകളെ തെറ്റിച്ച ഒരു കലാഹൃദയമാണ് നമുക്ക് നഷ്ടമായത്. അമ്മയെപ്പോലെ സ്നേഹം നൽകിയ അസാധാരണ മനസ്സും.

-ചവറ പാറുക്കുട്ടിയോടൊപ്പം

ഒരേ മനസ്സോടെ ....എസ്. ഡി. ഷിബുലാല്‍‍ മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം, നീലജലനിരപ്പില്‍‍ കടല്‍കാക്കകള്‍ ഊയലാടുന്നു. ആഫ്രിക്ക...
25/06/2024

ഒരേ മനസ്സോടെ ....എസ്. ഡി. ഷിബുലാല്‍‍

മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം, നീലജലനിരപ്പില്‍‍ കടല്‍കാക്കകള്‍ ഊയലാടുന്നു. ആഫ്രിക്കന്‍ പായല്‍ മൂടിയ തീരത്ത് പഴക്കം ചെന്ന ഹൗസ് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഈ ഗ്രാമഭൂമിക്ക് വലിയ മാറ്റമൊന്നുമില്ല. വല്ലപ്പോഴും വന്നുപോകുന്ന യാത്രാബോട്ടുകൾക്കായി ഏതാനും പേര്‍ കാത്തിരിപ്പുണ്ട്. കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതിട്ടുണ്ടെന്നു മാത്രം.

ഇന്ത്യയിലെ ഐ ടി ബിസിനസ്സിൻറെ നെടുനായകത്വം വഹിച്ചിരുന്ന ഒരാള്‍ ഈ ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് ഇവിടെ അധികമാർക്കും അറിയില്ലെന്ന് തോന്നി. ഇവിടെയാണ്‌ വളർന്ന തെന്നും ഇവിടത്തെ പള്ളിക്കൂടത്തിലാണ് പഠിച്ചതെന്നും ഇന്നദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നൂറു സമ്പന്നരില്‍ ഒരാളാണെന്നും മുഹമ്മയിലുള്ളവർക്ക് അറിയില്ല. അല്ലെങ്കില്‍ എസ്. ഡി. ഷിബുലാലിൻറെ വീട് അന്വേഷിച്ചപ്പോള്‍ അധികം പേരും കൈമലർത്തുകയില്ലായിരുന്നു.

സമ്പന്നതയുടെ ആർഭാ ടങ്ങൾ ഒന്നുമില്ലാതെ, സ്വന്തം കുടുംബത്തില്‍ വന്നുപോകുന്ന ഷിബുലാല്‍, സാധാരണ ജീവിതത്തില്‍ നിന്നും മഹാവിജയത്തിലെത്തിയ അപൂർവ്വം മനുഷ്യരുടെ പ്രതീകമാണ്. ഇൻഫോ സിസ് എന്ന മഹാസ്ഥാപനത്തിന്‍റെ സ്ഥാപകരിലൊരാളും. ഏഴുപേരില്‍ തുടങ്ങിയ സ്ഥാപനം ലക്ഷങ്ങൾക്ക് തൊഴില്‍ കൊടുക്കുന്ന ബൃഹത് പ്രസ്ഥാനമാക്കി വളർത്തി യെടുക്കുകയും അതിൻറെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായി വിരമിക്കുകയും ചെയ്ത ഷിബുലാല്‍, ലാളിത്യത്തിൻറെ യും നന്മയുടെയും പ്രതിപുരുഷന്‍ കൂടിയാണ്.
ഏതോ സ്കൂളിൻറെ കാര്യത്തിനു അവിടെ എത്തിയവരോട്, “ഞങ്ങള്‍ അങ്ങോട്ട്‌ വരാമായിരുന്നല്ലോ ” എന്നദ്ദേഹം പറഞ്ഞത് മനസ്സിലെ ലാളിത്യം കൊണ്ട് മാത്രമല്ല. “അവര്‍ രണ്ടു മൂന്നു തവണ എന്നെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. നടത്തിക്കുന്നത് ശരിയല്ലല്ലോ.” എന്ന വാക്കുകൾ മലയാളിക്ക് നഷ്ടപ്പെടുന്ന സാമാന്യ മര്യാദയുടെ ഭാഷയാണ്‌ .
ശതകോടി രൂപയുടെ വിറ്റുവരവുള്ള ഇൻഫോസിസ് തുടങ്ങുമ്പോള്‍ എഴുപേരായിരുന്നു ഇൻഫോസിസിന് പിന്നില്‍ പ്രവർ ത്തി ച്ചിരുന്നത്. ആലപ്പുഴക്കാരന്‍ ഷിബുലാലും, തിരുവനന്തപുരത്തുകാരന്‍ ക്രിസ് ഗോപാലകൃഷ്ണനും അതിലുണ്ടായിരുന്നു. രണ്ടു പേരും പിന്നീട് സി ഇ ഒമാരായി. 250 ഡോളര്‍ കൊണ്ട് തുടങ്ങിയ ഇൻഫോസിസിൻറെ വിജയഗാഥ നാരായണമൂർത്തിയുടെ നേത്രുത്വ പാടവത്തിൻറെതാണെന്നു പറയാന്‍ ഷിബുലാലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

