Cherthala News

Cherthala News Cherthala - Stay updated with latest News, Lifestyle & Entertainment, Restaurants & Food, Events, Politics, Climate Updates, from Cherthala

31/08/2026

കേരളത്തിൽ സ്വർണ്ണത്തിന് 1080 രൂപ കുറഞ്ഞു, രാജ്യാന്തര വില രണ്ടുമാസത്തെ താഴ്ചയിൽ

20/08/2026

സംസ്ഥാന വയോസേവന അവാർഡ് 2026: നോമിനേഷനുകൾ ക്ഷണിച്ചു

വയോജന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മികച്ച വൃദ്ധസദനം, സായംപ്രഭാ ഹോം എന്നിവർക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ “സംസ്ഥാന വയോസേവന അവാർഡ് 2026” ന് നോമിനേഷനുകൾ ക്ഷണിച്ചു.

ഓരോ വിഭാഗത്തിനും നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം നോമിനേഷനുകൾ സമർപ്പിക്കണം. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ വിഭാഗങ്ങളിലുള്ളവർ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കണം.

📅 അവസാന തീയതി: സെപ്റ്റംബർ 5, 2026

📍 കൂടുതൽ വിവരങ്ങൾ: സാമൂഹ്യനീതി ഡയറക്ടറേറ്റ് / ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ്

📞 ഫോൺ: 0477 2253870

20/08/2026

ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കായിക പരിശീലകൻ; അഭിമുഖം സെപ്റ്റംബർ 8ന്

അർത്തുങ്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ, വോളിബോൾ പരിശീലനം നൽകുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു.

സംസ്ഥാനതല സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ചവർക്കോ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചുമാർക്കോ അപേക്ഷിക്കാം.

സ്കൂൾ പ്രവൃത്തിസമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പരിശീലനം നൽകുന്നതിനായി സമയം കണ്ടെത്താൻ കഴിയണം.

📅 അഭിമുഖം: സെപ്റ്റംബർ 8, ചൊവ്വാഴ്ച
⏰ സമയം: രാവിലെ 11 മണി
📍 സ്ഥലം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, 4-ാം നില, ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം

📄 ഹാജരാകേണ്ടത്: ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം.

19/08/2026

വിദ്യാതീരം ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ 2026-27 പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. അപേക്ഷഫോം അതത് മത്സ്യഭവനുകളിൽ നിന്ന് ലഭ്യമാകുന്നതാണ്. അവസാന തീയതി ആഗസ്റ്റ് 31. ​ഫോൺ : 0477 2251103

19/08/2026

ആലപ്പുഴയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കുന്നു

ആലപ്പുഴയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസ് ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും.

ആലപ്പുഴയിൽ വൈകിട്ട് 4:00 മാണിക്കും
സുൽത്താൻ ബത്തേരിയിൽ നിന്ന്: രാവിലെ 11:00 സർവീസ് ആരംഭിക്കും

ഓൺലൈൻ റിസർവേഷൻ ഉണ്ടായിരിക്കും . യാത്രക്കാർക്ക് onlineksrtcswift.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

04/08/2026

ഹണി റോസിനെ കാണാൻ തലേന്ന് തന്നെ സ്ഥലം പിടിച്ചു ! | Cherthala News

03/08/2026

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും മൂഴിയാർ ഡാം തുറന്നു വിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും ഉള്ളതിനാലും, ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ആഗസ്റ്റ് 03 (തിങ്കളാഴ്ച) ഇന്ന് അവധി പ്രഖ്യാപിച്ചു.
പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

01/08/2026

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

01/08/2026

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; രണ്ട് മരണം, ഒരാളെ കാണാതായി, വീടുകൾ തകർന്നു

01/08/2026

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധി
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്‌റ്റ് ഒന്ന്)
ശനിയാഴ്ച ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

Address

Cherthala
Cherthala
688524

Alerts

Be the first to know and let us send you an email when Cherthala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share