04/09/2026
ജോമോൻ ജോസ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായേക്കും
തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി ജോമോൻ ജോസിനെ നിയമിച്ചേക്കും. യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലും അരിത ബാബുവും പരിഗണനയിൽ. യൂത്ത് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറിയാണ് ജോമോൻ.
ചിറ്റാരിക്കൽ സ്വദേശിയായ ജോമോനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സന്ദീപ് വാര്യര്‍ക്ക് വേണ്ടി മാറ്റുകയായിരുന്നു.തുടർന്ന് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.