02/04/2025
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച കേരളോത്സവം കലാരത്‌ന... ശ്രീമതി വിദ്യ വൈശാഖ്... Vidya Vysakh
ആലുവ അമ്പാട്ടുകാവ് സ്വദേശിനിയായ വിദ്യ വൈശാഖ്, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന വ്യാസ് കമ്മത്തിന്റെയും, മീര വ്യാസിന്റെയും മകളാണ്. വിദ്യ കുട്ടിക്കാലം മുതൽക്ക് തന്നെ വിവിധയിനം കലകളിൽ തൽപ്പരയായിരുന്നു... അമ്മയുടെ പ്രോത്സാഹനമാണ് നന്നേ ചെറുപ്പത്തിൽ തന്നെ വിദ്യക്ക് കലകളഭ്യസിക്കാനുള്ള അവസരങ്ങൾ ഒരുക്കിയത്.
സ്കൂൾകാലം മുതൽക്കു തന്നെ സ്കൂൾ, ഉപജില്ലാ, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോഴും, ഇപ്പോൾ ജോലിക്കിടയിലും തന്റെ പാഷൻ കൊണ്ടു നടക്കുന്ന വിദ്യ നല്ലൊരു നർത്തകിയും, അഭിനേത്രിയും, ഗായികയുമാണ്.... പത്തു വർഷത്തോളം പരേതനായ, അമ്പാട്ടുകാവ് വിജയൻ മാഷിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
ബഹ്‌റൈനിൽ ഐ. ടി അപ്ലിക്കേഷൻസ് കൺസൾട്ടന്റ് ആയ വിദ്യക്ക് ഭർത്താവ്, വൈശാഖ് V. G. (ഇൻസ്‌ട്രുമെന്റ് ഇൻസ്‌പെക്ടർ Eram International, Soudi Arabia) എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം തന്നെയുണ്ട്... കേരളീയ സമാജത്തിലെ അംഗമായ ശ്രീ വൈശാഖ് കേരാളോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
മക്കൾ - അക്ഷിത, ആശ്വി. അക്ഷിത Bks ബാലകലോത്സവം സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യനും, KCA ഗ്രൂപ്പ് ചാമ്പ്യനുമായിരുന്നു.. ഇരട്ട സഹോദരി ദിവ്യ, ഒരു സഹോദരൻ നിർമ്മൽ.
ഇത്തവണ ബഹ്‌റൈൻ കേരള സമാജം നടത്തിയ കേരളത്സവത്തിൽ കലാരത്ന പട്ടം നേടിയ വിദ്യ വൈശാഖിനു അഭിനന്ദനങ്ങൾ....!!! Team Convexmedia Bah
Vysakhan V Gopalakrishnan