17/09/2026
കുട്ടനാട്ടുകാർക്ക് സ്വന്തമായൊരു തൂക്കുപാലം ഉണ്ടെന്നുള്ള കാര്യം നിങ്ങളിൽ എത്ര പേർക്ക് അറിയാം? സത്യം പറഞ്ഞാൽ അടുത്തിടെ വരെ ഇങ്ങനൊരു സ്പോട്ട് ഉണ്ടെന്നുള്ള കാര്യം എനിക്ക് അറിയില്ലാരുന്നു.അത് കൊണ്ട് കഴിഞ്ഞ ആഴ്ചത്തെ എന്റെ യാത്ര ഈ പാലം കാണാൻ വേണ്ടിയായിരുന്നു.
എടത്വ ചമ്പക്കുളം റോഡിലൂടെയാണ് നിങ്ങൾ വരുന്നതെങ്കിൽ ആ റൂട്ടിൽ ഫോട്ടോ ഷൂട്ടിനൊക്കെ പറ്റിയ അതി മനോഹരമായ കുറെ സ്ഥലങ്ങളുണ്ട്.പാടശേഖരങ്ങൾക്ക് നടുവിലൂടെ പോകുന്ന ഈ റോഡിന്റെ ഇരു വശത്തും ഒരു പാട് മരങ്ങൾ ഒക്കെ വളർന്ന് നിൽക്കുന്നത് കൊണ്ട് നട്ടുച്ചക്ക് പോയാലും ചൂടിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. ഇവിടെ നിന്നും ഒരു രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ കൊട്ടാരം പാലം എത്തും ആ പാലം കയറുന്നതിന് തൊട്ട് മുന്നെയായി ഇടത്തോട്ട് ഒരു വഴിയുണ്ട് അതിലെ കൂടി നേരെ വന്നാൽ ചങ്ങങ്കരി തൂക്കു പാലത്തിന്റെ താഴെ എത്താം.
കുട്ടനാട് താലൂക്കിൽ എടത്വ പഞ്ചായത്തിൽ ചങ്ങങ്കേരിയിൽ പമ്പാനദിക്ക് കുറെ ഏകദേശം 15 വർഷം മുമ്പാണ് ഈ പാലം നിർമ്മിച്ചത്. മുൻപ് ജീർണ്ണാവസ്ഥയിൽ ആയിരുന്ന ഈ പാലം അടുത്തിടെ പെയിന്റ് ഒക്കെ ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽ ആണ് ചങ്ങങ്കരി തൂക്കുപാലം എന്നറിയപ്പെടുന്ന ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ചമ്പക്കുളം എടത്വ ജലപാതക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം ഈ പ്രദേശത്തെ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ തൊട്ടടുത്തായി മറ്റൊരു പാലം കൂടിയുണ്ട്.
ഇങ്ങോട്ടേക്ക് ജല മാർഗ്ഗം വരാൻ ആഗ്രഹിക്കുന്നവർക്ക് എടത്വ ജെട്ടിയിൽ നിന്ന് ബോട്ട് കയറി ചങ്ങങ്കരി ജെട്ടിയിലോ കൊട്ടാരം ജെട്ടിയിലോ ഇറങ്ങി ഇങ്ങോട്ടേക്കു വരാവുന്നതാണ്. വൈകുന്നേരമാണ് വരുന്നതെങ്കിൽ ഈ പാലത്തിന്റെ മുകളിൽ നിന്ന് കൊണ്ട് കുട്ടനാടിന്റെ ഗ്രാമീണ ഭംഗി ഒക്കെ ആസ്വദിച്ചു സൺ സെറ്റ് ഒക്കെ കണ്ട് മടങ്ങാം. ഗൂഗിൾ മാപ്പിൽ കറക്റ്റ് ലൊക്കേഷൻ ലഭ്യമാണ്. ഇങ്ങോട്ടേക്കുള്ള വഴിക്ക് വീതി വളരെ കുറവായത് കൊണ്ട് കാറിലാണ് വരുന്നതെങ്കിൽ പാർക്കിംഗ് ഒരൽപ്പം ബുദ്ധിമുട്ടായിരിക്കും.
ഈ പോസ്റ്റ് കാണുന്ന ചങ്ങങ്കേരിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ?
യാത്രകളെ സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പേജ് ഒന്ന് കേറി നോക്കിയിട്ട് പൊക്കോളൂ. യാത്ര സംബന്ധമായ വീഡിയോകളും പോസ്റ്റുകളും ആകും ഈ പേജിൽ അപ്ലോഡ് ചെയ്യുക. വിഡിയോകൾ/പോസ്റ്റുകൾ ഇഷ്ടപെട്ടാൽ പേജ് ഒന്ന് ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യുക 🙏
©®All rights reserved to Roads unlimited
Posting my contents without credit is strictly prohibited.