28/08/2025
മലയോര ഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ-ചെറുപുഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു..
ചിറ്റാരിക്കാൽ:മലയോര ഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ-ചെറുപുഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. സൂചനാഫലകങ്ങളുടെ അഭാവവും സ്പീഡ് നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതും അപകടത്തിന് പ്രധാന കാരണമാണ്. മഴകൂടി ശക്തമായതോടെ റോഡിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്‌കാരമായി മാറി.
കഴിഞ്ഞ ദിവസം നയാര പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. തുടരെ ഉണ്ടാവുന്ന അപകടങ്ങൾ അധികാരികൾ ഗൗരവമായി എടുത്ത് എത്രയും വേഗത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലയോരത്തെ തിരക്കേറിയ റോഡുകളിൽ ഒന്നാണ് ഇത്. നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും, രോഗികളുമുൾപ്പെടെ ആശ്രയിക്കുന്ന റോഡിൽ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങളിൽ ആശങ്കയിലാണ് നാട്ടുകാർ.
#മലയോര_ഹൈവേ
#ഈസ്റ്റ്‌എളേരി