“വളരാന്‍ പറ്റിയ അന്തരീക്ഷം, നാരായണമൂർത്തി പകർന്ന്തന്ന ആത്മവിശ്വാസം. പിന്നെ, അസാധാരണ സൗ ഭാഗ്യം. അതാണ്‌ ഇൻഫോസിസ് ലോകത്തിലെ മഹത്തായ ഒരു സ്ഥാപനമായി വളർന്നതിനു പിന്നിലുള്ള യാഥാർധ്യം . തീര്ച്ച യായും ഞങ്ങളുടെ കഠിനാധ്വാനവും.” നാല് പതിറ്റാണ്ടുകൾക്ക് മുൻപ് എഴുപേരില്‍ തുടങ്ങിയ ഇൻഫോസിസിൻറെ വളർച്ചയെ ക്കുറിച്ച് അദ്ദേഹം അഭിമാനിക്കുന്നു.

“മുഹമ്മ എന്ന ഈ ഗ്രാമത്തിലാണ് ഞാന്‍ പഠിച്ചതും വളർന്നതും. എന്നോടൊപ്പം നിന്ന ഓരോ വ്യക്തിയുടെയും സാന്നിദ്ധ്യവും പ്രയത്നവും എൻറെ വളർച്ചക്ക് കാരണമായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ സഹായവും സഹകരണവുമില്ലാതെ നമുക്ക് വളർന്നു വരാന്‍ കഴിയില്ല. നാരായണ മൂർത്തിയെ പോലുള്ള ഒരാളുടെ ദീർഘവീക്ഷണവും ഭരണപാടവവും “ഇൻഫോസി സി” നു കാരണമായെങ്കില്‍ എൻറെ ജീവിതത്തില്‍ വന്ന ഓരോ വ്യക്തിക്കും എൻറെ വളർച്ചയിൽ യില്‍ പങ്കാളിത്തമുണ്ടെന്നു കരുതുന്ന ആളാണു ഞാന്‍. ഈ നിൽക്കുന്ന ചെറുപ്പക്കാരന് വരെ.” -ഞങ്ങൾക്ക് ചായ കൊണ്ട് വന്നുവച്ച ചെറുപ്പക്കാരനെ ചൂണ്ടി ഷിബുലാല്‍ പറഞ്ഞു.

നമ്മുടെ വിദ്യഭ്യാസരീതി കാലത്തിനൊത്ത് ഉയരുന്നില്ല എന്ന് പലരും പറയുമ്പോള്‍ അത്തരമൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഷിബുലാലും അതുപോലെ ലോകം കണ്ട അനേകം മലയാളികളും വളര്ന്നു വന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “കേരളത്തിൻറെ വിദ്യഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്. “എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്ന് എൻറെ വിശ്വാസം.”- അദ്ദേഹം പറഞ്ഞു.

