REAL PRESS

REAL PRESS എഴുതാനൊരുവരി
പറയാനൊരുവാക്ക്

https://www.MalabarNews.com/shooting-of-gods-on-island-completed/
17/03/2026

https://www.MalabarNews.com/shooting-of-gods-on-island-completed/

ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദശാബ്‌ദത്തോളമായി സിനിമ പിആർഒ രംഗത്ത് പ്രവർത്തിക്കുന്ന പിആര്‍ സുമേരന്‍ സംവിധാനം ചെയ്യു...

30/11/2025

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന വഴിയിലുടെ
മുൻ പ്രസിഡന്റ്
രജിത ടീച്ചറുടെ യാത്ര...

29/11/2025

ആശംസകൾ🌹

29/11/2025

പ്രമുഖ പ്രഭാഷകൻ
വി.കെ. സുരേഷ് ബാബു
രജിത ടീച്ചർക്ക്
ആശംസകളുമായി ...

27/11/2025

പൊതുസ്ഥലങ്ങളിലെ പ്രചാരണ
സാമഗ്രികളും പരസ്യങ്ങളും അടിയന്തരമായി നീക്കണം

പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പാലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പ്രചാരണ സാമഗ്രികൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരീക്ഷക
കെ ഹിമ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതലയോഗത്തിലാണ് നിർദ്ദേശം നൽകിയത്. അല്ലാത്ത പക്ഷം ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഈ തുക സ്ഥാനർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾകൊള്ളിക്കുന്നതുമാണെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. പൊതു നിരീക്ഷക കെ.ഹിമ, എ.ഡി.എം ആശാ സി.,എബ്രഹാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിൻസ് സി.തോമസ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

*ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണം : ജില്ലാ കളക്ടർ*ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണമെന്ന്  ജില്ലാ കളക്ടർ അലക്സ് വർഗീ...
26/11/2025

*ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണം : ജില്ലാ കളക്ടർ*

ബി എൽ ഒ മാരോട് വോട്ടർമാർ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
വോട്ടവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബി എൽ ഒ മാർ എസ് ഐ ആറിൻ്റെ ഭാഗമായി വീടുകളിൽ എത്തി ഫോം നൽകിയത്. ഫോം തിരികെ ആവശ്യപ്പെടുമ്പോൾ അവരുമായി സഹകരിക്കേണ്ട ബാധ്യത വോട്ടർമാർക്കുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചില ഭാഗങ്ങളിൽ ബി എൽ ഒ മാരോട് മോശമായി പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം പ്രവർത്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് ഉറപ്പാക്കേണ്ട ബാധ്യത പൗരന്മാർക്ക് കൂടി ഉള്ളതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

അരൂർ, ചേർത്തല ,ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഇന്ന്( ചൊവ്വ) 250 ഓളം ബി എൽ ഒ മാരെ കളക്ടർ നേരിട്ട് കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ബി എൽ ഒ മാരുടെ പ്രവർത്തനങ്ങൾക്ക് കളക്ടർ പൂർണ്ണ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.

26/11/2025

പ്രിയപ്പെട്ട രജിത ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ വിജയാശംസകള്‍,
അഭിവാദ്യങ്ങള്‍..

25/11/2025

*തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ*

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.

വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.

25/11/2025

*തദ്ദേശ തിരഞ്ഞെടുപ്പ്: കെ ഹിമ പൊതുനിരീക്ഷക*

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ആലപ്പുഴ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച സിവില്‍ സപ്ലൈസ് ആന്‍റ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മിഷണര്‍ കെ ഹിമ ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. കളക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അലക്സ് വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പൊതുനിരീക്ഷകയെ 9446408561 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അറിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ആലപ്പുഴ കളപ്പുരയിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ 205 ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വൈകുന്നേരം അഞ്ച് മുതല്‍ ആറ് വ രെ നേരിലും പരാതികള്‍ നല്‍കാവുന്നതാണ്. പൊതുമരാമത്ത് സ്പെഷ്യല്‍ ബില്‍ഡിങ് സെക്ഷന്‍ 1 അസി. എഞ്ചിനീയര്‍ സംഗീത് എസ് ബാബു (മൊബൈല്‍-9495572565), ജോര്‍ജ് തോമസ് ചിറയില്‍ അസി. എഞ്ചിനീയര്‍ ചെട്ടികുളങ്ങര പഞ്ചായത്ത് (മൊബൈല്‍-9496333340) എന്നിവരാണ് ലെയ്സണ്‍ ഓഫീസര്‍മാര്‍.

തദ്ദേശ തിരഞ്ഞെടുപ്പ് 2025എക്സൈസ് സ്പെഷ്യൽ ഡ്രൈവ്
24/11/2025

തദ്ദേശ തിരഞ്ഞെടുപ്പ് 2025
എക്സൈസ് സ്പെഷ്യൽ ഡ്രൈവ്

24/11/2025

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന വഴിയിലുടെ,
ഒരു യാത്ര...

Address

Cherthala

Website

Alerts

Be the first to know and let us send you an email when REAL PRESS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share