04/07/2025
പഴയ ജീവിതത്തിന്റെ ഭാഗം 🤩
വർഷങ്ങൾ ഒരുപാട് ആയെന്നെ ഞാൻ ഇങ്ങനെ ഈ ഇരുപ്പ് ഇരിക്കാൻ തുടങ്ങിയിട്ട്... 🛢️സുന്ദരനും, സുമുഖനുമായ ennay തേടി എത്രയെത്ര കത്തുകൾ എന്റെ ഈ ഹൃദയത്തിൽ വന്ന് വീണിരിക്കുന്നു. എന്നെ തേടി മാസത്തിൽ ഒരിക്കൽ കത്തുകൾ ശേഖരിക്കാൻ എത്തുന്ന പോസ്റ്റുമാൻ ചേട്ടനെ ഇന്നും ഞാൻ ഓർക്കുന്നു... കക്ഷത്തിൽ ചെറിയ ബാഗും ആയിട്ട് വീടുകൾ തേറും കയറി ഇറങ്ങി കത്തുകളും കൊടുത്ത് ഒടുവിൽ എന്റെ അടുത്ത് വരും....🥰🥰🥰🥰 ബൈക്ക് ഉള്ളപ്പോ പോലിസ് പെറ്റി കേസ്
കത്ത് വെല്ലോ ഉണ്ടോടാ എന്ന ഭാവത്തിൽ വന്ന് തുറന്ന് നോക്കി കത്തുകളും ആയിട്ട് ചേട്ടൻ പോകും... ☝️ അതെക്കോ ഒരു കാലം .
ആ അതൊക്കെ ഒരു കാലം.... ഇപ്പോ എന്നെ ആർക്കും വേണ്ടാതായി.... 🚘🏍️🛵 വണ്ടി കൂടിയപ്പോ ഇപ്പോ ഓൺലൈൻ അയ്യി മാറി ചേട്ടന്റെ പഴയ വീടിന്റെ കോലായിൽ ചാരി ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് പിന്നിടുമ്പോഴുo,, ഞാനിന്നും ഒരു നെടുവീർപ്പോടെ ഓർക്കും ആരെങ്കിലും ഈ വഴി എന്നെ തേടി വന്നിരുന്നെങ്കിൽ എന്ന്....
ഇനി ആര് വരാൻ അല്ലെ? 😊
പ്രണയവും, വിരഹവും എല്ലാം ഇപ്പോ ആ കുത്തുന്ന കുന്ത്രാണ്ടതിലൂടെ ആണെന്ന് ഇവിടെ ആരോ പറയുന്നത് കേട്ടു.... 🚸🚸
കാലം അതിവേഗം മുന്നോട്ടു പോകുമ്പോ ഞാൻ ഈ ഇരുപ്പ് ഇരിക്കുന്ന പോലെ ആ കുരുപ്പും ഒരു മൂലയ്ക്ക് കേറി ഇരിക്കുന്നുണ്ടാവും.... ശാസ്ത്രം അത്രയ്ക്ക് പുരോഗമിച്ചില്ലേ?
ഓർമ്മകളുടെ കോണിൽ മായാത്ത ചിത്രം പോലെ എന്റെ ആയുസ്സ് തീരം വരെ പ്രതീക്ഷയോടെ ഞാൻ ഇനിയും കാത്തിരിക്കും...🗯️🗯️🗯️
എന്ന് നിങ്ങളുടെ സ്വന്തം തപാൽ പെട്ടി 🪪🪪🛢️
#ചേർത്തല