മുഹമ്മയില്‍ ജനിച്ച് വളർന്ന ഷിബുലാല്‍ ഒരു സാധാരണ കുടുംബത്തിലെ ഏക സന്തതിക്ക് ലഭിക്കാവുന്ന എല്ലാവിധ ലാളനകളും ഏറ്റുവാങ്ങിയാണ് വളർന്നത്. അച്ഛന്‍ ദാമോദരന്‍ ആയുർവ്വേദ ഡോക്ടര്‍. അമ്മ സരോജിനി സർക്കാരുദ്യോ ഗസ്ഥ. മുഹമ്മ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ എസ് ഡി കോളേജില്‍, അവിടെ നിന്നും എറണാകുളം മഹാരാജാസില്‍, അവിടെ വച്ചാണ് ജീവിതപങ്കാളി കുമാരിയെ കണ്ടുമുട്ടുന്നത്. കേരള സർവ ക ലാശാലയില്‍ നിന്നും എം എസ്സി ഫിസിക്സ് പാസ്സായ ശേഷം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം. എസ്.

“ഒറ്റ മകനായതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടാകണമെന്നും അദ്ധ്യാപനജോലി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ ഐ ടി മേഖലയാണിഷ്ടപ്പെട്ടത്.”
ഇൻഫോസിസിൻറെ തുടക്കത്തെക്കുറിച്ച് അദ്ദേഹം ഓർ ത്തു .

“1981 ലാണ് ഞങ്ങള്‍ ഇൻഫോസിസ് ആരംഭിക്കുന്നത്. എന്‍. ആര്‍. നാരായണമൂർത്തി , നന്ദന്‍ നിലേക്കനി, എം . എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, അശോക് അറോറ, കെ. ദിനേശ് എന്നിവരുമായി ചേർന്ന് ഇൻഫോ സിസിന് രൂപം നല്കുമ്പോള്‍ അത് ഇന്ത്യയിലെ മഹത്തായ ഒരു സ്ഥാപനമായി മാറുമെന്ന്‌ ഞങ്ങളാരും കരുതിയിരുന്നില്ല. എന്നാല്‍ ലോകത്തിൻറെ മാറിയ പരിതസ്ഥിതി ഞങ്ങൾക്കനു കൂലമായിരുന്നു. നാരായണ മൂർത്തി യുടെ ദീർ ഘ വീക്ഷണവും സത്യസന്ധതയും ആത്മവിശ്വാസവും തീർച്ച യായും ഒരു ഘടകമാണ്”.
എല്ലാക്കാര്യങ്ങളും തികഞ്ഞ പ്രൊഫഷണലിസത്തോടെ കാണുന്ന ഷിബുലാല്‍, അർപ്പണ ബുദ്ധിയോടെ, വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തു. ഐ. ടി. യുടെ ലോകമെമ്പാടുമുള്ള സാദ്ധ്യതകള്‍ കണ്ടെത്താന്‍ ഷിബുലാലിന് കഴിഞ്ഞു എന്നതിൻറെ തെളിവാണ്, ഇൻഫോ സിസ് ചീഫ് എക്സിക്യുട്ടീവ് ആയി വിടവാങ്ങുമ്പോള്‍ അതിനെ, 1,60,000 പേര്‍ ജോലിചെയ്യുന്ന സ്ഥാപനമാക്കി മാറ്റാന്‍ കഴിഞ്ഞത്. അതിനുള്ള ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഈ ഗ്രാമത്തിലെ ജനങ്ങളില്‍‍നിന്നും രക്ഷിതാക്കളിൽനി ന്നും ലഭിച്ചതാണെന്ന് പറയുമ്പോള്‍ പിറന്ന നാടിനോടുള്ള കൂറും അഭിമാനവും അദ്ദേഹത്തിൻറെ വാക്കുകളില്‍ നിറഞ്ഞു നിന്നു.
“ബാംഗ്ലൂരിലെ ഇൻഫോ സിസ് കാമ്പസില്‍ ഓരോ പ്രഭാതവും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 1,60,000 പേര്‍ വന്നെത്തുന്ന ഒരു ഓഫീസില്‍ അതിൻറെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ത് തീര്ച്ച യായും ജീവിതത്തില്‍ ലഭിക്കാവുന്ന മഹാഭാഗ്യമായി ഞാന്‍ കരുതുന്നു”.
മൃദുവായ സ്വരത്തില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ നിറഞ്ഞു നി ന്നത് ശുഭാപ്തിവിശ്വാസത്തിൻറെ മർമ്മരങ്ങളാണ്.
“1981 –ല്‍ ഇൻഫോസി സ് ആരംഭിക്കുമ്പോള്‍ ലോകം ഐ. ടി യുടെ അനന്ത സാദ്ധ്യതകളിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇന്ത്യ മാറുകയായിരുന്നു. ഐ. ടി ഒരു മഹാശക്തിയായി മാറിക്കൊണ്ടിരുന്ന ആ സമയത്ത് ആഗോളവൽക്ക രണത്തിൻറെയും തുടക്കമായിരുന്നു. വളരെ അനുകൂലമായ ആ അവസ്ഥയില്‍ ഇൻഫോസിസിന് വളരാന്‍ കഴിഞ്ഞു. എന്നാല്‍ അത് പെട്ടെന്നുള്ള വളർ ച്ച യായിരുന്നില്ല. അതൊരു മാരത്തണ്‍ മത്സരമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

“ ഒരു രാത്രി കൊണ്ട് മഹാ വിജയങ്ങള്‍ എത്തിചേരുകയില്ല. അതിനു കാത്തിരുപ്പ് ആവശ്യമാണ്. ഞങ്ങള്‍ ക്ഷമയോടെ കഠിനാധ്വാനം ചെയ്തു. എല്ലാവരും ഒരു പോലെ പ്രവർത്തിച്ചു . സാങ്കേതിക വളർച്ച എല്ലായിടവും ഒരു പോലെ ഉണ്ടായി. സേവന രംഗം അതിനെ ആശ്രയിക്കുകയും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ വളർന്നു വരികയും ചെയ്തു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ഒരേ പോലെ കഴിഞ്ഞു. കഴിഞ്ഞ കാലത്തെ വിജയകാരണങ്ങള്‍, ഭാവികാലത്ത് ഉപയുക്തമാകുമെന്ന്‍ വിശ്വസിക്കാന്‍ കഴിഞ്ഞതും വിജയ കാരണങ്ങളില്‍ ഒന്നാണ്. മാറ്റങ്ങളിലൂടെയാണ് വിജയം എന്ന അടിസ്ഥാന തത്വം ഞങ്ങള്‍ പ്രയോഗത്തില്‍ വരുത്തി”.’
അദ്ദേഹം തുടർന്നു .
“മാറ്റത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. വിജയത്തിന് ഒരിക്കലും കുറുക്കുവഴികളില്ല. ഞങ്ങള്‍ ഏഴുപേരും ഇൻഫോസിസിൻറെ വിജയത്തിനായി രാവും പകലും ഒരേ പോലെ അദ്ധ്വാനിച്ചു. നാരായണ മൂർത്തി യുടെ നേതൃത്വം തീർച്ച ചയായും മഹത്തായ സംഭാവനകള്‍ നല്കി. അതൊരു മാറ്റത്തിൻറെ കാലമായിരുന്നു. ആ സമയത്ത് അതിനനുസൃതമായി നമ്മളും മാറിയില്ലെങ്കില്‍ വിജയം നമ്മളില്‍ നിന്നും അകന്നുപോകുന്നത് കണ്ടു നില്ക്കേണ്ടി വരും. എല്ലാ അർത്ഥത്തിലും അതൊരു മാരത്തോണ്‍ ഓട്ടമായിരുന്നു.”
“തീർച്ചയായും ഭാഗ്യം എന്ന ഘടകം ഞങ്ങളെ അനുഗ്രഹിച്ചു. അതെ സമയം തെറ്റുകള്‍ മനസ്സിലാക്കാനും മാറ്റങ്ങള്‍ വരുത്താനും ഞങ്ങള്‍ ഒരേ മനസ്സോടെ പ്രവർത്തിച്ചു, അത് വിജയത്തിനാവശ്യമാണ്.”

കേരളത്തിലെ പത്തു മഹാകോടീശ്വരന്മാരില്‍ ഒരാളായ ഷിബുലാല്‍ ലളിത ജീവിതം കൊണ്ട് മാതൃകയാകുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ, കൈ പിടിച്ചുയറിതുന്നതിലൂടെ മനുഷ്യനാകുന്നു.

Address

Chengannur
689121

Alerts

Be the first to know and let us send you an email when Malayalam Karmabhumi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Karmabhumi:

Share